Monday 23 October 2017

അനുസ്മരണം* *മുഹമ്മദ് കുഞ്ഞി സാഹിബ്* *സ്നേഹനിധിയായ എന്റെ മൂത്ത* / ശരീഫ് മജൽ

*അനുസ്മരണം*

*മുഹമ്മദ് കുഞ്ഞി സാഹിബ്*
*സ്നേഹനിധിയായ എന്റെ മൂത്ത*

-÷÷÷÷÷÷÷÷÷÷÷
ശരീഫ് മജൽ
÷÷÷÷÷÷÷÷÷÷÷

സ്നേഹനിധിയായ എന്റെ മൂത്താപ്പയും  വിട പറഞ്ഞു, ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊൻ.

അദ്ദേഹത്തിന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത്  കൊടുക്കട്ടെ, അദ്ദേഹം ചെയ്ത നന്മകളോരോന്നും അല്ലാഹു സ്വീകരിക്കുമാറാകട്ടെ, ആമീൻ

പട്ലയിലെ പൗരപ്രമുഖനായിരുന്ന മർഹൂം കാദർ ഹാജി സാഹിബിന്റെ മൂത്ത മകനാണ് എന്റെ മൂത്ത.

മൂത്തയെ കുറിച്ച് ഞങ്ങൾക്ക് നല്ലതേ പറയാനുള്ളൂ. അത്രയ്ക്കും സ്നേഹമായിരുന്നു ഞങ്ങളോരോരുത്തരോടും. 

അമ്പതിലേറെ വർഷമായിക്കാണും മൂത്ത പട്ല വിട്ടിട്ട്. പക്ഷെ, നാടും നാട്ടുകാരും കുടുംബവുമായുള്ള  നല്ല ബന്ധം മൂത്ത മരിക്കുവോളം നില നിർത്തി. കുടുംബ ബന്ധം കൂട്ടിയിണക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശുഷ്കാന്തി എടുത്ത് പറയേണ്ട ഒന്നാണ്.
ഇടക്കിടക്ക് മൂത്ത പട്ലയിലേക്ക് വരും. മഴയത്തും വേനലിലും ഒരു കുട എപ്പോഴും മൂത്താന്റെ പുറത്ത് തൂങ്ങുന്നുണ്ടാകും.

പട്ലയിലെ ആദ്യകാല ഇടത്പക്ഷ പ്രവർത്തകരിലൊരാൾ കൂടിയാണദ്ദേഹം. ബോവിക്കാനയിൽ സ്ഥിരതാമസമാക്കിയപ്പോൾ അവിടെയും പാർടി പ്രവർത്തനം സജീവമാക്കി. ഒരു കാലത്ത്,   നെയ്ലോൺ ബാഗ് നിർമ്മാണ യൂനിറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്ലോൺ ബാഗുകൾക്ക് പകരം മറ്റു ബാഗുകൾ മാർക്കറ്റ് കീഴടക്കിയതോടെ  മൂത്ത ആ കുടിൽ വ്യവസായം നിർത്തി. 

മിക്കവാറും എല്ലാ വെള്ളിയാഴ്ചയും  പതിനൊന്നര മണിക്ക് മൂത്ത കണ്ണാടി പള്ളിയിലെത്തും. പള്ളിയിൽ അദ്ദേഹമിരിക്കുന്ന  കൃത്യമായ ഒരു സ്ഥലമുണ്ട്, അവിടെ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ അന്ന് കണ്ണാടിപ്പള്ളിയിൽ മൂത്ത എത്തിയില്ലെന്നർത്ഥം. 

ഭാര്യ: റുഖിയ ഹജ്ജുമ്മ
മക്കൾ നാസറും റസിയയും. റസിയയുടെ ഭർത്താവാണ് LBS എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ പ്രൊഫ. അബൂബക്കർ.  മകൻ നാസർ JET സോപ്പ് ചെറുകിട വ്യവസായ യൂനിറ്റ് നടത്തുന്നു.

സഹോദരങ്ങൾ : മർഹൂം അബ്ദുല്ല, അബ്ബാസ്, അബ്ദുൽ റഹിമാൻ, മൊയ്തുട്ടി, ഹമീദ് , മർഹൂം മജിദ്, ഖദീജ 

കുമ്പളയിലുള്ള ഡോ. ബഷീർ, പാലക്കാടുള്ള എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഹനീഫ്, കാസർകോട് താലൂക്ക് ഓഫീസ് ഉദ്യാഗസ്ഥൻ ഹാഷിം, ഷംസുദീൻ എന്നിവർ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്മാരാണ്.

എന്റെ പ്രിയപ്പെട്ട മൂത്താക്കും നമ്മിൽ നിന്ന് വിട്ടുപിരിഞ്ഞ നമ്മുടെ മാതാപിതാക്കൾക്കും അല്ലാഹു സ്വർഗ്ഗം പ്രദാനം ചെയ്യുമാറാകട്ടെ, ആമീൻ

▪▪▪▪▪▪▪

No comments:

Post a Comment