Monday 23 October 2017

സ്നേഹം നന്മകൾ/ ഫയാസ് അഹമ്മദ്.

സ്നേഹം നന്മകൾ
ഫയാസ് അഹമ്മദ്.

കാദറിന്റെ മനസ്സിന്റെ നന്മയും നൈർമ്മല്യവും എഴുത്തിലൂടെ അനുഭവപ്പെട്ടു.
പട്ളക്കാരനായതിൽ ഏറെ സന്തോഷം കൊള്ളുന്ന വ്യക്തിയാണ് ഞാനും.
നിറഞ്ഞ പ്രകൃതി സൗന്ദര്യവും സാമ്പത്തിക ഭദ്രതയും ബൗദ്ധീക സമ്പത്തും മത സാംസ്ക്കാരിക  കലാകായിക രംഗങ്ങളിലെ ഉന്നതിയും വിദ്യാഭ്യാസപരമായ മുന്നോക്കവും പൗരധർമ്മത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനവും വിവര സാങ്കേതിക വിദ്യാരംഗത്തും മെഡിക്കൽ രംഗത്തും പ്രതിഭകളെ സമ്മാനിക്കാൻ സാധിച്ചിരുന്നുവെങ്കിലും എല്ലാ ഉൺമയുടെയും ഒരു സത്ത എവിടെയോ കുറേ കാലമായി എവിടെയോ ചാരം മൂടി കിടക്കുകയായിരുന്നു.
കണക്ടിംഗ് പട്ളയുടെയും  അതിനോടനുബന്ധിച്ചും അല്ലാതെയും തുടങ്ങിയ നിരവധി വാട്സപ്പ് ഗ്രൂപ്പുകളും  പ്രത്യേകിച്ച് റീഡേർസ് തീയേറ്റർ പോലുള്ളവ നഷ്ടപ്പെട്ട എന്തിനെയോ തിരഞ്ഞു നടക്കുകയായിരുന്നു. 
കൈപുണ്ണ് കാണാൻ കണ്ണാടിയുടെ ആവശ്യല്ലെന്നിരിക്കെ നമ്മുടെ ചില കുറവുകൾ കാണാൻ മറ്റാരുടെയും ഉപദേശം ആവശ്യമില്ലാത്തവണ്ണം സാംസ്കാരി കോന്നതിയിലേക്ക് വളരെ പെട്ടെന്ന് പട്ള കുതിക്കുകയായിരന്നു.
ഇനി 'പൊലിമ ' യെന്ന പാലാഴി കടഞ്ഞ് നമുക്ക് സ്നേഹാമൃതം നുകരാം.
നാം ഒരുമിച്ച് പാടുന്ന പാട്ടുകൾ നാം കേട്ട പാട്ടുകളേക്കാൾ മികച്ചതാവട്ടെയെന്നാശംസിക്കുന്നു.
സ്നേഹം നന്മകൾ
ഫയാസ് അഹമ്മദ്.

No comments:

Post a Comment