Monday, 23 October 2017

പൊലിമ* / റഫീഖ് മുഹമ്മദ് പട്ല

*പൊലിമ*

റഫീഖ് മുഹമ്മദ് പട്ല

പൊലിമ, ഇത് നാട്ടൊരുമതൻ മഹിമ
ഒരു നാടിൻ തൻ ആത്മാവിഷ്കാരത്തിൻ പെരുമ
ഒത്തിരി പറയാനുണ്ടിവിടെ പട്ല തൻ പലമ

മനോഹമാണിവിടം
പ്രകൃതി തൻ ലാവണ്യത്താൽ
വൈവിധ്യങ്ങൾ ഒത്തിരിയുണ്ടിവിടം, കാടുണ്ട്, തോടുണ്ട്
വയലുണ്ട് കുന്നിൻ ചെരിവുണ്ട്,
തല ഉയർത്തി നാടിൻ പെരുമ വിളിച്ചോതും തെങ്ങുണ്ട്, കവുങ്ങുണ്ട്, മധുവൂറും മധുവാഹിനി പുഴയുണ്ട്.

വിദ്യതൻ മധു നുകർന്നു നൽകീടുവാൻ നല്ലൊരു വിദ്യാലയമുണ്ടിവിടെ
നാടിൻ സാംസ്കാരികത കാണിക്കും  പള്ളികളുണ്ടമ്പലങ്ങളുണ്ട്
ശുഭ്ര -കാഷായ വസ്ത്രധാരികളാമൊ- ത്തിരി ഗുരുക്കൻമാരുണ്ടിവിടെ .

ഹിന്ദുവും ക്രൈസ്തവനും മുസൽമാനുണ്ട്,എല്ലാത്തിലുമുപരി കുറെ പച്ച മനുഷ്യരുമുണ്ട്

ഒരിക്കൽ,  ഇവിടാകമാനം,
രാഷ്ട്രീയജ്വരം കൊണ്ടന്യോന്യം വേദനിച്ചിരുന്നു
കലുഷിതമായിരുന്നന്നേരം സംഘർഷഭരിതമായിരുന്നു
കാക്കികുപ്പായക്കാർക്കിവിടം വിട്ടൊഴിയാനന്ന് നേരമേയില്ലായിരുന്നു.

വലിച്ചെറിഞ്ഞാ  അപക്വരാഷ്ട്രീയ, സംഘടനാ തിമിരത്താൽ കറൂത്തൊരാ നാടിൻ മുഖപടം മധുവാഹിനി തൻ നെഞ്ചെത്തേക്ക്, 
ഇനി നിനക്കിവിടം പ്രവേശനമില്ലാന്നൊരാ ദൃഢമായ താക്കീതുമായ്

ആരുടെയൊക്കെയോ പ്രാർത്ഥനാ ഫലം എന്നല്ലാതെ മറ്റെന്തു ചൊല്ലാൻ. അനശ്വര സ്വർഗതുല്യമാണിന്നിവിടം. എല്ലാവരും ഒറ്റക്കെട്ടായ് സഹവർതിത്വമാണീ സംഘബലം ! 

കളങ്കമില്ലാ വലതിടതുപക്ഷം പറയും രാഷ്ട്രീയ പെരുമ മാറ്റിവെച്ചീടുന്നവർ നാട്ടിൻതൻ ഒരുമക്ക് വേണ്ടി നോമ്പ് നോറ്റിടുന്നവർ

നമുക്ക് വരവേറ്റിടാമീ നാട്ടുത്സവത്തെ, പൊലിമയെ ഇരു കൈകളും നീട്ടി, വർഗ,ലിംഗ,പ്രായ വിത്യാസമെന്യേ.വൻ വിജയമാക്കീടുവാൻ,
നമുക്കിരുകൈകളും ചേർത്തൊന്നിച്ചു,തോളോട് തോൾ ചേർന്നീ നാട്ടുത്സവത്തെ, തങ്കലിപികളിൽ എഴുതിചേർക്കവണ്ണം ഒരു ഏടായ്‌ മാറ്റീടുവാൻ

           നന്ദി

No comments:

Post a Comment