Monday 23 October 2017

പൊലിമക്ക് വേണ്ടി ഒത്തൊരുമിച്ചു സഊദി പട്ലക്കാർ

പൊലിമക്ക് വേണ്ടി
ഒത്തൊരുമിച്ചു
സഊദി പട്ലക്കാർ
പൊലിമസദ്യ കെങ്കേമമാക്കും

എത്താൻ പറ്റാവുന്നവർ എത്തി, എത്താത്തവർ വിളിച്ചറിയിച്ചു. മറ്റു ഗൾഫ് നാടുകളെ പോലെയല്ലല്ലോ സഊദി. വിസ്തൃതിയിൽ തന്നെ വളരെ വലുപ്പം.  റിയാദിൽ നിന്നോ ജിസാനിൽ നിന്നോ ജിദ്ദയിൽ നിന്നോ  തബൂക്കിൽ നിന്നോ മക്ക, മദീന, തായിഫ്, ബദർ , റാബിഗ്, യാമ്പു ഭാഗത്ത് നിന്നൊന്നും  സഊദിയിൽ ഒരിടത്തിരുന്ന് യോഗം ചേരുക അസംഭവ്യമാണ്.  അത്രയും വഴിദൂരമുണ്ട്.

ആ പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ദമാമിലെ തിരക്ക് പിടിച്ച ആ  പാർക്കിലെ പുൽത്തകിടിൽ ശനിയാഴ്ച, ഇന്നലെ, രാത്രി പട്ലക്കാർ ഒത്തുകൂടി. അത് പക്ഷെ,  വെടിവട്ടം പറയാനായിരുന്നില്ല. പട്ലക്കാറുടെ പിരിശപ്പെരുന്നാൾ എങ്ങിനെ പൊലിപ്പിക്കാമെന്നത് മാത്രമായിരുന്നു ആ കൂടിയിരിക്കലിന്റെ മുഖ്യ അജണ്ട.

പൊലിമ ഗൾഫ് കോർഡിനേഷൻ കൺവീനർ ബഷിർ മജൽ, കലാ-സാംസ്കാരിക വിഭാഗം ചെയർമാൻ അസിസ് ടി.വി. പട്ല, ക്രൈസിസ് മാനേജ്മെന്റ് ചെയർമാൻ അസ്ലം പട്ല, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ നാസർ അബൂബക്കർ, എക്സ് പാറ്റ്സ് സമ്മിറ്റ് കൺവീനർ അഷ്റഫ് തിട്ക്കണ്ടം,  പൊലിമയുടെ വിവിധ സഊദി സബ് കമ്മിറ്റി ഭാരവാഹികളായ സാകിർ അഹമ്മദ്, ഷഫീഖ് പട്ല, നിസാർ തിട്ക്കണ്ടം,  ഹാഷിം എം. കെ., സിദ്ദിഖ് തിട്ക്കണ്ടം തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.

ആ പൊലിമക്കൂട്ടായ്മയിലെടുത്ത തീരുമാനത്തിന് പൊലിമയോളം പൊലിവ് പറയാനുണ്ട്.  പൊലിമോത്സവത്തിന്റെ സമാപനദിനത്തിൽ  സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്നത് സഊദിയിലെ പട്ലക്കാർ. അടപ്രഥമനടക്കം എല്ലാം കൂട്ടിയുള്ള കെങ്കേമമായ സദ്യ തന്നെ.  ഒരു ലക്ഷം രൂപയാണ് അവരിതിനായി മാറ്റി വെക്കുന്നത്.

ഇന്ത്യൻ സമയം രാത്രി രണ്ടര മണിക്ക് വീഡിയോയിൽ വന്ന് സഊദി പൊലിമക്കാർക്ക് വേണ്ടി അസീസ് ടി.വി. ആ സന്തോഷം പറഞ്ഞത് മുതൽ വളരെ ആഹ്ലാദത്തോട് കൂടിയാണ് നാട്ടുകാർ ആ തിരുമാനത്തെ എതിരേറ്റ് കൊണ്ടിരിക്കുന്നത്.

സഊദിയിലെ എല്ലാ പ്രൊവിൻസിലും പൊലിമയുടെ സന്ദേശമെത്തിച്ച്, ഈ നാട്ടൊരുമയെ മാക്സിമം പ്രൊമോട്ട് ചെയ്യാനും ഇതിന് പബ്ലിസിറ്റി നൽകാനും  തീരുമാനിച്ച് കൊണ്ടാണ്  പൊലിമയുടെ ആ നല്ല അംബാസിഡർമാർ ഇന്നലെ യോഗം പിരിഞ്ഞത്.

No comments:

Post a Comment