Monday 23 October 2017

എക്സിബിഷൻ പൊലിമ കൂട്ടാൻ...

എക്സിബിഷൻ
പൊലിമ കൂട്ടാൻ.....

പൊലിമയുടെ ഏറ്റവും പ്രധാനപ്പെട്ടതും വേറിട്ടതുമായ എക്സിബിഷൻ.
ഈ  പ്രോഗ്രാമിലേക്ക് നിങ്ങളുടെ കയ്യിലുള്ള പഴയകാല ഫോട്ടോസ്, പ്രദർശിപ്പിക്കാൻ യോജിച്ച പുരാവസ്തുക്കൾ, ഗാർഹിക - കാർഷിക ഉപകരണങ്ങൾ, നാണയ ശേഖരങ്ങൾ, സ്റ്റാമ്പുകൾ, പുതിയതും പഴയതുമായ കളിപ്പാട്ടങ്ങൾ, പഴയ പുസ്തശേഖരങ്ങൾ, 25 വർഷങ്ങൾക്കപ്പുറമുള്ള സ്കൂൾ പാo പുസ്തകങ്ങൾ, പഴയ കത്തിടപാടുകൾ, കുറിപ്പുകൾ തുടങ്ങി നമ്മുടെ നാട്ടുൽസവത്തെ പൊലിപ്പിക്കാൻ പറ്റിയ പ്രദർശന യോഗ്യമായ  വസ്തുക്കൾ  കൈവശമുള്ളവർ ഞങ്ങളുമായി ബന്ധപെടുക.

കൂടാതെ എക്സിബിഷൻ പ്രോഗ്രാമിലേക്ക് നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.

സിറാർ അബ്ദുല്ല
ചെയർമാൻ, മെമന്റോസ് & എക്സിബിഷൻ, പൊലിമ

ഖാദർ അരമന
കൺവീനർ, മെമന്റോസ് & എക്സിബിഷൻ, പൊലിമ

No comments:

Post a Comment