Monday 23 October 2017

കോരിത്തരിപ്പിക്കുന്ന വാർത്തകൾ!/ SAP

കോരിത്തരിപ്പിക്കുന്ന വാർത്തകൾ!

പൊലിമ ഗ്രാമോത്സവം നമ്മുടെ നാടിന്റെ ചരിത്രത്തിലെ വഴിത്തിരിവാകും.

പട്ല 'പൊലിമ' ക്ക് മുമ്പും ശേഷവും എന്ന തലത്തിലേക്ക് വിലയിരുത്തലുകൾ നടക്കും.

സംസ്കാരത്തിനും നാഗരികതക്കും ഒരു ചെറിയ ജനസമൂഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ ഇടംപിടിക്കും.

നമ്മുടെ കുഞ്ഞ് കുഞ്ഞ് വാശികൾക്കുമപ്പുറത്ത് മനുഷ്യൻ എന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നിമിഷമാണിത്.

അഭിനന്ദനങ്ങൾ! ഇതിന്റെ പിന്നിലെ വലിയ കൂട്ടായ്മക്കും അതിനേക്കാൾ വലിയ അധ്വാനത്തിനും!
....................................

👆🏻സാപ്, ഇത് നിങ്ങളുടെ വരികൾ, .

പൊലിമ നിമിത്തമായി എന്ന് പറയില്ല, ശരിക്കും കാരണമായി എന്ന് പറയുന്നു.

പൊലിമ സദുദ്ദേശത്തിൽ നിന്നുണ്ടായതാണ്, അതിലെ  ഇടപെടലുകളും ആത്മാർത്ഥമാണ്.

പൊലിമയുടെ ആഘോഷത്തിന്  ഒരു പക്ഷെ, അത്ഭുതപ്പെടുത്തുന്ന രൂപമാറ്റങ്ങൾ വന്നേക്കും.  ഈ പൊലിമയിലല്ലെങ്കിൽ, അടുത്ത പൊലിമകളിൽ ..
പട്ലയുടെ ആ കവിശ്രേഷ്ടന്റെ നാമമിനിയൊരിക്കലും മറക്കാത്ത വണ്ണം.

ഇന്ന് രാത്രി ചിലപ്പോൾ ഖലി ലുല്ലാഹ് RT യിൽ അഭിസംബോധന ചെയ്യും, വരും ദിനങ്ങളിൽ പുറത്ത് നിന്ന് കൂടുതൽ പേരെ പ്രതീക്ഷിക്കാം.

No comments:

Post a Comment