Monday, 23 October 2017

പൊലിമ ഫണ്ട് റൈസിംഗിന് നാട്ടിൽ യാദൃശ്ചിക തുടക്കം

പൊലിമ ഫണ്ട് റൈസിംഗിന്
നാട്ടിൽ യാദൃശ്ചിക തുടക്കം

സ്പോർട്സ് & ഗെയിംസ് സുപ്രധാന യോഗം നടക്കുന്നു. ക്യാപ്റ്റൻന്മാരെ തീരുമാനമായി, ഹൗസുകൾ തിരിച്ചു. എല്ലാവരും യോഗത്തിലുണ്ട്. ഫൈസൽ അരമനയെപ്പോലുള്ളവർ പൊലിമ പൂമുഖത്തിന്റെ വർക്ക് തീർക്കാൻ നേരത്തെ എഴുന്നേറ്റ് പോയി. എം.എ. മജീദും മറ്റും വളരെ അത്യാവശ്യം പറഞ്ഞ് ഇറങ്ങി.

യോഗം തീരാറായപ്പോഴാണ്  സ്പോർട്സ് & ഗെയിംസ് കമ്മിറ്റി ചെയർമാൻ പി. അബ്ദുൽ കരീം എഴുന്നേറ്റ് നിന്ന് ഫണ്ടിന്റെ കാര്യം സൂചിപ്പിച്ചത്. എന്റെ വിഹിതം ആരെ ഏൽപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ചോദ്യം അതൊരു താത്കാലിക ഫണ്ടുത്ഘാടന വേദിക്ക് വഴി ഒരുങ്ങി.

പൊലിമാ ഫണ്ടിലേക്ക് പി. അബ്ദുൽ കരീം നൽകിയ സംഖ്യ, പൊലിമ പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി.എച്ച്. അബൂബക്കർ സ്വീകരിച്ചു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സൈദ് അടക്കമുള്ളവർ പ്രസ്തുത ചടങ്ങിന് സാക്ഷികളായി. വിവിധ സബ് കമ്മറ്റി ഭാരവാഹികളായ സൂപ്പി, സമീർ, എം.പി. നവാസ്, നാഫി, മൂസ നീരാൽ, ലക്ഷമണൻ മാസ്റ്റർ തുടങ്ങിയവരും ചടങ്ങിൽ ഉണ്ടായിരുന്നു.

No comments:

Post a Comment