Wednesday 9 October 2019

യുണൈറ്റഡ് പട്ലയ്ക്ക്* *നിഴലായ് തണലായ്* *ഇനി രുചിക്കൂട്ടിന്റെ* *ത്രയാക്ഷരം, ചിക്കെറ്റ്* /UP

*യുണൈറ്റഡ് പട്ലയ്ക്ക്*
*നിഴലായ് തണലായ്*
*ഇനി രുചിക്കൂട്ടിന്റെ*
*ത്രയാക്ഷരം, ചിക്കെറ്റ്*

.......................................

ഫുട്ബോളിനെ നെഞ്ചോട് ചേർക്കുന്ന  പട്ലയിലെ കാൽപ്പന്താസ്വാദകർക്ക്  ഒരു ത്രസിക്കും സന്തോഷ വാർത്തയുണ്ട്. അതെന്തെന്നോ ?

ഇനി മുതൽ യുണൈറ്റഡ് പട്‌ല ഫുട്ബോൾ ക്ലബിന് ഒരു ഒഫീഷ്യൽ പാർട്ണർ കൂടെ ഉണ്ടാവും, നിഴലായും നിറവായും താങ്ങായും തണലായും.   നമ്മുടെ കൂടെ നിന്ന് നമുക്ക് പിന്തുണ നൽകും . നമ്മുടെ നല്ലതും നന്മയും  ആഗ്രഹിച്ച് നമ്മോടൊപ്പം  സ്പോൺസറായുണ്ടാകും.

 ഒരു വർഷത്തേക്കുള്ള നമ്മുടെ ജേഴ്‌സിയും  ടൂർണമെന്റുകളിൽ പങ്കെടുക്കാൻ വേണ്ടി വരുന്ന ചെലവുകളും അവരാണ് ഏറ്റെടുക്കുന്നത്. അത്വഴി യുണൈറ്റഡ് ക്ലബിന്  സാമ്പത്തികമായി വലിയ കൈത്താങ്ങാവുകയാണ് ഈ സ്പോൺസർ.


അടുത്ത ഒരു വർഷത്തേക്കുള്ള നമ്മുടെ സ്‌പോൺസർഷിപ് ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല,  *താസ ഗ്രൂപ്പ് തന്നെ ! അവരുടെ തെരെഞ്ഞെടുത്ത  സ്ഥാപനം - Chicket -  ഇനി മുതൽ യുണൈറ്റഡിന്റെ പേരിന്റെ ഒപ്പമുണ്ടാകും*. യുണൈറ്റഡ് പോലെ പ്രിയപ്പെട്ടതായി ആ പേരും  നമ്മുടെ വിജയങ്ങളിൽ പ്രൗഢിയോടെ മിന്നിത്തിളങ്ങിക്കൊണ്ടേയിരിക്കും

പ്രതീക്ഷകൾ നൽകി, പ്രോത്സാഹനങ്ങൾ നൽകി, നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളെ ഏറ്റെടുത്ത താസ ഗ്രൂപ്പ് മാനേജ്മെന്റിന് ഞങ്ങളുടെ അകൈതവമായ നന്ദി, തീർത്താൽ തീരാത്ത കടപ്പാടും


.....................................
*യുണൈറ്റഡ് പട്ല*
*കാൽപ്പന്തിന്റെ ഗ്രാമ്യഭംഗി*

No comments:

Post a Comment