Tuesday 1 October 2019

*ഓർമ്മ വിടുന്നവർ* / അസ്ലം മാവിലെ

*ഓർമ്മ വിടുന്നവർ*
.............................
അസ്ലം മാവിലെ
.............................

എന്തേ, അവിടെ  കണ്ടില്ലല്ലോ ?
ഓർമ്മയില്ല.
ക്ഷണമുണ്ടായിട്ടും എന്താ അവിടെ എത്തായത് ?
മറന്നു പോയി.
നിങ്ങൾ തന്നെ സംഘാടകനല്ലേ, എത്തിയില്ലല്ലോ ?
ഓഹ് ..വിട്ടുപോയി 

ഇങ്ങനെ കുറെ ജീവിതങ്ങളെ ചുറ്റും കാണാം. മറവി മാറാപ്പാക്കുന്നവർ. തലച്ചുമട് പേറുന്നവർ. പിരടിയലതൊരു ഭാണ്ഡമായി നടക്കുന്നവർ. അത് ഭംഗമല്ല, ഭംഗിയെന്ന് കരുതുന്നവർ.

ഓർമ്മയില്ലാത്തതാണോ ? 90% അല്ല. അതൊരു അഭിനയം. മറ. മറശ്ശീല.  അല്ലെങ്കിൽ കോംപ്ലക്സിൽ പൊതിഞ്ഞ പ്രതിഷേധം. അതുമല്ലെങ്കിൽ പഴയ ഏതെങ്കിലുമൊരു നീരസത്തിന്റെ കണക്കുതീർക്കൽ.

ഇതൊന്നുമല്ലെങ്കിലോ?   Neglegence അവഗണന or ignorance (ഒഴിവാക്കൽ).  ഭാഷയിൽ Neglegence ന് മറവി എന്ന് കൂടി അർഥഗർഭമായി നിഘണ്ടുവും  പറഞ്ഞു വെക്കുന്നുണ്ട്.

"ആഹ്... അത് വിട്ടേക്കുക" അതങ്ങിനെ ഓർമ്മപ്പാളിയിൽ അടുക്കി വെക്കേണ്ട ഒന്നല്ല.

ഈയൊരു ചിന്താഗതിയുണ്ടല്ലോ. സത്യം, ഇതൊരു ഗുണമല്ല, ഇതിന് മണവുമില്ല. ആത്മാവിനേറ്റ തുരുമ്പാണത്. ആത്മാർഥതയിൽ പറ്റിപ്പിടിക്കുന്ന കള്ളിച്ചെടി, എ ടിപിക്കൽ പാരസൈറ്റ്. ആരുടെ ഭാഗത്തു നിന്നായാലും ഈ സമിപനം മാറണം.

മറവി രോഗമാണ് ; ചിലപ്പോൾ അനുഗ്രഹവുമാണ്. അതല്ല, ഇവിടെ പരാമർശം. പരിഗണനയുടെ നാലയലത്ത് അടുപ്പിക്കാത്ത വിധം മൈണ്ട് സെറ്റ് ചെയ്ത മറവിയാണ് വിഷയം. അതാണപരാധവും. അത്തരം മറവിക്കാർക്ക് ഈ കുറിപ്പൊരു അലാറാമാണ്. ഉണരാൻ , ഉണർത്താൻ, ഓർമ്മകളുണ്ടാകാൻ, അതിലൂടെ ഓളങ്ങളുണ്ടാക്കാൻ...

No comments:

Post a Comment