Tuesday 1 October 2019

*പണമല്ല അളവ് കോൽ* *പക്വതയാണ്* / അസ്ലം മാവിലെ

*പണമല്ല അളവ് കോൽ*
*പക്വതയാണ്* 
.............................
അസ്ലം മാവിലെ
.............................
.      ( 5 )

ഒരാൾക്ക് മൂന്ന് ആൺമക്കൾ. അവസാനത്തെ കുട്ടി സാമ്പത്തികമായി വീക്കാണ്. അവനതിനൊത്ത  പ്രൊപോസലേ ഇന്നത്തെ കാലത്ത് കിട്ടൂ, എന്ത് ഡെക്കറേഷൻ ആൺവീട്ടുകാർ ചെയ്താലും. അൽപം ലോക പരിചയമുള്ള ചെറുപയ്യൻ കൽവേർട്ട് വായനോക്കികൾക്ക് ഫസാദുണ്ടാക്കാൻ അര അഫ ചാൻസു പോലും നൽകാതെ,  കുഞ്ഞിമാന്റെ പിയ്യാപ്ല വക വന്ന എടുത്താൽ പൊങ്ങാത്ത വലിയ പ്രൊപോസലുകളൊക്കെ  ഫോൺ വിളിയിൽ തന്നെ നോ പറഞ്ഞു വിട്ടു - വേറൊന്നുമല്ല, പൂതി ഇല്ലാഞ്ഞിട്ടുമല്ല, ഈ വണ്ടീം വലിം വയ്യൂല. അത്രന്നെ.  അങ്ങനങ്ങനെ വളരെച്ചുരുക്കിപ്പറഞ്ഞാൽ ഇടത്തരം വകയൊന്നിനെ ജീവിത സഖിയായി സ്വീകരിച്ചു.

പിന്നെയാണ് സിൽമ. രണ്ടാൾക്കും സ്വ: വീട്ടുകാരുടെ തോണ്ടൽ.
കാണൽ, നോക്കൽ, എടുത്തൽ, വെക്കൽ... ഒന്നും പറയണ്ട, എല്ലാത്തിലും പ്രിജിഡൈസ്, വിവേചനം ! പക്ഷെ, പഴയ വേർഷനല്ല, പുതിയ എഡിഷനിൽ, പുതിയ ചട്ടിയിൽ പാകപ്പെടുത്തി.  തലപെരുക്കുമ്പോൾ മകൻ സ്കൂട്ടാകും. സ്കൂട്ടറെടുത്ത് തടിയെടുക്കും.  But മര്യോളോ ?

ഇതെന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും തിരിയുന്നില്ല. ഏത് ?  മോൻ പണക്കാരാനാകാത്തതിന് മെര്യോളോടെന്തിന് പിണക്കം ! നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നുണ്ടോ ? നോക്കൂ,  എവിടെന്നൊക്കെയോ ആണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നെയത് എവിടെയൊക്കെയോണത് ട്രാക്ക് തെറ്റി എത്തുന്നത് ! 

(ഇവിടെ നല്ലുപ്പ-നല്ലുമ്മ ചെയ്യേണ്ട ഒരു മനഃശാസ്ത്ര സമിപനമുണ്ട്, കൂട്ടത്തിൽ കീശ മെലിഞ്ഞവന്റെ മറ്റു ഗുണകണങ്ങൾ ഉണ്ടാകുമല്ലോ. അത്  Expose ചെയ്യക. അവനിത്തിരി ജോർജൂട്ടി കുറവെങ്കിലും മറ്റുള്ള രണ്ടിൽ നിന്നൽപം വ്യത്യസ്തനാണെന്നും അവയൊക്കെയാണ് ഈ വീടിന്റെ സന്തോഷമെന്നും സൗകുമാര്യമെന്നും കരുതിയാൽ മാത്രം മതി. വിഷയം permenantly തീർന്നു ! 

ശരിക്കും ദാമ്പത്തികജീവിതത്തിൽ (ദാ ജീ)  പലഘടകങ്ങളും (factors) രാസത്വരകങ്ങളാണ് ( ( catalysts). ആ രാസത്വരകങ്ങളിൽ പെട്ടതാണ് in - Lawട, നാടൻ ഭാഷയിൽ മാതാശ്രീയും പിതാശ്രീയും. അവർ പതിവിലും കവിഞ്ഞ പക്വതയും മാർഗ്ഗദർശിത്വവും സൗഹൃദമനസ്കതയും കാണിച്ചാൽ നന്ന്. ഇല്ലെങ്കിൽ ''നൊന്ന്". 

നാച് നാ ജാനെ, അംഗൻ ടേഡാ എന്നൊരു ഹിന്ദി പറച്ചിലുണ്ട്. പ്രത്യേകിച്ചു ഇക്കാലത്ത്  ഇപ്പറഞ്ഞ അറിയാത്ത നാച് എല്ലാരും നല്ലോണം ജിവിതത്തിൽ  പഠിച്ചിരിക്കണം. അതിനൊട്ട് ശ്രമിക്കാതെ തട്ടിനെ (stage) കുറ്റം പറഞ്ഞ് കാലം കഴിച്ചാൽ പിള്ളേരുടെ "ദാജീ"  ഒപ്പിടി കഷ്ടം തന്നെയാണ്.

എന്നാൽ ദമ്പതികളോ ?
ത്രുടരും) 

No comments:

Post a Comment