Tuesday 1 October 2019

*പട്ല ലൈബ്രറി :* *ഇനി ഇവർ നയിക്കും*

*പട്ല ലൈബ്രറി :*
*ഇനി ഇവർ നയിക്കും*

പട്ല ലൈബ്രറിക്ക് പുതിയ ഭാരവാഹികളായി. റാസ ( പ്രസിഡന്റ്), സലീം ( ജ: .സെക്രട്ടറി). ടി.എച്ച്. മുഹമ്മദ് (ട്രഷറർ).

മറ്റുഭാരവാഹികൾ :
അബ്ദുറസാഖ്, ബി. ബഷീർ ( വൈ. പ്രസിഡന്റുമാർ), ആസിഫ്, ജാസിർ (ജോ: സെക്രട്ടറിമാർ)

ഇന്ന് ചേർന്ന ലൈബ്രറിയുടെ പ്രത്യേക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അസ്ലം അധ്യക്ഷത റഹിച്ചു. എം എ. മജീദ് സ്വാഗതം പറഞ്ഞു. സലീം nandhi പറഞ്ഞു

പട്ല ലൈബ്രറി എസ്. ജി.ബി. അവസാന സെഷനെ മുതിർന്ന അംഗം സി.എച്ച്. അബൂബക്കർ അഭിസംബോധന ചെയ്തു. ഒരു ഗ്രാമത്തിന്റെ ലക്ഷണമൊത്ത പൂമുഖമാണ് ലൈബ്രറി അടക്കമുള്ള സാംസ്ക്കാരിക സ്ഥാപനങ്ങളെന്ന് സി.എച്ച്. പറഞ്ഞു. അവിടെ സജീവമാകുകയും സക്രിയമാകുകയും ചെയ്യുക എന്നത് നമ്മുടെ സാംസ്കാരിക ഔന്നത്യമാണ്.  കൂടുതൽ ഉത്തരവാദിത്വത്തോടെ ലൈബ്രറി പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകാൻ പുതിയ നേത്വത്തിനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസപ്രതിനിധി മുഹമ്മദ് അരമന യോഗത്തിൽ സംബന്ധിച്ചു.

No comments:

Post a Comment