Thursday 3 October 2019

Readers Comnents (from CP forum)

[9/28, 11:26 AM]
Raza: Pre marital Counseling ന്
പട്ല മൻബഉൽ ഹിദായ മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന (OSF Patla) രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഇ:അ, റബീഉൽ അവ്വൽ മാസത്തോടെ അത് നിലവിൽ വരും.
അതിൻ്റെ പ്രചരണം ഉൾപ്പടെയുള്ള കാര്യങ്ങൾ മഹൽ കേന്ദ്രീകരിച്ച് പെട്ടന്ന് തന്നെ തുടങ്ങും..
സംഘാടകർ അതിൻ്റെ പണിപ്പുരയിലാണ്..
[9/28, 11:49 AM]

Qader Aramana:
എന്ത്  ദുരന്തവും  അവനവന്റെ കുടുംബത്തിന്റെ ഉമ്മറത്തെത്തുമ്പോൾ മാത്രം
ഞെട്ടിയുണരുന്ന  ഒരു സമൂഹമായി  മാറാതിരിക്കാൻ
കുറഞ്ഞ പക്ഷം ഇത്തരം  ചൂണ്ടു പലകകൾ ഗുണകരമാവട്ടെ

ഓരോ വിശ്വസിക്കും സമൂഹത്തിൽ ഉത്തരവാദിത്തമുണ്ട് 
അവരവരുടെ  റോളെന്താണെന്നു സ്വയം  മനസ്സിലാക്കി  നാം  പ്രവർത്തിച്ചാൽ ഓരോ ആൾക്കും മറ്റൊരാളുടെ  ഇടപെടൽ  പറഞ്ഞറിയിക്കാനാവാത്ത
ആശ്വാസം നൽകും ..

നന്ദി  മാവിലാ ...
വളരെ പ്രധാപ്പെട്ട ഒരു വിഷയം
ഈ കൂട്ടയ്മയിൽ  ഓര്മപ്പെടുത്തിയതിന്

കാദർ  അരമന ..
[9/28, 2:14 PM]

Qader Aramana:
കൃസ്തീയ സഭകൾ ചെയ്യു മ്പോലെ , നിശ്ചയം [മനസമ്മതം ) കഴിഞ്ഞ വർ , Pre-marital Course ന് 7 മുതൽ 14 ദിവസം വരെ . ഹാജറായി സർട്ടിഫിക്കറ്റ് വാങ്ങിയാലെ വിവാഹം നടത്തി കൊടുക്കൂ . എന്ന നിബന്ധന , നമുക്ക് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാവുമെങ്കിലും, കൗൺസിലിങ്ങിന് മത-ഭൗതിക വിദ്യാഭ്യാസമുള്ള കൗൺസിലർമാർ നല്കുന്ന കോഴ്സിൽ സംബന്ധിക്കാത്തവർക്ക് , നിക്കാഹ് നടത്തി കൊടുക്കില്ല എന്ന് മഹല്ല് കമ്മിററികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്താൽ, ? ഒരു പരിധി വരെ നമുക്ക് വിജയിക്കാൻ പറ്റും.
അതിന് ആദ്യമായി വേണ്ടത് ആവശ്യത്തിന് അദ്ധ്യാപകരെയാണ്. അവരുടെ ഒരു ലീസ്റ്റ് ആദ്യമായി ഉണ്ടാക്കി മഹല്ലുകൾക്ക് ലഭ്യമാക്കുക. ഇങ്ങെനെ ഒരു പരിപാടിയെ പറ്റി അറിയാത്ത, ജമാഅത്ത് കമ്മിറ്റിയെന്നാൽ ഖത്തീബിനും, മുക്രിക്കും ശബളം കൊടുക്കുക, അതിനുള്ള വക കണ്ടെത്തുക എന്നതിനപ്പുറം ,വെറ ഒന്നും ഇല്ലാ എന്ന് കരുതുന്നവർ ആണ്.  ഇതിനൊക്കെ നേതൃത്വം നല്കേണ്ടത് ഖാളിയുടെ നേതൃത്വത്തിലുള്ള സംയുക്ത ജമാഅത്താണ്.   അവർക്ക് എവിടെ സമയം.
  അസ്ലം ഇവിടെ പരാമർശിച്ചത് വളരെ ഗൗരവമായ ഒരു പ്രശ്നം തന്നെയാണ്. തലാക്ക് ചൊല്ലിയാൽ ജയിലിലാകുന്ന ഇനിയുള്ള കാലത്ത് , തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽനിന്നും വരുന്ന രണ്ടു് പേർ ഒന്നിച്ചുചേരുമ്പോൾ ( നിക്കാഹ്) ഉണ്ടാവുന്ന തൻപോരിമയും, ഈഗോയും മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ , കൂട്ട് കുടുബത്തിൽ മുതിർന്നവർക്ക് നിസ്സാരമായി തീർക്കും. അണു കുടുബത്തിൽ പ്രശ്നങ്ങൾ വഷളാകുന്നു
  വളരെ ഗൗരമായ ഈ വിഷയം സമുദായത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന അസ്ലമിന് എല്ലാവിധ ആശംസകളും💐💐 മഹല്ല് കമ്മിറ്റികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം.
                മുഹമ്മദ് മേനത്ത്'
[9/29, 2:33 AM]

+971 50 881 7360: -

നമ്മുടെ നാടുമായി ബന്ധമില്ലാത്ത മറ്റു കൂട്ടായിമകളിൽ മാവിലയുടെ യെഴുത്തിന്മേലുള്ള ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യ പെടുന്നുണ്ടങ്കിൽ
അറിഞ്ഞോ അല്ലാതെയോ കണ്ട ചപ്പും ചവറുകളും കൊണ്ട് വന്ന് ഇവിടെയിട്ട് ഗ്രൂപലങ്കോലപ്പെടുത്താൻ ഞാനടക്കമുള്ളവർ ശ്രമിക്കുമ്പോൾ ഒരല്പനേരം ഇത്തരം  വിഷയത്തിന്മേൽ സമയം ചെലവഴിക്കാൻ മടികാണികുന്നതെന്തിന്.

രാഷ്ട്രീയം പറയുമ്പോൾ ചോര തിളക്കുന്ന യുവത്വം ഇത്തരം നല്ല വിഷയങ്ങൾ വരുമ്പോൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല...

_
[9/29, 2:35 AM] +971 50 881 7360: _

മഹല്ല് നിവാസികളും അതിലെ പ്രധാന ജമാഹത് കമ്മിറ്റി അംഗങ്ങളുമുള്ള ഇത്തരം കൂട്ടങ്ങളിൽ ഇതുപോലുള്ള ഗൗരവകരമായ വിഷയങ്ങൾ വരുമ്പോൾ എന്ത് കൊണ്ട് ചർച്ച ചെയ്യപെടുന്നില്ല ...

ഞാനടക്കമുള്ള മഹല്ല് നിവാസികളുടെ പൊതുയോഗങ്ങൾ കൂടുന്നിടത്തെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സംസാരിക്കുവാനും
ചർച്ച ചെയ്യാനും കഴിയേണ്ടതുണ്ട് ...

സമൂഹത്തിൽ പലവിതത്തിലുള്ള പശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവർക്കൊരു കൈതാങ്ങാവാൻ ഞങ്ങളൂണ്ട് നിങ്ങളുടെ കൂടെ എന്നുപറഞ്ഞു ആശ്വ്വാസിപ്പിക്കാൻ മഹല്ലിലെ നന്മ മനസ്സുകൾക്ക് സാധിക്കട്ടെ ...

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ
പറയാൻ അസ്‌ലം മാവിലയുടെ അക്ഷര കുട്ടങ്ങൾക്ക് ഇനിയും  കഴിയട്ടെയെന്ന് ആശംസിക്കുന്നു
നന്മകൾ !...🌷
[10/1, 3:17 PM] +91 6238 044 611:

മറവിപ്പട്ടംഃവിളിച്ചുപറയുന്നത്
^^^^^^^^^**********************
അഷ്റഫ് പട്ല

ഒാര്‍മ്മവിടുന്നവരെന്ന അസ്ലാം  മാവിലെന്‍െറ ലേഖനത്തിന്‍െറഅവസാന ഖണ്ധിക ഒന്നൂടെ അതിങ്ങനെവായിച്ചുപോകാം      ''മറവിരോഗമാണ്., ചിലപ്പോള്‍ അനുഗ്രഹവുമാണ് അതല്ല ഇവിടെ പരാമർശം. 
              (അപ്പോള്‍തുടക്കംമുതല്‍ഇതുവരെപറഞ്ഞതൊന്നും ഒന്നുമല്ലെന്നും,അതൊരുഅച്ചാര്‍ തൊട്ട് കൂട്ടലായിരുന്നുവെന്ന്സാരം.)                എന്നിട്ട്തുടരുന്ന ;   ''പരിഗണനയുടെനായലത്ത്അടുപ്പിക്കാത്തവിധംമെെന്‍റ്  സെറ്റ് 
ചെയതമറവിയാണ് വിഷയം

( അത്ആരോട്എപ്പൊ തുടങ്ങി,കുമ്പസാര കൂട് തട്ടി കൂട്ടുമ്പോൾ കാക്ക കൂട്ടിലേക്കെന്തിന് കല്ലെറിയണം! കമ്പും ചില്ലകളും വലിച്ചിടണം? ചിലത് അങ്ങനെയാണ് വാളെടുത്തവൻ വാളാൽ.......)
..ഒന്നുകൂടി നമുക്കെല്ലാം കൂടി
ഉറപ്പ് വരുത്താം  ,
നാലയലത്ത് അടുപ്പിക്കാത്ത വിധമുള്ള മറവിരോഗത്തിന്       മരുന്നുമായി ഇറങ്ങിത്തിരിച്ചവർ. 
കുറുന്തോട്ടിക്കും വാതമില്ലെന്ന്
തിരിച്ചറിവിന്റെ ഒറ്റക്കണ്ണടയിലൂടെയല്ല,
രണ്ട് കണ്ണടയിലൂടെയും
നോക്കി ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.

വാല്‍ക്കഷ്ണംഃ   കുറ്റങ്ങളും കുറവുകളുമുണ്ടാകാം, അത്ചിലര്‍ക്ക് അലങ്കാരവും, ചിലർക്ക് നെറികേടു മാക്കി തിരുത്തപ്പെടാൻ മെനെക്കെടുമ്പോൾ ,വിധി ചിലതു തീരുമാനിക്കും. അതു മാത്രമെ ഇവിടെയുള്ളൂ.

നാലയലത്ത് അടുപ്പിക്കാനാവാത്ത വിധം
മനസ്സിൽ
ദു:ഗന്ധം പേറി നടക്കുന്ന മറവിരോഗത്തിന്റെ പ്രതികളോ, വാദികളൊ, ഇരകളോ, സമൂഹമോ നാട്ടുകാരോ, ഞാനോ ,നീയോ,
ചൂണ്ടുപലകകളിൽ വ്യക്തമായി മറുപടി പതിയുമ്പോൾ
ഉയരണം ഉണരണം
കൈകളിൽ
മുദ്രിതമായ .'അഹം' നീക്കംചെയ്യുമ്പോൾ
തിരശ്ശീല നീങ്ങിയ അഭ്രപാളികളിൽ
തങ്കലിപികളാൽ സൂഷ്ടിക്കപ്പെടുന്ന സാമൂ
ഹിക സേവനത്തിന്റെ സി പി യെന്ന ചരിത്രദൗത്യമെ കാലം വസന്തം ചാർത്തുന്നതു കാണാം.




No comments:

Post a Comment