Tuesday 5 November 2019

കുഞ്ഞി മായിൻറടി എന്ന വിദ്യാനഗർ / T H M പട്ല

*കുഞ്ഞി മായിൻറടി എന്ന വിദ്യാനഗർ*

നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ നമ്മുടെ നാട്ടിൽ ആർക്കെങ്കിലും വല്ല രോഗവും പിടിപ്പെട്ടാൽ നമുക്ക് രണ്ട് ഓപ്ഷൻ മാത്രമെ അന്നുണ്ടായിരുന്നുള്ളൂ.
ഒന്ന് നമ്മുടെ കുഞ്ഞി മാഹിൻ കുട്ടി വൈദ്യരും മറ്റൊന്ന് കുഞ്ഞി മായിൻറടി ഡോക്ടരും.
എന്ത് രോഗത്തിനും അവരുടെ പക്കൽ മരുന്ന് കിട്ടുമായിരുന്നു.
അത് കൊണ്ട് തന്നെ രോഗം ശിഫയാവുകയും ചെയ്യും. വേറെ ഒരു ടെസ്റ്റും എക്സ് റേ ഒന്നും ആവശ്യമില്ലായിരുന്നു.
ഇത് ഇന്നത്തെ ന്യൂ ജനറേഷന്ന് ദഹിക്കാൻ സ്വല്പം പ്രയാസം കാണും.
എന്നാലും അതായിരുന്നു അതിന്റെ ശരിയും

ഇന്ന് കുഞ്ഞി മായിൻറടിയില്ല. പകരം വലിയ വലിയ വൃക്ഷങ്ങൾ മാത്രം
ആ പേരു് തന്നെ പിൽക്കാലത്ത് വിദ്യാനഗർ എന്നായി മാറി.
അവിടെ കാസറഗോഡ് കോളേജ് ഉൽഘാടനത്തിന് വന്ന മന്ത്രി ജോസഫ് മുണ്ടശ്ശേരി
(ഇ എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി) ഈ സ്ഥലത്തിന് വിദ്യാനഗർ എന്ന പേരിട്ടു.1957ൽ.
പല തരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊണ്ട് ഇന്ന് അത് അക്ഷരാർത്ഥത്തിൽ വിദ്യാനഗർ ആയി മാറി

കാഞ്ഞിരക്കൂട്ടം എന്ന് അർത്ഥം വരുന്ന കന്നട ഭാഷയിലെ *കുസിരക്കൂടും**മലയാളികളുടെ *കാഞ്ഞിരോടും* പിന്നീട് കാസർകോട് എന്നായതും മറ്റൊരു കഥ'

ഏറെ രസകരമായ മറ്റൊരു നാടിന്റെ പേരിലേക്ക് നമുക്ക് കണ്ണോടിക്കാം
വളരെ പുരാതന കാലത്ത് യാത്രാ സൗകര്യങ്ങളൊന്നും ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത നാളിൽ മലപ്പുറം ജില്ലയിലെ കച്ചവട സംഘം വലിയ ഭാരമുള്ള ചുമടുമായി കിലോമീറ്ററുകളോളം നടന്നു ലക്ഷ്യസ്ഥാനത്ത് എത്തുക പതിവായിരുന്നു.
(അരിയുടെയും പഞ്ചസാരയുടെയും ചാക്ക് എന്ന് പറഞ്ഞാൽ 100 കിലോ അടങ്ങുന്നതാണ്)
പുതുതലമുറക്ക് അവിശ്വസനീയമായേക്കാം. ഈ ഭാരമത്രയും തലച്ചുമടായി നടന്ന് വരുമ്പോൾ ഒന്ന് വിശ്രമിക്കാനായി ഇടയ്ക്ക് ആ ചുമട് ഇറക്കി വെക്കാൻ വഴിവക്കിൽ വലിയ പാറക്കല്ല് കാണുമായിരുന്നു. അതാണ് വഴിയിലെ അവിടെ അത്താണി
പരസഹായം കൂടാതെ ആ അത്താണിയാകുന്ന പാറക്കല്ലിൽ ഭാരം ഇറക്കിവെക്കാനും തൊട്ടടുത്തുള്ള മരച്ചുവട്ടിൽ വിശ്രമിക്കാനും ശേഷം പരസഹായം കൂടാതെ തന്നെ ആ ഭാരം തലയിൽ വെക്കാനും ഈ പറക്കല്ലായിരുന്നു അവരുടെ അത്താണി
ഇത്തരത്തിൽ രണ്ട് വലിയ പാറക്കല്ല് ഉണ്ടായിരുന്ന സ്ഥലമാണ് രണ്ട് അത്താണിയാകുന്ന ഇന്നത്തെ *രണ്ടത്താണി*

അറബി ഭാഷയിൽ സ്വമദ് എന്നാൽ ആശ്രയം, അത്താണി എന്നർത്ഥം വരും' ഇതേപ്പോലെ രണ്ടത്താണിയിൽ നിന്നും കുറച്ച് ദൂരെ കോട്ടക്കൽ എന്ന സ്ഥലത്തും രണ്ട് വലിയ പാറക്കട്ട കളുണ്ടായിരുന്നു. അങ്ങിനെ അതിനെ അറബിയിൽ സ്വമദിന്റെ ബഹുവചനമായി സ്വമദാനി എന്ന പേരിൽ അറിയപ്പെട്ടതാണ് ഇന്നത്തെ പ്രശസ്തമായ *സമദാനി*

           ✒✒ THM PATLA

No comments:

Post a Comment