Sunday 3 November 2019

കപ്പല്‍ ജോലിയെ കുറിച്ചറിയാം; ഒപ്പം ഫഹദിന്റെ കപ്പല്‍ ട്രൈനിംഗ് വിശേഷങ്ങളെ കുറിച്ചും* /അസ്ലം മാവിലെ


*കപ്പല്‍ ജോലിയെ കുറിച്ചറിയാം; ഒപ്പം ഫഹദിന്റെ കപ്പല്‍ ട്രൈനിംഗ് വിശേഷങ്ങളെ കുറിച്ചും*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/11/about-ship-captain-job.html?m=1
..............................
ഇക്കഴിഞ്ഞ മാസത്തെ മുംബൈ പോക്കിൽ പരിചയപ്പെട്ട ചെറുപ്പക്കാരനാണ് ഫഹദ്. കപ്പൽ ജോലിയന്വേഷണത്തിന്റെ ഭാഗമായാണ് ഫഹദ് അവിടെ  എത്തിയിരുന്നത്.
വടകര സ്വദേശി, ബിരുദധാരി, കൂട്ടത്തിൽ ഷിപ്പിംഗിൽ ഡിപ്ലോമ കോഴ്സുമെടുത്തിട്ടുണ്ട്.
ഇക്കാലത്ത് എല്ലാ മേഖലയിലും ജോലിയന്വേഷണവും ജോലി കിട്ടലും പ്രയാസമുള്ള ഒന്നാണല്ലോ. കപ്പൽ - കടൽ യാത്രാ ജോബ് മാർക്കറ്റിൽ  കുറച്ചു കൂടി ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം.

കഠിനമായ അന്വേഷണത്തിന്റെ ഫലമെന്നോണം ചെറിയ ഒരിടവേളയ്ക്ക് ശേഷം  ഈ മാസാദ്യവാരം ഫഹദ് ഗൾഫ് ബേസ്ഡായ ഒരു ഷിപ്പിംഗ് കമ്പനിയിൽ  ജോലിയിൽ കയറി - ഡെക്ക് ഡിപ്പാർട്ട് മെന്റിൽ,  സെക്കന്റ് മേറ്റായി.
നേരത്തെ തേർഡ് ഓഫിസറായിരുന്നു (Third mate) ഫഹദ്.  ഇപ്പോൾ സെക്കണ്ട് ഓഫിസർ (Second mate).   അടുത്ത പ്രൊമോഷൻ പോസ്റ്റ് എന്ന് പറഞ്ഞാൽ ചീഫ് (ഡെക്ക്) ഓഫീസർ ( Chief Mate). അതുകഴിഞ്ഞാൽ സ്വപ്നതുല്യ ഉത്തരവാദിത്വം -  Captain - കപ്പിത്താൻ.  ഒരു കപ്പലിലെ (യാത്രാ കപ്പലാകട്ടെ, ചരക്ക് കപ്പലാകട്ടെ, യുദ്ധക്കപ്പലാകട്ടെ ) മുഴുവൻ ഉത്തരവാദിത്വവും ഈ കപ്പിത്താനാണ്  - യജമാനൻ എന്നർഥത്തിൽ Master എന്നും ക്യാപ്റ്റന്  മറുപേരുണ്ട്.

കപ്പൽ ക്രൂവിൽ  പൊതുവെ നാലു ഡിപ്പാർട്ട്മെൻറുകളാണുള്ളത്. deck department, engineering department,  steward's department &  other. ഓരോ വിഭാഗത്തിനും ജോലിക്കാരുടെ ഉത്തരവാദിത്വമനുസരിച്ചാണ് Ranks. ഞാൻ മുകളിൽ കുറച്ച് വിശദമായി പറഞ്ഞത് Deck Dept നെ കുറിച്ചാണ്. എഞ്ചിനീയർ വിഭാഗത്തിലുള്ളത് First, Second, Third & Fourth Engineer തസ്തികകളാണ്. കപ്പലിലെ ആതിഥേയവിഭാഗമാണ് steward's dept. മറ്റു ജോലിക്കാർ മുഴുവൻ Others ൽ പെടും

എട്ട് - പത്ത് ദിവസം കൊണ്ട് മാത്രം വളരെ അടുത്ത് പരിചയപ്പെട്ട  ഫഹദ് നല്ല സൗഹൃദത്തിനുടമയും വളരെ മാന്യനായ വ്യക്തിത്വവുമാണ്. 
 
ഇന്നലെ ഫഹദ് അയച്ച് വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടെടുത്ത ഫോട്ടോയാണ് ചുവടെ, കപ്പലോട്ട പരിശീലനത്തിനിടയിൽ എടുത്തത്. 6 മാസത്തെ പരിശീലനത്തിലാണദ്ദേഹം.  മറ്റൊരു ഇമേജ്,  കപ്പൽ ജോലിക്കാരിലെ റാങ്ക് തിരിച്ചുള്ള Deck & Engineering വിഭാഗങ്ങളിലെ യൂനിഫോം കോഡും.

മുമ്പൊരു എഴുത്തിൽ  കപ്പൽ ജീവനക്കാരുമായുള്ള സൗഹൃദസംഭാഷണങ്ങൾ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അക്കക്ഷികളിൽലൊരു കക്ഷിയാണീകക്ഷി. 

പണ്ടൊക്കെ സീമേൻ എന്ന് പറഞ്ഞാൽ ഒന്നൊന്നര വെയ്റ്റുണ്ടായിരുന്നു. (ഇന്നും വെയിറ്റിനൊട്ടു കുറവൊന്നുമില്ല) . പക്ഷെ, പെട്രോൾ ഡോളർ സുപരിചിതമായതോടെ പലരും ഇത്തരം സാഹസത്തിൽ നിന്ന്  പിന്മാറി എന്നു വേണം കരുതാൻ. എന്നാലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും ഒരുപാട് പേർ ഇപ്പഴും കപ്പൽ ജോലിയിലുണ്ട്.
മുമ്പത്തെപ്പോലെയല്ല,   ജോലി കിട്ടാനും കുറച്ച് പാടാണ്. ലക്ഷങ്ങളാണത്രെ മുംബൈയിലെ ചില റിക്രൂട്ട്മെന്റ് ലോബികൾ ജോലി അവസരങ്ങൾ  കാണിച്ചു ഉദ്യോഗാർഥികളിൽ നിന്നും പിടുങ്ങുന്നത്. അതും താത്ക്കാലിക ജോലിക്ക് വേണ്ടി.  അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്നവരെ മെഡിക്കൽ ഫിറ്റ്നസ് സെർടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥർ വഴിയും ബുദ്ധിമുട്ടിക്കുന്നുമുണ്ടത്രെ ! എക്സ്പീരിയൻസിന് വേണ്ടി അതൊക്കെ കൊടുക്കാത്തിരിക്കാനും ഫ്രഷേർസിന് നിവൃത്തിയില്ല.

എങ്കിലും കേട്ടിടത്തോളം ത്രില്ലിംഗ് ജോലിയാണിത്. പ്ലസ്ടു കഴിഞ്ഞവർക്ക് താൽപര്യമുണ്ടെങ്കിൽ ഈ മേഖലയിലേക്ക് തിരിയാവുന്നതാണ്. കോഴ്സ് തെരെഞ്ഞെടുക്കാൻ തയ്യാറെടുക്കുന്നതിന് മുമ്പ് നല്ലൊരു അവബോധമാണാവശ്യം, ഈ വിഷയത്തിൽ അവഗാഹമുള്ളവരോട് ചോദിച്ചറിയുക. ഒപ്പം, ചതിക്കുഴികളും അറിയുക.

No comments:

Post a Comment