Monday 4 November 2019

അന്ന് മാറാല പിടിക്കാത്തൊരു മനസ്സുണ്ടാവാൻ ഒരു തണൽ കൂട് വേണം. / മഹമൂദ് ബി .

അന്ന്
മാറാല പിടിക്കാത്തൊരു  മനസ്സുണ്ടാവാൻ
ഒരു തണൽ കൂട് വേണം.
________________________
മഹമൂദ് ബി .



ബാല്യവും യവ്വനവും സുഖമുള്ള നല്ല അനുഭങ്ങൾ  സമ്മാനിക്കുമ്പോൾ വാർധക്യമെന്നൊരു അവസ്ഥ നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് അധികപേരും മറന്നുപോവുന്നുണ്ട് എന്നുള്ളതാണ് സത്യം.

വാർധക്യമെന്ന ആ അവസ്ഥയിൽ ഒറ്റപെടുന്നവർ ഏകാന്തതയിലേക്ക് അമരാതിരിക്കാൻ അവർക്കായിട്ട് എന്തെങ്കിലും ചെയ്യാൻ നമ്മൾക്കാവേണ്ടതുമുണ്ട്.

മാവിലയുടെ ഇന്നത്തെ കുറിപ്പ് അടുത്തിടെ വായിച്ചതിൽ വെച്ച്  ഏറ്റവും നല്ലൊന്ന് എന്ന് വേണം പറയൻ ...
ഒരു കരുതലുമില്ലാതെ കാലങ്ങൾക്ക് ശേഷം നാം വാർധക്യത്തെ സമീപിക്കുമ്പോൾ അന്ന് ഒരിക്കൽ കൂടി ഇത് വായിക്കാൻ ഇടയായാൽ നമ്മുടെ മനസ്സ് എന്തായിരിക്കും സംസാരിക്കുക.

ഒരുപാട് വിഷയങ്ങൾ ചർച്ചയിൽ മാത്രം ഒതുങ്ങി പോകാറുണ്ട് പക്ഷെ ഇതങ്ങിനെയാവരുത് ...

പ്രായം അറുപതിനുമപ്പുറം കടന്ന് പോയവരുടെ ഹ്രദയത്തെ തൊട്ടറിയാൻ സാധിച്ചവർക്കെ  ഈ വിഷയത്തിൽ കാര്യമായിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ വായനയിലും ചർച്ചകളിലും മാത്രം ഒതുങ്ങിപോക്കേണ്ടൊരു വിഷയമല്ലിത് ...

പ്രായംകൊണ്ട് വിഷാദമെന്നൊരു അവസ്ഥയില്ലേക്ക് വഴുതി വീഴാതിരിക്കാൻ  അന്ന് മാറാല പിടിക്കാത്തൊരു മനസ്സുണ്ടാവാൻ നാളേയ്ക്കായിട്ട് ഒരു തണൽ കൂടുണ്ടാക്കാൻ ഇന്നത്തെ
നന്മ മനസ്സുകൾ ഒന്നിക്കേണ്ടതുണ്ട്!

മഹമൂദ്  ബി

______________________

No comments:

Post a Comment