Tuesday 5 November 2019

തണൽക്കൂട് :* *നിർദ്ദേശങ്ങൾ /അഭിപ്രായങ്ങൾ* / അസ്ലം മാവിലെ

*തണൽക്കൂട് :*
*നിർദ്ദേശങ്ങൾ /അഭിപ്രായങ്ങൾ*
................................
അസ്ലം മാവിലെ
................................

*ഒരുങ്ങുന്നതിന് മുമ്പ്*
ഇതിന് ഒരുങ്ങിക്കഴിഞ്ഞാൽ ഒരു ഒന്നൊന്നര ഒരുക്കമായിരിക്കണം.  അതിന്നിറങ്ങിപ്പുറപ്പെടുമ്പോൾ തടസ്സവാദങ്ങൾ സ്വാഭാവികമായും വരും,  ശ്രദ്ധിക്കരുത്. പ്രധാനമായും പറയാൻ സാധ്യതയുള്ളത് - "എത്രോ പെണ്ണ് മക്കൊ ഈടെ ഉണ്ട്; ആടെ ഉണ്ട്; ഓറെ ബായിക്കാൻ ജോർക്ക് സഗായിച്ചൂടേ ?" ഒരു മാതിരി  പരിപാടികൾക്കൊക്കെ ഈ ബേജാറ് വാദം സ്വാഭാവികമായി ഉയർന്നു കേൾക്കാറുണ്ട്. മുമ്പ് ക്രിക്കറ്റ്, കബഡി, ഫുട്ബോൾ ടൂർണമെന്റ് മുതലങ്ങോട്ട് എന്തിനിറങ്ങിയാലും  ഈ ചോദ്യം നിരന്തരം വരുമായിരുന്നു.  നാട്ടിൽ ഒരുത്തൻ വീട് കെട്ടാൻ കുറ്റിയിട്ടാൽ വരെ  ഇത് പതച്ച് വരുന്നത് കേൾക്കാം. 

അത്കൊണ്ട് കല്യാണങ്ങളുമായി ഈ പ്രൊജക്ട് കൂട്ടിക്കെട്ടേണ്ടതില്ല. ഇതൊരു താൽക്കാലിക സംവിധാനമായല്ല, ഒരു സ്ഥിരം സംരംഭമായാണ് എല്ലാവരും  കണക്കാക്കേണ്ടത്. പതിവിൽ നിന്നും വ്യത്യസ്തമായ  പുതിയ ഒന്ന്.

ഘടന, ലാൻഡ്സ്കേപ് , സ്ട്രക്ച്ചർ, പ്ലാനിംഗ്, സൗകര്യങ്ങൾ, ഇന്റീരിയർ, പണി, സെരം,  സർവ്വേയിംഗ് മുതൽ കമ്മീഷനിംഗ്‌ വരെ സകല കാര്യങ്ങളും നമുക്ക് പിന്നേക്ക് വെക്കാം. അതൊക്കെ ഒരു ലക്ഷണമൊത്ത എഞ്ചിനീയർ സംഘത്തെ ഏൽപ്പിച്ചാൽ തന്നെ   4 ദിവസത്തെ നമ്മുടെ രുചിക്കും ബഡ്ജറ്റിനൊത്തതും വരച്ചും ഡ്രൈവിലൊതുക്കിയും തരും.

*ആദ്യം വേണ്ടത് ?*
അത് ലാന്റ് അക്വസിഷനാണ്.  ലൊക്കേഷൻ. സ്പോട്ട്, നല്ലൊരു  സ്ഥലം. അത് നമ്മുടെ പരിസരത്തുണ്ടോ എന്നന്വേഷിക്കണം. പല സ്ഥലങ്ങളും നമ്മുടെ പരിസരത്ത് തന്നെ കാണും. അത് കാണേണ്ട വരെ കാണാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും സാധിക്കണം.

*സൗജന്യമായി തരാം*
ഇതും സംഭവിച്ചു കൂടായ്കയില്ല. വെറുതെ തരാനോ ? ചിലരെ സമീപിക്കണ്ടവർ സമീപിച്ചാൽ തന്നെന്നും വരും. പിതാവിന്റെയും മാതാവിന്റെയും സ്മരണ നിലനിർത്താൻ സൗജന്യമായി തരാൻ സാധ്യതയുണ്ട്. അവരുടെ നാമധേയത്തിൽ പ്രൊപോസ്ഡ് പ്രൊജക്ടിന്റെ പേര് വെക്കേണ്ടി വരും.
ഇല്ലെങ്കിൽ നിർദ്ദിഷ്ട സ്ഥലം  നേരരത്തെ പറഞ്ഞ വ്യവസ്ഥയോടെ  പൈസ കൊടുത്ത് വാങ്ങാനും ചിലർ മുന്നോട്ട് വരും.

*പങ്കാളിത്തസംരംഭം*
10 സെന്റ് സ്ഥലമെങ്കിൽ അവ കാൽസെന്റ് വീതം വീതിച്ച് ഓഹരികളാക്കുക - 4 x 10 = 40. സാമ്പത്തിക കഴിവ് അനുസരിച്ച് ഓഹരി ചേരുക.

*ലീസിന് എടുക്കുക*
ഒരു നിശ്ചിത ദീർഘ കാലയളവ് നിശ്ചയിച്ച് (ചുരുങ്ങിയത് 25 വർഷം) സ്ഥലം പാട്ടത്തിനെടുക്കുക. ഇതിന് നിയമജ്ഞരുടെ അഭിപ്രായങ്ങൾ വിലയിരുത്തി സിവിൽ വ്യവസ്ഥകൾ ഉണ്ടാക്കി പ്രൊജക്ട് ആരംഭിക്കാം.

*പ്രൊജക്ട് വിംഗ്*
പ്രൊപോസ്ഡ് പ്രൊജക്ടിന് ഏറ്റവും കരുത്തരും അനുയോജ്യരുമായ ഒരു ടീം ഉണ്ടാക്കണം. സ്ഥലം കണ്ടെത്തുക. കണ്ടെത്തിക്കഴിഞ്ഞാൽ അതിന്റെ മറ്റുനടപടികളിലേക്ക് പ്രവേശിക്കുക. ആവശ്യമായ തുടർനടപടികളിലേക്ക് പ്രവേശിക്കുക. പ്രൊജക്ടിന്റെ ഉദ്ദേശലക്ഷ്യങ്ങൾ,  പ്ലാനിംഗ്,  സ്ട്രക്ച്ചർ, സൗകര്യങ്ങൾ അടക്കം മുഴുവൻ തയ്യാറാക്കുക. സമിപിക്കേണ്ട വ്യക്തികൾ, സമീപിക്കാതെ തന്നെ മുന്നോട്ട് വരുന്ന വ്യക്തികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കുക.

*പ്രസന്റേഷൻ*
ഏറ്റവും പ്രധാനമാണ് ബോധ്യപ്പെടുത്തുക. നല്ല ഒരു സദസ്സിൽ അതിഥികളായി ക്ഷണിച്ച് ഈ പ്രൊജക്ടിനെ ശരിയായി പരിചയപ്പെടുത്തുന്ന തരത്തിൽ പ്രൊഫഷനലായ ഒരാളുടെ സഹായത്തോടെ പ്രസന്റേഷൻ ചെയ്യുക.

*പ്രൊജക്ട് കൺസ്ട്രക്ഷൻ:*
ഇതാണല്ലോ രണ്ടാമത് പ്രധാനം.  നമ്മുടെ ബഡ്ജറ്റിനനുസരിച്ചാണിത്. തുടക്കം എത്ര ലളിതമാണെങ്കിലും ദീർഘകാല പ്രൊജക്ടുകൾ മുന്നിൽ കണ്ടു വേണം ഏത് പണിയും ഉണ്ടാകേണ്ടത്. ഇതൊരു നിരന്തര നിർമ്മാണ പ്രക്രിയ ആയത് കൊണ്ട് ഒരുപാട് ഓഫറുകൾ പിന്നാലെ പിന്നാലെ വന്നു കൊള്ളും. ഇവിടെയും ഓരോ വർക്കിനും ആകർഷണിയമായ പരിഗണനകൾ മുന്നിൽ വെച്ച് സ്പോൺസറിനെ കണ്ടെത്തണം.  ഉദാ: ഉദ്യാനം, ഇരിപ്പിടങ്ങൾ, തണലിടം, വായനമുറി, ഉന്തുകസേര, ടീസ്റ്റാൾ (അതിന് സ്പോൺസർ പറയുന്ന പേരിടാവുന്നതാണ്). അങ്ങിനെ ഓരോന്ന്.

*ദൈർഘ്യം, ദൂരം*
സൗകര്യമുള്ള സ്ഥലം എവിടെ എന്നൊന്ന് പറയാൻ ഞാനാളല്ല, സ്കൂളിന് ചുറ്റുവട്ടമെങ്കിൽ നന്ന്. പിന്നെ, കുറെ താഴ്ന്ന പ്രദേശമാകരുത്. പ്രൊജക്ടിൽ വാഹന സൗകര്യമുണ്ടാകും എന്നുള്ളത് കൊണ്ട് വഴിദൂരം വിഷയമാകില്ല.

*അവസാനം*
ഇത് അപൂർണ്ണമാണ്. വെട്ടലും തിരുത്തലും അടിവരയിടലും ഈ നിർദ്ദേശക്കുറിപ്പിന് മാറ്റു കൂട്ടും.

No comments:

Post a Comment