Friday 1 November 2019

നവംബര്‍ ഒന്ന് മലയാളപ്പിറവിയാണ്; എന്നിട്ടും നാം ഉറക്കമാണ്; കേരളപ്പിറവി എന്നാണ് ഒരു മഹോത്സവമായി മാറുക/ അസ്ലം മാവിലെ

*നവംബര്‍ ഒന്ന് മലയാളപ്പിറവിയാണ്; എന്നിട്ടും നാം ഉറക്കമാണ്; കേരളപ്പിറവി എന്നാണ് ഒരു മഹോത്സവമായി മാറുക*
...:............................
അസ്ലം മാവിലെ
...:...........................

https://www.youtube.com/watch?v=us-iN8hz0Zo&feature=share
(Kvartha youtube )

ഇന്ന് കേരളപ്പിറവി. എന്തുണ്ട് ആഘോഷം ? ഒന്നുമില്ല. "മഹാ" ചുഴലിക്കാറ്റിന്റെ സാഹചര്യം മുൻനിർത്തി മാറ്റിവെച്ചതാണോ ? അല്ല.

പിന്നെ?
തോന്നുമ്പോൾ ആഘോഷിക്കും.
തോന്നിയില്ലെങ്കിൽ ?
മിണ്ടാണ്ടിരിക്കും.
മലയാളത്തോട് സ്നേഹം, മലയാളിയോട് സ്നേഹം, ഭാഷയോട് സ്നേഹം ?
അതൊക്കെ ഒരു പറ-പറച്ചിലല്ലേ ...

കർണ്ണാടകയെ നോക്കൂ.. കണ്ടു പഠിക്കാനുണ്ട്. അവർക്കും സംസ്ഥാന പിറവി ഇന്ന് തന്നെയാണ്. അവർ തന്നെ രൂപകൽപന ചെയ്ത വളരെ സിംപിളായ ഇരുനിറ പതാകയുണ്ടവർക്ക്. വേറെന്ത് കൊടി പറത്തിയില്ലെങ്കിലും, ഈ കൊടി സംസ്ഥാനം മൊത്തം ഇന്ന് പറത്തിയിരിക്കും. തെരുവ് തോറും മഞ്ഞ + ചെമപ്പ് നിറത്തിലുള്ള പതാകകൾ പാറിക്കളിക്കും. കുടിലിലും കൊട്ടാരത്തിലുമതുണ്ടാകും. കടയുടെ മുമ്പിലും വണ്ടിയുടെ ഇരു വശത്തും ഈ പതാക കാറ്റത്താടികൊണ്ടേയിരിക്കും, ഒരു നാളല്ല,  ദിവസങ്ങളോളം.

കന്നഡികർക്ക് നവംബർ ഒന്ന്  പൊതു അവധിയാണ്. കർണാടക രാജ്യോത്സവമായാണ് അവർ നവംബർ ഒന്ന് കൊണ്ടാടുന്നത്. ദിവസം മുഴുവൻ ഉത്സവപ്രതിതി.  പുത്തനുടുപ്പിട്ടേ അന്ന് കുഞ്ഞു കുട്ടികൾ പുറത്തിറങ്ങൂ. എവിടെയും പ്രോഗ്രാമുകൾ. എങ്ങും ആഘോഷങ്ങൾ.

ഇതൊക്കെ കാണുമ്പോഴായിരിക്കും കേരളത്തിന്റെ അവസ്ഥ ആലോചിച്ച് മൂക്കത്ത് കൈ വെക്കാൻ തോന്നുക. മുഖ്യമന്ത്രിയുടെ ഒരാശംസ കാലത്ത് FB യിൽ വരും. കേന്ദ്രത്തിലെ ആരെങ്കിലും ഒരാൾ ഇങ്ങോട്ട് ട്വീറ്റ് ചെയ്യും. ഗവർണറും ചിലപ്പോൾ സന്ദേശം അയക്കും.  കഴിഞ്ഞു. അന്ന് പറയപ്പെട്ട ഒരു സാംസ്ക്കാരിക നേതാവിനും ഈ ദിവസം  ഓർമ്മ പോലുമുണ്ടാകില്ല. അല്ല, ഓർമ്മിച്ചിട്ടെന്താക്കാൻ ? 

എന്തൊരവഗണന. മലയാള ഭാഷ പോലും അവഗണന നേരിടുകയല്ലേ ?   ഇപ്പഴും കേരള PSC യോട് മലയാളം വലിയ പോരിലല്ലേ?. കേരളത്തിന്റെ സ്വന്തം PSCക്ക് മലയാളഭാഷയുടെ പരാതി കേൾക്കാൻ ഇതുവരെയായിട്ടില്ല എന്നതാണ് നേര്. ഇനി അഥവാ കേട്ടിട്ടുണ്ടെങ്കിൽ തന്നെ ഒട്ടും മനസ്സിലായിട്ടുമില്ല. രസം അതല്ല, PSC ചെയർമാന്നും മലയാളി,  അതിലെ മുഴുവൻ അംഗങ്ങളും മലയാളീസ്.

കേരളപ്പിറവിയെ ഒരു മഹോത്സവമായി ആഘോഷിക്കാനും അത് ഓണം പോലെ കേരളമൊട്ടുക്കും പുറം നാടുകളിലും ഓർമ്മകളിൽ ഒളിമങ്ങാതെ സൂക്ഷിക്കുവാൻ പാകത്തിൽ ഗംഭിരമക്കാനും മലയാളികൾക്ക് മൊത്തമാകണം. എത്ര അവധി നൽകുന്നു. ഈ ദിനം അവധിക്ക് മാത്രമല്ല,  ആഘോഷിക്കാനും സന്തോഷിക്കുവാനും കൂടി മാറ്റി വെക്കാം. ▪

No comments:

Post a Comment