Sunday 3 November 2019

എന്റെ ചില നിഗമനങ്ങൾ* *ശരിയാകാം, അല്ലാതെയുമാകാം* /അസ്ലം മാവിലെ

*എന്റെ ചില നിഗമനങ്ങൾ*
*ശരിയാകാം, അല്ലാതെയുമാകാം*
...............................
അസ്ലം മാവിലെ
...............................

ഒളിപ്പിച്ചു കാര്യമില്ല, പുറത്ത് നിന്ന് മനസ്റ്റിലാക്കിയതും ജസ്റ്റ് നിരീക്ഷിച്ചതുമായ  ചില കാര്യങ്ങൾ ഇവിടെ പറയുന്നു.  ഈ നാട്ടിലുള്ള എല്ലാവരും ഒരു പൊതുവേദി ആഗ്രഹിക്കുന്നുണ്ട്, സത്യം പറയാം CPക്കതാകുമെന്ന് ചിലർ കരുതി,  CP യുടെ ചടുലതയോടെയുള്ള ഇടപെടലുകളും പ്രവർത്തനങ്ങളും അവരെ അങ്ങനെ  തോന്നിപ്പിച്ചതാകാം.   അങ്ങിനെയവർ ഒരു  മൈണ്ട് സെറ്റിലെത്തി.

ഓവർ ലോഡഡ് പ്രവർത്തനങ്ങൾ ചെയ്തു മുന്നേറിയപ്പോൾ ചിലർ ചില കോണിൽ നിന്നും സൂചിപ്പിച്ചു - ഏതാനും പേരിൽ cp നിയന്ത്രിതമാണോ  എന്ന സംശയം. ചില ശബ്ദങ്ങൾ എന്തോ അവർക്ക് അപ്രിയമായി തോന്നിത്തുടങ്ങി.   ആർക്കൊക്കെയാണ്  അങ്ങിനെ ഒരു ഫീൽ ആയത് ? 

അതിനിടയിൽ 11 അംഗ GB ബോഡി നിലവിൽ വന്നു. ആ ബോഡി വന്നതിന് കാരണം തന്നെ CP ചിലതൊക്കെ ഉഷാറാക്കുന്നുണ്ട്, ഇനിയും ഉഷാറാകാനുണ്ട് എന്ന നല്ല ഉദ്ദേശമാകാമല്ലോ.  അതോടെയാണ് ജനാധിപത്യ മുറവിളി പരോക്ഷമായി പൂർവ്വാധികം ശക്തമായി ഉയർന്നത്.  എങ്ങിനെ ആ 11 പേരെ  തെരഞ്ഞെടുത്തു ? അതിന്റെ മാന: ദണ്ഡമെന്ത് ? എത്ര കൊല്ലത്തേക്ക് ? വാർഷിക റിപ്പോർട്ടും മറ്റും ഏത് സ ബോഡിയിൽ അവതരിപ്പിക്കും ? (കേരള ഭൂമികയിൽ ഈ ചോദ്യങ്ങളെ  അവഗണിക്കാനും പറ്റില്ല ).

ചിലർ  CP യിൽ നിന്നും തീർത്തും വിട്ടു നിന്നു; ചിലർ ഒഴിഞ്ഞു; ചിലർ മൗനം പാലിച്ചു. ഇപ്പഴും അതു തുടരുന്നുണ്ട്. ശരിയല്ലേ ?

CP അപ്രതീക്ഷിതമായി വലിയ നിലയിലെത്തിയപ്പോൾ, ജനാധിപത്യ സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കിയില്ല എന്ന ഒരു തോന്നൽ പലർക്കും ഉണ്ടായിട്ടുണ്ട്. അത് മാക്സിമം പുർവ്വാധികം പ്രകടിപ്പിക്കുവാനും ഇയ്യിടെ തുടങ്ങിയിട്ടുണ്ട്, ഇപ്പോൾ കുറച്ചു കൂടുതലുമാണ്. 

CP യുടെ ചില സേവനപ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രസ്ഥാന മേഖലകളിലെ ജനകീയ സംരംഭങ്ങളെ വരെ ബാധിക്കുന്നോ എന്ന പ്രശ്നവും ഉടലെടുത്തോ എന്നും എനിക്ക് സംശയമുണ്ട്. അരാഷ്ട്രീയ അന്തരീക്ഷം ആരും ഇഷ്ടപ്പെടില്ലല്ലോ. പുതു തലമുറ അരാഷ്ട്രിയരാകാനും പാടില്ല താനും.

ഇതൊക്കെ Direct സൂചിപ്പിക്കാൻ ആരും എവിടെയും വരില്ല. ചില സൂചനകൾ അവരിൽ ചിലർ  തരും. അപ്പോൾ ബന്ധപ്പെട്ടവർക്ക് ഉടനെ കത്തണം.  ബൾബ് കത്തും വരെ അവർ പല സൂചനകളും തന്നു കൊണ്ടേയിരിക്കും. (ഒരു മാസം മുമ്പ് CP ഫോറത്തിൽ CP പിരിച്ചുവിടണം എന്നും ഒരാൾ t പച്ചയ്ക്ക് ext ചെയ്തും കളഞ്ഞു) 

അതേ പോലെ ഈ നീരസം രേഖപ്പെടുത്താൻ,  പൊലിമയെ ഉപയോഗിച്ചു, ഇപ്പഴും  ഉപയോഗിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. എല്ലാവർക്കും അറിയാം, പൊലിമയിൽ ഉണ്ടായ പാളിച്ചകൾ, അത്തരം നീണ്ട സെഷനുകൾ ഉൾപ്പെടുത്തിയ ഏത് മെഗാ സംരംഭത്തിലും എന്തായാലും ഉണ്ടാകും. അവസാന ദിവസത്തിൽ എടുത്ത് കാണിച്ച കുറവുകളൊക്കെ പണ്ട് OSA വാർഷികാഘോഷങ്ങളിൽ ഉണ്ടായ പാളിച്ചകളെകളെ തട്ടിച്ചു നോക്കുമ്പോൾ  തുലോം കുറവാണ്. പക്ഷെ, OSA ഒരു ജനാധിപത്വ സംവിധാനമായിരുന്നു. CP അങ്ങിനെയല്ല, പറയാൻ വേദിയില്ല. നേതൃത്വത്തിലുള്ളവരാകട്ടെ,  പൊതുജനം തെരഞ്ഞെടുത്തവരുമല്ല.

എല്ലാവർക്കും അറിയാം. പൊലിമ സംഘാടക സമിതി പൗരസമിതി ചേർന്ന് ഉണ്ടാക്കിയതാണ്. പക്ഷെ,  ഇപ്പഴും പൊതുജനം വിശ്വസിക്കുന്നത് പൊലിമ സംഘാടകർ CP മാത്രം എന്നാണ്, അതല്ല എന്നത് വേറെ കാര്യം. പൊലിമ നടത്താൻ Cp മുൻകൈ എടുത്തിട്ടുണ്ട്. ബാക്കി മൊത്തം സ്വാഗത സംഘത്തിന്റെ ചുമതലയായിരുന്നു.  പക്ഷെ, മുൻകൈ എടുത്തത് CP ആയത് കൊണ്ടും ചെയർമാൻ, കൺവിനർ അന്നത്തെ 11 അംഗ CPG യിലെ (ഇന്ന് 11 പേർ ഇല്ല) ആളുകൾ എന്നത് കൊണ്ടും ആ ന്യായത്തിൽ തന്നെ അവർ പിടിച്ചു നിൽക്കുന്നു. മാത്രമല്ല, പൊലിമയിൽ ബാക്കിയായ സംഖ്യ (ബാക്കിയായോ എന്നത് വേറെ കാര്യം)  CP നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുമെന്നും സ്വാഗത സംഘ രൂപീകരണ യോഗത്തിൽ അന്ന്  തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കൊണ്ട് CP സ്പാൺസേർഡ് പൊലിമ എന്ന ഒരു ധാരണ ഇപ്പഴും പലർക്കുമുണ്ട്. ആരും മാറ്റാനും തയ്യാറല്ല.

അതൊക്കെ കൊണ്ടാണ് പൊലിമയിലെ കൈക്കുറ്റങ്ങൾ പർവ്വതികരിച് ഇടക്കിടക്ക് എല്ലായിടങ്ങളിലും വരുന്നത്. സ്വാഭാവികമായുണ്ടായ CP ഓപൺ ഫോറത്തിലെ അച്ചടക്ക നടപടികൾ മറ്റൊരു അകൽച്ചക്കും കാരണമായി.  അതിന് മുമ്പ് എത്രയോ വട്ടം എത്രയോ പേരെ CP യിൽ നിന്ന്  Remove ചെയ്തിട്ടുണ്ട്. പൊലിമക്ക് ശേഷം എന്നതായിരുന്നു ഇവിടെ വിഷയം.

അപ്പോൾ, നിലവിലെ അന്തരീക്ഷത്തിൽ എല്ലാവരുടെയും സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പൊതു സംവിധാനം ഇപ്പഴില്ല എന്ന് പലരും കരുതുന്നു. അങ്ങനെ ഒന്നുണ്ടാകണമെന്ന് പലരും ആഗ്രഹിക്കുന്നു. അത് ഫ്ലോപ് ആകരുതെന്നും അവർക്ക് നിർബന്ധമുണ്ട്. CP യിലെതടക്കം എല്ലാ കൂട്ടായ്മയിലെയും നേതൃത്വങ്ങൾ ഉണ്ടാകമെന്നും അവർ ആഗ്രഹിക്കുന്നുണ്ടാകാം. പ്രഹസനമാകരുതെന്നും അവർക്ക് അഭിപ്രായമുണ്ടാകാം.

മുകളിൽ രേഖപ്പെടുത്തിയത് ഈ പ്രദേശത്തെ  ആൾക്കൂട്ട മനശാസ്ത്രമാണ്. തെറ്റാം, പക്ഷെ, അത്ര വലിയ പിഴവുണ്ടാകാൻ സാധ്യതയില്ല.

കണക്ടിംഗ് പട്ല അങ്ങിനെയങ്ങ് അടുത്ത കാലത്തൊന്നും മനസ്സിൽ നിന്നും പൊയ്പ്പോകുന്ന ഒരു പേരല്ല. സേവനപ്രവർത്തനങ്ങളുടെ ഒരു പെരും വലിയ ലിസ്റ്റ് അതിനുണ്ട്. ഒരാളോ ഒമ്പതാളുകളോ അതിന് അവകാശവും പറയില്ല. ചിത്രത്തിലുള്ളതും. ചിത്രത്തിന് പുറത്തുള്ള പലരുടെയും പ്രയത്നമുണ്ട്. എല്ലാത്തിനേക്കാളും എനിക്ക് എടുത്ത് പറയാനുള്ളത് പട്ല സ്കൂളിന്റെ മുഖഛായ മാറ്റാൻ, അതിനെ ഒന്നു കൂടി ജനകീയമാക്കാൻ, കയ് മെയ് മറന്ന് ആ സ്കൂളിനെ മാറോടണക്കാൻ നാട്ടുകാർക്ക് പ്രചോദനമായത് CP ഫോറവും ഓപൺഫോറവും അതിലെ ചർച്ചകളും പിന്തുണയും സാമ്പത്തിെക സഹാഹ്വാനങ്ങളും അതിന് ലഭിച്ച അനുകൂല പ്രതികരണങ്ങളുമാണ്.

അതൊരു ഭാഗത്ത്. എത്രയെത്ര സഹായഹസ്തങ്ങൾ.. എന്തൊക്കെ പ്രവർത്തനങ്ങൾ. നേതൃത്വം ഇവ മുഴുവൻ എണ്ണിയെണ്ണി നേരെച്ചൊവ്വെ ഓരോന്ന് എഴുതി വെച്ചിരിക്കാൻ സാധ്യത കുറവാണ്. 

എനിക്ക് ഇക്കഴിഞ്ഞ 5 വർഷത്തെ പരിചയപ്പെടലിൽ ഒരു പാട് പറയാനുണ്ടാകും. അത് പോലെ പലർക്കും. കണക്ടിംഗ് പട്ലയെ (അങ്ങിനെയാണ് തുടങ്ങിയത്, CP പിന്നെപ്പറയാൻ തുടങ്ങിയത് ) അങ്ങിനെയങ്ങ് കൊച്ചാക്കരുത് എന്നഭ്യർഥനയുമുണ്ട്.

അതേ സമയം രണ്ടു സാധ്യതകളോ, മൂന്നാമതൊരു സാധ്യതയോ ചർച്ചയ്ക്ക്  വന്നാൽ നന്ന്. കാലാവസ്ഥ പോലെ പൊതുബോധവം അന്തരിക്ഷവും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. .

2014 ന് ശേഷം എനിക്ക് 5 വയസ്സിനനുസരിച്ച് പക്വതയും അനുഭവവും അതിൽ നിന്നുള്ള പാഠമുൾക്കൊള്ളലുണ്ടാകുന്നുണ്ടോ എന്ന് ഞാനും നിങ്ങളും ഒരു പോലെ ആലോചനാ വിധേയമാക്കണം.

അവസാനമായി പറയാനുള്ളത്:   ഞാനെന്ത് ഇവിടെ അഭിപ്രായപ്പെടുന്നതും (പൊതുവിഷയങ്ങൾ ) എഴുതുന്നതും  മറ്റൊരാളായി കൂടിയാലോചിച്ചല്ല. അത് പോലെ ഞാനെന്തെഴുതിയാലും അഭിപ്രായപ്പെട്ടാലും വായനക്കാരായ നിങ്ങളുടെ അനുകൂല അഭിപ്രായങ്ങളോ എതിരഭിപ്രായങ്ങളോ അരോചകമായ അഭിപ്രായങ്ങളോ എന്നെ  അങ്ങിനെ അലോസരപ്പെടുത്താറുമില്ല.  അങ്ങിനെയുള്ള  അഭിപ്രായങ്ങൾ റദ്ദ് ചെയ്യണമെന്ന് ആർക്കും നിർദ്ദേശം കൊടുക്കാൻ ഞാൻ നിൽക്കാറുമില്ല. ഓരോരുത്തർക്ക് ഓരോ വീക്ഷണങ്ങൾ.  എഴുതുന്ന ഞാനായാലും ആരായാലും എല്ലാ തരത്തിലുള്ള പ്രതികരണങ്ങളും പ്രതിക്ഷിക്കണം. അത്കൊണ്ട് എന്നെ ആരും വൈരനിര്യാതനാ ബുദ്ധിയോടെ കാണരുത്. സ്ഥിരം ശത്രുവായി കണക്കിൽ വരവും വെക്കരുത്. ഇന്ന് കഴിഞ്ഞു, ഇന്നാണ്ടും കഴിഞ്ഞു, അത്രയേ ഉള്ളൂ.

No comments:

Post a Comment