Thursday 7 November 2019

റൈറ്റ് ടൈം* *റൈറ്റ് സംഘം* /അസ്ലം മാവിലെ

*റൈറ്റ് ടൈം*
*റൈറ്റ് സംഘം*
................................
അസ്ലം മാവിലെ
................................

പുഴയൊഴുകിത്തീർന്ന് ചിറകെട്ടലല്ല ബുദ്ധി. പുഴയൊഴുകിത്തീരോളം നോക്കി നിൽക്കലല്ല ബുദ്ധി. അത് കണ്ടാൽ അപ്പോൾ പറയാതെ പിന്നത്തേക്ക് മാറ്റിവെക്കലുമല്ല ബുദ്ധി. പിന്നെയോ അപ്ലക്കപ്പം. അപ്പത്തന്നെ. ഉടനെ,  സഡനെ, പരിഹാരം കാണലാണ് ബുദ്ധി, അല്ല,  പ്രായോഗിക ബുദ്ധി.

അടുത്ത ട്രിപ്പ്. എനെത്തൂറി. ഇനിയൊരിക്കൽ. വരുന്ന ആണ്ടറുതിക്ക്. അടുത്ത സംക്രാന്തിക്ക്. ഇല്ല, അതില്ല. അങ്ങനെ പോയാൽ ഗണപതിക്കല്യാണം പോലെ അതങ്ങനെ നീണ്ടുനീണ്ടു പോകും. നാളേക്കില്ല. ഇന്നത്തെത് ഇന്ന് തീർക്കണം. റൈറ്റ് ടൈമിൽ തന്നെ.

ഇപ്പറഞ്ഞ റൈറ്റ് ടൈമിൽ സംഘം ക്ലബ് കളത്തിലിറങ്ങിയിടത്താണ് ഇന്നത്തെ വിഷയമിരിക്കുന്നത്. പഞ്ചായത്ത് തല സ്പോർട്സ് മീറ്റിൽ പറ്റാവുന്നവരെ ഏകോപിപ്പിച്ച്  ഇങ്ങനെയെങ്കിലും അറ്റ്ലറ്റ്സിനെ, കായികതാരങ്ങളെ ട്രാക്കിലിറക്കാൻ സംഘത്തിനായതിൽ അതിന്റെ നേതൃത്വവും,  കൂട്ടായ്മ മൊത്തത്തിലും പ്രശംസ അർഹിക്കുന്നു. 

സംഘം ബാനറിലല്ലാതെ ഈ വാർഡിനെ പ്രതിനിധീകരിച്ച് ആരൊക്കെ പങ്കെടുത്തിട്ടുണ്ടോ അവരും അഭിനന്ദനമർഹിക്കുന്നു.

ഗെയിംസും ഫൈനാർട്സും ഓഫ്സ്റ്റേജും ഇനി ബാക്കിയുണ്ട്. അവയിലും ഈ കൂട്ടായ്മയ്ക്കും പാർടിസിപന്റ്സിനും നല്ല വിജയമാശംസിക്കുന്നു.  🌹

No comments:

Post a Comment