Sunday 3 November 2019

കോമൺ പ്ലാറ്റ്ഫോം ചർച്ച കൊങ്കൺ പ്ലാറ്റ്ഫോമിലെത്തിയത് ഇങ്ങനെ

കോമൺ പ്ലാറ്റ്ഫോം ചർച്ച
കൊങ്കൺ പ്ലാറ്റ്ഫോമിലെത്തിയത്  ഇങ്ങനെ

[11/1, 20:17] Sap: ⬛
എല്ലാ സംവാദങ്ങൾക്കും
വിമർശനങ്ങൾക്കും
പരാതികൾക്കുമപ്പുറം നമുക്ക്
ഒന്നിച്ചിരിക്കാൻ സംഘബോധത്തോടെ സാമൂഹ്യ സാംസ്കാരിക രംഗം സജീവമാക്കാൻ ഈ ചർച്ചക്ക് ഇവിടെ പ്രസക്തിയുണ്ട് എന്ന് തന്നെ തോന്നുന്നു.

വീണ്ടും വായിക്കാൻ
ചർച്ച ചെയ്യാൻ


*കോമ്മൺ പ്ലാറ്റ്ഫോം*
*ഇനിയുമിവിടെ ആവാത്തതെന്തേ ?*
.............................
അസ്ലം മാവിലെ
.............................
.............................
.............................

മാൻപവറുള്ള ഒരുപാട് കൂട്ടായ്മകളുണ്ട്. നേതൃത്വത്തിന്റെ ഒരു ഇലയനക്കത്തിന് കാത്തിരിക്കുന്നവർ. അവർക്കേ ജനകീയമായി എന്തെങ്കിലുമല്ല, എന്തും  സംഘടിപ്പിക്കാനും വിജയിപ്പിക്കാനും  സാധിക്കൂ. അത് നിലനിർത്താനുമാകൂ. Maintain ചെയ്യുക ന്രിലനിർത്തുക) എന്നത് വളരെ പ്രധാനമാണ്. 
നാലാൾ ഇരുന്ന് ഒരു നേതൃത്വത്തെ  തെരഞ്ഞെടുക്കുന്ന  സംഘങ്ങൾക്കാണ് വളരെ ഭംഗിയായി  മറ്റേതിനേക്കാളും സുതാര്യമായി ആക്ടിവിറ്റീസ് നിലനിർത്തി കൊണ്ടുപോകാനും തുടർച്ച നിലനിർത്താനും കൈക്കുറ്റങ്ങൾ തിരുത്തിയും മാറ്റങ്ങൾ വരുത്തിയും  പ്രവർത്തനക്ഷമമാകാനാകൂ.

ശരി,  അങ്ങിനെയുള്ള ഒരു പൊതു കൂട്ടായ്മ നമ്മുടെ നാട്ടിൽ ഇല്ല എന്ന നിങ്ങൾ സ്വന്തത്തോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന പരമസത്യത്തെ കുറിച്ചാണ് ഇന്നെനിക്ക് നിങ്ങളോട് പറയാനുള്ളതും. അതാണ് ഇടക്കിടക്ക് ചർച്ചയ്ക്ക് വിഷയമാക്കേണ്ടതും. 

വേണമെങ്കിൽ നിങ്ങൾക്ക്  PTA യെ കാണിക്കാം. നാട്ടുകാരുടെ മൊത്തം പ്രാതിനിധ്യമതിനുണ്ടെങ്കിലും ഔപചാരികതകളുടെ അസ്കിതകൾ ധാരാളമുണ്ടുതാനും. അതിന് ചില ഔeദ്യാഗികതകളുടെ പരുക്കൻ മുഖഭാവങ്ങളുമുണ്ട്.

അത് വിട്ടു, പിന്നൊന്ന് പറ. ഇല്ല, പിന്നൊന്നില്ല. പിന്നൊന്നിലേക്ക് ഇറങ്ങി വരാൻ ആർക്കുമാവുന്നില്ല. എന്തേ കാരണം ?

പരിമിത നിറങ്ങളുടെയും അതിലും പരിമിത മാനങ്ങളുടെയും സമാനചിന്താഗതികളുടെയും  അടിസ്ഥാനങ്ങളിൽ ഇപ്പോൾ  നിലനിൽക്കുന്ന കൂട്ടായ്മകൾ സജീവമായി തന്നെ പ്രവർത്തിക്കട്ടെ. ആരും എതിരല്ല.  അതാവശ്യമാണ് താനും. രാഷ്ട്രിയം. വിശ്വാസം, കായികം എന്ത് പേരിലായാലും. കായിക കൂട്ടായ്മകൾ ഒഴിവാക്കിയാൽ മറ്റു രണ്ടിനോടും ഓരം ചേർന്ന് എല്ലാവർക്കും ഒന്നിച്ച് ഒരു കുടക്കീഴിൽ  നിൽക്കാനുമാകില്ലല്ലോ.

അപ്പോൾ ? ഒരു നാടിന്റെ മൊത്തം നാനാത്വ സൗന്ദര്യസങ്കൽപ്പമുൾക്കൊണ്ട് മതിയായ പ്രാദേശിക പ്രാതിനിധ്യമുൾപ്പെടുത്തി ഒരു പ്രസ്ഥാനം കാലം ആവശ്യപ്പെടുന്നില്ലേ ? ഉണ്ടന്നേയ്,  ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും.

മുമ്പ് പട്ല സ്കൂൾ ഒഎസ്എയ്ക്ക് നടേ പറഞ്ഞ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചിരുന്നു. ഒരു നാടിന്റെ മൊത്തം ഐക്കണാകുന്നതിൽ അന്നത് വിജയിച്ചിട്ടുണ്ട്. പിന്നെയതിന്റെ പ്രതാപകാലം മങ്ങിമങ്ങിയില്ലാതായതെങ്ങിനെ ? അതിന്റെ കാരണങ്ങൾ പലവട്ടം വിവിധ സന്ദർഭങ്ങളിൽ ചർച്ച ചെയ്തിട്ടുള്ളത് കൊണ്ട് ഇന്ന് അങ്ങോട്ടേക്കില്ല.

രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ യുവജനവിഭാഗങ്ങൾ പൊതുവിൽ കയ് വെക്കാറുള്ള സേവന മേഖലകളിലേക്ക് ഈ proposed  കൂട്ടായ്മ പോകേണ്ടതില്ല. അല്ലാതെ തന്നെ ഒരുപാടു മേഖലകളുണ്ടല്ലോ. അതേപോലെ,  കൊക്കിൽ കൊള്ളാത്തതെല്ലാം ഏറ്റെടുത്ത് തുമ്പിയെ കല്ലെടുപ്പിക്കാനും ശ്രമിക്കേണ്ടതുമില്ല. അതിനെല്ലാമപ്പുറം ബ്ലോക്കുകൾ തിരിക്കാതെയുള്ള ഇരുത്തങ്ങളും മുഖം നോക്കലുകളും സൗഹൃദ നാട്ടിൻ കൂട്ടങ്ങളെങ്കിലും ഇതു വഴിണ്ടാകുമെന്നെങ്കിലും പ്രതിക്ഷിക്കാമല്ലോ.

ഞാൻ എഴുതിത്തരാം, ട്രസ്റ്റ് മോഡൽ പ്രസ്ഥാനങ്ങൾക്ക് സ്ഥായിയായ ജനകീയടിത്തറ ഉണ്ടാക്കാനാകില്ല. പ്രത്യേകിച്ച്,  ജനാധിപത്യബോധവും ബോധ്യവും കൂടുതൽ Update ചെയ്ത് കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത്. സാക്കിർ പട്ലയെപ്പോലുള്ള യുവശബ്ദങ്ങൾ മുമ്പ് പലപ്പോഴും എഴുതിയുമല്ലാതെയും വാചാലരായത് അഭ്യുദയകാംക്ഷിത്വം കൊണ്ടും ബഡ്ഡിംഗ് തലമുറകളുടെ മനസ്സറിയുന്നത് കൊണ്ടുമായിരിക്കണം.

(മുന്നിട്ട്) ഇറങ്ങേണ്ടവർ ഇറങ്ങണം. ഗ്രീൻ സിഗ്നൽ നൽകണം. മസിലുപിടുത്തത്തിനും വായുപിടുത്തത്തിനും തൊട്ടടുത്ത ശ്വാസം വിടലോളമുള്ള കുഞ്ഞു ദൈർഘ്യമേയുള്ളൂ എന്നും എല്ലാവരും അറിയണം. അറിയേണ്ടവരാകട്ടെ, അതാദ്യവുമറിയണം. 

ചുറ്റുപാടു സാഹചര്യങ്ങും അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് നമ്മുടെ ആരുടെയും ആലോചനയുടെ കരുത്ത്. ഇനി പറയുന്ന ആലോചനയോട് നിങ്ങൾ യോജിക്കുമെന്ന് കരുതാം.   മാറ്റത്തിനും മാറിച്ചിന്തിക്കലിനും  എക്കാലവും കാണാറുള്ള വഴി തടസ്റ്റങ്ങൾ പിടിച്ചമുയലിന് മൂന്ന് കൊമ്പ് വാദമാണ്.

ആലോചിക്കാം,
കുറ്റപ്പെടുത്തലുകൾക്കല്ല,
ട്രോളുകൾക്കുമല്ല ഈ എഴുത്ത്.
നന്മയും ഗുണകാംക്ഷയും മുന്നിൽ വിളക്കുതിരികളായി വെച്ച് വിഷയം ചർച്ചയ്ക്ക് വിധേയമാക്കാം.

*Think Positive  Win Positively* ▪

[11/1, 20:32] Sap: ഹിന്ദു ഐക്യവേദിയും
മുസ്ലിം ഐക്യവേദിയും
കൃസ്ത്യൻ ഐക്യവേദിയും
സുന്നി ഐക്യവേദിയും
മുജാഹിദ് ഐക്യവേദിയും
തുടങ്ങി അനവദി ഐക്യവേദികൾ ഉണ്ടല്ലോ..

ഒരു പട്ല ഐക്യവേദിയെന്നോ മറ്റോ ഉള്ള ഒരു പൊതുവേദിയെ കുറിച്ച് നമുക്ക് എന്ത് കൊണ്ട് ചിന്തിച്ച് കൂടാ?
[11/1, 21:42] Uzman: എത്രയും പെട്ടെന്ന് തന്നെ വേണം
അതിനു സി പി പിരിച്ചു വിട്ടാലേ നടക്കു എന്നൊന്നുമില്ലല്ലോ 😀
[11/1, 21:44] Sap: അതിന് CP പിരിച്ചു വിടണം എന്ന അർത്ഥം ഒരിക്കലും ഇല്ല.

CP നിലനിൽക്കണം
അതിന്റെ ദൗത്യവുമായി
മുന്നോട്ട് പോകണം.

ഐക്യവേദിയെ CP യുമായി
ചേർത്ത് കെട്ടേണ്ടതില്ല എന്നാണ്
എന്റെ അഭിപ്രായം
[11/1, 21:48] Uzman: പടലയിലെ എല്ലാ സംഘടനകളും സജീവ സാമൂഹ്യ പ്രവർത്തനം ചെയ്യുന്നുണ്ട്
ലീഗ് യൂത്തൻമാർ ഇടത് യൂത്തൻമാർ മത സങ്കടനകളിലെ പ്രവർത്തകർ പിന്നെ ക്ലബ്ബുകളും ഒക്കെ സജീവമാണ്
അതോടൊപ്പം സിപി യും ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു പൊന്നു
അതങ്ങനെ നടക്കട്ടെ
നമുക്ക് എത്രയും പെട്ടെന്ന് ഒരു കോമൺ പ്ലാറ്റഫോമ് വേണം
[11/1, 21:51] Sap: വളരെ നല്ല നിർദേശങ്ങൾ.

👍
[11/1, 21:53] P C Qa: Appo c.p കോമൺ alay. നാടിന്റെ കൈ ഒപ്പ്‌ അനനല്ലോ വെപ്പ്😁
[11/1, 21:54] Uzman: PTA പോലോത്ത ഒരു കോമൺ പ്ലാറ്റഫോരം ആണ് ലക്ഷ്യമെങ്കിൽ osa ആണ് നല്ലത്
പക്ഷെ പട്ല സ്കൂളിൽ പഠിക്കാത്ത പടലക്കാരെ കൂടി ഉൾപ്പെടുത്തണം
[11/1, 21:55] Uzman: ഇനിയും കോമണ് ഉണ്ടായാൽ നല്ലതല്ലേ 😀
[11/1, 21:56] +91 97461 71731: 🤫 kai oppe idaan ningo tambikande
[11/1, 21:56] P C Qa: Ede ORU മാതിരി കേരള  കോൺഗ്രസ്  പോലെ aaavo

[11/1, 22:00] Dont Watch Yr Clock !: ഒരു ഗ്രാമത്തിന്റെ കയ്യൊപ്പ് - ആ കാപ്ഷൻ ഒരു ഇടുങ്ങിയ ചിന്താഗതി ഏതായാലും അല്ല. വിശാലാർഥത്തിലുള്ള കൺസെപ്റ്റാണ്. അത്കൊണ്ട് കണക്ടിംഗ് പട്ലയോ, അതേ പോലെ നല്ല ആശയങ്ങളോടു കൂടിയ കാപ്ഷനുള്ള  കൂട്ടായ്മകളോ മോശമാകുന്നില്ല.
[11/1, 22:00] Uzman: Njan parayumna karyangalokke thikachum vyakthiparam
[11/1, 22:01] Sap: എന്ത് നിർദേശം വന്നാലും
അത് നമുക്ക് എതിരാണല്ലോ
എന്ന ചിന്ത അത്ര നിഷ്കളങ്കമൊന്നുമല്ല.

ഇനി എതിരാണെങ്കിൽ തന്നെ
എങ്ങിനെ അനുകൂലമാക്കാം
എന്നല്ലെ നമ്മൾ ആലോചിക്കേണ്ടത്.

ഒന്നിൽ തുടങ്ങി
ഒന്നിൽ തന്നെ അവസാനിക്കണം എന്ന്
ചിന്തിക്കേണ്ടതില്ല.

Think positive.
[11/1, 22:04] P C Qa: Appo puthiya onnu todngeet adinay cp Mai link aaakiyaal madiyavo ikyam berumo
[11/1, 22:04] Uzman: കോമൺ പ്ലേറ്റെഫാമിന് ആരും എതിരല്ല
ബി പോസിറ്റീവ്
[11/1, 22:05] P C Qa: Yellarum ikyatil aayal Maja povum😁
[11/1, 22:06] Uzman: ഇനി പ്രമുഖന്മാരുടെ ചാകര ആയിരിക്കും
[11/1, 22:10] Sap: ശരിയാണ്.

ഇവിടെ സജീവമായിട്ടുള്ള
എല്ലാവരും അവരുടെ
അഭിപ്രായം രേഖപ്പെടുത്തട്ടെ.

പിന്നീട് നമുക്ക് അത്തരം നീക്കവുമായി മുന്നോട്ട് പോകാവുന്നതാണ്.
[11/1, 22:12] Sap: ഈ ചർച്ച നാട്ടിലുള്ള മറ്റു രാഷ്ട്രീയ മത സംഘടനകളിലും WhatsApp
കൂട്ടായ്മകളിലും നടക്കട്ടെ!
[11/1, 22:14] Sap: എന്തെ?
നടക്കൂല എന്നാണോ?
[11/1, 22:15] Uzman: നമമുടെ നാട് പട്ല ന്നെയല്ലേ ?😀
[11/1, 22:16] Sap: ഒരു ശ്രമം പോലും നടത്തിയില്ല
എന്ന് വരും തലമുറയെങ്കിലും
പറയാതിരിക്കാൻ.😊
[11/1, 22:16] Uzman: Pala groupukalayitt charcha nadathiyal karyangal yeluppamavilla
Ath thala thirinj veroru vazhikk pokum
[11/1, 22:17] Sap: പിന്നെ എങ്ങിനെ
ഈ വിഷയം നാട്ടിലെ താല്പര്യമുള്ളവരെ അറിയിക്കുക?
[11/1, 22:18] Uzman: Adyapadiyayi Valyoru jumbo group undakkuka
Telegram better than Whatsapp
[11/1, 22:33] +91 6238 044 611: ഐക്യവേദി അത് പൊളിക്കും 👍🔥
[11/1, 22:34] P C Qa: Todngikotte annitte polikkaaa😁
[11/1, 22:35] Koplam: കോമൺ ഫ്ലാറ്റ്ഫോം എന്ത്, എന്തിന്, എങ്ങനെ    ചർച്ചകൾ നടക്കട്ടെ 👍
[11/1, 22:36] Dont Watch Yr Clock !: ഇങ്ങനെയൊരു പൊതുകൂട്ടായ്മ ജനാധിപത്യ രീതിയിൽ ഇല്ല, തീരുമാനങ്ങൾ മാത്രം കേൾക്കുന്നു, താഴേക്കിടയിൽ ചർച്ച നടന്നോ, തെരഞ്ഞെടുക്കപ്പെട്ട ബോഡിയിൽ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷമല്ല തീരുമാനം ഉണ്ടാകുന്നത്.  ഓൺലൈൻ കൂടിയിരുത്തത്തിന് പകരം ഫിസിക്കൽ കൂടിയിരുത്തമുള്ള സംഘടനയാണാവശ്യം, പ്രമുഖർ, അപ്രമുഖകർ കോംപ്ലക്സ് ഉണ്ടാക്കാത്ത ഒരു സംഘമാണാവശ്യം, അതിൽ വിദ്യാർഥി, യുവജന, മുതിർന്ന വ്യക്തിത്വങ്ങളുടെ പ്രാതിനിധ്യം വേണം -  തുടങ്ങി ഒട്ടേറെ വിഷയങ്ങളായിരുന്നല്ലോ പ്രത്യക്ഷമായും പരോക്ഷമായും എഴുതിയും പറഞ്ഞും പല കോണുകളിൽ നിന്നും സൂചിപ്പിച്ചിരുന്നത്, അത് പോലെ ഓഫ് ലൈനിൽ ചർച്ച ചെയ്തിരുന്നതും.   അപ്പോൾ, അങ്ങിനെ ഒരു ചർച്ച വരുമ്പോൾ ആ അഭിപ്രായമുള്ളവർ കൂടി ഇതിന് മുൻകൈ എടുക്കണം.
[11/1, 22:38] KAREEMUCHA: നമുക്ക്  ഒരു  കൂട്ടായ്മ  തുടങ്ങാം  പക്ഷെ  അത്  പരിപൂർണ  സ്വാതന്ത്ര്യത്തോടെ  എല്ലാവർക്കും  ഇടപെടാൻ  പറ്റുന്ന  എല്ലാവരെയും  പ്രമുഖരായി  അംഗീകരിക്കുന്ന  ഒരു  വാട്സ്ആപ്പ്  കൂട്ടായ്മ  ആയിരിക്കണം  അതിൽ  സുന്നിയെന്നോ  മുജാഹിദെന്നോ  ലീഗെന്നോ  കമ്മ്യൂണിസ്റ്റെന്നോ  ഒരു  വിവേചനവും  പാടില്ല  എന്നാൽ  ഓരോ  അംഗത്തി നും  സ്വന്തം  വോയിസും   സ്വന്തം  ടൈപ്പിങ്ങും  മാത്രം   അംഗീകരിക്കണം   പടലയിലെ  എന്ത്  പ്രശ്നത്തിനും   നാട്ടുകാരെന്ന  നിലയിൽ  ഒന്നിച്ചുനിന്നു  നല്ല  സ്നേഹത്തോടെ  പരസ്പര  ബഹുമാനത്തോടെ  പെരുമാറണം
ഈ  ഗ്രൂപ്പിൽ  ഒരു  കാരണവശാലും  പിരിവ്  നടത്തരുത്  അതിന്  ഒരു  പാട്  ഗ്രൂപ്പ്  വേറെ  ഉണ്ടല്ലോ 
പിന്നെ  പരിഹാസവും  സാധാരണക്കാരോട്  പുച്ഛവും  ഒഴിവാക്കുന്നത്  വളരെ  നല്ലത്  ഇത്  പോലുള്ള  ഒരു  ഗ്രൂപ്പ്  ആണ് 
എന്റെ  ഒരു   അഭിപ്രായം 
വേണ്ടെങ്കിൽ  കല്ലിവല്ലി  ആക്കീർ 😀
[11/1, 22:41] Dont Watch Yr Clock !: ആ കൂട്ടായ്മയുടെ  ഉദ്ദേശലക്ഷ്യങ്ങളിൽ നിങ്ങളുടെ അഭിപ്രായത്താൽ (ചിലത് )  എന്തൊക്കെ ഉൾപ്പെടുത്തണം.  please
[11/1, 22:42] Raza: OSA യെ ഒന്ന് പൊടിതട്ടി എടുത്താല്‍ മതി..
അതിനാവുമ്പോ ഒരൂ ഗൃഹാതുരത്തവുമുണ്ട്...
വാട്സപ് കൂട്ടായ്മക്കുപരി
ഓഫ് ലൈന്‍ പ്രവര്‍ത്തനവും
സംഘാടനവുമാണ് മുഖ്യം.
വാട്സപ് ഒരു മാധ്യമമായി മാത്രം നിക്കണം
[11/1, 22:44] +91 90379 38260: മാറി നിൽക്കുന്നവരെ തിരിച്ച് കൊണ്ട് വരാവുന്ന രീതിയിലേക്ക് ഒരു തുറന്ന ചർച്ചയെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ?

നേതൃമാറ്റമാണോ വിമതരുടെ പ്രശ്നം?

സി.പിയെ തന്നെ ഒന്ന് പരിഷ്ക്കരിച്ചാൽ പോരെ?
[11/1, 22:44] KAREEMUCHA: അറിവ്  വർധിപ്പിക്കുക   ,
മനസ്സമാധാനം  സംതൃപ്തി  കായികം  മുതലായവ
[11/1, 22:45] +91 87144 36017: Patlayil padikaatha aalkaar ind Ashraf ichaa
[11/1, 22:46] P C Qa: Appo. English medium school padicha pullara koottela😃
[11/1, 22:46] Dont Watch Yr Clock !: ഇതിന് ആധികാരികത ഉണ്ട്. മീറ്റിംഗ് കൂടാൻ എളുപ്പം. എല്ലാ പ്രതിനിധ്യവും ഉണ്ടാകും. പടല സ്കൂളിൽ പഠിക്കാത്ത പ്രുറത്ത് പഠിച്ച )  നാട്ടുകാർക്ക് മാത്രം  Ex - officio അംഗത്വം നൽകി ഉൾപ്പെടുത്തുകയും ചെയ്യാം. പട്ല ഒഎസ് എ ഭരണഘടനയിൽ അങ്ങിനെ  ഒരു ക്ലോസ് ഉണ്ട്.
[11/1, 22:48] Dont Watch Yr Clock !: പടല സ്കൂളിൽ പഠിക്കാത്ത പ്രുറത്ത് പഠിച്ച )  നാട്ടുകാർക്ക് മാത്രം  Ex - officio അംഗത്വം നൽകി ഉൾപ്പെടുത്തുകയും ചെയ്യാം
[11/1, 22:49] +91 87144 36017: Appo njango 2aam kida member aavele
[11/1, 22:51] +91 95265 98591: ഇന്നലെ മുതൽ ജീവിച്ചതിന്  നാളെ മുതൽ വല്ല വ്യത്യാസവും .കാണുമോ..?😇
[11/1, 22:51] Dont Watch Yr Clock !: ഒ എസ് എ തുടങ്ങുന്നത് പി ടി എ , എസ് എം സി  സംഘടനകളുടെ നേതൃത്വത്തിലും HM , Principal തുടങ്ങിയവരുടെ ഉപദേശ നിർദ്ദേശങ്ങളോടെയുമായിരിക്കുമല്ലോ. ഒഎസ്എ യ്ക്ക് ഒരു ചെയറും സംഘടനയ്ക്ക്  ആവശ്യപ്പെടുകയും ചെയ്യാം.
[11/1, 22:53] Dont Watch Yr Clock !: നാടിന്റെ മുന്നോട്ട് ഉള്ള പുരോഗതിക്ക് ചില കണ്ടിഷനുകൾ വിലങ്ങു തടി ആകില്ല. നമ്മുടെ ഉദ്ദേശം ശരിയെങ്കിൽ.
[11/1, 22:59] Sap: ഒരുപാട് ഗൃഹപാഠം ആവശ്യമുള്ള ഒന്നാണിത്.
വ്യത്യസ്ത കോണുകളിൽ നിന്നുള്ള ഭിന്നസ്വരങ്ങളെ സഹിഷ്ണുതയോടെ കേൾക്കാൻ ഇതിന് മുന്നിട്ടിറങ്ങുന്നവർക്ക് കഴിയണം.

കണ്ടീഷനുകൾ എന്തായിരിക്കണം എന്നതൊക്കെ പിന്നീട് ഒന്നിച്ചിരുന്ന് തീരുമാനിക്കാവുന്നതാണ്.

ആദ്യം പൊതുവേദി വേണം
എന്ന കാര്യത്തിൽ ഒരു ഏകസ്വരം വന്ന് കഴിഞ്ഞാൽ തന്നെ പകുതി വിജയിച്ചു.
[11/1, 23:00] Dont Watch Yr Clock !: ഒ എസ് എ ഭരണ കാലാവധി  പൊതുവെ ഒരു വർഷമാണ്. വേണമെങ്കിൽ രണ്ട് വർഷമാക്കാം. ( PTA ഒരു വർഷം SMC രണ്ട് വർഷം കാലാവധി ) . പക്ഷെ, ജനാധിപത്യ സംവിധാനമുണ്ട്. വർഷാവർഷം വരവ് ചെലവു കണക്കുകൾ പൊതുസഭയിൽ (ജനറൽ ബോഡി ) അവതരിപ്പിച്ച് പാസാക്കിയാലും മതിയല്ലോ.
[11/1, 23:01] P C Qa: Aaare munnit ഇറങ്ങും
[11/1, 23:03] +91 6238 044 611: ഇതിന്നായി SAP നാട്ടിൽ വരണം എന്നാണ് എന്റെ ഒരു ഇത്
[11/1, 23:03] Dont Watch Yr Clock !: ഒ എസ് എ എന്ന് പറയുമ്പോൾ തന്നെ ഏകദേശ ആശങ്കകളും ക്ലിയറാകും. ഇന്നത്തേതിലും രൂക്ഷമായി മത- രാഷ്ട്രിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന അന്ന് പോലും ഒ എസ് എ വളരെ ഭംഗിയായി മുന്നോട്ട് പോയിരുന്നു.
[11/1, 23:03] Sap: അഭിപ്രായം പറഞ്ഞവർ തന്നെ ഉത്തരവാദിത്വം എറ്റെടുക്കണം എന്നത് പഴഞ്ചൻ വാദമാണ്😂
[11/1, 23:07] Sap: എല്ലാവരും മുന്നിൽ വേണം.
പിന്നിലുള്ള പലരേയും മുന്നിലേക്ക് കൊണ്ട് വരികയും വേണം
[11/1, 23:14] Sap: ഇങ്ങനെയൊരു ചർച്ചക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് വിജയിപ്പിക്കാൻ നമുക്ക് കഴിയും എന്നതിൽ സംശയം ഇല്ല.

ഇനി ഒരു ഗാനമാകാം:

"ഇരുമെയ്യാണെങ്കിലും മനമൊന്നായ്............ "

😂
[11/1, 23:15] Uzman: സിപിക്കൊരു ചരമഗീതം ആകാം 😀
[11/1, 23:16] P C Qa: റീത്ത് സമർപ്പിച്ചു കൊണ്ട് piriyam
[11/1, 23:17] Sap: വീണ്ടും വായിക്കാൻ
👇

എന്ത് നിർദേശം വന്നാലും
അത് നമുക്ക് എതിരാണല്ലോ
എന്ന ചിന്ത അത്ര നിഷ്കളങ്കമൊന്നുമല്ല.

ഇനി എതിരാണെങ്കിൽ തന്നെ
എങ്ങിനെ അനുകൂലമാക്കാം
എന്നല്ലെ നമ്മൾ ആലോചിക്കേണ്ടത്.

ഒന്നിൽ തുടങ്ങി
ഒന്നിൽ തന്നെ അവസാനിക്കണം എന്ന്
ചിന്തിക്കേണ്ടതില്ല.

Think positive.
[11/1, 23:18] Dont Watch Yr Clock !: ഒരു പൊതു  നിർദ്ദേശവും സ്വപ്നവും നിരന്തരം പല വേദികളിലും കാലങ്ങളായി വാമൊഴിയായി പലരിൽ നിന്നും വന്നപ്പോൾ അത് ഒന്നിൽ കൂടുതൽ വട്ടം എഴുതി എന്നതിന്റെ പേരിൽ  വീണ പൊലിമ ഭാണ്ഡത്തിന്റെ ഭാരവും മുള്ളുമുണ്ടാക്കിയ നോവും കലയും എന്റെ പിരടിയിൽ നിന്ന് ഇത് വരെ മാറിയിട്ടില്ലെന്നത് എന്നെക്കാളേറെ നിങ്ങളടക്കം ഒരുപാട് പേർക്ക് അറിയാമല്ലോ. അത് അടുത്ത കാലത്തൊന്നും മാറാനും പോകുന്നില്ല. കുത്തിനോവിച്ചു കൊണ്ടേയുണ്ടാകും. വല്ലപ്പോഴും എന്റെ മൊബൈൽ നോക്കാറുള്ള വീട്ടിലെ പിള്ളേർ (+ വേറെ ചിലർ)  വരെ ഇനി ഉപ്പ ഇമ്മാതിരി കെട്ട് തലയിൽ വെക്കാൻ നിൽക്കരുതെന്ന്  പരസ്പരം അവരുടെ ഭാഷയിൽ പറയാറുമുണ്ട്.  അത്കൊണ്ട് എന്റെ പേര് സ്നേഹം കൊണ്ടാണെങ്കിലും ആരും പരാമർശിക്കരുത്.  ഉണ്ടാകും എഴുത്ത്, അഭിപ്രായങ്ങൾ ഉണ്ടാകും, എന്നാലാവുന്നത് എല്ലാമുണ്ടാകും  *എന്നെ പുകച്ചാലാണ് എഴുത്ത് കൂടുതൽ വരിക*
[11/1, 23:19] Uzman: ഞാൻ പ്രകടിപ്പിച്ച അഭിപ്രായം നമുക്കെതിരാണല്ലോ എന്ന് ധരിക്കരുത്
Think differently
[11/1, 23:22] Sap: നിർവ്യാജം ഖേദിക്കുന്നു.

ഒരഭിപ്രായം പറഞ്ഞു എന്നേയുള്ളൂ

"ബേണ്ടാങ്ക് ബേണ്ട"

🚶🚶
[11/1, 23:24] +91 6238 044 611: നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും എല്ലാവരോടും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു  അതുവഴി ഇന്നത്തെ ചർച്ച വിജയിപ്പിക്കുക  ഉടനീളം ഒരേ പിന്തുണ പ്രതീക്ഷിക്കുന്നു .... എല്ലാവർക്കും നന്ദി                          ഐക്യവേദി പട്ല
[11/1, 23:26] Sap: CP നിലനിൽക്കണം.

ഒപ്പം ജനാധിപത്യ രീതിയിലുള്ള ഒരു പൊതുവേദിയും ഉണ്ടാവുന്നത് നല്ലതാണ്.

ഇനി എല്ലാറ്റിനും CP മാത്രം മതി എന്നാണെങ്കിൽ
അതും മോസോല്ല..

ഇതാണ് എന്റെ പക്ഷം

😊
[11/1, 23:29] Dont Watch Yr Clock !: സാക്കിർ, കെ ഇ സമീർ , അസറുദ്ദീൻ, അദ്ദി, MKH, ജാപു, കൊളമാജെ, കുമ്പള അഷ്റഫ് ,  ഈസ, സലിം , കൊല്യകരീം, മജൽ ഷരീഫ്, അരമന ഗഫൂർ, ഫാർമസി അഷ്റഫ് , HK മൊയ്തു, സിറാർ, തുടങ്ങി മുമ്പ് സജിവമായി ഇടപെട്ടിരുന്ന ഒരുപാട് ഉണ്ട് ഇവിടെ. അവരും പറയട്ടെ
[11/1, 23:34] Sap: ഇനി എല്ലാറ്റിനും CP മാത്രം മതി എങ്കിൽ
പട്ലയിൽ പുതുതായി ഒരു വേദിയും വേണ്ട എന്നാണെങ്കിൽ
അത് മതി.

CP യെ തടിക്കെട്ക്കണ്ട.
അത് കൂടുതൽ പ്രൗഡിയോടെ
നില നിൽക്കട്ടെ..
[11/1, 23:37] +91 87144 36017: കുറെ ഗ്രൂപ്പുകൾ ഉണ്ടാകുന്നതിലല്ല കാര്യം.
ആൾക്കാർക്ക് അത് മടുപ്പ് ഉണ്ടാകും..

കുറെ ഗ്രൂപ്പുകൾ, ഒരേ മെമ്പർമാർ.ആവശ്യമുണ്ടോ ?

നമ്മൾ മനുഷ്യരാണ്.വീഴ്ചകൾ സ്വാഭാവികം..
അത് പരസ്പരം വിട്ടു വീഴ്ച്ച ചെയ്യാൻ തയ്യാറാകണം.

ഞാൻ അല്ലെങ്കിൽ ഞങ്ങൾ മാത്രം ശരി എന്ന മനോഭാവം മാറ്റാൻ തയ്യാറാകണം.

വ്യത്യസ്ത സംഘടന തലത്തിൽ ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന Patla എന്ന നന്മയുടെ നാട്ടിലെ ആൾകാർ ഉൾപ്പെടുന്ന ഗ്രൂപ് ആകുമ്പോൾ ഞാൻ എന്ത് പറയണം, എന്ത് share ചെയ്യണം എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ചു മനസ്സിലാകാത്തിടത്തോളം അസ്വാരസ്യങ്ങൾ തുടരുക തന്നെ ചെയ്യും.

അല്ലെങ്കിൽ ഒരു ഭരണഘടന ഉണ്ടാക്കി അത് പാലിക്കാൻ അംഗങ്ങളെ നിർബന്ധിക്കണം.
[11/1, 23:38] +91 90379 38260: പരിപൂർണ സമാധാനമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അന്ധനും മൂകനും ബധിരനുമായിരിക്കുക.

കടപ്പാട്: എഴുതിയ ആൾക്ക്
[11/1, 23:41] Sap: നല്ല അഭിപ്രായം പക്ഷെ വേറൊരു
ഗ്രൂപ്പുണ്ടാക്കുന്ന കാര്യമല്ലല്ലോ
ചർച്ച ചെയ്യുന്നത്?
[11/1, 23:43] +91 90379 38260: മാറി നിൽക്കുന്നവരെ തിരിച്ച് കൊണ്ട് വരാവുന്ന രീതിയിലേക്ക് ഒരു തുറന്ന ചർച്ചയെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ?

നേതൃമാറ്റമാണോ വിമതരുടെ പ്രശ്നം?

സി.പിയെ തന്നെ ഒന്ന് പരിഷ്ക്കരിച്ചാൽ പോരെ?
[11/1, 23:47] Qader Aramana: വരുവാനില്ലാരുമീ
വിജനമാം ഈ വഴിക്കറിയാമതെന്നാലുമെന്നും

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതെ മോഹിക്കുമല്ലോ

(ഈ പശ്ചാത്തലത്തിൽ
പറ്റിയ പാട്ട് )
[11/1, 23:48] +91 90379 38260: CP നില നിൽക്കണം എന്നാഗ്രഹമുണ്ട്
[11/1, 23:57] +971 50 881 7360: നല്ലൊരു വിഷയത്തിന്മേൽ അഭിപ്രായം പറഞ്ഞവരിൽ ഒരുപാട് പേർ ഉണ്ട്
ചിലത് കൊള്ളാം മറ്റു ചിലത് തള്ളാം
പക്ഷെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നിട്ടിറങ്ങാൻ
ആരുമില്ലപോൽ ...🤨

[11/2, 00:14] Dont Watch Yr Clock !: നാളെ വിശദമായി എഴുതാം. കുറച്ചു നീരസം ഉണ്ടാകുമെങ്കിലും ....
[11/2, 00:34] +971 50 881 7360: -

വിഷയങ്ങൾ പക്വതയോടെ ക്ഷമയോടെ
കൈകാര്യം ചെയ്യാൻ കഴിവുള്ള
ഒരു നേത്രത്വം ഉണ്ടാവണം ...

[11/2, 10:50] +971 55 141 1828: എന്താണ് ഐക്യ വേദി കൊണ്ട് ഉദ്ദേശിക്കുന്നത്...?
വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണോ.. അതോ സംഘടന യാണോ?

[11/2, 10:55] Sap: WhatsApp ഗ്രൂപ്പ് ഉണ്ടാക്കുക
എന്നതല്ല.
ഒരു പൊതുസംഘടന യാണ്
ഉദ്യേശിച്ചത്!
[11/2, 10:56] Sap: മതി!

പിഴവുകൾ എന്തൊക്കെയാണ്
എങ്ങിനെ തിരിച്ചറിയും
എങ്ങിനെ തിരുത്തും?

[11/2, 11:02] +971 55 141 1828: I think  then its better..
നാട്ടിലെ എല്ലാ രാഷ്ട്രീയ sangadanayile., മത sangadanayile, നേതാക്കളെ  ulpaeduthi ഒരു whatspp ഗ്രൂപ്പ്‌  undakuga.. എന്നിട്ട് entahno സംഘടന കൊണ്ട് uddeshikunnath.. എന്ന് അതിൽ ചർച്ച  ചെയ്യുക..
എന്റെ അഭിപ്രായം..

[11/2, 11:07] +91 90619 02110: കൂട്ടായ്മക്ക് എന്തിനാ വാട്‌സ്ആപ്പ്...?
അതിൽ വാട്‌സ്ആപ്പിന്റെ പ്രസക്തി എന്താണ്...?
അറിയിപ്പുകൾക്ക് വേണ്ടി ഒരു മീഡിയ ആയി ഉപയോഗിക്കാം എന്നല്ലാതെ.

[11/2, 11:09] +91 90619 02110: കൂട്ടായ്മകൾ വാട്സാപ്പിലേക്ക് ചുരുങ്ങുന്നു

[11/2, 11:22] Naser Taza: കൂട്ടായ്മ ഉണ്ടാകുന്നത് നല്ലതാണ് അതിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു ഒപ്പം എല്ലാവരുംകൂടി നാട്ടിലെ എല്ലാ ഗ്രൂപ്പിലും എല്ലാം  മത രാഷ്ട്രീയ സംഘടന എല്ലാവരെയും കൂട്ടി ആരും ഒഴിവാക്കാതെ എല്ലാവരും ഒപ്പംനിർത്തി ഒരു യോഗം ചേർത്ത് അതിൽ നിന്ന് ജനാധിപത്യപരമായി ഒരു കമ്മിറ്റി ഉണ്ടാക്കുക

[11/2, 11:53] +971 50 585 5290: Veendaaaaambathum Parayunnu ...pizhavukal Tiruthi , Poorna Janadipathya reethiyil
C P Thannnnne mathi.💪💪
Kadappadilla..
My own 🙂

[11/2, 13:52] Uzman: ഈ പ്ലാറ്റഫോമ് നമുക്ക് സാവധാനം ആലോചിച്ചു പിരിച്ചു വിടാം
എത്രയും വേറൊരു പൊതു പ്ലാറ്റഫോമ് ഉണ്ടാക്കി അതിൽ ചർച്ചക്ക് സാപ്പും പിസി യും നേതൃത്വം കൊടുക്കണം
[11/2, 14:53] Uzman: ഗാലറി ഗോൾ പിന്നെ ലെഫ്റ്റും ജനാധിപത്യവും
അത്രേയേയുള്ളോ

[11/2, 14:55] Uzman: കഴിവുള്ളവർ പ്രകാശിക്കും
അങ്ങനെ വന്നത

[11/2, 14:56] +91 90619 02110: ലെഫ്റ്റടിക്കേണ്ടവരുടെ പേര് ഇങ്ങനെ ഇടക്കിടക്ക് പരാമര്ശിക്കും

[11/2, 14:57] Qader Aramana: ഗ്രൂപ്പിന് വോൾടേജ് കൂട്ടുക എന്നതിൽ കവിഞ്ഞു ഈ ഞെക്കിപ്പിഴിയലിനു  വെറെ ന്തെങ്കിലും ലക്ഷ്യം ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നില്ല

[11/2, 15:10] +971 52 452 3015: Aikyawedilum ingane issue banneg.  Adeele oru group akko?   Aikya wedi kum ide ale alle cherkunne  aynond choiched. Cp enna name nod group witta  younger chodi illa. Appo issue endenn padich cp yil Democracy  nadapaakikoode

[11/2, 15:19] Uzman: ഇനിയങ്ങോട്ട് ജനാതിപത്യ രീതിയാണ് നല്ലതു
സിപി രൂപീകരണ സമയത്തു നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്ന പകയും ശത്രുതയൊന്നും ഇപ്പൊ ഇല്ല.
ഇനി നമുക്ക് ഒലക്കപ്പുറത്തും കിടക്കാൻ പറ്റും
പുറം തിരിഞ്ഞു നിൽക്കുന്ന യുവാക്കളെയും ചേർത്ത് ഉത്തരവാദത്വങ്ങൾ ഏൽപ്പിക്കണം

[11/2, 15:33] +91 90619 02110: തികച്ചും സുതാര്യമായ ജനാധിപത്യ രീതിയിലുള്ള ഒരു പൊതു കൂട്ടായ്മ വേണം എന്ന സദുദ്ദേശപരമായ നീക്കത്തെ CP ക്ക് എതിരാണെന്ന മിഥ്യാ ധാരണ വെച്ച് പെരുമാറുന്നതിനോട് ശക്തമായി വിയോജിക്കുന്നു....
ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയ ആർക്കും CP യെ തകർക്കണമെന്നോ അതിന് ബദൽ കൊണ്ട് വരണമെന്നോ ഉദ്ദേശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...
നമ്മുടെ നാട്ടിലെ എല്ലാ വിഭാഗത്തെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള പൊതു പ്ലാറ്റ്ഫോം ഉണ്ടാവണം,ഒരു പൊതു ഐക്യവേദി ഉണ്ടാവണം അതുവഴി നാട്ടിലെ എല്ലാ പൊതുപ്രവർത്ഥനങ്ങളെയും ഏകോപിപ്പിക്കാൻ കഴിയണം എന്ന ഉദ്ദേശം ഉണ്ടാവാൻ മാത്രമേ തരമുള്ളൂ
അതിനെ വേറോരു തരത്തിൽ കാണുകയും CP ക്ക് എതിരെയുള്ള പടയൊരുക്കമായി കാണുകയും ചെയ്യുന്ന രീതി ശെരിയല്ല... ഞങ്ങൾക്ക് കുറച്ചാളുകൾക്ക് എല്ലാം നടത്താനുള്ള എല്ലാ സ്ത്രോതസ്സും ഉണ്ട് എന്ന ധാർഷ്ട്യം നിഴലിക്കുന്ന, CP ക്ക് എന്തും ചെയ്യാൻ പറ്റും എന്ന ധാരണയോടെയുള്ള കമന്റുകൾ ഉത്തരവാദപെട്ടവരിൽ നിന്ന് ഉണ്ടാവുന്നത് ദൗർഭാഗ്യകരമാണ്...😢
തുറന്ന് പറഞ്ഞതിൽ വിരോധം തോന്നരുത്...ചിലപ്പോൾ എന്റെ തോന്നലുകൾ മാത്രമായിരിക്കാം....
     ഗുണകാംഷയോടെ....😊🌹

[11/2, 15:37] T H M: *ഐക്യവേദി*
*മിത്ത്*
*മിഥ്യാ*

സ്വപനം കാണാൻ എല്ലാവർക്കും അവകാശമുണ്ട്.
എ.പി.ജെ അബ്ദുൽ കലാം സാധാരണയായി പറയാറുണ്ടായിരുന്നു.
നിങ്ങൾ സ്വപനം കാണുക.
അത് ഭാവിയിലെക്കുള്ള ദിശാസൂചിക
സ്വപനം കണ്ടാലെ അത് യാതാർഥ്യമാക്കാൻ ശ്രമിക്കൂ. അത് വിജയത്തിലേക്കും.

പക്ഷെ, നമ്മുടെ നാട്ടിൽ ഐക്യവേദിയെന്ന ആശയം സ്വപ്നമായി അവശേഷിക്കും'
അഭിപ്രായ സമന്വയത്തിന്
 അല്പ ആയുസ് മാത്രമെ കാണൂ. എല്ലാം ജലരേഖ !!

തുറിച്ചു നോട്ടം, എത്തിനോട്ടം'

 ഈഗോ,സ്വത്വം; അഹന്ത മുറുമുറുപ്പ് ,തൻപോരിമ, കുളംകലക്കൽ: അസുയ മുതലായവ ഉദ്ദേശ ശുദ്ധിക്കും ഗുണകാംക്ഷയ്ക്കും വിലങ്ങ് തടിയായി വഴിമാറും

[11/2, 15:51] Qader Aramana: കേരളത്തിൽ മാത്രം ഉള്ള ചില പാർട്ടികൾ  ഡൽഹിൽ പോയി അഖിലേന്ത്യ  പാർട്ടി ആക്കി അവിടെയും  ഒരേ ഭാരവാഹികൾ  ആവാറുണ്ട്
അത് പോലെ ആവരുത്
കടപ്പാട്  : സന്തോഷൻ പണ്ഡിറ്റ്‌

[11/2, 15:52] Uzman: ജനാതിപത്യ രീതിയിലല്ലാതെ രൂപീകരിക്കപ്പെട്ട സിപി തന്നെ വേണോ  ഒരു ജനാതിപത്യ കൂട്ടായ്മക്ക്  നേതൃത്വം കൊടുക്കാൻ.

[11/2, 15:54] Uzman: അപ്പൊ എത്രയും പെട്ടെന്ന് ഒരു ഗ്രൂപ്പുണ്ടക്കി അവിടെ വിശദമായി ചർച്ച ചെയ്തൂടെ
ഫുൾ സപ്പോർട്ട്

[11/2, 15:56] +91 90619 02110: നാടിന്റെ ഐക്യം CP യിലൂടെ പുലരുന്നത് കാണാൻ CP യോടൊപ്പം ചേർന്നവർ അങ്ങിനെ ആഗ്രഹിച്ചാലും തെറ്റ് പറയാൻ പറ്റില്ല

[11/2, 15:57] Uzman: അപ്പൊ പൂച്ചക്കാര് മണി കെട്ടും 🐈

[11/2, 15:59] +91 90619 02110: മണി Already കെട്ടിയിട്ടുണ്ട് അത് അഴിച്ചു വെച്ചാൽ മതി😊

[11/2, 16:01] +91 90619 02110: മണി കെട്ടിയ പൂച്ച
മണി കെട്ടാത്ത പൂച്ച ഇങ്ങനെ രണ്ട് തരം വേണ്ട....
*പൂച്ച* അത് പോരെ

[11/2, 16:05] +91 90619 02110: *നേതൃപാടവമുള്ളവർ* മുന്നോട്ട് വരട്ടെ... പുതിയ ആളുകളെ അസിസ്റ്റൻസ് ആയി കൂടെ കൂട്ടാ

[11/2, 16:07] Mashu Dxb: എങ്ങനെ മുന്നോട്ട് വരാൻ ആണ് സാറേ.... ആര് endh ചെയ്താലും.. അവസാനം പഞ്ഞിക്കിടുന്നതും ഇവരെ തന്നെ അല്ലെ

[11/2, 16:08] Qader Aramana: ഇങ്ങനെ ഒരു മുൻവിധിയും
വെച്ച് എന്തിനാ ഒരു പ്രഹസനം

[11/2, 16:12] Mashu Dxb: അതു തന്നെയാ എനിക്കും പറയാൻ ഉള്ളെ..... Cp kk പകരം ബദൽ ഗ്രൂപ്പ് ഇണ്ടാകിട്ടൊന്നും കാര്യം ഇല്ല...
സ്വന്തം ആയിട്ട് എല്ലാരും തന്നെ തന്നെ വിചാരണ ചെയ്യതാൽ തീരുന്ന പ്രശ്‌നമേ ഉള്ളു......

[11/2, 16:13] Uzman: ജനാതിപത്യ രീതിയിൽ നേതൃത്വപാടവമുള്ളവർ എന്നൊന്നില്ല
തിരഞ്ഞെടുപ്പ്‌ മാത്രം

No comments:

Post a Comment