Monday 4 November 2019

*സക്രിയ ചർച്ചകൾ ബോധമണ്ഡലങ്ങളെ അലോസരപ്പെടുത്തുന്നത് തന്നെ നാം സ്വപ്നങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ നല്ല ലക്ഷണമാണ്* / അസ്ലം മാവിലെ


*സക്രിയ ചർച്ചകൾ ബോധമണ്ഡലങ്ങളെ അലോസരപ്പെടുത്തുന്നത് തന്നെ നാം സ്വപ്നങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ  നല്ല ലക്ഷണമാണ്*
................................
അസ്ലം മാവിലെ
................................
ഒരു നാടുണർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ ആ നാട്ടിൽ പ്രയോജനകരവും ഉപകാരപ്രദവുമായ ചർച്ചകളിൽ അവർ നിരന്തരം വ്യാപൃതരായിക്കൊണ്ടിരിക്കുന്നു എന്നാണ്.  മാനവികവും സാംസ്കാരികവുമായ ആലോചനകൾ. നമുക്ക് പുതിയതെന്ന് തോന്നുന്നത് എന്നാൽ ചിലയിടങ്ങളിൽ നടപ്പിലാക്കിയത്. അതൊക്കെ പ്രാവർത്തികമാക്കാൻ അതിയായി അവസരം കാത്തിരിക്കുന്നു എന്നർഥം.

പതം വന്ന ഭൂമികയുള്ളിടത്ത് ചർച്ചയോടൊപ്പം പ്രാവർത്തികമാക്കും. പതമില്ലാത്തിടത്ത് ചർച്ചയോടൊപ്പം പതപ്പെടുത്തലും നടക്കും. പതപ്പെടുത്തേണ്ടത് മനസ്സാണ്. ട്വൂൺ ചെയ്യേണ്ടതു കാഴ്ചപ്പാടാണ്. തീ പിടിക്കേണ്ടത് ആത്മാർഥതയ്ക്കാണ്.

ഗ്രൌണ്ടൊരുക്കുന്നത് എഴുതുന്നവന്റെ പണിയല്ല, ആ നിർദ്ദേശം പ്രാവർത്തികമാക്കാൻ ഒരുമ്പെടുന്ന കൂട്ടത്തിൽ നിന്നയാൾ ഓടിയകലുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഴുത്ത് ഒരു ഏരിയയ്ക്ക് മാത്രമായി മാറ്റിവെക്കാനുള്ളതല്ല. അതെല്ലാവരും വായിക്കും. ചിലപ്പോളത് മീഡിയകളിൽ കയറിക്കൂടും. അതിങ്ങനെ പാസായിപ്പാസായിപ്പൊയ്ക്കൊണ്ടിരിക്കും.

എഴുത്ത് റീച്ചിന്റെ ഒരനുഭവം, ഇന്നലത്തെ എന്റെ ലേഖനത്തിന്റെ ഓൺലൈൻ ലിങ്ക് അനീസെന്ന ചെറുപ്പക്കാരന്  അവന്റെ സുഹൃദ് കൂട്ടായ്മയിൽ നിന്ന് കിട്ടി.  നോർവിച്ചിലെ - England's first UNESCO City of Literature - ഒരു ആസ്പത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ  ജോലി ചെയ്യുന്ന ബദിയടുക്കക്കാരനായ അനീസിന് ( അഷ്താഫിന്റെ കൂടി സുഹൃത്ത്) ആ ലേഖനത്തിലെ ഉള്ളടക്കം ഇഷ്ടമായി. അവനതൊരു വിഷയമാക്കി മറ്റു ഫ്രണ്ട്സ് സർക്കിളിൽ അതയച്ചുവത്രെ.

നിങ്ങൾ തന്നെ, എത്രയോ പേർ മറ്റു ലേഖനങ്ങൾ ഇവിടെ f/w ചെയ്യുന്നത് പോലെ എന്റെ എഴുത്തുകളും പലയിടത്തും അയച്ചുകാണുമല്ലോ. കെവാർത്തയ്ക്ക് തന്നെ ഉത്തരവാദപ്പെട്ടവരുടെ 400+ വാട്സാപ് ഗ്രൂപ്പുകളുണ്ട്. അവർക്ക് ഞാനറിഞ്ഞിടത്തോളം വിവിധ മേഖലകളിൽ (മന്ത്രി മുതലിങ്ങോട്ട് ) സജീവരായവരെ മാത്രം ഉൾപ്പെടുത്തിയ  200+ വാട്സാപ്പു ഗ്രൂപ്പുകൾ വേറെയുണ്ട്. (വളരെ പ്രധാനപ്പെട്ടവയേ അവർക്ക് ആ ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യൂവെന്നത് വേറെക്കാര്യം).  എവിടെയെങ്കിലും ഒരു വിഷയം ജനശ്രദ്ധ പിടിച്ചു പറ്റിയാൽ,  അതവർക്ക് ഉപകാരപ്രദമെന്ന് തോന്നിയാൽ, അതാണ് എഴുത്തിന്റെ പൂർണ്ണത !

ഈ  ഇടം (CP)  ഇങ്ങിനെ ക്യാലിറ്റി നിലനിർത്തുന്നത് ചർച്ചകളിൽ അംഗങ്ങൾ കാണിക്കുന്ന സ്റ്റാൻഡേർഡാണ്. അത്കൊണ്ട് വല്ലപ്പോഴുമുള്ള ചില പൊട്ടിത്തെറികളെ പർവ്വതീകരിക്കേണ്ട ആവശ്യമില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

നമുക്കറിയാത്ത ഒന്ന്,  നാം ഒരുപാട് മാറി എന്നതാണ്. ആ മാറ്റത്തിനനുസരിച്ച് നമ്മുടെ കോംപ്ലക്സും മാറിയാൽ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിലേക്ക് ഒരു മലയിറക്കം നടന്നാൽ മാത്രം മതി. ഒരു സഹോദരൻ പരോക്ഷമായി സൂചിപ്പിച്ചത് പോലെ എനിക്ക് ശേഷം പ്രളയമെന്ന ധാരണ മാറിയിട്ടുണ്ടെങ്കിൽ,  അത് മറ്റുള്ളവർക്കു കൂടി തോന്നുന്ന രൂപത്തിൽ നമ്മുടെ ഇടപെടൽ /ശരീരഭാഷയിലും മാറ്റം ഉണ്ടാകണം. 

ബോധ്യങ്ങളിലൊന്ന്, മധുവാഹിനി പുഴ കിഴക്കു നിന്നും പടിഞ്ഞാറോട്ടേയ്ക്ക് സാധരണപോലെ  ഒഴുകിക്കൊണ്ടേയിരിക്കും എന്നാണ്.  ഞാൻ, നമ്മൾ ഉണ്ടെങ്കില്ലും ഇല്ലെങ്കിലും.
സഹോദരൻ ഇവിടെ സൂചിപ്പിക്കാത്ത ഒരുപാട് കാര്യങ്ങൾ പട്ലയിലെ വാട്സാപ് കൂട്ടായ്മകളുടെ ശ്രമഫലമായുണ്ടായിട്ടുണ്ട്. അതൊക്കെ എണ്ണാനിരുന്നാൽ കുറെയുണ്ടാകും. എങ്കിലും മേലേ പരാമർശിച്ച കാര്യങ്ങൾക്ക് കൂടി വ്യക്തതയും പ്രാവർത്തികതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഗഫൂർ അരമന സൂചിപ്പിച്ചത് പോലെ ആഗ്രഹങ്ങൾ പൂവണിയാനായി ആഗ്രഹിക്കുന്നത് ഏതൊരം പൗരന്റെയും ആഗ്രഹമാണല്ലോ.

No comments:

Post a Comment