Thursday 7 November 2019

പട്ല സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ കളർഫുൾ പരിപാടികൾ*

ഇന്ന്ഭാരത് സ്കൗട്ട്സ്*
*സ്ഥാപക ദിനം*
*പട്ല സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ കളർഫുൾ പരിപാടികൾ*

ഭാരത് സ്കൗട്ട്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പട്ല സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ വിവിധ പരിപാടികൾ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി മധൂർ GLP സ്കൂളിലേക്ക് കുട്ടികളുടെ മാർച്ചിംഗ്‌ പാസ്റ്റ് നടത്തും.

ഇന്ന് രാവിലെ പട്ല സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, കബ്, ബുൾബുൾ വിംഗിനോടൊപ്പം പുതുതായി ചെറിയ മക്കൾക്കായി തുടങ്ങിയ ബണ്ണി വിംഗും പ്ലക്കാർഡുമായി അണി നിരക്കും.

റോഡിന്നിരുവശവും നിന്ന്  നാട്ടുകാരും വിവിധ ക്ലംബ്ബാംഗങ്ങളും മാർച്ചിംഗ' പാസ്റ്റിംലുടനീളം കുട്ടികൾക്ക് അഭിവാദ്യങ്ങൾ നേരും.

ഉച്ചയ്ക്ക് ശേഷം സ്കൂൾ കാമ്പസിൽ ആയുർവ്വേദ ഗാർഡനിംഗ് പ്രസന്റേഷൻ നടക്കും. പരിസ്ഥിതി പ്രവർത്തകനും പാരമ്പര്യവൈദ്യനുമായ അക്തർ വൈദ്യരെ സെഷൻ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, വാർഡ് മെമ്പർ, പി ടി എ, എസ് എംസി ഭാരവാഹികൾ, ഹെഡ്മാസ്റ്റർ  അടക്കം ഉന്നതർ പങ്കെടുക്കും.

പട്ല ലൈബ്രറിയിലേക്ക് ഉഷ ടീച്ചർ നേരത്തെ വാഗ്ദാനം ചെയ്ത പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് ഏൽപ്പിക്കും. 

കാസർകോട് ജില്ലയിലെ   പ്രീപ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെ ഏറ്റവും കൂടുതൽ യൂനിറ്റുള്ള സ്കൂളുകളിൽ ഒന്നാണ് പട്ല GHSS.
സ്‌കൗട്ട്‌സിന് 2, ഗൈഡ്‌സിന് 2.  രണ്ടെണ്ണം കബ്‌സ് , ഒരെണ്ണം ബുള്‍ബുള്‍.  രണ്ട് യണിറ്റ് ബണ്ണീസ്.

എന്താണ് സ്‌കൗട്ട്, ഗൈഡ്‌സ്, കബ്‌സ്, ബുള്‍ബുള്‍, ബണ്ണീസ്? 
സ്‌കൗട്ട് 10 മുതല്‍ 17 വയസ്സുള്ള ആണ്‍പിളേളരുടെ വിംഗ്. അതിലെ പെണ്‍ വിംഗാണ് ഗൈഡ്‌സ്. കബ്‌സ് ഒന്നാം ക്ലാസ്സ് മുതല്‍ 4 വരെയുള്ളവരുടെ ആണ്‍പട, ബുള്‍ബുള്‍ പെണ്‍കൂട്ടവും. പ്രീസ്‌കൂള്‍ കുട്ടികളുടെ  ടീമാണ് ബണ്ണീസ് .

റഫറൻസ് :
https://m.dailyhunt.in/news/india/malayalam/kasargodvartha-epaper-kasargod/usha+deecharude+makkalkk+nalkam+valiya+kayyadi+padla+skul+gaids+jillayil+mikachath+ith+kadina+prayathnathilude+nediya+vijayam-newsid-131167020/amp

No comments:

Post a Comment