Wednesday 6 April 2016

മിനിക്കഥ / "അൺലൈക്ക്" / കാദർ അരമന

മിനിക്കഥ

"അൺലൈക്ക്"

കാദർ  അരമന
===========

അയാൾ  വാട്സാപ്പിൽ  മുങ്ങാങ്കുഴിയിട്ട്‌ നില്ക്കുകയായിരുന്നു

സ്ക്രോളിങ്ങിനിടെ സുഹൃത്തിന്റെ ഒരു മെസ്സേജ്  അയാളെ മനസ്സിൽ തട്ടി

കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയോട്  ഭർത്താവു :-

''നീയാണീ ലോകത്തിലെ രണ്ടാമത്തെ  സുന്ദരിയായ സ്ത്രീ''

കരച്ചിലൊതുക്കി  ഭാര്യ: -   ''അപ്പൊ ഒന്നാത്തതോ ?''

''അതും നീയാണ്.....  പക്ഷേ നീ പുഞ്ചിരിക്കുമ്പോൾ"

മനോഹരമായ ഈ മെസ്സേജ് കണ്ടപ്പോൾ
അയാളുടെ മനസ്സില് നല്ലൊരു ആശയം ഉദിച്ചു.
ഭാര്യയോട്‌ ഇങ്ങനെ ഒന്ന് പറയാൻ അയാളുടെ മനസ്സ്  വെമ്പി.

അവളൊന്നു  കരഞ്ഞു കാണാനായി  അയാള് കത്തിരുന്നു.  അവൾ  കരഞ്ഞു കിട്ടണമെങ്കിൽ  വൈകുന്നേരത്തെ സീരിയൽ ഒന്ന്  തുടങ്ങണം.   അവള്ക്ക് കരയാനുള്ള വല്ല  ട്രാജെഡിയും ഇന്നുണ്ടായാൽ മതിയായിരുന്നു. അയാളുടെ മനസ്സ് പറഞ്ഞു. ഭാര്യയോട്‌ അതൊന്നു പറഞ്ഞു പൊലിപ്പിക്കാൻ അയാള്ക്ക് പിന്നെ തിടുക്കമായി.

പതിവ് പോലെ സീരിയൽ തുടങ്ങി.  ഗര്ഭിണിയായ  മരുമകളോട്  അമ്മായിയമ്മ  പോരെടുക്കുന്ന രംഗം
വന്നപ്പോൾ  അവൾ കരയാൻ തുടങ്ങി.  തക്കം നോക്കി അയാള് അവളുടെ അടുത്തെ ചെന്ന് സ്നേഹത്തോടെ  മൊഴിഞ്ഞു ...

" നീയാണീ ലോകത്തിലെ രണ്ടാമത്തെ  സുന്ദരിയായ സ്ത്രീ "

കേട്ടപാതി എരിതീയിൽ യെണ്ണയൊഴിച്ച പോലെ അവൾ ഒച്ചത്തിൽ  കരയാൻ തുടങ്ങി.
''അത് ശരി,  അപ്പോൾ ഞാൻ രണ്ടാമത്തവളാണല്ലേ ...
എനിക്കിപ്പോ അറിയണം  ആരാണാ  ഒന്നാമത്തവ്വൾ ...?"
അവളുടെ കരച്ചിലിന്റെയും പറച്ചിലിന്റെയും ശബ്ദം കൂടിക്കൂടി വന്നപ്പോൾ അയാൾ പെട്ടെന്ന്  മോബൈലെടുത്തു,  വീട്ടിന്നിറങ്ങി. പോകുന്ന പോക്കിൽ   തിടുക്കത്തിൽ വാട്സപ്പ് തുറന്നു.
തനിക്ക് ടെക്സ്റ്റ്‌   അയച്ച സുഹൃത്തിന്റെ  ''വേലിയിൽ തൂങ്ങിയാടിയിരുന്ന മെസ്സജിനു'' താഴെ ഒരു   "അൺലൈക്കും " കൊടുത്ത് കവല ലക്ഷ്യമാക്കി  നടന്നു ...

2 comments:

  1. 🔼

    ഖാദര്‍ അരമനയുടെ "അണ്‍ലൈക്‌" എന്ന കഥ
    *************************

    അനുഭവങ്ങളുടെ ചൂടും ചൂരും പകര്‍ന്നു നല്‍കുന്ന ഈ കഥ നിലനില്‍പ്പിനായി പൊരുതുന്ന പച്ചയായ മനുഷ്യന്‍റെ നിഷ്കളങ്കതയും പൊട്ടത്തരവും വിളിചോതുന്നുണ്ട്.

    വസ്തുതകളുടെ നേര്‍കാഴ്ചകള്‍ ആയിരിക്കണം പ്രചോദനം.

    ഭാഷ ഹൃദയസ്പര്‍ശിയാണ്. നര്‍മത്തില്‍ ചാലിച്ച ഈ കഥ അവതരണത്തിലെ ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെടും.

    നിര്‍മലമായ സ്നേഹം എങ്ങിനെ അല്ല പ്രകടിപ്പിക്കേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തരികയാണ് കഥാകൃത്ത്. സമൂഹമാധ്യമങ്ങള്‍ മനുഷ്യന്ന്റെ ദൈനദിന ജീവിതത്തില്‍ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ഈ കഥ നമ്മോടു പറഞ്ഞു തരുന്നു..

    സ്നേഹിക്കുന്നവരോട്‌ സംസാരിക്കേണ്ട ഭാഷ എന്തായിരിക്കണം എന്നും ഹൃദയങ്ങള്‍ തമ്മില്‍ എങ്ങിനെയാണ് ഇണക്കത്തിന്റെ മൃദുലമായ തലോടല്‍ ആകേണ്ടത് എന്നും കൃത്യമായി പറഞ്ഞു തരുന്ന ഈ കഥ
    RT യില്‍ പ്രസിദ്ധീകരിച്ച നല്ല കഥകളില്‍ ഒന്നാണ്.

    കഥയെഴുത്ത് തുടരുക...

    പ്രിയ സുഹൃത്ത് ഖാദര്‍ അരമനക്ക് ഭാവുകങ്ങള്‍..

    💐💐💐💐

    🔼

    ReplyDelete
  2. 🔼