Saturday, 16 April 2016

കഥ / യാത്ര .....!!! / ഖാദർ അരമന


ഖാദർ  അരമന


എക്സ്പ്രസ്സ്‌    കൌണ്ടറിൽ  നിന്നും കിട്ടിയ ബോഡിംഗ്  പാസ്സ്  തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്  എമിഗ്രേഷൻ   കൌണ്ടർ ലക്ഷ്യമാക്കി അവൻ  നടന്നു.   യാന്ത്രികമായി  ചാലിച്ചു  കൊണ്ടിരിക്കുന്ന ആ ക്യൂവിൽ  അവനും അംഗമായി.   ഒടുവിൽ തന്റെ    ഊൗഴം എത്തിയപ്പോൾ പാസ്പോര്ടും ബോർഡിംഗ് പാസ്സും  ഉദ്യോഗസ്ഥനെ ഏല്പിച്ചു .  പാസ്പോര്ടിന്റെ  പേജുകൾ  മറിച്ചു നോക്കുന്നതിനിടെ  അവന്റെ  മുഖത്തേയ്ക്കും  പാസ്പൊർട്ടിലെയ്ക്കും മാറി മാറി നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ആ ഓഫീസർ.     പാസ്പോര്ടിന്നു മുഖം എടുക്കാതെ ചോദിച്ചു  എന്താ പേര്..... ?

''മുഹമ്മദ്‌ നിഹാൽ''

പേര് പറയുമ്പോൾ അവന്റെ  തൊണ്ട ഇടറിപ്പോയ പോലെ അവനു തോന്നി   ഓഫീസർ  എന്തോ പന്തികേട്‌ കണ്ടു പിടിച്ചപോലെ  അടുത്ത കൌണ്ടറിലെ ഉദ്യോഗസ്ഥനോട്  എന്തൊക്കെയോ  സംസാരിക്കുന്നു. നിഹാലിന്റെ മനസ്സൊന്നു പതറി.   യൂണിഫോമിട്ട വേറൊരാൾക്ക്  പാസ്പോര്ട്ട് കൈമാറി അവനോട്  സൈഡിലോട്ട്  മാറിനിക്കാൻ പറഞ്ഞു.  ഓഫീസർ അടുത്ത ആളെ വിളിച്ചു.  ആ  യൂണിഫോംധാരി പാസ്പോര്ടുമായി  ചീഫ് ഓഫീസിറുടെ  കാബിനിലേക്ക്‌ പോയി  തിരിച്ചു വന്നു.  നിഹാലിനോട്  അകത്ത്  പോകാൻ ആംഗ്യം കാണിച്ചു.

നിഹാലിന്റെ ചങ്കിടിപ്പ് വര്ദ്ധിച്ചു.   ക്യാബിനിലേക്ക്  നടക്കുമ്പോൾ  കാൽമുട്ടുകൾ കൂട്ടിയടിക്കുന്ന പോലെ തോന്നി .

കാബിനിൽ എത്തിയപ്പോൾ ചെറുപ്പക്കാരനായ ചീഫ് ഓഫീസർ  ഇരിക്കാൻ പറഞ്ഞു.   ഇരിക്കുന്നതിനിടെ ചോദ്യങ്ങൾ തുടങ്ങി.
എത്ര വര്ഷമായി പാസ്സ്പോര്ട്ട്  എടുത്തിട്ടു ?
പെട്ടന്ന്‌  ഓര്മ വരാത്തത് കൊണ്ട് അവൻ മിണ്ടാനാവ്വാതെ ഉമിനീർ  വിഴുങ്ങി ! ഉത്തരത്തിനു കാത്ത് നിൽക്കാതെ അയാള് തുടർന്നു -
''സീ,   മിസ്റ്റർ നിഹാൽ,  നിങ്ങളുടെ പാസ്പോര്ട്ട് ഇഷ്യൂ ചെയ്തതുമായി ചില കംപ്ലൈന്റ്സ്  കിട്ടീട്ടുണ്ട്.  അത് ക്ലിയർ ആക്കാതെ  നിങ്ങള്ക്ക് യാത്ര പോകാൻ പറ്റില്ല.  ഞങ്ങൾ ഈ പാസ്സ്പോര്ട്ട് നിങ്ങളുടെ അടുത്ത പാസ്സ്പോര്ട്ട് ഓഫീസിലേക്ക് അയക്കും.  നിങ്ങൾ അവിടെന്നു  കംപ്ലൈന്റ്റ്‌  ക്ലിയർ ചെയ്ത് പാസ്പോര്ട്ട്  കളക്റ്റു  ചെയ്തോളൂ ...''

ചീഫ് ഓഫീസിറുടെ പെരുമാറ്റം നിഹാലിനു  ആശ്വാസം നല്കി.
''സർ ഞാൻ ഇത് മൂന്നാം തവണയാണ് യാത്ര ചെയ്യുന്നത്.  ഇപ്രാവശ്യം മാത്രം  എന്താണ് സർ,  പ്രോബ്ലം ? ''

''സോറി മിസ്റ്റർ  നിഹാൽ അത് ഞങ്ങളുടെ വിഷയമല്ല  തല്കാലം നിങ്ങള്ക്ക് യാത്ര ചെയ്യാൻ പറ്റില്ല ''

ടിം ... ടിം...  കാളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ടു.  
അവൻ ഉറക്കമുണർന്നു  കണ്ടത്  സ്വപ്നമായിരൂന്നു എന്ന തിരിച്ചറിവ്  നിഹാലിനെ  നിർഭയനാക്കി  ..

''ആരാ ഉമ്മാ   , ''

''അത് നിന്നെ കാണാൻ വന്ന ആളുകളാ''   ഉമ്മാന്റെ  മറുപടി

അവൻ ക്ലോക്കിലെക്ക്  നോക്കി.  സമയം രണ്ടര.    ഊണ് കഴിഞ്ഞു  കിടന്നതായിരുന്നു.  മയക്കത്തിനിടയിൽ
കണ്ട സ്വപ്ന രംഗങ്ങൾ  വീണ്ടുംചികഞ്ഞെടുക്കുമ്പോൾ  റൂമിന്റെ  വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.

''വന്നോളൂ ..!''

വാതിൽ  തുറന്നു ശബ്ബീറും  അനസും  ജലീലിക്കായും റൂമിലേയ്ക്ക്   കടന്നു വന്നു

എപ്പോൾ കണ്ടാലും വഴിയിൽ  പിടിച്ചു  നിർത്തി  ഉപദേശിക്കുകയും ബൈക്കിന്റെ സ്പീഡ് കുറയ്ക്കാൻ പറയാറുള്ള,   കബറിനെപ്പറ്റിയും മഹ്ഷറയെപ്പറ്റിയും  ഒര്മിപ്പിക്കാറുള്ള ജലീല്ക്ക  മൌനം കീറിമുറിച്ച്കൊണ്ട്  ചോദിച്ചു

''വേദനയൊക്കെ കുറഞ്ഞോ ?''

വേദന കുറവുണ്ട് ബാൻഡ്എയിഡ്ഡ്  അഴിക്കാൻ 3 മാസം കഴിയും   മുട്ടിനു താഴെ സ്റ്റീൽ ഇട്ടിട്ടുണ്ട്.

ശബ്ബീറും അനസും സഹതാപത്തോടെ നോക്കി നിന്നു.

ഇടറിയ സ്വരത്തിൽ നിഹാൽ തുടർന്നു.  
''ഞാൻ ചെറുതായിട്ടൊന്നു മയങ്ങുകയായിരുന്നു
ഒരു സ്വപ്നതിലായിരുന്ന ഞാൻ  നിങ്ങൾ ബെല്ലടിച്ചപ്പോഴാണ് ഉണര്ന്നത് ''

''അപ്പൊ ഞങ്ങൾ കട്ടുറുമ്പായോ ?'' ചിരിച് കൊണ്ട് ജലീല്ക്ക ...

''ഹേയ് .. ഇല്ലാ ബെല്ലടിച്ചത് നന്നായി  തുടര്നുള്ള രംഗങ്ങൾ എനിക്ക് ആലോചിക്കാൻ  പറ്റുന്നില്ല. ''
 നിഹാൽ സ്വപ്നരംഗം അവരോട്  വിവരിച്ചു

''ജലീല്ക്കാ ഈ സ്വപ്നം എന്നെ വല്ലാണ്ട്  ഭയപ്പെടുത്തി. എന്റെ  വിസക്ക് ഇനി 2 മാസത്തെ കാലാവധിയെ ഉള്ളൂ.  അതിനു മുന്പ് എനിക്കു ദുബായിക്ക് പോകാനാകുമോ ?  പോയാൽ തന്നെ..... '' നിഹാൽ മുഴുപ്പിക്കുന്നതിനു മുന്പ്  മുഖത്തടിച്ച പോലെ  സംസാരിക്കുന്ന  ശീലമുള്ള ശബ്ബിർ  ഇടയ്ക്ക് കയറിപ്പറഞ്ഞു ''അപ്പൊ ആ കാര്യത്തിലും തീരുമാനം  ആയാ  ..! ''  
അനസ് ശബ്ബീരിന്റെ മുഖത്തെയ്ക്ക് രൂക്ഷമായി നോക്കി.  
''നീ നോക്കണ്ടാ  ഈ ജലീല്ക്ക സ്ഥാനത്തും അസ്ഥാനത്തും  കബറും  മഹ്ഷറയും  പറയുന്നതിന്റെ അത്ര ആയിട്ടില്ലാ ...''

ജലീലിക്ക  കട്ടിലിൽ  ഇരുന്നു കൊണ്ട്  പറഞ്ഞു  ''
നിഹാൽ  അവൻ നിന്നെ തമാശ ആക്കിയതാ അവന്റെ സ്വഭാവം നിനക്കറിയാലോ ..''.

''അല്ല ജലീല്ക്കാ ഈ അപകടം ഞാനർഹിച്ചതാ ...''

മോയ്തുക്കാന്റെ  കടയിൽ  ചെന്ന് പാൻ മസാല  ചോദിച്ചപ്പോൾ  ജമാ അത്ത് കമ്മറ്റി  അത്  വില്കാൻ പാടില്ലെന്ന് നിർദെശിച്ചിട്ടുണ്ട്  എന്ന്   പറഞ്ഞപ്പോൾ  ഇവിടല്ലേ ജമാ-അത്ത് നിരോധിക്കുള്ളൂ
5 മിനിറ്റ്  യാത്ര ചെയ്‌താൽ ഇത് കിട്ടുന്ന എത്ര കടകളുണ്ട് എന്നും  പറഞ്ഞു ബൈക്കെടുത്തു  മിന്നിച്ച
ഞാനാണീ കട്ടിലിൽ കിടക്കുന്നത് ...ഇനിയെനിക്ക് ദുബൈക്ക് പോകാൻ പറ്റൂന്നു തോനുന്നില്ലാ  

അവന്റെ കണ്ണുു  നിറഞ്ഞു

ജലീല്ക്ക നിഹാലിന്റെ കണ്ണ് തുടച് കൊണ്ട്   ശാന്ത സ്വരത്തിൽ പറഞ്ഞു
''നോക്ക് നിഹാൽ,   ദുബായിക്ക്  ഞമ്മക്കെപ്പഴും പോകാം.  അതൊരു പ്രശ്നമല്ലാ....  പക്ഷേ ഈൗ സ്വപ്നത്തെ നമുക്കെന്ത്  കൊണ്ട് വേറൊരു തലത്തിൽ  വ്യാഖ്യാനിച്ചു കൂടാ  ?''

'' നിന്റെ  അക്സിടെന്റിനെ പ്പറ്റി ആളുകള് പറയുന്നത് മരണത്തിൽനിന്നും നീ തിരിച്ചു വന്നു എന്നാണ്.  നിനക്ക്  പശ്ചാതപിക്കാനും  ഇബാദത്ത്  ചെയ്യാനും പടച്ചവൻ  കുറച്ച കൂടി സമയം തന്നു എന്ന് വിചാരിച്ചൂടെ  ?
കബറിൽ ചെല്ലുമ്പോൾ തന്നെ നമ്മുടെ പരലോകത്തിന്റെ കാര്യം തീരുമാനം ആവും  നീ സ്വപ്നത്തിൽ  കണ്ട എമിഗ്രേഷൻ  കബറാണെന്നു  വിചാരിചോളൂ.   അതോടൊപ്പം  നിന്റെ  പ്രവർത്തനങ്ങൾ  പരലോക വിജയത്തിന് പര്യാപ്തമല്ല   എന്ന ഒര്മാപ്പെടുതലാണ്  പാസ്പോര്ടിന്റെ  കംപ്ലൈന്റ്റ്‌  എന്നും മനസ്സിലാക്കിക്കൂടെ ?  ദുനിയ്യാവല്ലാ ആഖിറമായിരിക്കണം  നമ്മുടെ ആത്യന്തിക ലക്ഷ്യം.   നീ റസ്റ്റെടു ക്കൂൂ  ഞങ്ങളിറങ്ങുന്നു... ''

അവർ റൂമിന്നറങ്ങിയപ്പോൾ  നിഹാൽ ഓർത്തു.   മാനസികോല്ലാസത്തിനു മാത്രം ഉപകാരപ്പെടുന്ന സൗഹൃദങ്ങളാണ് എന്റെ വീക്നെസ്സ്.  ജബ്ബാർക്കയെപ്പോലുള്ള ആൾക്കാരുടെ കൂട്ടാണ് എപ്പോഴും നല്ലത് ..

അവരിറങ്ങി വാതിലടക്കുന്ന ശബ്ദം കേട്ടപ്പോൾ  നിഹാല്  ഉമ്മാനെ നീട്ടി വിളിച്ചു

''ഉമ്മാാാ .....  എന്നെ ഒന്ന്  വുളു  എടുക്കാൻ സഹായിക്കുമോ .....!!!!!''

ഒരു കിണ്ടിയിൽ നിറയെ വെള്ളവുവായി നിഹാലിന്റെ അടുത്ത് വരുമ്പോൾ  ആയിരം മാലാഖമാർ അവിടെയാകെ ചിറകിട്ടു പറക്കുന്നത് പോലെ ആ ഉമ്മായ്ക്ക് അനുഭവപ്പെട്ടു. 

No comments:

Post a Comment