Sunday 3 April 2016

ബറുഅല ബാരൽ (ഉണക്ക് ഇല) / ഹനീഫ് കോയപ്പാടി

ബറുഅല ബാരൽ (ഉണക്ക് ഇല) ,,

പണ്ടൊക്കെ ബറുഅല വാരാൻ പോകുന്നത് വലിയ ഹരമായിരുന്നു .ഇരുമ്പ് കമ്പിയിലു ണ്ടാക്കിയ വില്ലിലാണ് അന്ന് ബറുഅല അടിച്ച് കൂട്ടിയിരുന്നത്.

സ്കൂളിന്റെട്ത്ത് ബീഡി കമ്പനി നടത്തിയിരുന്ന ഒരു  കുതിരപ്പാടി രവി ഉണ്ടായിരുന്നു. രവിയുടെ കമ്പനിയിൽ പോയി അവിടെന്ന് ബീഡി ഇലയുടെ ചാക്ക് ശേഖരിക്കുന്നവരും അക്കാലത്ത് ഉണ്ടായിരുന്നു .വലിയ ചാക്കായത് കൊണ്ടാണ് ബറുവലക്ക് ബീഡിച്ചാക്ക് തന്നെ വാങ്ങിയിരുന്നത്. ഈ ചാക്ക് വാങ്ങാൻ വേണ്ടി മാത്രം പട്ലയിലെ പടിഞ്ഞാറ് ഭാഗത്തുള്ളവർ അവിടെ വന്ന് ഗുസ്തിയുടെ വക്കോളമെത്തും.

രവിക്ക് ചിലപ്പോൾ തലപ്പിരാന്ത് വരെ ആകും.   അന്ന് രവി കൊണ്ട് വരുന്നത് തന്നെ രണ്ടോ മൂന്നോ ചാക്ക് ബീഡിയിലയായിരുന്നു .ഈ ചാക്കിന് വേണ്ടി നാലോ അഞ്ചൊ ആൾക്കാർ ദിവസവുമുണ്ടാകും.  ചില സമയത്ത് കുട്ട അടി തന്നെ നടന്നിട്ടുണ്ടാകും. ഇതൊക്കെ രവി തന്നെ സോൾവ് ചെയ്യുകയായിരുന്നു പതിവ്. ''ഈടെ ഗലാട്ട ബേടാ ...ആഗേ'' രവി അതും പറഞ്ഞ് ഈ ക്ഷുഭിത  ''ഉണഗിത എലെഗൾ സംഗ്രാഹക'' രുടെ പ്രശ്നം  പരിഹരിക്കും. പാവം,  അവിടെ വന്ന ബീഡിത്തൊഴിലാളികൾ, ഇതൊക്കെ ഒന്ന് അടങ്ങുന്നത് വരെ അവിടെ മാറി  നിന്ന് ''ബീഡി സൈസിംഗ്'' പരിപാടിയിൽ മുഴുകും.

 അതവിടെ നിൽക്കട്ടെ,  നമുക്ക് ബറുവലയിലേക്ക് തിരിച്ച് പോകാം. എന്റെ വീട്ടിൽ ചാക്കിന്റെ ആവശ്യമില്ല . തെങ്ങിന്റെ വലിയ പച്ച ഓലകൊണ്ട് ഉപ്പ വലിയൊരു കൂട്ട (കൊട്ട) ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.  അതിൽ ബീഡി ചാക്കിനേക്കാളും ജാസ്തി ബറുഅല ചവുട്ടി നിറക്കാൻ പറ്റും. ബറുഅല വാരാൻ പോകുന്നത് കൂടംകല്ല് ഭാഗത്ത്   കുഞ്ചാർ മൂന്ന് ഇലക്ട്രിക്ക് പോസ്റ്റ് വരെ (ഹെവി ലൈൻ പോസ്റ്റ് ) ചില ആൾക്കാർ അതിരാവിലെ തന്നെ ബറുഅലക്ക് പോകാറുണ്ടായിരുന്നു. പറങ്കിമാവു,  ദഡ്ഡാള, കരിമരം , പിന്നെ പല തരത്തിലുള്ള കാട്ട്മരങ്ങൾ  ഇവയുടെയെല്ലാം കൂടിയുള്ള ഒരു സാമ്പാർ പരുവം  ഇലകളാണ് ബറുഅല.

ഈ തലമുറക്ക് ബറുഅല എന്ന് പറഞ്ഞാൽ അറിയുമോ,  എന്തോ ? ഇപ്പോൾ അവ്വൽ സ്വബീക്ക് തന്നെ  വല്ല  പുഞ്ഞ  പോസ്റ്റും ഈടുംമൂടുമില്ലാതെ  ഫോർവേഡ് ചെയ്ത്  ''ലൈകുകൾ'' വാരിക്കൂട്ടുകയല്ലിയോ ?

ഹനീഫ് കോയപ്പാടി

No comments:

Post a Comment