Tuesday 5 April 2016

മിനിക്കഥ / തണൽ/ ശെരീഫ് കുവൈറ്റ്

മിനിക്കഥ

തണൽ
   
ശെരീഫ്  കുവൈറ്റ്

അത്തർ കുപ്പികളുടെ പെട്ടിയുമായി ഓരോ ഗ്രാമങ്ങളിലും മാറി മാറി അയാൾ തന്റെ യാത്ര തുടർന്നു..

വീട്ടിൽ  നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുന്നത് മാസങ്ങൾ കഴിഞ്ഞായിരിക്കും..  അതിനിടയിൽ അദ്ദേഹം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വീടുകൾ  തോറും  മാറി മാറി തന്റെ യാത്ര തുടരും..
അന്നൊക്കെ അന്തി ഉറങ്ങാൻ എവിടെ ചെന്നാലും മരത്തണൽ കൂട്ടിനുണ്ടായിരുന്നു..

വർഷങ്ങൾ ഒരു പാട് പിന്നിട്ടു. തന്റെ യാത്രയിൽ ഒരു മാറ്റവും ഉണ്ടായില്ല.  പക്ഷെ തനിക്കു എന്നും കൂട്ടിനുണ്ടായിരുന്ന ആ മരത്തണലുകൾ എല്ലാമിന്ന്  പോയ്പ്പോയിരിക്കുന്നു..

പല കൂറ്റൻ വീടുകളും റോഡുകളും വന്നതോടുകൂടി തന്റെ മരത്തണൽ എന്നെ വിട്ടു എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.  അല്ല... പലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക്  മുന്നിൽ അവരുടെ മൂര്ച്ചയുള്ള വാളുകൾക്ക് മുന്നിൽ തല നീട്ടി കൊടുക്കേണ്ടി വന്നിരിക്കുന്നു..

തണലിന്റെ പഴയ  മണം പോലും അനുഭവപ്പെടാത്തതിന്റെ അസ്വസ്ഥതയാണ് അയാളെ മുഖത്ത് മുഴുവൻ...

യാത്ര പിന്നെയും തുടർന്നു.... യാത്രിക്കിടയിലും അയാളുടെ കണ്ണുകൾ നാലുഭാഗത്തും തിരയുന്നുണ്ടായിരുന്നു,  അല്പം തണലിനു വേണ്ടി..  പക്ഷെ  കണ്ടത്  അടുത്ത ഇരയെ തേടി ദാഹിച്ചു നിൽകുന്ന  കുറെ മൂര്ച്ചയുള്ള മഴുവും ഈർച്ച വാളുകളും ..

അലസമായി ചുറ്റിക്കെട്ടിയ  തലപ്പാവ മാറ്റി  ടവൽ കൊണ്ട് തലയും മുഖവും തുടച്ചു.  അയാൾ വീണ്ടും  യാത്ര തുടർന്നു..  പ്രകൃതിയോട് ഒരു പരിഭവും പറയാതെ, അയാൾ അയാളെ തന്നെ പഴിപറഞ്ഞു ...

ശെരീഫ്  കുവൈറ്റ്

No comments:

Post a Comment