Saturday, 9 April 2016

STORY / ഇരുട്ടിനെ എനിക്ക് പേടിയാണ്..../ അനസ് പേരാല്‍

ഇരുട്ടിനെ എനിക്ക് പേടിയാണ്....
_______________________________

അനസ് പേരാല്‍
_______________________________

 കിടന്നിട്ടു ഉറക്കം വന്നില്ല.ഒരു തരം ഭ്രാന്തു പിടിച്ച ചിന്തകള്‍....എത്ര ഉറക്ക ഗുളിക കഴിച്ചു എന്ന് നിശ്ചയം ഇല്ല.തല പൊളിയുന്ന പോലെ ...................

"നാശം പിടിക്കാന്‍ എനിക്ക് എന്താ പറ്റിയെ"
മേശപ്പുറത്തു ഒന്ന് തപ്പി നോക്കി ,എപ്പഴോ വായിച്ചു പകുതിയാക്കി വെച്ച പുസ്തകം.മുറിയിലെ നേരിയ വെളിച്ചത്തില്‍ വായിച്ചു തുടങ്ങി......

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഓര്‍മ്മകളുടെ ഓണം "
"ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,"

ഹോ വയ്യ വട്ടു പിടിക്കും ..................
ഈ അവസ്ഥ തുടര്‍ന്നാല്‍. നാശം അപ്പഴേക്കും കറണ്ടും പോയി. തപ്പിപ്പിടിച്ചു ഒരു മെഴുകുതിരി കത്തിച്ചു.......
 വല്ലാത്ത ക്ഷീണം......... വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.
തലയ്ക്കകാതെ മൂളല്‍ കൂടി കൂടി വരുന്ന പോലെ.തൊട്ടു മുമ്പ് ചെയ്യണം എന്ന് വിചാരിച്ച കാര്യങ്ങള്‍ പോലും മറന്നിരിക്കുന്നു. ആരൊക്കെയോ എന്നോട് സംസാരിക്കുന്ന പോലെ.

"എന്താ നീ അവിടെ നിന്ന് കളഞ്ഞത് വാ ,എന്നെ കൊല്ലെണ്ടേ നിനക്ക്? ഈ രാത്രി നിനക്കുള്ളതാണ്.ഇനിയും വൈകിക്കേണ്ട നീ വാ എന്നെ കൊല്ല്"

എവിടെ പോയി അയാള്‍? മരണം........അതാണ്‌ വിഷയം................ ആരാ പറഞ്ഞെ മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന്? ഇനിയും എത്ര സമയം കാത്തിരിക്കണം നിങ്ങള്‍ എന്നെ കൊല്ലാന്‍? പെട്ടന്ന് കൊല്ലണം.നിങ്ങള്‍ ഒരു കാര്യം ചെയ്യ്.എന്റെ രണ്ടു കൈയും ഒന്ന് കെട്ടിയിടാമോ?ഒരു പക്ഷെ എനിക്ക് വട്ടിളകിയാല്‍ ഞാന്‍ നിങ്ങളെ എന്തെങ്കിലും ചെയ്താലോ? അല്ലെങ്കില്‍ വേണ്ട അവിടെ തന്നെ ഇരിക്ക്. എനിക്ക് കാണേണ്ട എന്റെ ഗാതകന്റെ മുഖം.

വായിച്ചു തീരാത്ത ആ കവിത ഞാന്‍ പിന്നെയും തുറന്നു....................

"ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ ചുറ്റുമിരിക്കും സഖികളെക്കാണിച്ചു പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,"

വേണ്ട ,ഇനിയും വായിക്കേണ്ട............ നിങ്ങള്ക്ക് ബുദ്ടിമുട്ടവില്ലെങ്കില്‍ ആ സിഗരറ്റ് ഒന്ന് എടുത്തു തരാമോ? ഞാന്‍ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച്.തീ അയാള്‍ കൊളുത്തി തന്നു.

മിന്നായം പോലെ അയാളുടെ വൃത്തികെട്ട മുഖം കണ്ടു ഞാന്‍. പിശാചു................. പിശാചാണ് അയാള്‍ ............. എന്റെ മരണത്തിന്റെ മുഖം ചിരിക്കട്ടെ ഞാന്‍ ഇപ്പഴെങ്കിലും......ചിരിക്കട്ടെ.........ദൂരെ ആരോ ആ കവിത പിന്നേം ചൊല്ലുന്നുണ്ടല്ലോ......
"തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,"

എന്തിനാ ചിരിക്കുന്നെ?ഏതോ ഗുഹയില്‍ നിന്നെന്ന പോലെ അയാളുടെ ശബ്ദം ഞാന്‍ കേട്ടു...... വയ്യ കണ്ണ് തുറക്കാന്‍ പറ്റണില്ല. എന്താ എനിക്ക് സംഭവിക്കുന്നത്‌?

അയാള്‍ എന്റെ അടുത്തേക്ക് പതുക്കെ നടന്നു വരാന്‍ തുടങ്ങി......... മരണത്തിന്റെ മണം........... ഹാ ........ഒരു നിമിഷം......... "ദയവു ചെയ്തു ഞാന്‍ മരിക്കുന്നത് വരെയെങ്കിലും വിളക്ക് അണക്കരുത്. കാരണം ഇരുട്ടിനെ എനിക്ക് പേടിയാണ്

No comments:

Post a Comment