Sunday 17 April 2016

മിനിക്കഥ.../ ഒരു നോമ്പ് തുറ / സുബൈർ മല്ലം

സുബൈർ മല്ലം
______________

ഒരു ഗ്രാമത്തിൽ ഒരു പള്ളി പണിഞ്ഞ്
ഒരുമാസത്തോളമായി..... അന്യ  ജില്ലക്കാരനായ ഒരു മുക്ക്രിയെയും ജോലിക്ക്
നിർത്തി.  പള്ളിയിൽ നമ്സ്ക്കാരത്തിന്
നാലോ അഞ്ചോ പേര് മാത്രം.

സുബഹി നമസ്ക്കാരത്തിന് അടുത്ത
വീട്ടിലെ കാദർക്ക  മാത്രം.  എന്നാലും
മുക്രിക്ക് ഭക്ഷണം കൊടുക്കാൻ മുപ്പതോളം
വിട്ടുക്കാർ മുന്നോട്ട് വന്നു.

ഇതിനിടയിൽ
ഒരു സംസാരമുണ്ടായി.  ഭക്ഷണംകഴിക്കാൻ
ചെന്ന വിട്ടിലെ സ്ത്രീയെ  മുക്ക്രിക്ക്  ഒരുനോട്ടം.
 അത് നാട്ടിലാകെ പാട്ടായി.  ഒരു ജനറൽ ബോഡിക്കുള്ള ''യോഗം'' നാട്ടാർക്ക് അങ്ങിനെ ഈ  കാരണം കൊണ്ട് മാത്രം  ഒത്തു വന്നു. എല്ലാവരും പള്ളിയിലേക്ക് ഒന്ന് പോകാനുള്ള ചാൻസും നോക്കി ഇരിക്കുകയായിരുന്നു.

സിക്രട്ടറിയും പ്രസിഡൻറ്റും അടക്കം നൂറോളം
പേര് പള്ളിയിൽ ഇഷാ കഴിഞ്ഞ് ഒത്തു കൂടുമ്പോൾ എല്ലാവർക്കും സ്ഥല പരിമിധി ഒരു വിഷയവുമായി.

കമ്മിറ്റി തീരുമാനിച്ചു -  ഇനി മുതൽ  മുക്രിക്ക്
ഭക്ഷണം പള്ളിയിൽ... അങ്ങിനെ ഒരു താൽകാലിക  പാചകക്കാരനെ
തരെപ്പെടുത്തി, ശമ്പളം നിശ്ചയിച്ചു.

മാസങ്ങൾ  കടന്നുപോയത് ആരും അറിഞ്ഞില്ല. ഇതിനിടയിൽ പാചകക്കാരൻ  ഇരുപത്തഞ്ചാം തിയ്യതി തന്നെ എന്തോ അത്യാവശ്യം പറഞ്ഞു ശമ്പളം മുഴുവനും  വാങ്ങി,  അടുത്ത വീട്ടിലെ പെൺക്കുട്ടിയുമായ് കടന്നുകളഞ്ഞു.  നിക്കാഹിന്റെ പൈസ അങ്ങിനെ പോയ്പ്പോയതിലായിരുന്നു മുക്രിക്ക് പരാതി.

സ്പെഷ്യൽ ജനറൽ ബോഡി ചേർന്ന്   മുക്രിക്ക്ഭക്ഷണം വീണ്ടും വീട്ടിൽ  .....പഴയത് ആവർത്തിച്ചാൽ കണ്ണ് കുത്തിപ്പൊട്ടിക്കാൻ മിനിട്സിൽ എഴുതാതെ തീരുമാനമായി.

മുക്ക്രി മാസങ്ങൾ ആയിട്ടും നിസ്ക്കാരത്തിൽ രണ്ട്‌ ചെറിയ സൂറത്ത് അല്ലാതെ വേറെ ഒരു സൂറത്തും ഓതുന്നില്ലത്രെ.
വീണ്ടും പരാതി.  അത് അന്വേഷിക്കാൻ നിസ്കരിക്കുന്ന  കാദർക്കാനെ നാട്ടാര് ഏൽപ്പിച്ചു.

ഈ തുച്ഛമായ   ശമ്പളത്തിനു യാസീൻ ഓതാൻ പറ്റോന്നു ഇങ്ങോട്ട് മുക്രി ചോദിച്ചപ്പോൾ കാദർക്കാക്ക്  മറുപടി ഇല്ലാത്തത് കൊണ്ട്, തിരിച്ചു പോയി കമ്മറ്റിക്കാരോട് വിവരം പറഞ്ഞു.

അതൊന്നും ഞമ്മളെ വിഷയം അല്ല, ഹൌളിൽ വെള്ളം നിറച്ചില്ലെങ്കിൽ, പള്ളി വൃത്തി ആക്കിയില്ലെങ്കിൽ മാത്രം തർക്കവിഷയമാക്കിയാൽ മതി എന്ന ധാരണയിൽ വീണ്ടും ജനറൽ ബോഡി കൂടി പിരിഞ്ഞു.

മാസങ്ങൾ കടനുപോയി.   പള്ളി പണിഞ്ഞതിന്ന് ശേഷം  ആദ്യ് റംസാൻ വരവായി.

ആദ്യത്തെ നോമ്പ് തുറ. മാഗ്രിബ് നമസ്ക്കാരതിൻ പള്ളി നിറഞ്ഞു.  കുറെ പേര് പള്ളിക്ക് പുറത്ത്..

ആ കുട്ടത്തിൽ എന്നും അഞ്ചുനേരം പള്ളിയിൽ എത്താറുള്ള നമ്മുടെ പാവം കാദർക്കയും ഉണ്ടായിരുന്നു. 

No comments:

Post a Comment