Saturday, 2 April 2016

അനുഭവങ്ങള്‍ / കഞ്ചാവും ധാരാവിയും, പിന്നെ ഞാനും../ അസീസ്‌ ടി.വി. പട്ള

അനുഭവങ്ങള്‍ പാളിച്ചകള്‍!)

കഞ്ചാവും ധാരാവിയും, പിന്നെ ഞാനും.....


1986ലെ ഒരു തണുത്ത ഡിസംബര്‍ രാത്രി, ബോംബെ സെന്‍റരില്‍ നിന്നും മാട്ടുംഗയിലെ പലചരക്ക് കടയില്‍ ജോലി ചെയ്യുന്നതാണ്‌ ഭാഷ പഠിക്കാന്‍ ഏറ്റവും നല്ലതെന്ന അനുഭവത്ന്ജരുടെ ഉപദേശ പ്രകാരം ഭാഷയോടുള്ള അദിയായ അഭിനിവേശം എന്നെക്കൊണ്ടെത്തിച്ചത് ലോകത്തിലെ ഏറ്റവും വലീയ ചേരിയായ ധാരാവിയിലെക്കായിരുന്നു!

ജോലി അന്വേഷണാര്‍ത്ഥം ഏറെ ഇരുട്ടിയ ഞാന്‍ നമ്മുടെ മാട്ടുങ്ക ജമാ’അത് റൂമില്‍ അന്തിയുറങ്ങാന്‍ തീരുനമിച്ചു.(പഴയ റുമാണ്, ഇന്ന് രണ്ടു റൂമും നമുക്കില്ല), അത് എന്‍റെ ജീവിതത്തിലെ ഭയപ്പാടിന്‍റെയും ഭീതിയുടെയും കരിനിഴല്‍ വീഴ്ത്തിയ ഒരു പൈശാചിക രാത്രിയാകുമെന്ന്‍ ഞാനറിഞ്ഞിരുന്നില്ല.

മദ്യത്തിനും ലഹരിക്കും അടിമയായ മനുഷ്യ പിശാചുക്കളുടെ താണ്ഡവ കേന്ദ്രമാണെന്ന്‍  ഏറെ ഇരുട്ടിയത്തിനു ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത്., ഉറങ്ങിക്കിടക്കുമ്പോള്‍ ലൈറ്റ് ഓണ്‍ ചെയ്യരുത് എന്നാണു നിയമാവലി, അവിടെ കയ്യൂക്കും മസില്‍ പവാറും ഉള്ള ചുരുക്കം ചില പടളയുടെ സാമൂഹ്യ ദ്രോഹികള്‍ കയ്യടക്കി വാണിരുന്നു, അവര്‍ പറയുന്നതാണ് നിയമം., എതിര്‍ത്തെ ന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്‍റെ കഷ്ടകാലമാവും.

ഡിസംബറിന്‍റെ മഞ്ഞുപെയ്യുന്ന നനുത്ത രാവില്‍ നഗരം ശാന്തമായി, നിരത്തുകള്‍ വിജനമായി.. ഫുട്ഫതുകള്‍ ഭിക്ഷക്കാരെക്കൊണ്ടും അന്തേ വാസികളെക്കൊണ്ടും വീര്‍പ്പു മുട്ടി, കാര്‍\ബോര്‍ഡും, പേപ്പറും പഴയ ചാക്കുകള്‍ കൊണ്ടും അവര്‍ തണുപ്പില്‍ നിന്നും ശരണം പ്രാവിച്ചു.., നിദ്രാ ദേവികള്‍ എന്‍റെ കണ്‍പോളകളെയും തലോടി..

ടീം...ടീം... പെട്ടെന്ന് കാളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം ഗൌനിക്കാതെ ഞാന്‍ തിരിഞ്ഞു കിടന്നു നിദ്രയുടെ അട്ടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങി, പെടട്ടെന്ന് രണ്ടു പരിചിത മുഖങ്ങള്‍
(നേരത്തേ സൂചിപ്പിച്ച മനുഷ്യ പിശാചുക്കള്‍)

ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി,

“എന്തറായിസേ ?” എപ്പോ ബന്നേ..... ഉറക്കച്ചടയില്‍ ഞാന്‍ പറഞ്ഞു “ഇന്ന്”, രണ്ടു പേരും വെറുതെ ചിരിക്കുന്നുണ്ടായിരുന്നു, ചുവന്ന ചോരക്കണ്ണുകള്‍, പുകയുന്ന സിഗരറ്റ്, അതിന്‍റെ പുക എന്നെ വല്ലാതെ അലോസരപ്പെടുത്തി, ചര്‍ദ്ദിക്കാന്‍ വരെ തോന്നി ....

മറ്റുള്ളവരും സഹിച്ചു നിക്കുന്നുണ്ട്, സ്ഥിരം കാഴ്ചയായത്‌ കൊണ്ടാവാം അവര്‍ വാതില്‍ അടച്ചു ഉറങ്ങി, അപ്പോഴും രണ്ടുപേരും വെറുതെ  ചിരിക്കുന്നുണ്ടായിരിരുന്നു!

ഒരാള്‍ പുകയുന്ന സിഗരട്ട് എന്‍റെ നേരെ നീട്ടി

“ബെല്‍ചോക്ര....നല്ല രസം, “, അതിന്‍റെ മണത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞു മാറാം എന്ന ചിന്തയായിരുയ്ന്നു എനിക്ക്

“വേണ്ട, ഞാന്‍ ഉറങ്ങട്ടെ...”, ഉടനെ മറ്റേ പിശാചു എന്നേ പിന്നില്‍ നിന്നും ബലമായി പിടച്ചു വലിപ്പിക്കാന്‍ ശ്രമിച്ചു, ഞാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് കുതറി മാറി, എങ്ങനെയെങ്ങിലും നേരം വെളുപ്പിച്ചു

അല്ലഹുവിന്‍റെ കൃപ കൊണ്ട് ഇത്തരം സങ്കതിയെക്കൊണ്ട് പെട്ട് പോകരുത് എന്ന് എന്‍റെ ഉപ്പ ((   الله يرحمه  എന്നേ ഉപദേശിക്കുകകയും അറബിക് കോളേജില്‍ അയച്ചു ആത്യാവശ്യം ദീനി ബോധം പകര്‍ന്നു തരികയും ചെയ്തതിനാല്‍ ഞാന്‍ വീണില്ല, എനിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞു, അല്ഹമ്ദുലില്ലഹ്...

നാട് വിടുന്നതിന്‍റെ തലേന്ന് രാത്രി ഉപ്പ  എന്നോട് അടുത്ത് വിളിച്ചു ഒരു കാര്യം പറഞ്ഞു

“മോനേ.. നീ ആരെയും പേടിക്കേണ്ടി വരില്ല, ഒരാളെ പേടിക്കുകയണെങ്ങില്‍,”

ഉപ്പാന്‍റെ ആര്‍ദ്രമായ കണ്ണുകള്‍ മേലോട്ടുയര്‍ത്തി വലതു കയ്യുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി മന്ത്രിച്ചു “അല്ലാഹുവിനെ”,

അതാണ്‌ എന്‍റെ കരുത്തും സ്ഥൈര്യവും ധൈര്യവും ഉര്‍ജ്ജവും,

എന്‍റെ ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും ആ വാക്ക് തരുന്ന കരുത്തു, ഒരാത്മ ധൈര്യം ചില്ലറയല്ല..... അല്ലാഹുവേ ഞങ്ങളുടെ മാതാപിതാകള്‍ക്ക് നീ പൊറുത്തു കൊടുക്കണേ നാഥാ ആമീന്‍..

ഇത്രയും എന്‍റെ അനുഭവം മേലെ വിവരിച്ചത്, മയക്കു മരുന്നിനു അടിമപ്പെട്ടവര്‍ എങ്ങിനെയായാലും മറ്റുള്ളവരെയും ഇരകളാക്കും, അതിന്‍റെ  മനശ്ശാസ്ത്രം അങ്ങിനെയാണ്, അത് കൊണ്ട് സ്രോതസ്സ് കണ്ടെത്തി അടിവേരരുക്കുക മാത്രമേ ശാശ്വത പരിഹാരമാകൂ...

എന്നെ ദ്രോഹിച്ച ആ കഷ്മലന്‍മാര്‍ ഇന്നും പാട്ളയില്‍ മറ്റുള്ളവരുടെ സ്വൈരവിരാഹം കെടുത്തി വെറുപ്പും വിദ്വേഷവും സമ്പാദിച്ചു കൂട്ടുന്നു., പലപ്പോഴും തോന്നിയിരുന്നു പ്രതികകാരം ചെയ്യാന്‍... തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന അല്ലാഹുവിന്‍റെ കല്പനയ്ക്ക് വിധേയനായി ഞാന്‍ എല്ലാം അവനിലേക്ക്‌ സമര്‍പ്പിച്ചു, നമുക്കും അവര്‍ക്കും സന്മാര്‍ഗത്തിന്‍റെ പാത തുറന്നു തരട്ടെയെന്നും നമ്മുടെ പാട്ളയെ ഇത്തരം വിപത്തുകളില്‍ നിന്നും കാത്തു രക്ഷിക്കുമാരാകട്ടെ എന്നും ഉള്ളുരുകി പ്രാര്‍ഥിക്കുന്നു.


(എന്‍റെ യഥാര്‍ത്ഥ അനുഭവം)

അസീസ്‌ ടി.വി. പട്ള 

No comments:

Post a Comment