Sunday 17 April 2016

സെല്ലുലോയിഡ് / Ushpizin (2004)/ അനസ് പേരാല്‍

അനസ് പേരാല്‍

ജീവിതത്തില്‍ എല്ലാം മാറ്റി മറിക്കുന്ന ഒരു അത്ഭുതം നടന്നിരുന്നിലെങ്കില്‍… അതിനായ്  പ്രാര്‍ഥിക്കുന്നവരാണ് നമ്മളില്‍ മിക്കവരും..അങ്ങനെയുള്ള ഒരു പ്രാര്‍ത്ഥന ദൈവം കേട്ടാല്‍......... ............ എന്നാല്‍ ആ അത്ഭുതത്തിന് വേണ്ടി ദൈവ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നാല്‍.. അത്തരത്തിലുള്ള ഒരു കഥ പറയുകയാണ് ഉഷ്പിസീന്‍ (ഹോളി ഗസ്റ്റ്) .

യാഥാസ്ഥിക ദരിദ്ര ജൂത കുടുംബമാണ് മോശയൂടെത്..കല്യാണം കഴിഞ്ഞ് അഞ്ചുവര്ഷം കഴിഞ്ഞെങ്കിലും ഇതു വരെ ഒരു കുഞ്ഞികാലു കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടയിട്ടില്ല.. എഴു ദിവസം നീണ്ടു നില്‍കുന്ന ജൂതന്മാരുടെ പ്രധാന ഉത്സവമായ സുകൊത്ത് അടുത്ത് വരുംതോറും മോശെ അസ്വസ്ഥനാവാന്‍ തുടങ്ങി. ജൂത മത വിശ്വാസപ്രകാരം ഉത്സവകാലത്ത് താമസിക്കാന്‍ ഒരു താത്കാലിക കൂടാരവും, ഭക്ഷണത്തിനും ഉള്ള കാശ് ഇല്ല എന്നതാണ് മോശെയും ഭാര്യ മാലിയെയും അലട്ടുന്നത്. രണ്ടുപേരും ഒരു അത്ഭുതത്തിനായി ദൈവത്തിനോട് ഉറക്കെ പ്രാര്‍ത്ഥിക്കുന്നു. അവിടെ അത്ഭുതം നടക്കുന്നു. ഒരു ചാരിറ്റി സ്ഥാപനത്തില്‍ നിന്നും 1000ഡോളര്‍ മോശേക്ക് ലഭിക്കുന്നു. മോശെ താല്‍കാലിക കൂടാരം നിര്‍മിക്കുന്നു.. ഉത്സവത്തിന്റെ ഒന്നാം ദിവസം മോശെയെ തേടി രണ്ടു പേര്‍ വരുന്നു.. ഉത്സവകാലത്ത് അതിഥികള്‍ വരുന്നത് ദൈവഅനുഗ്രഹമായാണ് കണകാക്കപെടുന്നത്.. മോശയൂം മാലിയും അവരെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയുന്നു. എന്നാല്‍ അവിടെ അത്ഭുതത്തിന്റെ പിന്നിലെ പരീക്ഷണങ്ങള്‍ ആരംഭിക്കുകയായി ..

ജൂത സംസ്കാരത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ്. കോമഡിയിലൂടെ അവതരിപ്പിചിരിക്കുന്ന ഈ ഡ്രാമ ജെര്സേലംമിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.Israeli Film Academy 2004 ലെ മികച്ച നടനുള്ള അവാര്‍ഡ്‌ മോശെയെ അവതരിപ്പിച്ച ഷുലി രാന്ദ് ന് ലഭിക്കുകയുണ്ടായി. ഈ സിനിമയില്‍ മാലിയെ അവതരിപ്പിച്ച മിച്ചെല്‍ ശേവ, ഷുലിയുടെ ഭാര്യയാണ്‌ .ഈ സിനിമയുടെ തിരകഥ എഴുതിരിക്കുന്നതും ഷുലിയാണ്. കടുത്ത ജൂതമത വിശ്വസികൂടിയായ ഷുലി ഈ സിനിമ ചെയുന്നതിന്നു മുന്നെ ഒരുപാട് നിബന്ധനകള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി.അതിലൊന്നാണ് സബ്ബത് ദിവസം ( വെള്ളി വ്യെകുന്നേരം മുതല്‍ ശനി വയ്കുന്നേരം വരെ ജൂതന്മാര്‍ തൊഴില്‍ നിന്നും മറ്റു സുഖാനുഭവങ്ങളില്‍ നിന്നും വിട്ട് നില്‍കുന്ന ദിവസം) ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നത്.

Directed by Gidi Dar
Written by Shuli Rand
Country Israel
Language Hebrew
Ratings : 7.5/10

No comments:

Post a Comment