Saturday 2 April 2016

മിനികഥ / അപ്ഡേറ്റ് /മാവില

മിനികഥ

അപ്ഡേറ്റ്

മാവില

ബാർബർ കത്രിക പതിവ് പോലെ വായുവിൽ വെറുതെ കിട് കിട് ശബ്ദം ഉണ്ടാക്കിക്കൊണ്ട്  കസേരയിൽ ഇരിപ്പുറപ്പിച്ച  കസ്റ്റമറുടെ മറുപടിക്കായി  കാത്തു നിന്നു.

വെള്ള തുണി പുതച്ച കസ്റ്റ്മർ മുഖം ഒന്നുകൂടി കണ്ണാടിയുടെ മുമ്പിലേക്ക് നീക്കി ഇടതു കവിളിനു തൊട്ടു മുകളിലുള്ള ചലം വെക്കാറായ  മുഖക്കുരു ഞെക്കി പൊട്ടിച്ചു പറഞ്ഞു :

ഫോട്ടോ വാട്ട്സ് ആപ് DP യിൽ ഇടാനുള്ളതാണ്; അടിപൊളി ഗ്രൂപ്പിലും സാംസ്കാരിക ഗ്രൂപ്പിലും വിജ്ഞാനസദസ്സിലും ആദർശ  ഗ്രൂപ്പിലുമൊക്കെ  ഇപ്പോൾ  എന്റെ കാര്യമായ സാനിധ്യമുണ്ട്.  ഒരിടത്തും എന്റെ  ഫോട്ടോ ഏച്ചു കെട്ടിയത് പോലെയാകരുത്.

അയാൾകണ്ണാടിയിൽ ബാർബറെ നോക്കി തുടർന്നു :  താടി വേണം. എന്നാൽ  മോശം സ്റ്റൈൽ ആകരുത്; അടിപൊളി ഗ്രൂപിന്നു സ്റ്റാറ്റസിനു  നിരക്കാത്ത കമന്റ്സ് വരികയും ചെയ്യരുത്. മറ്റേ ഗ്രൂപ്പിലെ അഡ്മിൻ ഉസ്താദ്   എന്റെ താടീടെ പേരിൽ വോയിസ് നോട്ട് ഇടുകയും ചെയ്യരുത്.

അപ്പോൾ മുടിയോ ?
ചീർപ്പ് കത്രികയിൽ തട്ടി ബാർബർ അടുത്ത ചോദ്യമെറിഞ്ഞു

''അതിലെന്താ ഒരു സംശയം മുടിയുമങ്ങിനെ തന്നെ ''

ബാർബർ ഒട്ടും അമാന്തിച്ചില്ല.  അടുത്ത മാസം ഇറങ്ങുന്ന  സിനിമയുടെ റ്റീസെർ ട്രൈലറും നോക്കി  അയാൾ  യുട്യൂബ് പരതാൻ തുടങ്ങി.

ഇനിയും  കണ്ണിൽ പെടാത്ത  മുഖക്കുരുവിൻകുഞ്ഞും തപ്പി കസ്റ്റ്മർ  തൻറെ  ചുണ്ടാവോളം  കോട്ടി  തല ഒന്ന് കൂടി കണ്ണാടിയിലേക്ക് നീട്ടി...

ഏതോ ഒരു  ഗാനം അവിടെയവർ രണ്ടു പേരും  കേൾക്കാതെ കേട്ടു കൊണ്ടേയിരുന്നു.....

No comments:

Post a Comment