Saturday 2 April 2016

മിനിക്കഥ / അബുമുനീബ്

മിനിക്കഥ



വീട് പുതുക്കിപ്പണിതതിനു ശേഷം ഉറ്റ കൂട്ടുകാരനായ ആദില്‍ ആദ്യമായിട്ടാ കയറുന്നത്, ബിസിനസ്സും പിന്നെ അല്ലറ ചില്ലറ ജീവ കാരുണ്യ പ്രവര്‍ത്തനവുമായി കുടുംബസഹിതം ഗള്‍ഫില്‍ കഴിയുന്നു.

വിദേശ നിര്‍മിത ബ്രാന്‍ണ്ടട് ഫര്‍ണീച്ചറും, അതില്‍ അടുക്കി വച്ച ആന്‍ടിഖ് വസ്തുക്കളും ചുവര്‍ ചിത്രവും ഇന്‍ ടീരിയര്‍ എഞ്ചിനീയര്‍ ക്രമപ്പെടുത്തിയ  വിവിധ നിറത്തിലുള്ള എല്‍ ഇ ഡി സ്പോട്ട് ലൈട്ടിന്‍  വര്‍ണ്ണവിസ്മയം ഒരു പ്രശസ്ത മുസിയത്തിന്‍റെ ചാരുത പകര്‍ന്നു., നിന്ന നിപ്പില്‍ ശ്വാസം അടക്കിപ്പിടിച്ചു സസൂക്ഷമം വീക്ഷിക്കുന്ന കൂട്ടുകാരനോട് അയാള്‍ ചോദിച്ചു.



“ആദില്‍, എന്താടാ... ഇരിക്കാന്‍ ഞാന്‍ പറഞ്ഞിട്ട് വേണോ?”,



“ഹേയ് .. അതല്ലട, ഞാന്‍ ഇതൊക്കെ ഒന്ന് നോക്കുകയായിരുന്നു”, ആദില്‍ പറഞ്ഞു.



“നീയിനിയും ഗള്‍ഫില്‍ കൂടാന്‍ തെന്നെയാണോ പരിപാടി?, ഈ വീടിന്‍റെ പത്തിരട്ടി മോടിയുള്ള വീടുണ്ടാക്കാനുള്ള ആസ്തി നിനക്കുന്ടെന്നുള്ള സത്യം ആര്‍ക്കാ അറിയാത്തത്?.”

കൂട്ടുകാരന്‍ മനസ്സ് തുറന്നു പറഞ്ഞു...



“എടാ ഞാന്‍ ഒരു സ്ഥിര താമസക്കാരനായിരുന്നെങ്ങില്‍ എല്ലാം ചെയ്തേനേ.... നാളത്തെ ഉറപ്പില്ലാത്ത ഞാന്‍ ഇതൊക്കെ എങ്ങനെ ആസ്വദിക്കും?”



ആ ഉത്തരം ഒരു വൈദ്യുതസ്പുലിംഗം പോലെ  അയാളെ സ്തബ്ധനാക്കി, ആ ആലങ്കാരികത അയാളെ നോക്കി പൊട്ടി ച്ചി രിക്കുന്നതുപോലെ തോന്നി! സ്പോട്ട് ലൈറ്റ് മിന്നിയും മങ്ങിയും അയാളുടെ കണ്ണുകളില്‍ ഇരുട്ട് പരത്തി, ചുമരിലെ ക്ലോക്കിന്‍റെ ശബ്ദം ആയുസ്സ് ചുരുങ്ങുന്നെന്നു വിളിച്ചോതി.



അബുമുനീബ്

No comments:

Post a Comment