Sunday 3 April 2016

മിണ്ടാ പ്രാണികൾ പറഞ്ഞത് / aslam mavilae

മിണ്ടാ പ്രാണികൾ പറഞ്ഞത്

ആദ്യം കല്ല്‌ ലോറി വന്നു
അവർ ചെങ്കല്ല് കൊണ്ട് പോയി
പിന്നെ ജെ സിബി വന്നു
അവരതിന്റെ മൺതരി കൊണ്ട് പോയി
അവസാനമവർ കോടാലിയുമായി വന്നു

അവസാനം പോയ ലോറിയിൽ
ഞങ്ങളുടെ ആവാസവ്യവസ്ഥ ഉണ്ടായിരുന്നു
ഞങ്ങൾക്കാ ജനാസയ്ക്ക് പിന്നാലെ
നടക്കാനേ സാധിച്ചുള്ളൂ

No comments:

Post a Comment