Sunday 3 April 2016

ഫ്ലക്സ് ബോർഡ് / ഹനീഫ് കോയപ്പാടി

ഫ്ലക്സ് ബോർഡ്

ഹനീഫ് കോയപ്പാടി

ഫ്ളക്സ് ബോർഡ് കണ്ട് കൊണ്ടാണ് ഓരോ ദിവസവും സുര്യൻ ഉദിക്കുന്നത്.   ഫ്ലക്സ് ബോർഡില്ലാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല. അമേരിക്കൻ ഐക്യനാട് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡം വരെ ഫ്ളക്സ് ബോർഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ.  ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ചടങ്ങിനും ഫ്ളക്സ് അത്യാവശ്യമായി വന്നിരിക്കുന്നു.

കല്യാണ ചെറുക്കന്റെയും പെണ്ണിന്റെയും മുതൽ ഇന്ത്യൻ പ്രസിഡണ്ടിന്റെ ഫോട്ടോ  വരെ ഫ്ളക്സുകളിലൂടെയാണ് നാം കാണുന്നത്.
പ്രധാനമന്ത്രി മുതൽ വാർഡ് മെമ്പറിന് വരെ അഭിവാദ്യങ്ങളും അനുമോദനങ്ങളും ഫ്ളക്സിലുടെയാണ് നേരുന്നത്.

പോയിപ്പോയി  ഇപ്പോൾ  ഫ്ളക്സ് ഇല്ലാത്ത ഒരു ദിനം ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല എന്ന സ്ഥിതിയിലെത്തി.  എന്തിനും ഏതിനും ഫ്ളക്സ് ബോർഡ് .

ലഹരിക്ക് അടിമയാകുന്നത് പോലെ ഫ്ളക്സിനും നാമും നമ്മുടെ ചുറ്റുപാടും  അടിമയാവുകയാണോ ? വെറുതെ ഒരു ചിന്ത. 

No comments:

Post a Comment