Monday 4 April 2016

മിന്നൽ പണിമുടക്ക് / അദ്ധി പട്ള

മിന്നൽ പണിമുടക്ക്  
__________________________

അദ്ധി പട്ള
___________________________

  ഇന്നലെ  നാട്ടിലുള്ള എല്ലാവരുടേയും  ശ്രമ ഫലമായി  നാട്ടിലേക്ക് ഒരു   ഗവൺമെന്റ്  ബസ്സ് അനുവദിച്ച്  കിട്ടി  
  ആദ്യ  യാത്രയായത്  കൊണ്ട്  നാട്ടിലുള്ള പല ആൾക്കാരും  ബസ്സിൽ  കയറിയിരുന്നു   ഞാനും ഏറ്റവും പിറകിലുള്ള  സീറ്റിൽ ഇടം കണ്ടെത്തി
ബസ്സ് പുറപ്പെടാൻ  മിനിറ്റുകൾ  മാത്രം ബാക്കി നിൽക്കേ..

ഇനി  അവശേഷിക്കുന്നത്  ആകെ ഒരു സീറ്റ്  മാത്രം
ആ സമയത്ത്  രണ്ട് പേര്  ഒന്നിച്ച് കയറി വന്നു  അതിൽ ഒരാൾ  ഇരിക്കാൻ തുടങ്ങവേ  മറ്റെയാൾ പറഞ്ഞു ഞാൻ പറഞ്ഞിട്ടാ  ബസ്സ്  വന്നതെന്ന്  തിരിച്ച്  അയാളുടെ വാക്കും അത് തന്നെ.  അങ്ങനെ അതുമിതും പറഞ്ഞ്  കലഹിക്കുന്നതിനിടേ   പെട്ടെന്നൊരു  അറിയിപ്പ്  -

അനിശ്ചിതകാലം ബസ്സുകളെല്ലാം പണിമുടക്ക്  തുടങ്ങിയെന്ന്  

ബാക്കി പറയേണ്ടല്ലോ...........

No comments:

Post a Comment