Monday 11 April 2016

കവിത / ചോദ്യം, ഒന്നിലേറെ / ഹാരിസ്‌ കുന്നില്‍

കവിത

കായലും പുഴകളും ചെറു-
  തോടുകളുമൊഴുകും
  കേരളമെത്ര  സുന്ദരമെന്നു
  പാടി പുകഴ്ത്തിയ വിഡ്ഡിയാര് ?

അച്ഛന്‍ മകളോടും, ഗുരു ശിഷ്യയോടും
കാമദാഹം തീര്തിടും ജനത
വാഴും കേരളംസുന്ദരമെന്നു-
ത്ഘോഷിച്ച പെരുംമണ്ടനാര്?

അക്ഷരമലമ്പിനും മലീമസമാം ദ്വേഷത്തിനും
കോറിയിടാനാധുനികസങ്കേതം പേജാക്കിയ
 'സാക്ഷര'കേരളം സുന്ദരകേരളമെന്നു
 പാടിപുകഴ്ത്തിയ ഏഭ്യനാര് ?


മാതാവിൻ മുന്നില്‍ മകന്റെ നെഞ്ചകം പിളർന്നും
ശിഷ്യർതൻ മുന്നില്‍ ഗുരുവിൻ തലയറുത്തും
പക പോക്കും  രാഷ്ട്രീയ വൈരികള്‍
വസിക്കുന്ന കേരളം തന്നെ 'സുന്ദരം' !


പൈശാചികമാ ക്രുരത കാട്ടിയ നാട്ടാരെ
ദൈവത്തിന്‍റെ സ്വന്തം നാട്ടുമൂപ്പരെന്നു
വിളിച്ച    സായിപ്പേ ......ഹാ.. വിഡ്‌ഡീ
  നീയെന്തൊരു   പടുവിഡ്ഢി......


വിതുര, സുര്യനെല്ലിയാവര്‍ത്തിക്കുമ്പോഴും
മൌനം മറയിടുമധികാരിയുടെ കേരളം കാണുമ്പോൾ
പറയാൻ തോന്നുന്നു, പരശുരാ മാ ..... നീ....
 ആ മഴു  എറിഞ്ഞില്ലായിരുന്നെങ്കില്‍ !

No comments:

Post a Comment