Tuesday 5 April 2016

അമ്മുവിന്‍റെ ലോകം / NOVEL / അസീസ് പട്ള


പ്രിയരേ...

السلام عليكم ورحمةالله وبركاته:

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രം, പ്രചോദനം അസ്‌ലം മാവില തുടങ്ങി വെച്ച “ലഹരി വിമുക്ത പട്ള” ചര്‍ച്ചയുടെ പാര്‍വ്വത്തിനു തിരി കൊളുത്തിയ “കഞ്ചാവ്”, വിഷയം, തുടര്‍ന്നും വായിച്ചാല്‍ മാത്രമേ കഥയുടെ പൂര്‍ണത കരിവരിക്കൂ എന്ന ഒരെളിയ ഓര്‍മ്മ പ്പെടുതലിലൂടെ സമക്ഷം സമര്‍പ്പിക്കുന്നു..

നിങ്ങള്‍ ഓരോരുത്തരും തരുന്ന പ്രശംസനങ്ങള്‍കും വിമര്‍ശനങ്ങള്‍ക്കും ഒരു പോലെ നന്ദി അറിയിക്കുന്നു...,

സസ്നേഹം,

അസീസ് പട്ള


__________________________________________________________________________

അമ്മുവിന്‍റെ ലോകം

അന്തരീക്ഷത്തില്‍ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ഇരുട്ട് പരത്തി, തുള്ളിക്കൊരു കുടമെന്നപോലെ പെയ്തടങ്ങിയ പേമാരി പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി.,
തോടും നീര്‍ച്ചാലും നിറഞ്ഞൊഴുകി മഴ വെള്ളത്തെ താഴ്വാരത്തെത്തിച്ചു., , ചാറ്റല്‍ മഴ തുടരുന്നു!
അമ്മു (ദീപ) ചെങ്കുത്തായ റബര്‍ തോട്ടതിനിടയിലുള്ള നടപ്പാതയിലൂല്ടെ തന്‍റെ നഗ്നപാദങ്ങള്‍  തെന്നി പ്പോകാതിരിക്കാന്‍ നഖങ്ങള്‍ കൊണ്ടമാര്‍ത്തിപ്പിടിച്ചു നനഞ്ഞു കുതിര്‍ന്ന വഴു മണ്ണില്‍ കുടയും പുസ്തകവുമായി സസൂക്ഷമം കടവിലേക്ക് നീങ്ങി., തൂവലുകള്‍ നനഞോട്ടിയ കാട്ടുകൊഴികള്‍ അവളുടെ ചലത്തിനൊത്തു പരക്കം പാഞ്ഞു.

വര്‍ഷകാലമായാല്‍ ഇങ്ങിനെയാണ്‌, രണ്ടു രണ്ടര മാസക്കാലം തോണി വേണം അക്കരെ കടന്നു സ്കൂളില്‍ പോകാന്‍, ആഗസ്റ്റ്‌ പകുതിയോടെ വെള്ളം മുട്ടുകാല്‍ വരെയെത്തും, പിന്നെ നടന്നാ പോകാറ്.

കരക്കടുപ്പിച്ച തോണിയില്‍ കയറുന്നതിനിടയില്‍ പ്ലാസ്റ്റിക് കവറിലാക്കിയ, പുറം ചിട്ടയിളകിയ മൂന്നു പുസ്തകവും കുടയും ഇടതു കൈ കൊണ്ട് നെഞ്ചോടു ചേര്‍ത്തു വെച്ച് അമ്മു തോണിയില്‍ കയറി, കലക്ക വെള്ളത്തിലെ കുഞ്ഞോളങ്ങളെ വെട്ടിമുറിച്ച് തോണി മുമ്പോട്ടു നീങ്ങി, കോതി അടുക്കി വെച്ച മുടികള്‍ എണ്ണ മയമില്ലാതതിനാല്‍ കാറ്റില്‍ പാറിപ്പറന്നു., പായലും ചവറുകളും പിന്നിലേക്ക്‌ പോകുന്നത് പോലെ അമ്മുവിന് തോന്നി.

ഇക്കൊല്ലം മൂന്നാം ക്ലാസ്സിലാണ്, ക്ലാസ് ടീച്ചര്‍ സരോജിനി അന്തര്‍ജ്ജനം ഇന്നലെയും വഴക്ക് പറഞ്ഞതാ നോട്ട് ബുക്ക്‌ കൊണ്ട് പോകാത്തതിനു, വാശി പിടിച്ചപ്പോ അമ്മ പറഞ്ഞു

“അമ്മുക്കുട്ടീ... നല്ല കുട്ടിയല്ലേ...  ഇന്ന് പൊയ്ക്കോ, നാളെ എന്തായാലും അമ്മ വാങ്ങിച്ചു തരാം ട്ടോ..”..

സ്നേഹം കൂടുമ്പോള്‍ അമ്മയങ്ങിനെയാ, അച്ഛനും മുമ്പ് വിളിച്ചിരുന്നു.. “അമ്മുക്കുട്ടീന്നു,”

ഇന്ന് ടീച്ചറുടെ കയ്യില്‍ നിന്ന് അടി ഉറപ്പാ....

“ന്താ... ട്ട്യേ, ല്ലാരും ൪ങ്ങിക്കയിഞ്ഞല്ലോ! കുട്ടിയര്‍ങ്ങിണി ല്ല്യെ?”

തോണിയെ കഴുക്കൊലില്‍ കുത്തി നിര്‍ത്തി രാമേട്ടന്‍   ചോദിച്ചു,  നീണ്ട ശരീരം, നരച്ച കുറ്റി മീശയും താടി രോമവും,വലീയ കള്ളികളുള്ള കൈലി മുണ്ടും ബനിയനും, തലയില്‍ കെട്ടിയ തോര്‍ത്തില്‍ തിരുകിയ ബീഡിപ്പോതിയും തീപ്പെട്ടിയും മുഴച്ചു നിന്നു, കറുത്ത ചുണ്ട് വിടര്‍ത്തി ചിരിച്ചാല്‍ മുന്‍ നിരയിലെ മേല്‍പല്ല് അവ്യക്തം, ആരെയും സഹായിക്കാനുള്ള മനസ്സ്, നല്ല പ്രകൃതം അതാണ്‌ രാമന്‍ നായര്‍.,   അയാളോളം പ്രായം വരും ആ തോണിക്കും.

പരിഭവം പുറത്തു കാണിക്കാതെ അമ്മു രാമന്‍ നായരെ നോക്കി ഒന്ന് പുഞ്ചിരിച്ചു,, ആ ചിരി മക്കളില്ലാത്ത അയാളുടെ ഹൃദയം കവര്‍ന്നു, ഒരു നേരം കണ്ണടച്ചു എല്ലാവര്‍ക്കും നന്മ  വരുത്തണേയെന്നയാള്‍ പ്രാര്‍ഥിച്ചു.

പഴയ ദ്രവിച്ച ഒരു എല്‍.പി. സ്കൂള്‍, നിവൃത്തിയുള്ളവര്‍ രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള പ്രൈവറ്റ് സ്കൂളില്‍ പോകും, ഉച്ചക്കഞ്ഞിയുള്ളതിനാല്‍ മലയോര പ്രദേശത്തുള്ള തോട്ടം തൊഴില്‍ലാളികളുടെയും, കുടിയേറിപ്പാര്‍ത്ത വരുടെയും മക്കളാണ് അധികവും., ടീച്ചറുടെ മകള്‍  പാറുവും (പാര്‍വതി) അമ്മുവിന്‍റെ ക്ലാസ്സില്‍ തെന്നെയാ പഠിക്കുന്നത്.

സരോജിനി ടീച്ചറെ ജന്നാലയിലൂടെ ദൂരെ നിന്ന് തെന്നെ അമ്മു കണ്ടു, ആ കുഞ്ഞു മനസ്സില്‍ ഭീതി കരിനിഴലിച്ചു,
വെളുത്ത വട്ടമുഖം, നെറ്റിയില്‍ ചന്ദനക്കുറിയും നെറുകയില്‍ സിന്ദൂരവും ചാര്‍ത്തി, മെലിഞ്ഞ ശരീര പ്രകൃതി ഇട തൂര്‍ന്നു നില്‍കുന്ന നീണ്ട മുടി, , വളരെ കര്‍ക്കശയാണ്‌, തലേന്നാളത്തെ പാഠം പഠിച്ചു വന്നില്ലെങ്കില്‍ തല്ലുക മാത്രമല്ല ഇമ്പോസിഷനും എഴുതിക്കും., പഠിക്കുന്ന കുട്ടിയായതിനാല്‍ അമ്മുവിന് അതിലൊന്നും പേടിയില്ല, നോട്ട് ബുക്ക്‌ വാങ്ങാത്തതിലാ ദണ്ണം.

“ഗുഡ് മോര്‍ണിംഗ് ടീച്ചര്‍” കുട്ടികള്‍ ഒന്നടങ്കം എഴുന്നേറ്റു പറഞ്ഞു.

“ ഹും.... ഗുട്മോര്‍ണിംഗ് സിറ്റോണ്‍”

ഹാജര്‍വിളി കഴിഞ്ഞു മേശയുടെ മുമ്പില്‍ നിന്ന ടീച്ചര്‍  ഭംഗിയായി ഇടതു തോളിലൂടെ
ഞോറിഞ്ഞു വച്ച സാരിത്തുമ്പ് വട്ടം കറക്കി ഇടത്തേ എളിയില്‍ കുത്തി വച്ചു, ചാരി നിന്ന മേശയില്‍ നിന്നും പിന്നിലൂടെ കയ്യിട്ടു ടെക്സ്റ്റ്‌ ബുക്ക്‌ എടുക്കുന്നതിനിടയില്‍ ടീച്ചര്‍ ചോദിച്ചു.  

“എല്ലാവരും കോപ്പി എഴുതിയിട്ടില്ലേ?”

“എഴുതി..”
അമ്മുവൊഴികെ എല്ലാവരും ഉത്തരം പറഞ്ഞു.

അമ്മുവിനോട് എഴുന്നേറ്റു നില്ക്കാന്‍ പറഞ്ഞു,
കോപ്പി ബുക്ക്‌ കറക്റ്റ് ചെയ്തു കുട്ടികള്‍ക്ക് തിരിച്ചു കൊടുത്തു ചൂരലുമായ് അമ്മുവിന്‍റെ അടുത്തേയ്ക്ക് നീങ്ങി,

വലതു കൈ മുമ്പോട്ടു നീട്ടി കണ്ണുകള്‍ താഴ്ത്തി അമ്മു നിന്നു അനുസരണയുള്ള കുട്ടിയായി നിന്നു, മുന്‍ ധാരണയോടെയുള്ള ആ നിര്‍ത്തം  കണ്ടു വല്ലാതായ ടീച്ചര്‍  ഡെസ്കില്‍ ചൂരല്‍ ഊന്നിപ്പിടിച്ചു നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി നിന്നു.

അടി കിട്ടാതായ അമ്മു മെല്ലെ കണ്‍പോളകള്‍ മേല്‍പോട്ടുയര്‍ത്തി, ആ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.. ടീച്ചര്‍ ഒന്ന് മന്ദഹസിച്ചു.

“ഇന്‍ണ്ടര്‍വലിനു സ്ടാഫ് റൂമില്‍ വന്നു എന്നെ  കാണണം, ഇപ്പോര്‍ ഇരുന്നൊളു,

ടീച്ചര്‍ തിരിഞ്ഞു നടന്നു.

അമ്മുവിനു പ്രത്യേകിച്ചൊന്നും തോന്നിയില്ല, പ്രതീക്ഷയുടെ നീരുറവ വറ്റിയ ഒരു നിരാശ ആ മുഖത്തു തളം കെട്ടി നിന്ന്., മറ്റു കുട്ടികള്‍ അമ്മുവിനെ തെന്നെ നോക്കി നിന്നപ്പോഴും നിര്‍വികാരിയായി ഇരുന്നതെയുള്ളു...

തുടരും ....

അസീസ് പട്ള


കൂട്ടുകാരേ....ഒരു നിമിഷം!

ഒരു ചെരുകഥയായി തുടങ്ങിയതാണ്‌ “അമ്മുവിന്‍റെ ലോകം”, ഇവിടെ കഥയും കഥാപശ്ചാത്തലവും പരിമിധികള്‍ ലംഘിച്ച് ഒരു നോവലായി പരിണമിക്കുകയാണ്, മാന്യ വായനക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും തന്നു സഹാരിക്കുമെന്നു പ്രത്യാശിക്കുന്നു.

സ്നേഹപൂര്‍വ്വം,
അസീസ് പട്ള



_________
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

                            തുടര്‍ന്ന് വായിക്കുക....



ടീം...
മലയാളം പീരീഡ്‌ കഴിഞ്ഞു!

അടുത്തതു ഗണിതം, ഇന്‍ടര്‍വലിനുള്ള മണി അടിച്ചു, അമ്മുവിന്‍റെ നെഞ്ചിടിപ്പ്‌ കൂടി കൂടി വന്നു, എന്തിനാവും ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍  പോകാന്‍ പറഞ്ഞത്,

“ഇനി അവിടെ വെച്ചെങ്ങാനും അടിക്കാനാവുമോ? അല്ല പറഞ്ഞു വിടുമോ?!”
ഉത്തരം കിട്ടാത്ത ഒരായിരംനിറക്കൂട്ടുകള്‍ അവളുടെ കുഞ്ഞു മനസ്സില്‍ കലങ്ങി മറിഞ്ഞു.,

“അമ്മു... വാ.., വെള്ളം കുടിക്കാന്‍ വരുന്നില്ലേ?”

എന്നത്തെ പോലെ അന്നും പാറു (ടീച്ചറുടെ മകള്‍) ചോദിച്ചു, അവര്‍ രണ്ടു പേരാണ് ക്ലാസിലെ മിടുക്കികള്‍ അത് കൊണ്ട് തന്നെ അടുത്ത കൂട്ടുകാരും.

“ഇല്ല, പാറു പോയ്കോ, ഞാന്‍ വര്ണില്ല്യ”,

തെല്ലു  നീരസത്തോടെ പാറു പോയി, അമ്മു സ്റ്റാഫ്‌ റൂം ലക്‌ഷ്യം വെച്ച് നീങ്ങി.

വാതിലിന്‍റെ വലതു വശത്തുള്ള ബെഞ്ചില്‍ കാത്തു നില്‍ക്കുന്നത് പോലെ ടീച്ചര്‍ ഇരിപ്പുണ്ട്, കൈ കൊണ്ട് അകത്തു കയറിക്കോളാന്‍ ആംഗ്യം  കാണിച്ചു, അമ്മു ഇടറിയ ശബ്ദത്തില്‍ ഗുഡ്മോര്‍ണിംഗ് പറഞ്ഞു അകത്തു കയറി.

“എന്താ ദീപേ...!, പറഞ്ഞാല്‍ കുട്ടിക്ക് അനുസരണയില്ലേ?, നോട്ടുബുക്ക് കൊണ്ട് വരാന്‍ പറഞ്ഞിട്ട് ന്തേ കൊണ്ട് വന്നില്ല്യാ??”
(സ്കൂള്‍ രാജിസ്ടരില്‍ ദീപ സുകുമാരന്‍ എന്നാണ് പേര്, അമ്മു എന്നത് ഓമനപ്പേരാണ്‌)

അമ്മു തലതാഴ്ത്തി തന്‍റെ പാദത്തിലേക്ക് നോക്കി നിന്നു,
“കുട്ടിയോടാ ചോദിക്കണ, ചോദിച്ചതു കേട്ടില്ല്യെന്നുണ്ടോ? ഉവ്വോ?”,

“ഇനി അച്ഛനെ കൊണ്ട് വന്നു ക്ലാസില്‍ കയറിയാല്‍ മതി...”,
ടീച്ചര്‍ നിലപാട് ഉറപ്പിച്ചു., അത് കേട്ടതോടെ അമ്മുവിന്‍റെ കണ്ണില്‍ ഇരുട്ട് കയറിയത്പോലെ.. തൊണ്ട വരളുന്ന പോലെ.. പരവേശം  കൊണ്ട് ചുണ്ടുകള്‍ വരണ്ടു വലിഞ്ഞു..

അല്‍പ നേരത്തേക്ക് നിശ്ശബ്ദത തളം കെട്ടി നിന്നു, ടീച്ചര്‍ ഈറയോടെ അമ്മുവിനെ തുറിച്ചു നോക്കി..
കുനിച്ചു നിന്ന തല  മെല്ലെ ഉയര്‍ത്തി വിതുമ്പിക്കൊണ്ട് ടീച്ചറെ നോക്കി മുറിഞ്ഞു മുറിഞ്ഞു  അമ്മു പറഞ്ഞു...

“അച്ഛനെ....അ...ച്ഛ ..നെ.... പോലീസ് പിടിച്ചു കൊണ്ട് പോയി..”
ഗദ്ഗദത്തോടെ പറഞ്ഞു മുഴുമിക്കും മുമ്പേ ഇരു കണ്ണുകളിലും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി, കണ്ടു നിന്ന ടീച്ചറുടെ ഉള്ളൊന്നു പൊള്ളി... ഈശ്വരാ.. ഈ കുട്ടിയെയാണോ ഞാന്‍...?

പരിസരബോധം തിരിച്ചെടുത്തു ആരെങ്ങിലും കേട്ടോഎന്ന് ടീച്ചര്‍ ഇടവും വലവും ഒന്ന് കണ്ണോടിച്ചു.,

“ ഏയ്.. ന്താ ട്ട്യെ, കൊച്ചു കുട്ടികളെപ്പോലെ കരയ്യാ ?, അയ്യേ... അരുതുട്ടോ...ദീപ നല്ല കുട്ടിയല്ലേ...?, ഇങ്ങടുത്തു വാ..

ടീച്ചര്‍ അടുത്തുള്ള സ്ടൂളില്‍ അമ്മുവിനെ ഇരുത്തി കണ്ണ് തുടക്കാന്‍ പറഞ്ഞു.

ശരി, ദീപയുടെ അമ്മയുണ്ടല്ലോ?...
അവള്‍ തലയാട്ടി,
“ന്നാ.. ശരി, നാളെ ദീപ വരുമ്പോള്‍ അമ്മയെയും കൂട്ടി കൊണ്ട് വന്നോളുട്ടോ...., ന്നുല്ല്യ, അമ്മയോട് ചിലതൊക്കെ ചോദിയ്ക്കാന്‍, അത്രേള്ളു, കുട്ടി ക്ലാസ്സിലേക്ക് പൊയ്ക്കൊള്ളു....”

സ്ടൂളില്‍ നിന്നെഴുന്നേറ്റു പോകുന്ന അമ്മുവിനെത്തെന്നെ നോക്കി ആത്മ ഗദ്ഗദം കൊള്ളുകയാണ്, ഈശ്വരാ... ഞാനെന്തു പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്.....
ഒന്നുമറിയാത്ത ഈ കുട്ടിയെയാണല്ലോ ഞാന്‍ വേദനിപ്പിച്ചത്!  തല താഴ്ത്തി തൂവാല കൊണ്ട് കണ്ണുകള്‍ തുട യ്ക്കുമ്പോള്‍ ക്ലാസ്സില്‍ കയറാനുള്ള മണി മുഴങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അങ്ങിനെയാ., ചെറിയ എന്തെങ്കിലും ഒരു തെറ്റ് അറിയാതെ വന്നു പോയാല്‍ ദിവസങ്ങളോളം അതിന്‍റെ കുറ്റബോധം നമസ്സില്‍ തങ്ങി നില്‍ക്കും., ദീപയോട് അച്ഛനെപ്പറ്റി കൂടുതല്‍ ചോദിച്ചു വിഷമിപ്പിക്കണ്ട എന്നു കരുതിയാ അമ്മയെ കൂട്ടി വരാന്‍ പറഞ്ഞത്.

സരോജിനി ടീച്ചര്‍ പഴയ ഒരു നംഭൂതിരിത്തറവാട്ടിലെ ഏക മകള്‍, മലയാളത്തില്‍ ബിരുദം, അച്ഛന്‍ കിടപ്പിലായതിനാല്‍ തുടര്‍ പഠനത്തിനു തുനിഞ്ഞില്ല.,അനന്തരാവകാശമായി കിട്ടിയ കുറേ കൃഷിയിടവും കെട്ടിട വാടകയും, ശമ്പളം മോഹിച്ചല്ല അധ്യാപനവൃത്തി സ്വീകരിച്ചതും.

മുറച്ചെറുക്കന്‍ ശങ്കര്‍, നാഷണല്‍ സ്കോളര്‍ഷിപ്പോടെ ഐ.ടി. യില്‍ പി. ജി. കംപ്ലെറ്റ് ചെയ്ത ഉടനെ അമേരിക്കന്‍ കമ്പനിയിലേക്ക് സലക്ഷന്‍ കിട്ടി, രണ്ടു വര്‍ഷം  അമേരിക്കയിലും പിന്നീട് സൌത്ത് യൂറോപ്പിന്‍റെ റിജ്യനാല്‍ മേനാജരായി ദുബായില്‍ നിയമിതനായി, സ്നേഹിച്ച മുറപ്പെണ്ണിനെ മാത്രമേ ജീവിത സഖിയായിയാക്കു എന്ന ഒറ്റ നിര്‍ബന്ധം കൊണ്ടാണ് സരോജിനി അന്തര്‍ജനത്തെ വേളി കഴിച്ചത്,

എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും ഇല്ലവും, സ്കൂളും പിന്നെ ഈ വളര്‍ന്ന ചുറ്റുപാടും ഉപേക്ഷിച്ചു ഭര്‍ത്താവിനോടൊപ്പം വിദേശത്തു താമസിക്കാന്‍ ടീച്ചര്‍ക്ക്‌ ഇഷ്ടമായിരുന്നില്ല,, ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏക കണ്ണിയായതിനാല്‍ അച്ഛനമ്മമാരുടെ അസ്ഥിത്തറയില്‍ വിളക്ക് വെയ്ക്കാനും സന്ധ്യാനാമങ്ങള്‍ ചൊല്ലാനും വേറെയാരും ഇല്ല എന്നാണു ടീച്ചറുടെ ഭാഷ്യം,

മധ്യവേനലവധിക്ക് ദുബായില്‍ പോകാന്‍  രണ്ടു മാസം മാറി നില്കുന്നത് തെന്നെ വകയിലെ ഒരമ്മായിയുടെ മകളെ എല്‍പിച്ചിട്ടാണ്., ജീവ കാരുണ്യവും വിദ്യാഭ്യാസ സംസ്കരണവുമാണ് ടീച്ചറുടെ ലക്‌ഷ്യം., ശങ്കര്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നു രണ്ടാഴ്ച താമസിച്ചു പോകും, എല്ലാ പ്രവാസികലെപ്പോലെ ശങ്കറും രാസല്ലാപത്തില്‍ പിന്നിലല്ലായിരുന്നു, രാത്രി കൃത്യം പത്തു മണിക്ക് എന്ത് തിരക്കുണ്ടെങ്കിലും വിളിച്ചിരിക്കും, ടീച്ചറും ആ വിളിക്ക് കാതോ ര്‍ത്തിരിക്കും.., ആ വലീയ വീട്ടില്‍ ടീച്ചറും മകളും പിന്നേ ഒരു വേലക്കാരിയും മാത്രം, പശുവിനെ നോക്കാനും കൃഷിയിറക്കാനും പുറം പണിക്കുള്ള ആള്‍ക്കാര്‍ വേറെയും., ആവശ്യത്തിനുള്ള പച്ചക്കറികള്‍ തൊടിയില്‍ തെന്നെ കൃഷി ചെയ്യും.

അതിരാവിലെ കുളി കഴിഞ്ഞു ചുരിദാറണിഞ്ഞു തോര്‍ത്ത്‌ മുണ്ട് കൊണ്ട് ഈറന്‍ മുടി കുടുമ കെട്ടി പൂജാ മുറിയില്‍ പ്രവേശിക്കും, ഭഗവാന്‍റെ ചിത്രത്തിനു മുമ്പില്‍  കണ്ണടച്ചൊന്നു പ്രാര്‍ഥിക്കും, ഇടതു കകയ്യില്‍ വലതു ചെവിയും വലതു കയ്യില്‍  ഇടതു ചെവിയും തൊട്ടു  ഏത്തം ഇടുന്ന പ്രതീതിയില്‍ ഒന്ന് കുനിഞ്ഞു നിവരും., തൊട്ടു താഴെയുള്ള കളഭത്തില്‍  നിന്ന് ഭസ്മവും, ചെപ്പില്‍ നിന്ന് സിന്ധൂരവും തൊട്ടു പുറത്തിറങ്ങും.

അടുക്കളയില്‍ കയറി കാപ്പിയിടും, അപ്പോഴേക്കും ജാനു കറന്നെടുത്ത പാല്‍ കുടവുമായി എത്തും, കപ്പിലോഴിച്ച കാപ്പിയുമായി അടുക്കള ജാനുവിനെ ഏല്പിച്ചു ടീച്ചര്‍ സ്വീകരണ മുറിയില്‍ റേഡിയോ കേട്ടിരിക്കും., അല്പം കഴിഞ്ഞു  പാറുവിനെ വിളിച്ചുണര്‍ത്തി പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യിക്കും, അവള്‍ കാപ്പി കുടിച്ചു പഠിക്കാനിരിക്കും, അപ്പോഴേക്കും ഒരേഴേഴര മണിയായിട്ടുണ്ടാവും.
തൊടിയിലിറങ്ങി പച്ചക്കറി തോട്ടങ്ങളൊക്കെ ഒന്ന് നടന്നു കാണും, മഞ്ഞു പുതച്ച പച്ചപ്പുകളില്‍ പ്രഭാത കിരണങ്ങള്‍ വെട്ടിത്തിളങ്ങി, ഇലകള്‍ക്കടിയില്‍ പറ്റിപ്പിടിച്ച ചീവീടുകളും ഇലതൊരപ്പനും  ശിഥിലീകരണ പ്രവര്തനഗ്ങ്ങളില്‍ മുഴുകി., കായ്ക്കളും പൂക്കളും നിറപ്പകുട്ടേകി, ചിത്രശലഭങ്ങള്‍ നൃത്തം വെച്ചു, തുമ്പിപ്പെണ്‍ താളം തുള്ളി..  തെക്ക് നിന്നടിച്ച മന്ദമാരുതന്‍ ടീച്ചര്‍ക്ക്‌ എന്തെന്നില്ലാത്ത നിര്‍വൃതി പകര്‍ന്നു., പ്രകൃതിയുടെ വരാദാനത്തെ ആവോളം ആസ്വദിച്ചു.,


അസീസ്‌ പട്ള

തുടരും....




_________
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

                            തുടര്‍ന്ന് വായിക്കുക....



സമയം നാല് പത്ത്,

നാലു മണിക്ക് സ്കൂള്‍ വിട്ടാല്‍ കടവിലെത്തന്‍ അമ്മുവിന് പത്തു മിനിട്ട് കഷ്ടിച്ച് വേണം, തോണി കാത്തു നില്‍ക്കുന്നതിനിടയില്‍ അമ്മുവിന്‍റെ ദൃഷ്ടിയില്‍ പല  കാഴ്ചകള്‍ പതിഞ്ഞു, അവള്‍ വേറെ ഏതോ ലോകത്തായിരുന്നു.

ശരിക്കും അതൊരു പുഴയല്ല, ഒന്നോ രണ്ടോ മാസം മാത്രമേ തോണിയുടെ ആവശ്യമുള്ളു, വലതു ഭാഗത്ത്‌ ഇടുക്കി ജില്ലയിലുള്ള പരുന്തന്‍പാറ, വളരെ പ്രശസ്തമാണ് ടൂരിസ്റ്റു കളെക്കൊണ്ടും സിനിമ ഷുട്ടിംഗ്കാരെക്കൊണ്ടും ഏതു കാലാവസ്ഥയിലും ജനനിബിഡം., പ്രകൃതി ഭംഗി ആസ്വാദനമാല്ലാതെ  മറ്റുപലതും അതിന്‍റെ മറവില്‍ നടമാടുന്നുണ്ട്!, മൂന്നു വശത്തും മാനം മുട്ടി നില്‍കുന്ന കുന്നില്‍ ചെരുവുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള സംഭരണി എന്ന് വേണമെങ്ങില്‍ പറയാം ഈ താഴ്വാരത്തെ, മുതലക്കുഞ്ഞുങ്ങള്‍ തൊട്ടു പുലിക്കുട്ടികള്‍ വരെ കിഴക്ക് വശത്ത്‌ ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്ത് നിന്തിക്കളിക്കുന്നത് കാണാറുണ്ട്‌, അത് കൊണ്ട് തെന്നെ അത്ര അറ്റം വരെ ആരും പോകാറില്ല, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശം കേരള സര്‍രിന്‍റെ വനം സംരക്ഷണ വകുപ്പിന്‍റെ കീഴിലാണ്.


പ്രകൃതി രമണീയമായ മൂന്നു വശങ്ങളും പച്ചക്കുന്നുകളാലാവരണം ചെയ്ത താഴ്‌വാരം, പടിഞ്ഞാറേ ചക്രവാളത്തിലെ പ്രകൃതിയുടെ ചായക്കൂട്ടുകള്‍ക്കിടയില്‍ ഏതോ കലാകാരന്‍റെ കരവിരുത്പോലെ ശോഭിച്ചു നില്‍ക്കുന്ന സൂര്യന്‍, താഴ്വാരത്തിനടിയില്‍ പ്രതിബിംബിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ ചിത്രം ആ തെളിനീരില്‍ ഒരു സ്ഫടികത്തിന്‍റെ വ്യക്തതയോടെ ചാരുത പകര്‍ന്നു.... മനം കവരുന്ന ആ കമനീയതയില്‍ ഏത് മാനസീക പിരിമുരുക്കമുള്ളവനും ഒന്നലിഞ്ഞു പോകും..! മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിരു കോരിയിടുന്ന പ്രതീതി ! അത്രയ്ക്കും ആസ്വാദ്യകരം!!


താഴ്വാരത്തിന്‍റെ തൊട്ട് നില്‍കുന്ന പ്രദേശം ചതുപ്പ് നിലമായതിനാല്‍ ഏതു കൃഷിക്കും അനുയോജ്യമായ വളക്കൂറുള്ളമണ്ണാണ്, പക്ഷേ പട്ടയം പതിച്ചു കൊടുക്കാത്തതിനാല്‍ ആരും കൃഷി ഇറക്കാറില്ല, തന്നെയുമല്ല അവിടേയ്ക്ക് എത്തിപ്പെടണമെങ്ങില്‍ ഈ താഴ്വരത്തിലൂടെ മാത്രമേ കഴിയു, ഈ കാരണം കൊണ്ട് പുറമ്പോക്കില്‍ കൃഷി ചെയ്യുന്നവരും തല്പരരായില്ല.,
എല്ലാം കൊണ്ടും കഞ്ചാവ് കൃഷിക്ക് പറ്റിയ ഇടമായി സാമൂ ഹ്യദ്രോഹികള്‍ കണ്ടെത്തി., അവരുടെ മാത്രം അധീ നതയില്‍  വരുത്തി തീര്‍ക്കുകയും ചെയ്തു, കഞ്ചാവ് മാഫിയയുടെ ഒരു ലോകം അവിടെ പിറവിയെടുക്കുന്നു.

ഒരു നീലപ്പൊന്മാന്‍ അമ്മുവിന്‍റെ തൊട്ടടുത്തു നിന്ന് ആരോ എടുത്തെറിഞ്ഞത് പോലെ തെളിനീര്‍ വെള്ളത്തിലേക്ക് “ബ്ലും..” ഒറ്റ മുങ്ങല്‍, നല്ല ഒരു വരാല്‍ കുഞ്ഞിനെ കൊത്തിയെടുത്തു നിമിഷങ്ങള്‍ക്കകം  പറന്നു പോയി, അമ്മുവിന് തോന്നിപ്പോയതാണോയെന്നു കണ്ണിമവെട്ടി ഉറപ്പു വരുത്തി., വലതു ഭാഗത്ത്‌ വലവീശി മീന്‍ പിടിക്കുന്നവര്‍, അധികം ഉയരിമില്ലാത്ത കരിമ്പനയോലയില്‍  ഒരു പച്ചതത്ത തല കീഴോട്ടാക്കി  ഉഞ്ഞാലാടി, ആ കാഴ്ച അമ്മുനിവ് ഏറെ ഇഷ്ടപ്പെട്ടു, അല്‍പ നേരത്തേക്ക് അമ്മു എല്ലാം മറന്നു പോയി.

“ കയറിക്കോളുട്ട്യെ...”  രാമന്‍ നായര്‍..


അക്കരെയെത്തി, വലതു വശത്തെ കുഞ്ഞച്ചന്‍റെ പെട്ടിക്കടയില്‍ ആള്‍കാരുടെ ബഹളം, ഇടതു വശത്ത്‌ പ്ലാസ്റ്റിക്‌ കൂര തീര്‍ത്ത ഒരു ചായക്കടയും, അത് കഴിഞ്ഞാ പിന്നെ വിജനമായ റബ്ബര്‍ തോട്ടം.

അമ്മു തോണിയില്‍ നിന്നിറങ്ങി വളരെ വിഷാദത്തോടെയാണ്  റബ്ബര്‍ തോട്ടത്തിലൂടെ വീട്ടിലേക്കുള്ള നടപ്പാത നടന്നു കയറിയത്, മറ്റു കുട്ടികളെല്ലാവരും മുമ്പേ നടന്നകന്നു ..

ടീച്ചര്‍ എന്തിനായിരിക്കും അമ്മയെ കൊണ്ട് ചെല്ലാന്‍ പറഞ്ഞത്? അമ്മയെ വഴക്ക് പറയാനാവുമോ?!.. അതോര്‍ത്തപ്പോള്‍ അമ്മുവിന് സഹിക്കാനായില്ല, അവള്‍ക്കു ഈ ലോകത്ത് അമ്മയല്ലാതെ മറ്റാരുമില്ല, ഇന്ന് വരെ അമ്മയുടെ ഒന്നിച്ചല്ലാതെ ഉണ്ടതായിട്ടോ, അമ്മയെ കെട്ടിപ്പിടിച്ചല്ലാതെ ഉറങ്ങിയതായിട്ടോ അമ്മുവിനോര്‍മ്മയില്ല., അച്ഛന്‍ ഒരു പാട് വേദനിനിപ്പിച്ചതാണ്, പാവം അമ്മയെ തല്ലുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട്, ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ അമ്മ ഇരുന്നു കരയുന്നത്  പലവട്ടം കണ്ടിട്ടുണ്ട്... ദൈവമേ.... എ.. ന്‍റെ...അ..മ്മ..ക്ക് ഒന്നും വരുത്തല്ലേ... ഗദ്ഗദത്തോടെ അവളുടെ കുഞ്ഞുമനസ്സ് പ്രാര്‍ത്ഥിച്ചു.

ഇലകളുടെ മര്‍മ്മര ശബ്ധങ്ങള്‍ക്കിടയില്‍  ദൂരെ നിന്നും ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ അമ്മുവിന്‍റെ ശ്രദ്ധ തിരിച്ചു, ആ  കരച്ചില്‍ അമ്മുവിനെ വല്ലാതെ അസ്വസ്തയാക്കി, നടന്നടുക്കും തോറും ശബ്ധത്തിന്‍റെ  വ്യക്തതതയും ആര്‍ദ്രതയും കൂടിക്കൂടി വന്നു., അമ്മുവിന്‍റെ നടത്തത്തിന്‍റെ വേഗത കൂടി, ഹൃദയമിടിപ്പിന്‍റെയും!

ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി നോക്കി, പാതയുടെ ഇരുവശങ്ങളില്‍ മഴവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ പാവം ഒരു പൂച്ചക്കുട്ടിയെ തല മാത്രം പുറത്താക്കി പ്ലാസ്റ്റിക്‌ കവറില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട  നിലയില്‍ കണ്ടു, അമ്മുവിനെ കണ്ടതോടെ പൂച്ചക്കുട്ടി മേല്‍പോട്ട് നോക്കി കൂടെക്കൂടെ കരയാന്‍ തുടങ്ങി, കരച്ചിലിന്‍റെ ആവൃത്തി കൂടി..  ആ കാഴ്ച കണ്ടു അലിവു തോന്നിയ അമ്മു രക്ഷപ്പെടുത്താന്‍ ഒരു വിഫല ശ്രമം നടത്തി, ആ കുഴിക്കു കയ്യെത്താവുന്നതിലും ആഴം ഉണ്ടായിരുന്നു, എന്താ ചെയ്യാന്ന് അമ്മുവിന് ഒരെത്തും പിടിയും കിട്ടിയില്ല... ഇട്ടേച്ചു പോകാനും ആ കുഞ്ഞു മനസ്സ് അനുവദിച്ചില്ല, അപ്പോഴാണ് തോണിയുടെ അവസാന ട്രിപ്പും കഴിഞ്ഞു രാമന്‍ നായര്‍ അത് വഴി വന്നത്.

ചുണ്ടിലുള്ള ബീഡിക്ക് തീ കൊളുത്തി തലയില്‍ കെട്ടിയ തോര്‍ത്തില്‍ തീപെട്ടി തിരുകുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.

“ന്താട്ട്യെ...നേരം ഇരുട്ടിയല്ലോ.. പ്പോഴും വഴിയിത്തെന്നെ നിക്കാ..., അമ്മ തെരയുന്നുണ്ടാവും,”
അമ്മുവിന്‍റെ വീട് കടന്നു വേണം രാമന്‍ നായര്‍ക്കു വീട്ടില്‍ പോകാന്‍, അത് കൊണ്ട് തെന്നെ അവരുടെ എല്ലാ കഥകളും രാമന്‍ നായര്‍ക്കറിയാം.

രാമന്‍ നായരെ കണ്ടതോടെ അമ്മുവിന്‍റെ മനസ്സില്‍ ന്തോഷത്തിന്‍റെ ഒരായിരം പൂത്തിരികള്‍ കത്തി., അവള്‍ രാമന്‍ നായരുടെ കൈ പിടിച്ചു പൂച്ചക്കുട്ടിയെ ചൂണ്ടി പറഞ്ഞു.

“പൂച്ചക്കുട്ടി..... പാവം വല്ല നായയോ, ഊളനോ കൊന്നു കളയും.... ഒന്ന് രക്ഷിക്കൂ..”

(കുറുക്കനെ ഊളന്‍ എന്നാണ് അവര്‍ പറയുന്നത്)

കയ്യില്‍  നിന്നും പിടിത്തം വിട്ട അമ്മു രാമന്‍ നായരുടെ മുഖത്തേക്ക് നോക്കി നിന്നു,

നിഷ്കളങ്കയായ ആ കുട്ടിയുടെ വ്യഥ അയാളുടെ മനസ്സില്‍ നൊമ്പരപ്പിന്‍റെ വേലിയേറ്റമുണ്ടാക്കി., എരിയുന്ന ബീഡിയുടെ അവസാനത്തെ പുകയും വലിച്ചു കവിള്‍തടം വീര്‍പിച്ചു  ചുണ്ടൊന്നു കൂര്‍പ്പിച്ചു ഊതി വിട്ടു, ബീഡിക്കുറ്റി തള്ള വിരലിനും മദ്ധ്യ വിരല്‍തുമ്പിനുമാറ്റത്തു അമര്‍ത്തി പിടിച്ചു ചൂണ്ടു വിരല്‍ കൊണ്ട് ദുരെ തെറിപ്പിക്കുന്നതിനിടയില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..

“കുട്ടിക്ക് പൂസക്കുട്ടിയെ ഇസ്റ്റണോ?”,

അയാളുടെ മുന്‍ നിരയിലെ മേല്പല്ലുകള്‍ ഇല്ലാത്തതിനാല്‍ അങ്ങിനെയ അമ്മുവിന് കേട്ടത്.

ചിരിച്ചു തലയാട്ടിക്കൊണ്ട് അമ്മു പറഞ്ഞു,
 “ഹൂം, ഇഷ്ടാ...”

രാമന്‍ നായര്‍ ഒരു കമ്പ് ഓടിച്ചെടുത്തു മെല്ലെ പ്ലാസ്റ്റിക്‌ കവര്‍ കെട്ടിയ കുരുക്കില്‍ നൂഴ്ത്തി ഒറ്റ പോക്കല്‍, ഗര്‍ത്തത്തില്‍ നിന്നും തോട്ടില്‍ വീണു, പിന്നീടയാള്‍ കൈ കൊണ്ടെടുത്തു കെട്ടഴിച്ചു വിട്ടു, ആ പൂച്ചക്കുട്ടി പ്രാണന്‍ കിട്ടിയ സന്തോഷത്തില്‍ അമ്മുവിനെ നോക്കി വാലാട്ടി കണ്ണിറുക്കി കരഞ്ഞു,അവരെ രണ്ടു പേരെയും വലയം വെച്ചു, അമ്മുവിന്‍റെ കാലില്‍ തൊട്ടുരുമ്മി മൂരിനിവര്‍ന്നു, അമ്മു ഒഴിഞ്ഞുമാറുന്നു.

“ഇനി പൊയ്ക്കോ.... പൂച്ചക്കുട്ട്യെ....”

അമ്മു നായരുടെ പിന്നാലെ നടത്തം തുടര്‍ന്നു , പൂച്ചക്കുട്ടി  അമ്മുവിന്‍റെ പിന്നാലെയും..

ഇതിനിടയില്‍ അമ്മുവിന്‍റെ അമ്മ തീ തിന്നുകയാണ്,
“ഈശ്വരാ..

ഈ കുട്ടിയിതെവിടെപ്പോയി?, വരേണ്ട സമയം കഴിഞ്ഞല്ലോ.. എല്ലാ കുട്ടികളും പോയിക്കഴിഞ്ഞു, നേരം ഇരുട്ടുന്നു... എന്‍റെ കുഞ്ഞിനോരാപത്തും വരുത്തല്ലേ..”
മനമുരികി പ്രാര്‍ത്ഥിച്ചുകൊണ്ട് വഴി വക്കില്‍ കാത്തിരുന്നു...

തുടരും...

അസിസ് ടി.വി. പട്ള



_________

(നോവല്‍) അമ്മുവിന്‍റെ ലോകം
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

വീടിലേക്കുള്ള വഴി അമ്മു താഴ്വാരത്തിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ചു, പക്ഷേ ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, വൈകിയിട്ടും വീട്ടി ലെത്താത്ത അമ്മുവിനെ ഓര്‍ത്ത്‌ അമ്മ ആധി കൊള്ളുന്നു.
__________
പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യങ്ങമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

                            തുടര്‍ന്ന് വായിക്കുക....



അമ്മു സ്കൂളിന്ല്‍ നിന്നും വരുന്ന വഴി കണ്ണെത്താവുന്നടുത്തോളം നോക്കി നിന്നു അമ്മുവിന്‍റെ അമ്മ, സുമിത്ര,

സുമിത്ര... എകാകിനിയാണ്, കണ്ചാവിന്നടിമയായ ഭര്‍ത്താവു സുകുമാരനെ ഒരു കേസില്‍ പെട്ട് രണ്ടാഴ്ച മുമ്പ് പോലിസ് പിടിച്ചു കൊണ്ട് പോയി, മകള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നു, മറ്റൊരു പ്രതീക്ഷയും മുമ്പിലില്ല, അമ്മു... അമ്മുവിനെന്തെങ്ങിലും പറ്റിയാല്‍... അതോര്‍ത്തപ്പോള്‍ സുമിത്ര ഒരു നിമിഷം പ്രാണന്‍ മേല്‍പ്പോട്ടുയര്‍ന്ന ജീവച്ഛവം പോലെയായി.. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ.. സുമിത്രക്കതോര്‍ക്കാനുംകൂടി വയ്യ!

രണ്ടു മുറി മാത്രമുള്ള വീട്, വീടെന്നു പറഞ്ഞൂട.. സുകുവേട്ടന്‍റെ (ഭര്‍ത്താവ്) വകയിലുള്ള ഒരു അമ്മാവന്‍റെ ഔദാര്യത്തില്‍ കിട്ടിയ, അവരുടെ വീടിനോട് ചേര്‍ന്ന ഒരു പഴയ റബ്ബര്‍ പാല്‍ പ്രോസിസ്സിംഗ് ഷെഡ്‌, കുറേ മാറി ആധുനിക സജ്ജീകരണങ്ങളോടു കൂടി പുതുതായി നിര്‍മ്മിച്ചപ്പോള്‍ ഈ ഷെഡ്‌ വെറുതെ കിടക്കുകയായിരുന്നു. വാതിലടച്ചു കിടന്നുറങ്ങാം, മഴയും വെയിലും അകത്തു കടക്കില്ല, അത്ര മാത്രം,

ഒരു മുറി ഉറങ്ങാനും മറ്റൊന്ന് ചെറിയ ഒരു കിച്ചന്‍ പോലെ ഉപയോഗിക്കുന്നു., അമ്മു വന്നതിനു ശേഷമേ സുമിത്ര ഊണ് കഴിക്കാറുള്ളു, മഴക്കാലമായതിനാല്‍ ഉച്ചക്കൊരു കഞ്ഞിയും വല്ല ചമ്മന്തിയോ ഇലക്കറിയോ  ഉണ്ടാവും  അത്താഴവും അതില്‍ തെന്നെ ഒതുക്കും, ഈയിടെയായി ഒരു നേരം മാത്രമേ എന്തെങ്കിലും കഴിക്കാറുള്ളൂ, അമ്മുവിന് സ്കൂളില്‍ നിന്നുള്ള  ഉച്ചക്കഞ്ഞി വലീയോരാശ്വാസമാണ്, അവളെങ്കിലും..,
അത്താഴം മിക്ക ദിവസവും ഉണ്ടാകാറില്ല, ചിലപ്പോള്‍  കപ്പയും കിട്ടിയാല്‍ വല്ല പുഴ മീന്‍ (രാമന്‍ നായര്‍ കൊടുക്കും) കറിയും അല്ലെങ്കില്‍ കാച്ചില്‍ പുഴുങ്ങിയതും പയറും.,
സുമിത്ര അരപ്പട്ടിണിയിലാണ്, അമ്മു വന്നാല്‍ ഒന്നിച്ചിരുന്നു ഉള്ളത് കഴിക്കും, പിന്നെ രാവിലെ വല്ല കിഴങ്ങുപുഴുക്കോ ഉപ്പുമാവോ ഉണ്ടാക്കും.

സുമിത്ര ഇടയ്ക്കു വീട്ടിനകത്ത് പോയി ഉടനെ പുറത്തു വരും.... പിന്നെയും കണ്ണെത്താവുന്ന വളവു വരെ അമ്മു വരുന്നതും നോക്കി നില്‍ക്കും, വിശപ്പും അസഹനീയം!
കഷ്ടപ്പാട് ആരെയും അറിയിക്കാതെ തട്ടി മുട്ടി പോകുന്നു, അമ്മുവിനു ഒറ്റ ജോഡി സ്കൂള്‍ ഡ്രസ്സെയുള്ളൂ.. രണ്ടു ദിവസം കഴിഞ്ഞാല്‍ രാത്രി അലക്കി രാവിലെ വീണ്ടും അണിയിക്കും., ജനിച്ചു പോയതുകൊണ്ട് ജീവിക്കുന്നു അത്രയ്ക്കും കഷ്ടിയാണ്‌...

ആരെയും പരിഭവം അറിയിക്കില്ല, അതാ പ്രകൃതം  അറിയിക്കാനാരുമില്ലതാനും.. അല്ലെങ്കിലും ഒരു സ്ത്രീക്ക് എന്താണ് ചെയ്യാന്‍ കഴിയുക, വളര്‍ന്നു വന്ന തറവാട്ടിന്‍റെ അന്തസ്സും ആഭിജാത്യവും സുമിത്രിക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ഏറെ കരുത്തും ഉര്‍ജ്ജവും പകര്‍ന്നു.

ദൂരെ നടന്നു വരുന്ന രാമന്‍ നായരെയും പിന്നാലെ അമ്മുവിനേയും കണ്ട സുമിത്ര റോഡിലേക്ക് ഇറങ്ങിച്ചെന്നു അമ്മുവിനെ കെട്ടിപ്പിടിച്ചു ...

“മോളെ,. നിനക്ക് വല്ലതും പറ്റിയോ?... അമ്മയെ തീ തീറ്റിച്ചല്ലോ മോള്”,

പിടി വിടാതെ തലയിലും നെറുകയിലും മാറി മാറി ഉമ്മ വയ്ക്കുന്നു, അമ്മുവിന്‍റെ മുഖംമുയര്‍ത്തി നോക്കി വീണ്ടും വീണ്ടും ഉമ്മ വെക്കുന്നു... നിറഞ്ഞൊഴുകിയ കണ്ണുനീര്‍ അമ്മുവിന്‍റെ മുഖത്തു ഇറ്റിറ്റി വീണു,..

അമ്മുവിനെ അനുഗമിച്ച പൂച്ചക്കുട്ടി ഒന്നുമറിയാതെ തൊട്ടുരുമ്മി നിന്നു .

“ ങാ... ഇനി ഓളെ ബയക്കൊന്നും പറയണ്ട, ആ പൂച്ചക്കുട്ടിയെ രച്ചിക്കാന്‍ നിന്നതോണ്ടാ ബെഗ്ഗിയത്”
 
രാമന്‍ നായര്‍ ആ പൂച്ചക്കുട്ടിയെ ചൂണ്ടി പറഞ്ഞു,
ഇടതു കൈ തലയിലും വലതു കൈ കൊണ്ട് അമ്മുവിന്‍റെ ഇടത്തെ കവിളില്‍ താലോടിക്കൊണ്ട് സുമിത്ര കേട്ടുനിന്നു.

“രാമേട്ടനറിയാലോ.. ന്‍റെ ദുരിതോം  കഷ്ടപ്പാടും..?”

സുമിത്ര അമ്മുവിനെ മുഖം മൊത്തത്തില്‍ തടവിക്കൊണ്ട് പിടി വിടാതെ പറഞ്ഞു,

‘റിയാം കുട്ട്യേ, ഒക്കെ സമയ ദോഷം... ല്ലാന്‍ടെന്താ..., അയാള്‍ ആശ്വസിപ്പിച്ചു

“സുകുവിന്‍റെ വല്ല വിവരോം ണ്ട മോളേ ...”

പോകുന്നതിനിടയില്‍ തിരിഞ്ഞു നിന്ന് ചോദിച്ചു,
“ അറിയില്ല്യ, അമ്മാവന്‍ ഇറക്കാന്‍ ശ്രമിക്കണ് ണ്ട്ന്നാ  പറയണത്”
അമ്മുവിന്‍റെ പുസ്തകം വാങ്ങുന്നതിനിടയില്‍ സുമിത്ര പറഞ്ഞു അകത്തേക്ക് കടക്കുന്നു, കൂടെ വന്ന അഥിതി കണ്ണിറുക്കി കാണിച്ചു നീട്ടി ഒന്ന് കരഞ്ഞു, അമ്മു തിരിഞ്ഞു നോക്കി, മുറ്റത്തു കയ്യും കുത്തി ഇരിക്കുകയാണ്.

“അമ്മു വേഗം ഉടുപ്പ് മാറി വാ.... ഞാന്‍ ഭക്ഷണം എടുത്തു വയ്ക്കാം”
സുമിത്ര ഉണ്ടാക്കിയതെല്ലാം മുറ്റത്തു തൊട്ടു നിക്കുന്ന കിടപ്പ് മുറിയിലേക്ക് കൊണ്ട് വന്നു ചമ്രം പടിഞ്ഞിരുന്നു.

“അമ്മു വേഗം, വിളക്ക് വയ്ക്കാന്‍ സമയമായി...”
എത്ര പ്രയാസമുണ്ടെങ്കിലും സന്ധ്യയ്ക്ക് വിളക്ക് വെച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കിയിരുന്നില്ല.

ഒരു പഴയ പെറ്റികോട്ടിട്ടു അമ്മു അമ്മയ്ക്കഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു, അമ്മ ഭക്ഷണം വിളമ്പുന്നു, പൂച്ചയുടെ കരിച്ചില്‍ കേട്ട അമ്മു അടുക്കളയില്‍ നിന്ന് കൊണ്ടു വന്ന ചിരട്ടയില്‍ അല്പം ഭക്ഷണം ഇട്ടു പൂച്ചക്കുട്ടിയുടെ അടുത്ത് വയ്ക്കുന്നു, വിശന്നു വലഞ്ഞ പൂച്ച വേഗം മുന്നോട്ടു വന്നു ആര്‍ത്തിയോടെ നാക്ക് കൊണ്ട് നീട്ടിയും വലിച്ചും നീട്ടിയും വലിച്ചും മുഴുവനും അകത്താക്കി, കണ്ടു നിന്ന സുമിത്ര പൂച്ചയെയും അമ്മുവിനേയും മാറി മാറി നോക്കി, സന്തോഷാശ്രുക്കളാല്‍ ആ കണ്ണുകള്‍ ആര്‍ദ്രമായി.
സന്ധ്യ പ്രാര്‍ത്ഥന  കഴിഞ്ഞു വിളക്ക് അകത്തേക്ക് വെയ്ക്കുമ്പോള്‍ അമ്മു പറഞ്ഞു,

“അമ്മേ... നാളെ ടീച്ചര്‍ അമ്മയെയും കൂട്ടിയേ പോകാവു എന്ന് പറഞ്ഞിട്ടുണ്ട്, ഞാന്‍ എത്ര പറഞ്ഞതാ അമ്മേ..... നോട്ട് ബുക്ക്‌ വാങ്ങിത്തരാന്‍...”

അത് കേട്ട സുമിത്ര നിന്ന നിപ്പില്‍ തെന്നെ അമ്മുവിനു നേരെ തിരിഞ്ഞു നോക്കി, എതിര്‍ ദിശയില്‍ നിന്നും വന്ന കാറ്റ് വിളക്കിലെ തിരിയണച്ചു.. കെട്ടടങ്ങിയ തിരിയില്‍ നിന്ന്  കറുത്ത പുകക്കൂട്ടങ്ങളുയര്‍ന്നു... ഒരു മരംകൊത്തിപ്പക്ഷി അസഹ്യമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് മുറ്റത്തിന് കുറുകെ പറന്നകന്നു... ആ ശബ്ദം സുമിത്രക്ക് അസഹനീയമായി തോന്നി...

നേരം നന്നേ ഇരുട്ടി..... സുമിത്ര തറയില്‍ വിരിച്ച പായയില്‍ കിടന്നു, ഇടതു കയ്യില്‍ വലതു കവിള്‍ വെച്ച് കെട്ടിപ്പിടിച്ചുറങ്ങുന്ന അമ്മുവിനെ വലതു കൈ കൊണ്ട് മെല്ലെ അവളുടെ ഇടതു കൈ മാറ്റി തല വലതു കൈ കൊണ്ട് പതുക്കെ ഉയര്‍ത്തി സുമിത്രയുടെ ഇടതു കൈ വലിച്ചെടുത്തു, കാല്‍മുട്ട് മടക്കിയുറങ്ങുന്ന അമ്മുവിനെ കഴുത്തു വരെ പുതപ്പിച്ചു സുമിത്ര എഴുനേറ്റിരുന്നു.

“അമ്മേ... നാളെ ടീച്ചര്‍ അമ്മയെയും കൂട്ടിയേ പോകാവു എന്ന് പറഞ്ഞിട്ടുണ്ട്, ഞാന്‍ എത്ര പറഞ്ഞതാ അമ്മേ..... നോട്ട് ബുക്ക്‌ വാങ്ങിത്തരാന്‍...”

അമ്മുവിന്‍റെ ആ ചോദ്യം സുമിത്രയെ ഉറക്കിയില്ല... സുമിത്ര അമ്മുവിന്‍റെ പ്രായത്തില്‍ അച്ഛന്‍ നോട്ട് ബുക് കൊണ്ട് വരന്‍ മറന്ന കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ കൊപ്രായത്തരങ്ങളും, അമ്മയും, അനുജത്തിമാരും, അനുജനും വീടും ചുറ്റുപാടും ഒക്കെ മനസ്സില്‍ മാറി മാറി വന്നു... പായയില്‍ ഇരുന്ന സുമിത്ര തന്‍റെ കൈകള്‍ കൊണ്ട് കാല്‍ മുട്ടിനെ കൂട്ടിപ്പിടിച്ചു തല മുട്ടില്‍ ചായ്ച്ചു കുട്ടിക്കാല ഫ്ലാഷ് ബാക്കിലേക്ക്‌ കടക്കുന്നു.. ആ സ്വര്‍ഗതുല്യമായ ജീവിതം!... ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലം...

തുടരും...
 
അസിസ് ടി.വി. പട്ള








_________

(നോവല്‍) അമ്മുവിന്‍റെ ലോകം (അഞ്ചാം   ഭാഗം)

പ്രിയരേ...
السلام عليكم ورحمةالله وبركاته:

എല്ലാവര്ക്കും നല്ല ഒരു ദിനം നേര്‍ന്നു കൊള്ളുന്നു..

പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യംഗമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

കടത്ത് തോണി കാത്തുനിന്ന ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, രണ്ടാഴ്ച മുമ്പാണ് കഞ്ചാവ് കേസില്‍ സുമിത്രയുടെ ഭര്‍ത്താവ് സുകുമാരനെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്, ടീച്ചര്‍ നാളെ അമ്മയെ കൂട്ടിയേ ക്ലാസ്സില്‍ ചെല്ലാവൂ എന്ന അമ്മുവിന്‍റെ വാക്ക്  സുമിത്രയെ കൂടുതല്‍ സങ്കപ്പെടുത്തി.,  തന്‍റെ കുട്ടിക്കാലത്തേക്കൊരെത്തി നോട്ടവുമായി ഉറങ്ങാനാവാതെ ചിന്തയിലാഴ്ന്നു..

__________

                            തുടര്‍ന്ന് വായിക്കുക....


മദ്ധ്യ കേരളത്തിന്‍റെ വടക്കേ അറ്റത്തു പേരു കേട്ട നായര്‍ തറവാട്

 “പയ്യാമ്പള്ളി”,
തച്ചുശാസ്ത്രവിധി പുതുതലമുറക്ക്‌ പഠനവിധേയമാക്കാന്‍ പാകത്തില്‍ നിര്‍മ്മിക്കപ്പെട്ട  ഒരു മാതൃകാ സ്മുച്ചയം, അതില്‍  കൊത്തിവെച്ച വാസ്തുശില്‍പകല കാലത്തെ അതിജീവിക്കുന്നു.,  അറ്റകുറ്റ പണികളുണ്ടെന്നതൊഴിച്ചാല്‍ തനത് പ്രതാപത്തോടെ ഇപ്പോഴും തലയുയാര്‍ത്തി നില്‍ക്കുന്നു.

ഓടു മേഞ്ഞ രണ്ടുനിലക്കെട്ടിടം, ഏറ്റവും മേലെ അധികം പോക്കമുള്ളവര്‍ക്ക് നിവര്‍ന്നു നടക്കാന്‍ പറ്റാത്തത്ര ഉയരത്തില്‍ തട്ടിന്‍പുറം, പഴയ കാലത്ത് പച്ച ഓലയില്‍ കെട്ടിത്തൂക്കിയ വെള്ളരിക്ക, മധുരമത്തന്‍ മുതലായ പച്ചക്കറികളും;  വെളിച്ചെണ്ണ, അച്ചാറു, ഉപ്പ്പുരട്ടിയ ഉണക്കി കുരുവെടുത്ത പുളി, ചീളുകളാക്കിയഉണങ്ങിയ കുടംപുളി ,  ഉപ്പുമാങ്ങ, ചക്കപ്പപ്പടം, ചക്കപ്രദമന്‍   (നെയ്യും, ശര്‍ക്കരയും പഴുത്ത വരിക്കച്ചക്കച്ചുളയും കൂട്ടി വരകിയത്),കുറെ കാലത്തേക്ക് ഭരണിയിലാക്കി കേടുകൂടാതെ സുക്ഷിച്ചുവയ്ക്കുന്ന സ്ഥലം.


 വീതിയുള്ള പടിയോടു കൂടിയ കോണി, അതിനോളം  നീളത്തില്‍ മേലെ കഴുപ്പലയില്‍ ബന്ധിച്ച നീളന്‍ ചകിരിക്കയര്‍, പിടിച്ചിറങ്ങുമ്പോള്‍ കൈ തെന്നിപ്പോകാതിരിക്കാന്‍ കയറിന്‍റെ അറ്റത്തും ഓരോ ചവിട്ടുപടിക്ക്  നേരെയും കെട്ടിട്ടൂ വച്ചിട്ടുണ്ട്.

കെട്ടിടത്തിന്‍റെ മുഖവീക്ഷണം;
തറയുടെ മദ്ധ്യത്തില്‍ ചതുരാകൃതിയില്‍ പാദുകത്തിനു ചേര്‍ന്നു  ഏകദേശം രണ്ടു മീറ്റര്‍  നീളമുള്ള മൂന്നു നടക്കല്ലുകള്‍, അകത്തേക്ക് കടന്നാല്‍ പൂമുഖം, പ്രവേശന കവാടമൊഴിച്ചുള്ള മുന്‍നിരയിലും  ഇടതും, വലതും വശങ്ങളില്‍ ചാരുപ്പടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു., മൂന്നു വശങ്ങളും തുറന്നിരിക്കുന്ന പൂമുഖത്തെ തെക്ക്പടിഞ്ഞാറു നിന്നും വീശുന്ന മന്ദമാരുതന്‍ വല്ലാത്ത സുഖം പകരുന്നു, നേരെ മുമ്പില്‍ അകത്തേക്ക് കടക്കാനുള്ള കനം കൂടിയ കൊത്തു പണിയോട്കൂടിയ  ഒറ്റത്തടി കട്ടിളപ്പടിയും ഉമ്മറപ്പടിയും, കതകു ചേരുന്ന ഭാഗത്ത്‌ വലത്തെ കതകില്‍ പിടിപ്പിച്ച വീതിയുള്ള തേക്കിന്‍ കഷ്ണത്തില്‍ ക്ലാവ്പിടിച്ചതാണെങ്കിലും രണ്ടറ്റത്തും മദ്ധ്യത്തിലുമയി  മുഴച്ചു നില്‍ക്കുന്ന പിച്ചളയാണിമകുടം, പിച്ചള വാര്‍പ്പ് കൊണ്ടുണ്ടാക്കിയ മണിച്ചിത്രത്താഴ് കൌതുകം തോന്നിപ്പിച്ചു.

 ഇരുവശങ്ങളിലും മുന്തിയയിനം തടി കൊണ്ടുണ്ടാക്കിയ ജന്നാലകള്‍, പുറത്തു നിന്നും അടയ്ക്കാന്‍ പാകത്തിലുള്ള കതകുകളില്‍ ഫ്രെയിം ചെയ്ത വിവിധ നിറങ്ങളുള്ള ചില്ലിന്‍ കൂട്ടങ്ങള്‍ വര്‍ണ്ണരാജികള്‍ തീര്‍ത്തു, അകത്തെ ചുമരിലെ പഴയ ഒരു മാസ്റ്റര്‍ ക്ലോക്കിന്‍റെ ദോലകം ആന്ദോളനം കൊണ്ട് ശബ്ദ മുഖരിതമാക്കി, തൊട്ടപ്പുറത്ത് തറവാട്ടു കാരണവരുടെ ഒരു ഛായാചിത്രം, മേലങ്കിയില്ലാതെ രണ്ടായി മടക്കിയ ഒരു കട്ടി തോര്‍ത്ത്‌മുണ്ട് ഇടത്തെ തോളത്തിട്ടു വലതു കയ്യില്‍ ഒരു ഊന്നു വടിയും പിടിച്ചു, മുഴു തടിയില്‍ നിന്നും  കൊത്തിയുണ്ടാക്കിയ കസേരയില്‍ ഇരിക്കുന്ന രംഗം നമ്മോടു സംസാരിക്കുന്നോ എന്ന് തോന്നിപ്പോകും., ബാലന്‍ നായരുടെ അച്ഛന്‍., അമ്മ ജീവിച്ചിരിപ്പുണ്ട്.

ബാലന്‍ നായര്‍....
ബാലചന്ദ്രന്‍ എന്നാണു ശരിക്കുമുള്ള പേര്, മൂത്തത് സഹോദരി, പിന്നെ രണ്ടു സഹോദരന്മാര്‍, ഏറ്റവും ചെറിയത് ബാലന്‍ നായര്‍, സഹോദരി, കഴിഞ്ഞ വൃശ്ചികത്തില്‍ മരണപ്പെട്ടുപോയി. തറവാട് ഭാഗം വെച്ചിട്ട് പതിനേഴു വര്‍ഷമായി, ബാലന്‍ നായരുടെ കല്യാണം കഴിഞ്ഞ മൂന്നാം വര്ഷം ഭാഗം പിരിഞ്ഞു, മൂത്ത രണ്ടു സഹോദരന്മാരും നേരത്തെ തെന്നെ വേറെ താമസമാക്കിയിരുന്നു.

 തറവാട് വീടും കണക്കല്ലാത്ത വരുമാനമുള്ള തെങ്ങിന്‍ തോപ്പും, മറ്റു വസ്തു വകകളുമയി നല്ല ഒരു വിഹിതം ബാലന്‍ നായര്‍ക്കും കിട്ടി., പറഞ്ഞിട്ടെന്താ.... ദുരഭിമാനിയും താന്തോന്നിയുമായ ബാലന്‍ നായര്‍ കവലയിലെ  ചെറിയ ഒരു വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ കേസ് നടത്തി ഒരു വിധം സ്വത്തൊക്കെ വിറ്റു തുലച്ചു;  ദുശ്ശീലമെന്നു പറയാന്‍ ചീട്ടു കളിയുമുണ്ടായിരുന്നു., അന്നത്തെ  കാര്യസ്ഥനായ കേളുനായര്‍ പല പ്രാവശ്യം ഉപദേശിച്ചു,., ആരുടെ ഉപദേശവും കേള്‍ക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു അത് കൊണ്ട് തെന്നെ രണ്ടു സഹോദരന്മാരും വിട്ടുനിന്നു, കാര്യസ്തന്‍റെ  ആവശ്യം ഇല്ലാതായപ്പോള്‍ കേളുനായര്‍ ഒഴിഞ്ഞു പോയി.


 കവലയിലുള്ള ഒരു കെട്ടിടം രണ്ടു സഹോദരന്മാരുടെയും പെരിലുള്ളതിനാല്‍  ബാലന്‍ നായര്‍ക്കു സ്വന്തത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല, അമ്മ തറവാട്ടു വീട്ടില്‍ താമസിക്കുന്നതിനാലാവം കെട്ടിടം ഭാഗം വെക്കാന്‍ സഹോദരന്മാര്‍ തുനിയാത്തത്., ഗതിയില്ലാതായപ്പോള്‍  അതില്‍ ഉണ്ടായിരുന്ന പലചരക്കുകട ബാലന്‍ നായര്‍ നേരിട്ടേറ്റെടുത്തു നടത്താന്‍ തുടങ്ങി, അത് കൊണ്ട് അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നു...,
വൈകിയാണെങ്കിലും അങ്ങിനെ തോന്നിയത് യശോദാമ്മയുടെയും (ഭാര്യ) മക്കളുടെയും ഭാഗ്യം., മുജ്ജന്മ സുകൃതം., പുരയിടവും പണയപ്പെടുത്തി വല്ല കടും കൈ ചെയ്യാന്‍ തോന്നിക്കാത്ത നല്ല ബുദ്ധി കൊടുത്ത ദൈവങ്ങളെ യശോദാമ്മ സദാ നന്ദിയോടെ ഓര്‍ക്കും, ആഴ്ചയില്‍ രണ്ടു നോയമ്പും പ്രാര്‍ഥനയും പൂജയുമായി കഴിഞ്ഞു കൂടുന്നു ആ സ്നേഹനിധിയായ ഭാര്യ.

വലീയ മേനോന്‍ കുടുംബത്തിലെ അംഗമാണ് യശോദാമ്മ, “പയ്യാമ്പള്ളി” തറവാട്ടിന്‍റെ മഹിമ കൊണ്ടാവാം ഒരു നായര്‍ തറവാട്ടിലേക്ക് മേനോന്മാര്‍ പെണ്ണ് കൊടുക്കുന്നത്, വല്യേട്ടന് അത്ര തൃപ്തി ഉണ്ടായിരുന്നില്ല, ചെറിയേട്ടനും ബാലന്‍ നായരും കളിക്കൂട്ടുകാരായിരുന്നു, അവുരുടെ ഊഷമള ബന്ധത്തില്‍ ചെറിയേട്ടന്‍ ഉറച്ചു നിന്നു, കല്യാണത്തിന്  ശേഷമാണ് ബാലന്‍ നായര്‍ വഷളായത്, അവരവുടെ വിധിയെന്ന് കരുതി യശോദാമ്മ സമാധാനിച്ചു, ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നു, ഒരു ജലദോഷം വന്നാല്‍ പോലും അന്ന് യശോദാമ്മ ഉറങ്ങില്ല, ഭാര്യയുടെ നല്ല നടപ്പും പ്രാര്‍ത്ഥനയുമായേക്കം അവസാന ഘട്ടത്തിലെങ്കിലും മനം മാറ്റിച്ചത്, ആ തിരിച്ചറിവുണ്ടായത്തിനു ശേഷം ബാലന്‍ നായര്‍ യശോദാമ്മയെ മനസ്സ് കൊണ്ട് പൂജിക്കുകയായിരുന്നു.,.


രണ്ടാങ്ങളമാരും ജീവന് തുല്യം സ്നേഹിക്കുന്ന  ഒറ്റ പെങ്ങള്‍, പെങ്ങളുടെ ഏതാവശ്യവും മത്സരിച്ചുനിറവേറ്റി ക്കൊടുക്കുമായിരുന്നു വല്യേട്ടനും ചെറിയേട്ടനും., ഭര്‍ത്താവിന്‍റെ ദുര്‍നടപ്പ് കണ്ടു വല്യേട്ടന്‍ ബന്ധം ഒഴിയാന്‍ പലവട്ടം പറഞ്ഞതാ.. പക്ഷെ യശോദാമ്മ ഒന്നും ചെവിക്കൊണ്ടില്ല, അന്ന് സുമിത്രിക്ക് അഞ്ചു മാസമാണ്, വല്യേട്ടന്‍റെ വാക്ക് ധിക്കരിച്ചെന്നു പറഞ്ഞു ബന്ധത്തിനും അകല്‍ച്ച കൂടി, ചെറിയേട്ടന്‍ മാത്രമാണ് യശോദാമ്മക്ക് ഒരു തണല്‍.

ആദ്യത്തെ കണ്മണി സുമിത്ര പിറന്നതില്‍ പിന്നെ ബാലന്‍  നായരില്‍ ഒരച്ഛനിലുപരി ഭര്‍ത്താവിന്‍റെ സകലമാന ഗുണങ്ങളും പ്രകടമായിത്തുടങ്ങി, വല്ലാത്ത ഒരു മാറ്റം വന്നത് പോലെ.
സ്നേഹം കൊണ്ട് അമ്മയെയും മകളെയും പൊതിഞ്ഞു, ഭാര്‍ത്താവിലുള്ള മാറ്റം ചില ചേഷ്ടകളിലൂടെ  യശോദാമ്മയും അനുഭവിച്ചറിഞ്ഞു, ആത്യാവശ്യ സംസാരപ്രകൃതക്കാരനായ അദ്ദേഹം ഈയിടെ രാക്കഥകളേറെ പറഞ്ഞു തരുന്നു... പരിസരം മറന്നു വാരിപ്പുണരും..

  കട്ടിലില്‍ കുഞ്ഞിനു ചരിഞ്ഞു കിടന്നു മുലയൂട്ടുമ്പോള്‍  പുറംതിരിഞ്ഞു കിടന്ന ബാലന്‍ നായര്‍ ഓരോന്നോര്‍ത്തു കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു., പലപ്പോല്ഴും യശോദാമ്മ മന:പൂര്‍വ്വം കണ്ടില്ലെന്നു നടിക്കും, സ്ത്രീധനമായി കൊണ്ടുവന്ന പണ്ടവും പണവും ഒക്കെ നശിപ്പിച്ചതിന്‍റെ മനസ്ഥാപം ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി കഴിയും, ആരുടെ മുമ്പിലും സഹതപിക്കില്ല, ആരുടെ മുമ്പിലും തോറ്റു കൊടുക്കുകയുമില്ല., അതാണ്‌ ബാലന്‍നായര്‍.
യശോദാമ്മ എല്ലാം കാണുന്നുണ്ട്, അതേറ്റു പറഞ്ഞു പല പ്രാവശ്യം മാപ്പ് അപേക്ഷിച്ചിട്ടുമുണ്ട്, കരുത്തനായ ഭര്‍ത്താവിനെയാണ് എനിക്ക് ഇഷ്ടം, നിങ്ങള്‍ ഒരിക്കലും ചെറുതാവരുത്, ആരുടെ മുമ്പിലും..... അങ്ങ് എനിക്ക് കാണപ്പെട്ട ദൈവമാണ്... എന്നെല്ലാം പറഞ്ഞു യശോദാമ്മ സാരിത്തുമ്പ് കൊണ്ട് ബാലന്‍ നായരുടെ കണ്ണ് തുടച്ചു സമാധാനിപ്പിക്കും.,

മനസ്സാക്ഷിക്കുത്ത് കെട്ടടങ്ങാതെ പിന്നീടയാള്‍ ആരോടും പറയാതെ സ്വയം നീറും,  പശ്ചാതപിക്കും, ആരും കാണാതെ പൊട്ടിക്കരയും.. അദ്ദേഹത്തിന്‍റെ കണ്ണ് നനഞ്ഞാല്‍ യശോദാമ്മയ്ക്ക് സഹിക്കില്ല, പുറം തിഞ്ഞു നിന്ന് കണ്ണുനീര്‍ വാര്‍ക്കുന്ന ഭര്‍ത്താവിനെ എങ്ങിനെ സമാധാനിപ്പിക്കണമെന്നു ഒരെത്തും പിടിയുമില്ലാതെ യശോദാമ്മയും വിതുമ്പുന്നു., കുഞ്ഞു അമ്മിഞ്ഞ വലിച്ചുകുടി നിര്‍ത്തി വായിക്കുംബിളില്‍ വെച്ചുറക്കമായി, കൈ കൊണ്ട് താങ്ങി യശോദാമ്മ മെല്ലെ പുറത്തെടുക്കുന്നു, പതിയെ പുറം തിരിഞ്ഞു കിടക്കുന്ന ഭര്‍ത്താവിനെ സസൂക്ഷ്മം വീക്ഷിക്കുന്നു, ഒരനക്കവുമില്ല, ഇടയ്ക്ക് തേ ങ്ങുന്നത് കാണാം...

പലതും ആലോചിച്ചു നിയന്ത്രണം വിട്ട യശോദാമ്മ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു തല ഉയര്‍ത്തി  ഭാര്‍ത്താവി വിന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു,

“ ഇങ്ങളെന്താ........ബാലേട്ടാ ആലൊയിക്ക്ണേ?, കുറെ നേരായി ഞാന്‍ കാണുണു, ന്താണ്ടായെ?”


“നിന്നോട് ചെയ്ത തെറ്റിന്നു ഏതഗ്നിശുദ്ധി വരുത്തിയാ പ്രായശ്ചിത്തം വരിയ്ക്കാ...?”
അയാള്‍ നിറകണ്ണുകളോടെ പറഞ്ഞു...

“ഹോ... താപ്പോ ബല്യ കാര്യം, ബാലേട്ടന്‍ കൂടെണ്ടല്ലോ....അതിലപ്പുറം ബാല്യ സമ്പത്ത് ഇക്കെന്തിനാ....”
അത് പറഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു യശോദാമ്മ തേങ്ങലടക്കിക്കൊണ്ട് ചെവിയില്‍ മന്ത്രിച്ചു..

“ഇനിയൊരു ജന്മമുണ്ടെങ്കില്‍ ബാലേട്ടന്‍റെ ഭാര്യയായി ജനിച്ചാ മതീന്ന് ഞാന്‍ ഭഗവതിയോട് പ്രാര്‍ത്ഥിക്കാറുണ്ട്”,

അത് കേട്ടയാള്‍ കൊച്ചു കുട്ടിയെലെപ്പോലെ മുഖം പൊത്തി  പോട്ടിക്കരഞ്ഞു  ചോദിച്ചു..

“ മതിയായില്ലേ?.. ഇനിയും നീയെന്നെ സ്നേഹം കൊണ്ട് തീ തീറ്റി ക്കുകയാണോ?”

“അരുത്, അരുത് .. ഞാന്‍ സുകൃതം ചെയതവളാണ്, ഇല്ലെങ്കില്‍  അങ്ങയെപ്പോലോരാളെ എ... നിക്ക്....”

യശോദാമ്മ ഭര്‍ത്താവിന്‍റെ വായ പൊത്തിപ്പിടിച്ചുകൊണ്ട്  മുഴുമിക്കാനാവാതെ ഗദ്ഗദം കൊണ്ടു.


“നീയെന്‍റെ ലക്ഷ്മിയാണ്, ദേവി..., തരില്ലേ.. നീയെനിക്ക് മാപ്പ്”.... പറയൂ...”

ബാലന്‍ നായര്‍ ഏങ്ങി ഏങ്ങിക്കരയുന്നു, യശോദാമ്മയുടെ നെറുകയില്‍ ചുംബിച്ചു കൊണ്ടയാള്‍ അഴിഞ്ഞു വീണ മുടിയെ പിന്നിലേക്ക്‌ കൊതിയിടുന്നു, വീണ്ടും വീണ്ടും ചുംബിക്കുന്നു, മനസ്സിനൊപ്പമുണര്‍ന്ന അയാളുടെ നാഡീ വ്യുഹം ത്രസിച്ചു, വികാരത്തിന്‍റെ വേലിയെറ്റത്തില്‍  വിറയാര്‍ന്ന ചുണ്ടുകളിലെ ആര്‍ദ്രത നെറുകയിലെ സിന്ധൂരത്തെ അലിയിചില്ലാണ്ടാക്കി...,  യശോദാമ്മ അയാളുടെ കരങ്ങളില്‍ ആത്മനിര്‍വൃതിയടയുന്നു.. ഇരുമെയ്യോന്നായതവരറിഞ്ഞില്ല, നീണ്ട നിശ്ശബ്ദത, പുറത്തു നിന്നാഞ്ഞു വീശിയ ഒരു കാറ്റ് പാലപ്പൂമണത്തിന്‍ പരിമളം പരത്തി... ആ പരിമളം കുറെ നേരം തളം കെട്ടിനിന്നു...


മോള്‍ കരയുന്നത് കേട്ടാണ് അവര്‍  ഉണര്‍ന്നത്,  വാരിയെടുത്ത് ഉമ്മ വെച്ച് കുഞ്ഞിനോട് കിന്നാരം പറഞ്ഞു ചുമരിനോട് ചാരിയിരുന്നു യശോദാമ്മ മുലയൂട്ടുന്നു,
ചൂചകം നനവാര്‍ന്ന ഇളംചൂടുള്ള തളിര്‍ചുണ്ടില്‍ ഞെരിഞ്ഞമാരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി... മാതൃത്തത്തിനു മാത്രം അനുഭവഭേദ്യമായ ഒരഭൌമാനുഭൂതി... സ്വര്‍ഗീയ സുഖം., കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചു അര്‍ദ്ധമിഴികളാല്‍ അവര്‍ ആനന്ദത്തിന്‍ പറുദീസയില്‍ പറന്നുയര്‍ന്നു..
ദൈവമേ... ഇനിയൊരു ജന്മമുണ്ടെങ്കില്‍ സ്തീയായി തെന്നെ ജനിപ്പിക്കേണേ..  സന്താനലബ്ധിയില്ലാതവര്‍ക്ക് നീ കനിഞ്ഞരുളണേ... ആ നല്ല മനസ്സില്‍ നിന്നും നിര്ഗ്ഗളിച്ചു.
 
ബാലന്‍ നായര്‍ സുഖസുഷുപ്തിയിലും.

അസീസ് ടി. വി. പട്ള


തുടരും...








പ്രിയരേ...
السلام عليكم ورحمةالله وبركاته:

തികച്ചും യാദൃശ്ചികമായാണ് “അമ്മുവിന്‍റെ ലോകം” അസ്‌ലം മാവിലയുടെ “ലഹരി വിമുക്ത പട്ള” പ്രമേയമാക്കി തുടക്കം കുറിച്ചത്.

ഇന്നലത്തെ എപിസോഡില്‍ “അമ്മു” എന്ന കഥാപാത്രം അരങ്ങിലായപ്പോള്‍ മാന്യ വായനക്കാര്‍  (സ്ത്രീ പുരുഷ ഭേദമന്യേ) എന്‍റെ പ്രൈവറ്റ് ബോക്സില്‍ അയച്ച മെസേജില്‍ നിന്നും മനസ്സിലായി “അമ്മു” എന്ന നിഷ്കളങ്ക ബാലികയായിരുന്നു അവരെയെല്ലാം ഏറ്റവും സ്വാധീനിച്ചതെന്ന്., ഞാനും അതെ... അമ്മു എന്ന കഥാ പാത്രത്തെ ജീവിപ്പിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിയാതെ മുഴുമിപ്പിച്ചിട്ടില്ല.

അമ്മുവിന്‍റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചു അഭിപ്രായം പങ്കിട്ട വായനക്കാരോടുള്ള നന്ദിയും കടപ്പാടും വാമൊഴിക്കും, വരമൊഴിക്കുമാതീതമാണ്.


സസ്നേഹം,







_________

(നോവല്‍) അമ്മുവിന്‍റെ ലോകം (ആറാം  ഭാഗം)

പ്രിയരേ...
السلام عليكم ورحمةالله وبركاته:

എല്ലാവര്‍ക്കും  നല്ല ഒരു ദിനം നേര്‍ന്നു കൊള്ളുന്നു..!

പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

കടത്ത് തോണി കാത്തുനിന്ന ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, രണ്ടാഴ്ച മുമ്പാണ് കഞ്ചാവ് കേസില്‍ സുമിത്രയുടെ ഭര്‍ത്താവ് സുകുമാരനെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്. നാളെ അമ്മയെ കൂട്ടിയേ ക്ലാസ്സില്‍ ചെല്ലാവൂ എന്ന്‍ ടീച്ചര്‍ പറഞ്ഞ അമ്മുവിന്‍റെ വാക്ക്  സുമിത്രയെ കൂടുതല്‍ സങ്കപ്പെടുത്തി.,  തന്‍റെ കുട്ടിക്കാലത്തേക്കൊരെത്തി നോട്ടവുമായി ഉറങ്ങാനാവാതെ ചിന്തയിലാഴ്ന്നു..

മദ്ധ്യ കേരളത്തിന്‍റെ വടക്കേ അറ്റത്തു പേരു കേട്ട “പയ്യാമ്പള്ളി”,  നായര്‍ തറവാട്ടിലെ ബാലന്‍ നായരുടെയും യശോദാമമ്മയുടെയും മകളാണ് സുമിത്ര.
 __________

                            തുടര്‍ന്ന് വായിക്കുക....


- - -

സമയം രാവിലെ ഒരു ഏഴു എഴരയോടടുക്കും..

കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചുയരുന്നു..

പ്രാഥമിക കര്‍മ്മം കഴിഞ്ഞു, രാവിലെ പതിവുള്ള  ചായയും കുടിച്ച ബാലാമണിയമ്മ  (ബാലന്‍ നായരുടെ അമ്മ) കിഴക്കു ഭാഗത്തുള്ള കൊലായിയില്‍ തടി കൊണ്ടുണ്ടാക്കിയ, നാലഞ്ചു പേര്‍ക്കിരിക്കാന്‍ പാകമുള്ള ചാരുകസേരയിലിരുന്നു നാരായണ നാമം ജപിക്കുന്നു.,

പ്രായം എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും ആയുര്‍വേദ വിധി പ്രകാരമുള്ള ജീവിത ശൈലിയും, വെറുതെയിരിക്കാത്ത പ്രകൃതക്കാരിയുമായതിനാലാവാം നല്ല ആരോഗ്യം! ഓര്‍മ്മ ശക്തിയും കൂര്‍മ്മ ബുദ്ധിയും;  കാഴ്ച ഇത്തിരി വെള്ളെഴുത്ത് എന്നതൊഴിച്ചാല്‍ മറ്റൊരു കുഴപ്പവുമില്ല.

കറവ കഴിഞ്ഞു കെട്ടാതെ വിട്ട പൈകിടാവു കുറുമ്പ് കാട്ടി തൊടിയിലൂടെ ചാടിക്കളിക്കുന്നു, ഏട്ടിലെ തള്ളപ്പശു  മുഖം തുടുപ്പിച്ചു ചെവി രണ്ടും മേല്‍പോട്ടുയര്‍ത്തി പ്രൌഡ ഗാംഭീര്യഭാവത്തോടെ  നാക്ക്‌ കൊണ്ട്  മൂക്കിനെ നക്കിത്തുടച്ചു വാലിളക്കിക്കൊണ്ടൊന്നമറി..,  എന്തോ സന്ദേശം കിട്ടിയ മാത്രയില്‍ ചാട്ടം മുഴുമിക്കാതെ കരച്ചില്‍ കേട്ട തള്ളപ്പശുവിന്നടുത്തെയ്ക്ക് ധ്രുതഗതിയില്‍ ഓടി വരുന്ന പൈക്കിടാവിന്‍റെ ചവിട്ടേല്‍ക്കാതിരിക്കാന്‍ തൊട്ടപ്പുറത്ത് ചീരപ്പുവിനെ കിന്നരിച്ചുകൊണ്ടിരുന്ന  മൈന ഭയചികിതയായി  കാലുകള്‍ ശരീരത്തോട് ചേര്‍ത്ത് ചിറകിട്ടടിച്ചുയര്‍ന്നുപൊങ്ങുന്നു.., കാഴ്ച കണ്ട പൈകിടാവു മുന്നിലെത്തിയ കാലുകള്‍ക്കൊപ്പം തലയെത്തിക്കാതെ റബര്‍ ബണ്ട് വലിച്ചു വിട്ടത് പോലെ പിന്‍വലിഞ്ഞു  കുതറി മാറുന്നു.



യശോദാമ്മ അതിരാവിലെ പശുവിനെയും കറന്നു ഭര്‍ത്താവിനും അമ്മയ്ക്കും ചായയിട്ടു കൊടുത്തു അടുക്കളയില്‍ ദോശ ചുട്ടു കൊണ്ടിരിക്കുന്നു, സുമിത്ര അമ്മയെ സഹായിക്കുന്നു.,  അവള്‍ പ്ലസ്‌ടുവില്‍  പഠിക്കുന്നു, അനുജത്തി രമ്യ എട്ടാം ക്ലാസിലും മായ ആറാം ക്ലാസ്സിലും അനുജന്‍ രാഹുല്‍ യു.കെ.ജി ക്കും പഠിക്കുന്നു.

അടുക്കളയോട് ചേര്‍ന്നുള്ള കോലായിക്കപ്പുറത്തുള്ള കുളിമുറി, കുളികഴിഞ്ഞു   വരുന്ന രമ്യ പതിവ് പോലെ കോലായിയില്‍ വലതു വശത്ത്‌ ചാരുകസേരയിലിരിക്കുന്ന  അച്ഛമ്മയെ കാണുന്നു.,

ഈറന്‍ മാറി അണിഞ്ഞ പാവാടയും ബ്ലൌസും മുടിയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന നീര്‍ത്തുള്ളികള്‍ ജലാര്‍ദ്രമാക്കി,  അച്ഛമ്മ കാണാതിരിക്കാന്‍ തല വലതു വശത്തേക്ക് ചായ്ച്ചു പിന്നിലേക്ക്‌ കറക്കി  ഈറന്‍ മുടിയെ ഇടതു വശത്തെക്കാക്കി വലതു കൈ കൊണ്ട് അടുക്കി വയ്ക്കുന്നു,, ഇടതു കയ്യിലുള്ള മാറ്റുടുപ്പ് ശരീരത്തോട് ചേര്‍ത്തു പിടിച്ചു ധൃതിപ്പാടില്‍ കടക്കണ്ണ്‍ കൊണ്ട് മെല്ലെ അച്ഛമ്മയെ നോക്കുന്നു., ഇതെല്ലാം കണ്ടു നിന്ന അച്ഛമ്മ കയ്യോടെ പിടികൂടുന്നു., വലതു കയ്യില്‍ പിടി മുറുക്കി അച്ഛമ്മ പറഞ്ഞു.


“പ്രായായ കുട്ട്യാ.. പ്പോഴും ച്ചുട്ടീന്നാ പിശാരം”,

വട്ടം കറങ്ങി വന്നു നേരെ അച്ഛമ്മയുടെ വലതു വശത്തു നിന്ന രമ്മു  (രമ്യ) ഇരിക്കാതെ നിന്ന് കൊണ്ട് ലകി തുള്ളി ചോദിക്കുന്നു.

“അച്ചമ്മയെന്തിനാ... എപ്പോഴും പ്രായായ കുട്ട്യാ... പ്രായായ കുട്ട്യാ എന്ന് വിളിച്ചു പറയണത്?, പ്രായായത് എന്‍റെ കു റ്റാണോ?”

അച്ഛമ്മ രമ്മുവിനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു,

“അല്ല, ന്‍റെ കുറ്റവ, “ പിന്നെയും ചിരിക്കുന്നു...

വാത്സല്യമയമായ ആ മുഖത്തെ  നിഷ്കളങ്കമായ ചിരി അവളെയും ചിരിപ്പിക്കുന്നു... രണ്ടു പേരും കുറേ നേരം ചിരിക്കുന്നു..

അവളുടെ കയ്യില്‍ നിന്നും മാറ്റ് തുണി വാങ്ങി ഇടത് വശത്തു വെച്ച് രമ്മുവിനെ  പുറം തിരിച്ചിരുത്തി തോര്‍ത്ത്‌ മുണ്ട് കൊണ്ട് തല നല്ലോണം തുടച്ചു കൊടുക്കുന്നത്തിനിടയില്‍ സുമിത്രയെ വിളിക്കുന്നു.

“സുമീ.... മോളെ സുമീ.............”

സുമിത്ര വിളി കേള്‍കുന്നു,
 “എന്താ അച്ഛമ്മേ? ”

“മോളിത്തിരി രാസനാദിച്ചുര്‍ണ്ണമേടുത്തെ...., തലയില്‍ വല്ലാത്ത പൊടീം, താരനും., നീരിരക്കത്തിനും നല്ലതാ...”

“അയ്യോ...വേ...ണ്ട ..ച്ച ...മ്മേ.....,”
രമ്മി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“രാസനാദിയുടെയും, കാച്ചെണ്ണയുടെയും മണം പിടിച്ചാല്‍ കുട്ടികള്‍ എന്നെ  ക്ലാസ്സില്‍ ഇരുത്തി പൊറുപ്പിക്കില്ല.,, അല്ലെങ്കില്‍ തന്നെ അച്ഛമ്മ ഇന്നാളെനിക്ക് തേച്ച കാച്ചെണ്ണയുടെ മണം പിടിച്ച ഒരു കുട്ടി എന്നെ വിളിക്കുന്നതെന്താനെന്നറിയാമോ?.
.നീ...ല .ഭ്രിം ഗാ തീ..ന്നു,, അച്ഛമ്മക്ക്‌ തൃപ്തിയായല്ലോ?”

അവള്‍ മുഖം ചൊടിപ്പിച്ചു കാണിച്ചു..

അച്ഛമ്മ വീണ്ടും കുലുങ്ങി കുലുങ്ങി ചിരിക്കുന്നു,

“ഹീ... കുട്ടീടൊരു കാര്യം, ണ്ടാച്ചാ വേണ്ട, നാളെ ശനിയാഴ്ചയല്ലേ, ന്ന്.. സ്കൂളില്ലല്ലോ... ന്നാലെ. അച്ഛമ്മ  നാളെ തിരുമ്മിത്തരാം........ മോളിപ്പോ പൊയ്ക്കോ...”


മാറ്റു വസ്ത്രം കയ്യിലെടുത്തു അച്ചമ്മക്കൊരുമ്മ കൊടുത്തു “ന ല്‍..ല്‍ ല്ല  അച്ഛമ്മ” എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ സുമിത്ര നില്‍ക്കുന്നു രസനാദിപ്പോടിയുടെ ഡബ്ബയുമായി...

നീണ്ടു മെലിഞ്ഞ ശരീര പ്രകൃതി, സൗമ്യതയാര്‍ന്ന നോട്ടം, ആര്‍ദ്രമായ മുഖഭാവം, നീളത്തിലുള്ള കാര്‍കൂന്തലോട്കൂടിയ രണ്ടായി നെയ്തിട്ട മുടിയിഴകള്‍, കടുംചുമപ്പു കല്ലോട് രണ്ടു വ്യത്യസ്ത നീളത്തിലുള്ള കാതില്‍ തൂക്കി, നീല പാവാടയും മെറൂണ്‍ നിറത്തിലുള്ള  ബ്ലൌസും, ബ്ലൌസിന്‍റെ ത്രികോണാകൃതിയില്‍ വെട്ടിയ കഴുത്തിന്‍റെ മദ്ധ്യത്തില്‍ കടന്നു പോകുന്ന സ്വര്‍ണ്ണ ചെയിന്‍, ഇടതു കയ്യില്‍ ഒറ്റവള, കാഴ്ചയില്‍ സ്വര്‍ണ്ണമെന്നേ തൊന്നൂ.. കാല്‍ നഖങ്ങളിലെ ചുവന്നനിറത്തിലുള്ള  നൈല്‍ പോളിഷ് ദൃശ്യ ചിത്രണം നല്‍കി, ചാന്ദിനാലുള്ള ചെറിയ ഒരു കുത്തു പൊട്ടു അധികം വട്ടത്തിലല്ലാത്ത ആ മുഖലാവണ്യം ആരെയും ആകര്‍ഷിപ്പിക്കും..
 
ചേച്ചിക്ക് ചെറിയൊരു ചിരി പാസ്സാക്കി കൂടുതല്‍ കേള്‍ക്കാന്‍ നിക്കാതെ ഓടി മറയുന്ന രമ്മുവിനെ കണ്ണിമവെട്ടാതെ പിന്തുടരുന്നു..
സുമിയുടെ കയ്യില്‍ നിന്നും  ഡബ്ബ വാങ്ങുന്നതിനിടയില്‍ അച്ഛമ്മ ചോദിച്ചു..

“അച്ഛന്‍ പോയോ മോളേ..?”

“ ഇല്ല്യ, ചായ കുടിച്ചു കൊണ്ടിരിക്കാണ്..”

“ ബാലാ..ന്നലെയും മറന്നുല്ലേ..? ന്‍റെ കൊട്ടംച്ചുക്കാതി തൈലം, രണ്ടീവസായി...ഒന്ന് തേച്ചു കുളിച്ചിട്ടു... കേള്കു ണുണ്ടോ നീയ്യ്‌?..”

നാരായണ. നാരായാണ ... ഇടിക്കു നാരായണ നാമം ജപിക്കുന്നു.

ഇത് കേട്ടുകൊണ്ട് പുറത്തു വന്നു കോലായിക്കരുവിലുള്ള ടാപ്പില്‍ കൈ കഴുകി മേലെ അയയില്‍ തൂക്കിയിട്ട തോര്‍ത്ത്‌ മുണ്ടെടുത്ത് കൈയും മുഖവും തുടക്കുച്ചു ബാലന്‍ നായര്‍ അമ്മയുടെ അടുത്ത് ചേര്‍ന്നിരുന്നു, അമ്മയുടെ വലതു കൈ ബാലന്‍ നായരുടെ ഇടതു കൈപത്തിയില്‍; അയാളുടെ വലതുകൈ അതിന്മേലെ നിവര്‍ത്തി വെച്ച്  തടവിക്കൊണ്ട് പറഞ്ഞു.

“ എന്‍റെ ബാലാമണിയമ്മേ... ഒന്ന് ക്ഷമിക്കു....
നമ്മുടെ കവലയിലുള്ള ആ വൈദ്യരുടെ ഷാപ്പില്‍ ഇന്നലെയും എത്തിയിട്ടില്ല, ടൌണീന്നു കൊണ്ട് വരന്‍ ഞാന്‍ വേറൊരാളെ ഏര്‍പ്പാടാക്കീട്ടുണ്ട്, ഇന്ന് കിട്ടും..”



നിറപുഞ്ചിരി തൂകി  മകന്‍റെ മുഖത്തു തെന്നെ നോക്കി  അമ്മ പറഞ്ഞു......

“നിനക്കാടാ... അച്ഛന്‍റെ എല്ലാ ഗുണങ്ങളും കിട്ടിയിട്ടുള്ളത്, ആ വിളി പോലും എനിക്കദ്ദേഹം വിളിക്കുന്നത്‌ പോലെ തോന്നി...” വികാരനിര്ഭാരയാകുന്നു...

“ഹാ.. ന്താമ്മേ... ഞാന്‍ ...”
അമ്മയെ നെഞ്ചോടു ചേര്‍ത്ത് ബാലന്‍ നായര്‍ തലയില്‍ മുഖമര്‍ത്തി പിടിച്ചു നില്‍ക്കുന്നു..


“ പല പ്രാവശ്യം വിളിച്ചിട്ടും ഞാന്‍ എന്‍റെ മറ്റു രണ്ടു ആണ്‍ മക്കളടുത്തു നിക്കാത്തതും അതോണ്ടാ..”
അമ്മയുടെ കണ്ണ് നനയുന്നു..

 “നീ അടുത്തുണ്ടാവുമ്പോള്‍ എനിക്കെല്ലാരും ഉള്ളത് പോലെ ഒരു തോന്നല്‍...,
 നാരായണാ......കണ്ണടയുന്നത് വരെ ഇങ്ങനെയങ്ങ്  കഴിഞ്ഞാ മതിയായിരുന്നു...”

നിറഞ്ഞൊഴുകുന്ന കണ്ണുകളെ ബാലാമണിയമ്മ രണ്ടാം മുണ്ടിന്‍ തുമ്പ് കൊണ്ട് തുടയ്ക്കുന്നു...

ബാലന്‍ നായര്‍ വിഷയം മാറ്റുന്നു....

“തോന്നലല്ല ബാല്ലാമാണിയമ്മേ.... ആണു , “ ഇവിടെ അമ്മയുള്ളപ്പോള്‍ ഞങ്ങള്‍ക്കെല്ലാ ഐശര്യവും ഉണ്ട്,

അമ്മ പറയൂ.... ഞാനോ, സുമിന്‍റെമ്മയോ അല്ല എന്‍റെ മക്കളോ.. ആരെങ്കിലും അമ്മയെ വേദനിപ്പിച്ചിട്ടുണ്ടോ... ?, പിന്നെന്തിനാ അമ്മ കരേണത്?”

അയാള്‍ വികാര നിര്‍ഭരനായി..

“ഇല്ല മക്കളേ... ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടും നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ.... യശോദാമ്മ  എനിക്ക് മരുകളല്ല, മകളാ.. എന്‍റെ മോള്,”

അത് കേട്ടപ്പോള്‍ ബാലന്‍ നായര്‍ക്ക്  സന്തോഷവും, ആത്മാഭിമാനവും ഒന്നിച്ചനുഭവപ്പെട്ടു, എണീറ്റു പോകുന്ന ബാലന്‍ നയരോട്, പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു.

“കൊട്ടംച്ചുക്കാതി  തൈലം, മറക്കണ്ട...”

 



“ പല പ്രാവശ്യം വിളിച്ചിട്ടും ഞാന്‍ എന്‍റെ മറ്റു രണ്ടു ആണ്‍ മക്കളടുത്തു നിക്കാത്തതും അതോണ്ടാ..”
അമ്മയുടെ കണ്ണ് നനയുന്നു..

 “നീ അടുത്തുണ്ടാവുമ്പോള്‍ എനിക്കെല്ലാരും ഉള്ളത് പോലെ ഒരു തോന്നല്‍...,
 നാരായണാ......കണ്ണടയുന്നത് വരെ ഇങ്ങനെയങ്ങ്  കഴിഞ്ഞാ മതിയായിരുന്നു...”

നിറഞ്ഞൊഴുകുന്ന കണ്ണുകളെ ബാലാമണിയമ്മ രണ്ടാം മുണ്ടിന്‍ തുമ്പ് കൊണ്ട് തുടയ്ക്കുന്നു...

ബാലന്‍ നായര്‍ വിഷയം മാറ്റുന്നു....

“തോന്നലല്ല ബാല്ലാമാണിയമ്മേ.... ആണു , “ ഇവിടെ അമ്മയുള്ളപ്പോള്‍ ഞങ്ങള്‍ക്കെല്ലാ ഐശര്യവും ഉണ്ട്,

അമ്മ പറയൂ.... ഞാനോ, സുമിന്‍റെമ്മയോ അല്ല എന്‍റെ മക്കളോ.. ആരെങ്കിലും അമ്മയെ വേദനിപ്പിച്ചിട്ടുണ്ടോ... ?, പിന്നെന്തിനാ അമ്മ കരേണത്?”

അയാള്‍ വികാര നിര്‍ഭരനായി..

“ഹില്ല മക്കളേ... ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടും നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ.... യശോദാമ്മ  എനിക്ക് മരുകളല്ല, മകളാ.. എന്‍റെ മോള്,”

അത് കേട്ടപ്പോള്‍ ബാലന്‍ നായര്‍ക്ക്  സന്തോഷവും, ആത്മാഭിമാനവും ഒന്നിച്ചനുഭവപ്പെട്ടു, എണീറ്റു പോകുന്ന ബാലന്‍ നയരോട്, പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു.

“കൊട്ടംച്ചുക്കാതി  തൈലം, മറക്കണ്ട...”


“ ഏറ്റു, ബാലാമാണിയമ്മേ, ഇന്നെന്തായാലും കൊണ്ട് വന്നിരിക്കും, പോരെ..?”

വലത്തോട്ട് തിരിഞ്ഞു മുറിക്കകത്തേക്ക്  കയറുമ്പോള്‍ അമ്മയെ നോക്കി ചിരിക്കുന്നു, കണ്ണ് തുടച്ചു കൊണ്ട് അമ്മയും ചിരിക്കുന്നു.

ഇതിനിടയ്ക്ക് രാഹുല്‍ (മണിക്കുട്ടന്‍), രമ്യ കുളിക്കാന്‍ വിളിച്ചിട്ട് കൂട്ടാക്കുന്നില്ല,, ഒറ്റയാണ്‍ തരിയും, ചെറീയ സന്തതി യുമായതിനാല്‍ ലാളനയും കൊഞ്ചലും ഇത്തിരി കൂട്ടി തെന്നെയാ വളര്‍ത്തിയത്, അതിന്‍റെ ഗുണം അവന്‍റെ കുറുമ്പില്‍ കാണാനുണ്ട്‌.,  രമ്യയാണെങ്കില്‍ പഠിച്ച പണി പതിനെട്ടും നോക്കി, മായമോള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്, സുമിയേച്ചി ഇപ്പോഴും അടുക്കളയില്‍ തെന്നെ, അമ്മയുടെ കൂടെ നിഴല് പോലെയുണ്ടാവും., പാച്ചകക്കലയില്‍ അമ്മയുടെ തനി പകര്‍പ്പാണ്., നല്ല കൈപുണ്യം.

അലക്കിതേച്ച മുണ്ടും ഷര്‍ട്ടുമിട്ട് ബാലന്‍ നായര്‍ ഇറങ്ങി, പടിപ്പുര വരെ നീണ്ടു വിശാലയ്മായി കിടക്കുന്ന മുറ്റം, വലതു വശത്തുള്ള ഞാലിപ്പൂവാഴക്കൂമ്പില്‍ നിന്നും കുരുവികള്‍ വട്ടമിട്ടു തേന്‍ കുടിക്കുന്നു, പടിഞ്ഞാറു നിന്നും വീശിയ കാറ്റ് എണ്ണമയമീര്‍പ്പമാര്‍ന്ന  അയാളുടെ മുടിയിഴകില്‍ തഴുകി ആപാദചൂഡം കുളിര്‍ കോരിയിട്ടപോലെ തോന്നി.., ഇടതു കൈ കൊണ്ട് മുടിയിഴകള്‍ പിന്നിലോട്ടു കോതി തലയുയര്‍ത്തി ആ കുളിരില്‍ വല്ലാത്ത ആസ്വാദനം കൊണ്ടു, തുളസിത്തറയുടെ നിഴല്‍ മൂന്നിരട്ടിയില്‍ നിന്നും കുറഞ്ഞു കുറഞ്ഞു വരുന്നു., പടിപ്പുരയ്കെത്തുന്നതിനു തൊട്ടു മുമ്പ് പിന്നില്‍ നിന്ന് ഒരു വിളി കേള്‍കുന്നു...

“ ദെഇയ് , ഒന്ന് നിക്കൂന്നേ.. “

 ബാലന്‍ നായര്‍ തിരിഞ്ഞു നോക്കുന്നു.

തുടരും...

അസീസ്‌ ടി.വി. പട്ള

തുടരുന്നു...!

(നോവല്‍)

അമ്മുവിന്‍റെ ലോകം..


അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട് ബാലന്‍ നായര്‍ ഇറങ്ങി, പടിപ്പുര വരെ നീണ്ടു വിശാലയ്മായി കിടക്കുന്ന മുറ്റം, വലതു വശത്തുള്ള ഞാലിപ്പൂവാഴക്കൂമ്പില്‍ നിന്നും കുരുവികള്‍ വട്ടമിട്ടു കലപില കൂട്ടി  തേന്‍ നുകരുന്നു., പടിഞ്ഞാറു നിന്നും വീശിയ കാറ്റ് എണ്ണമയമീര്‍പ്പമാം   മുടിയിഴകില്‍ തഴുകി ആപാദചൂഡം കുളിര്‍ കോരിയിട്ടപോലെ തോന്നി.., ഇടതു കൈ കൊണ്ട് മുടിയിഴകള്‍ പിന്നിലോട്ടു കോതി തലയുയര്‍ത്തി അല്പം പിരകിലോട്ടു താഴ്ത്തി  ആ കുളിരില്‍ വല്ലാത്ത ആസ്വാദനം കൊണ്ടു, തുളസിത്തറയുടെ നിഴല്‍ മൂന്നിരട്ടിയില്‍ നിന്നും കുറഞ്ഞു കുറഞ്ഞു വരുന്നു.,

പടിപ്പുര എത്തുന്നതിനു തൊട്ടു മുമ്പ് പിന്നില്‍ നിന്ന് ഒരു വിളി കേള്‍കുന്നു...

“ ദെഇയ് , ഒന്ന് നിക്കൂന്നേ.. “

 ബാലന്‍ നായര്‍ തിരിഞ്ഞു നോക്കുന്നു.

കയ്യില്‍ ടോര്‍ച്ചുമായി പൂര്‍ണ ചന്ദ്രനെപ്പോലെ വിടര്‍ന്ന മുഖവുമാമി, ദേഹത്തോ വസ്ത്രത്തിലോ അടുക്കള ജോലിയുടെ മുഷിപ്പ് അശ്ശേഷം പ്രകടമാകാതെ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന യശോദാമ്മ..

തടിച്ച കുങ്കുമക്കരയോടു കൂടിയ വെണ്ണിലാ നിറത്തിലുള്ള  നേര്യതും മുണ്ടും, കരയുടെ അതെ നിറത്തില്‍ ബ്ലൌസ്, നെറ്റിയില്‍ ചുവന്ന പൊട്ടു. സൂക്ഷിച്ചു നോക്കിയാല്‍ സീമന്തത്തില്‍ സിന്ധൂരവും ദൃശ്യം., പിന്നെലേക്ക് കുടുമ  കെട്ടിയതിനാല്‍ കേശം ദൃശ്യമല്ല.


“ ബാലേട്ടന്‍ ഇന്നും ടോര്‍ച്ചു മറന്നു... ല്ലേ,”

ചിരിച്ചു കൊണ്ട്  പതിയെ പറഞ്ഞു..

അയാള്‍ ഒന്നും ഉരുവിടാതെ യശോദാമ്മയെ തെന്നെ  നോക്കി മുമ്പോട്ടു നീങ്ങുന്നു...

രാവിലെ എന്നും ടോര്‍ച്ചു കൊണ്ടു പോകുക പതിവാണ്,  ഊണ് ചിലപ്പോള്‍ കൊടുത്തു വിടലാണ്, ഏഴു മണിയായാല്‍ കട പൂട്ടും, സഹായത്തിനു ഒരു പയ്യനുണ്ട്, വൈകുന്നേരമായാല്‍ സുമി ഒരു മണിക്കൂര്‍ കടയില്‍ നില്‍ക്കും, ബാലന്‍നായര്‍ക്ക്  ഒന്ന് പുറത്തു പോയി വരാന്‍ അതോരാശ്വാസവുമാണ്.

“ നല്ല ഭംഗി! സുമീടമ്മയെ നാല് പെറ്റതാണെന്നാരും പറയില്ല്യ, ഇപ്പോഴും ഇരുപത്തിരണ്ടിന്‍റെ  മേനി...”

ടോര്‍ച്ചു വാങ്ങുന്നതിനിടയില്‍ അയാള്‍ അടക്കം പറഞ്ഞു

അത് കേട്ട് നാണത്താല്‍ താഴ്ന്നു പോയ മുഖം  യശോദാമ്മ മെല്ലെയുയാര്‍ത്തി ചുണ്ടിന്മേല്‍ ചുണ്ടിരുമ്മിക്കൊണ്ട് പറയുന്നു.

“ഈ ബാലേട്ടന്   ശൃംഗരിക്കാന്‍ കണ്ടൊരു നേരം, പ്രായപൂര്‍ത്തിയായ മക്കളുണ്ടെന്ന ഒരു പിചാരോംല്ല്യ, ആ രണ്ടാമത്തേതിനെ  എനിക്ക് പേടിയാ.. അതെങ്ങാനും കണ്ടാല്‍...... ശ്ശൊ..., പേടിയാവുണു... നിങ്ങടെ അതേ കൂട്ടു..”

“ആരാ.. രമ്മി മോളോ...?, എന്‍റെ കൂട്ടല്ലേ, സുമീടമ്മേടെ കൂട്ടല്ലല്ലോ?”

രണ്ടു പേരും ചിരിക്കുന്നു... പിന്നില്‍ നിന്നും രമ്മിയുടെ ഒച്ച

“അമ്മേ.. നോക്ക് ദേ മണിക്കുട്ടന്‍ (രാഹുല്‍) കുളിക്കാന്‍ വരണില്ല്യ”

രാഹുലിനെ ഓടിച്ചു വരുന്നു, അമ്മയെ ഒന്ന് വലയം വെച്ച് രമ്മിക്കു പിടി കൊടുക്കാതെ നേരെ തിരിഞ്ഞോടി അച്ഛമ്മയില്‍ അഭയം പ്രാപിക്കുന്നു.


വാരി പുണര്‍ന്ന അച്ഛമ്മ സാരിത്തുമ്പ് കൊണ്ട് ഉണ്ണിക്കുട്ടന്‍റെ തല മറച്ചു പിടിച്ചു രമ്മിയോടു കണ്ണ് കൊണ്ട് പോകാന്‍ ആംഗ്യം കാണിക്കുന്നു, രമ്മി അനുസരിക്കുന്നു.,

 അച്ഛമ്മ ഉച്ചത്തില്‍ പറയുന്നു..

“ഇവിടെ ഒരു ഉണ്ണിക്കുട്ടനും വന്നില്ലാ..”

അല്പം കഴിഞ്ഞു സാരിക്കുള്ളില്‍ നിന്ന് ഉണ്ണിക്കുട്ടന്‍ ചോദിച്ചു

“രമ്മ്യേച്ചി പോയോ അച്ഛമ്മേ..?”



“ പോയടാ.. കുട്ടാ. മോന് വാ....”

അച്ഛമ്മ സാരിത്തുമ്പ് മാറ്റി അവനോടു ചോദിച്ചു, എന്തിനാ മോനെ ഓടിച്ചത്?

“അത്.... അത്.. കുളിപ്പിക്കാന്‍ വേണ്ടിയാ..,”, അവന്‍ പറഞ്ഞു

അതെന്താ....... മോന് കുളിക്കണ്ടേ?... ചീത്ത കുട്ടികളല്ലേ അനുസരണക്കേട്‌ കാണിക്കാ..?
അയ്യേ...  ഉണ്ണിക്കുട്ടന്‍ നല്ല കുട്ടിയല്ലേ....? അതോ ചീത്തക്കുട്ടിയോ?

“അല്ല, ഞാന്‍ ചീത്തക്കുട്ടിയല്ല.!, ഉണ്ണിക്കുട്ടന്‍ കടുപ്പിച്ചു പറഞ്ഞു ..

അപ്പൊ പിന്നെ കുളിക്കണ്ടേ ഉണ്ണിക്കുട്ടാ..? ഉം.. വേണ്ടേ ?”

ങാ ... ഞാന്‍ കുളിക്കാം... ഞാന്‍ നല്ല കുട്ടിയാണ്....

എന്നാ വാ... ഇന്ന് മോനെ അച്ഛമ്മ കുളിപ്പിക്കാം, ന്താ....

ഉം..., അവന്‍ തലയാട്ടി, രണ്ടു പേരും ബാത്ത് റുമില്‍ കയറുന്നു.


സുമിക്ക് പത്തു മണിക്കാ ക്ലാസ്സ് തുടങ്ങുന്നത്, എസ്.എസ്.എല്‍.സിക്ക് ഡിസ്ടിങ്ങ്ഷന്‍ ഉണ്ടായിരുന്നു, സയന്‍സ് പഠിക്കാനായിരുന്നു മോഹം, രണ്ടു ബസ്‌ കയറി പട്ടണത്തില്‍ പോയി പഠിക്കുന്നതിന് അച്ഛനും അമ്മയും ഒരു പോലെ എതിര് നിന്നു, അവസാനം കവലയില്‍ അച്ഛന്‍റെ കടയില്‍ നിന്നും രണ്ടു ഫെര്‍ലോങ്ങു ദൂരെയുള്ള ഒരു പ്രൈവറ്റ് ആര്‍ട്സ്&കൊമ്മേര്‍സ്  കാളേജില്‍ ഫോര്‍ത്ത് ഗ്രുപ്പ് കൊമ്മേര്‍സിനു ചേര്‍ത്തു,

ഒരു ദിവസം യശോദാമ്മ ഒരു ബ്ലൌസ് കൊണ്ട് വന്നു സുമിയോട് പറയുന്നു.

“മോളെ സുമീ...... വടക്കേതിലെ സുമതിയുടെ മകള്‍ ടൈല റിംഗ് പഠിച്ചു സ്വന്തമായി തൈക്കാനും തുടങ്ങീത്രെ... ദാ ... കണ്ടോ..? ഈ ബ്ലൌസ് അവള്‍ തൈച്ചതാ, കൊള്ളാമോടീ..?

സുമിക്ക് കാര്യം പിടി കിട്ടി, ഇതിനു മുമ്പും അമ്മ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ.. തയ്യല്‍ പഠിക്കുന്നത് നല്ലതാണ്, ഒന്നുല്ലേല്‍ നമ്മുടെ കീറിയ ഉടുപ്പെങ്കിലും നന്നാക്കാമല്ലോ..?

പുസ്തകം മേശയില്‍ കുത്തി അടുക്കി വയ്ക്കുന്നതിനിടയില്‍ സുമി ഒരു കൂസലുമില്ലാതെ പറഞ്ഞു..

“ഏയ്‌.. അത്രൈക്കങ്ക്ട് നന്നായിട്ടൊന്നൂല്ല്യ”,

ഒളി കണ്ണിട്ടു അമ്മയെ നോക്കുന്നു....പാവം അമ്മ ബ്ലൌസിനെ തിരിച്ചും മറിച്ചും നോക്കുന്നു...

“ഇതിനെന്താ കുഴപ്പം, ഞാന്‍ ഇട്ടു കാണിച്ചു തരാം, എന്നിട്ട് നീ പറ... ഹും... ദേ ഞാനിപ്പോ വന്നു.

യശോദാമ്മ ബെഡ് റുമില്‍ പോയി ബ്ലൌസ് ധരിച്ചു സുമിയെ കാണിക്കുന്നു...

“നോക്കിക്കേ.. ഇപ്പൊ എങ്ങിനിരിക്കുന്നു...? പാകമാണോ??”

യശോദാമ്മ ചോദിച്ചു...

ഓടി വന്ന സുമി അമ്മയെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ കൊടുക്കുന്നു, അമ്മയുടെ രണ്ടു തോളത്തും കൈ വെച്ച് മുഖം നോക്കി പറഞ്ഞു..

“യശോദാമ്മ സുന്ദരിയായിരിക്കുണു” എന്നു പറഞ്ഞുകൊണ്ട് ചൂണ്ടുവിരലും തള്ളവിരലും കൊണ്ട്  മൂക്ക് പിടിചൊന്നു കുലുക്കി..

നിറഞ്ഞ പുഞ്ഞിരിയോടെ സുമിയുടെ കൈ എടുത്തു മാറ്റി അവളുടെ കീഴ്ചുണ്ട് പിച്ചിക്കൊണ്ട് യശോദാമ്മ പറഞ്ഞു..

“ പോടീ.. നിനക്കും അച്ഛനും കളിയാക്കാന്‍ എന്നെ മാത്രമേ കിട്ടിയുള്ളൂ..!”



അവര്‍ അങ്ങിനെയാ... പുറത്തു നിന്നും കാണുന്നവര്‍ കൂട്ടുകാരികള്‍ എന്നേ വിചാരിക്കൂ.. എന്തും പരസ്പരം തുറന്നു പറയും, രണ്ടു പേരുടെ മനസ്സിലും ഒന്നും ഒളിക്കാനില്ല, ചില കാര്യത്തില്‍ യശോദാമ്മയെക്കാളും  കുര്‍മ്മത സുമിക്കായിരിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത, സഹന ശേഷി... എല്ലാം ഒത്തിണങ്ങിയ പ്രകൃതമാണ് സുമിയുടെത്.

തുടരും...


അസീസ്‌ ടി.വി. പട്ള
  
തുടരുന്നു...!

(നോവല്‍)


അമ്മുവിന്‍റെ ലോകം..
....
നിറഞ്ഞ പുഞ്ചിരിയോടെ സുമിയുടെ കൈ എടുത്തു മാറ്റി അവളുടെ കീഴ്ചുണ്ട് പിച്ചിക്കൊണ്ട് യശോദാമ്മ പറഞ്ഞു..

“ പോടീ.. നിനക്കും അച്ഛനും കളിയാക്കാന്‍ എന്നെ മാത്രമേ കിട്ടിയുള്ളൂ..!”
....
അവര്‍ അങ്ങിനെയാ... പുറത്തു നിന്നും കാണുന്നവര്‍ കൂട്ടുകാരികള്‍ എന്നേ വിചാരിക്കൂ.. എന്തും പരസ്പരം തുറന്നു പറയും, രണ്ടു പേരുടെ മനസ്സിലും ഒന്നും ഒളിക്കാനില്ല, ചില കാര്യത്തില്‍ യശോദാമ്മയെക്കാളും  കുര്‍മ്മത സുമിക്കായിരിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത, സഹന ശേഷി... എല്ലാം ഒത്തിണങ്ങിയ പ്രകൃതമാണ് സുമിയുടെത്.


“സുമീ... നിനക്ക് കാളെജു കഴിഞ്ഞു ഒത്തിരി സമയമുള്ള തല്ലേ?, പോരാത്തതിന് കവലയിലെ നമ്മുടെ കെട്ടിടത്തില്‍ തന്നെയല്ലേ ഈ തയ്യല്‍ സ്കൂള്‍?, ഒരാറു മാസത്തെ കാര്യമല്ലേ?, മോള്‍ക്ക് പഠിച്ചൂടെ?”
ആ ചോദ്യം യശോദാമ്മയുടെ ഹൃത്തില്‍ നിന്നാണെന്നു മനസ്സിലാക്കിയ സുമി അമ്മയെ അനുസരിക്കുന്നു...

“ശരിയമ്മേ... അച്ഛന്‍ സംമ്മതീക്കാച്ചാ..  നിക്കൊരു കൊഴോപൊല്ല്യ...”

അവള്‍ തുറന്നു പറഞ്ഞു

യശോദാമ്മ സന്തോഷത്താല്‍ അവളെ മാറോട് ചേര്‍ത്ത് വെച്ച് ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു..

“അത് ഞാന്‍ സമ്മതിപ്പിക്കാം....”

അന്നൊരു തിങ്കളാഴ്ചയായിരുന്നു...
ഉണ്ണിക്കുട്ടനും സ്കൂളില്‍ പോയി, സുമി കാളെജില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ട്‌, വടക്കേ പറമ്പിലൂടെ കുറുക്കു വഴിയിലൂടെ ചെന്നാല്‍ നേരെ വിശാലമായ പാടം, അത്  കഴിഞ്ഞു കേറുന്നതു  നേര്‍ത്ത ഒരു ഇടവഴിയിലേക്ക്.,

ഇടവഴിയിലൂടെ  കഷ്ടിച്ച് ഒരു ബൈക്കിനു കടന്നു പോകാം, ഇടത്തോട്ടു പോയാല്‍ വളരെ പഴക്കമുള്ള ഒരമ്പലമുണ്ട്, ഗണപതിയാ പ്രതിഷ്ഠ, കേട്ടവര്‍ കേട്ടവര്‍ ദൂരെ ദിക്കിന്നു വരെ വരാറുണ്ട്, സുമിയും അമ്മയും ഒന്നോ രണ്ടോ പ്രാവശ്യം അച്ഛന്‍റെ കൂടെ ചെറുപ്പത്തില്‍ പോയിട്ടുണ്ട്.

വലത്തോട്ട് നടന്നാല്‍ കവലയിലേക്കുള്ള ടാറിട്ട റോട്ടിലെക്കെത്താം വീണ്ടും വലത്തോട്ടു തിരിഞ്ഞാല്‍ കവലയിലെത്താം., ടൌണില്‍ പോകാന്‍ അവിടെ നിന്നും വേണം ബസ്സ്‌ കയറാന്‍.

വീട്ടുമുറ്റം വരെ കാറ് വരുന്ന വഴി വേറെയുണ്ട്.,  എല്ലാം കൂടി ഒരു പത്തു മിനിട്ട് നടക്കണം വീട്ടില്‍ നിന്നും സ്കൂളിലെത്താന്‍.

അച്ഛമ്മ കോലായിയില്‍ സാമ്പാറിനുള്ള കറിക്കൂട്ടുകള്‍ അരിഞ്ഞു കൊണ്ടിരിക്കുന്നു,  കടയിലുള്ള ഒട്ടുമിക്ക പച്ചക്കറികളും ബാലന്‍ നായര്‍ കൊടുത്തു വിടും, വെള്ളരി, ചേന, ചരങ്ങ,വഴുതനങ്ങ, വെണ്ട, പടവലങ്ങ, ബീന്‍സ്‌, പച്ചവാഴക്ക,  മുരിങ്ങ, ഉരുളക്കിഴങ്ങ്, ബാകിയുള്ള ഒറ്റ മുരിങ്ങക്കായ നുറുക്കിക്കഴിഞ്ഞു, പാത്രത്തിലാക്കി  യശോദാമ്മയ്ക്ക് കൊടുക്കുന്നു.

യശോദാമ്മ അടുപ്പത്തു വച്ച ഓട്ടുരുളിയില്‍ കുറച്ചു വെളിച്ചെണ്ണ തൂവി കായം, തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ് വറ്റല്‍ മുളക് കൊത്തമല്ലി എല്ലാം അരപ്പിനു വേണ്ടി വെവ്വേറെ മൊരിച്ചെടുക്കുന്നു,
അപ്പുറത്തെ അടുപ്പില്‍ വേവാന്‍ വെച്ച തുവര പരിപ്പ് പാകത്തിന് വെന്തിരിക്കുന്നു.,
പശുവിന്‍റെ കരിച്ചില്‍ കേള്‍ക്കുമ്പോള്‍  തൊഴുത്തില്‍ നിന്ന് മാറ്റിക്കെട്ടാന്‍ വൈകി എന്നോര്‍ത്ത് ധൃതിപ്പെടുന്നു.

അരിഞ്ഞെടുത്ത പച്ചക്കറിക്കൂട്ടുകള്‍ അതിന്‍റെ നേരെ ഇരട്ടി   വെള്ളം ഒഴിച്ച് ഇത്തിരി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു അടുപ്പത്തു വയ്ക്കുന്നു.

കുറച്ചു പുളി വെള്ളത്തില്‍ കുതിര്‍ത്തു വച്ചു., വറുത്തെടുത്ത  ചേരുവകള്‍ മിക്സിയിലിട്ട് പോടിചെടുത്തു, അപ്പോഴേക്കും കറിക്കൂട്ട് പാകത്തിന് വെന്തു വന്നു, വേവിച്ചു വെച്ച പരിപ്പ് തിളയ്ക്കുന്ന കറിക്കൂട്ടിലോഴിച്ചു, പൊടിച്ചെടുത്ത ചേരുവകളും പുളി വെള്ളവും ചേര്‍ത്തു .. നന്നായിളക്കി അടച്ചു വയ്ക്കുന്നു.

ഓട്ടുരുളിയില്‍  വീണ്ടും അല്പം വെളിച്ചെണ്ണയൊഴിച്ചു ഉണക്ക ഉണ്ടമുളകും കറിവേപ്പിലയും പാകത്തിന് ചൂടാക്കി എണ്ണയോടെ തിളയ്ക്കുന്ന സാമ്പാറില്‍ ഒഴിക്കുന്നു....

ശീം.... എന്നോരോച്ചയോടെ ഇളം മഞ്ഞ നിറത്തിലുള്ള  സാമ്പാറില്‍ കറുത്ത ഉണ്ടമുളക് വിതരിക്കിടക്കുന്ന പച്ച കറിവേപ്പിലയില്‍ പൊങ്ങിക്കിടന്നു,,  മനം കവരുന്ന തനി, പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സമ്പാറിന്‍ ഗന്ധം ആ പരിസരമാകെ തളം കെട്ടി നിന്നു.

തോരന്‍ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് യശോദാമ്മ.,
സൈതാലിക്ക കഷ്ണം മീനോ, കരിമീനോ കിട്ടിയാല്‍ ആദ്യം ബാലന്‍ നായര്‍ക്ക് എത്തിക്കും, യശോദാമ്മ തികഞ്ഞ ഒരു സസ്യഭൂക്കായിരുന്നു, ബാലാമണിയമ്മ നന്നായി മീന്‍ കറി  ഉണ്ടാക്കും, കുട്ടികള്‍ക്കും ഇഷ്ടം, കുറെ കഴിഞ്ഞാണ് യശോദാമ്മ പൊരിച്ച മീന്‍ തെന്നെ കഴിക്കാന്‍ തുടങ്ങിയത്.
കവലയില്‍ നല്ല നാടന്‍ കോഴി കണ്ടാല്‍ ബാലന്‍ നായര്‍ അവിടന്ന് തെന്നെ അതിനെ കൊന്നു തൊലിയുരിഞ്ഞു വീട്ടിലെത്തിക്കും, ഒരു പ്രാവശ്യം വീട്ടില്‍ കോഴിയെ കഴുത്തു പിരിച്ചു കൊല്ലുന്ന കണ്ട യശോദാമ്മ പറഞ്ഞു..\

“ ഇനി ഇവിടെ, കുട്ട്യോളെ മുമ്പില്‍ വെച്ച് വേണ്ട.”

പിന്നീടൊരിക്കലും ബാലന്‍ നായര്‍ ജീവനുള്ള കോഴിയെ കൊണ്ട് വരുകയോ കൊടുത്ത് വിടുകയോ ചെയ്തിട്ടില്ല.,  അത്രയ്ക്കും നര്‍മലമാണ് യശോദാമ്മയുടെ മനസ്സ്.., ശുദ്ധ വും!.

തുടരും...

അസീസ്‌ ടി.വി. പട്ള

No comments:

Post a Comment