Thursday 7 April 2016

മിനികഥ / ഉപദേശം / കുന്നിൽ ഹരിസ്‌

മിനികഥ

ഉപദേശം

കുന്നിൽ ഹരിസ്‌

തന്റെ പ്രസംഗം കേൾക്കാൻ എത്തിയ  നിഷ്കളങ്കരായ
നാലഞ്ച് വൃദ്ധന്മാരെ നോക്കി അദ്ദേഹം ഘോര ഘോരം ഗർജ്ജിച്ചു.
ലഹരിയുടെ ദൂഷ്യ വശങ്ങളെ പറ്റി ,
അതുപയോഗിച്ചാലുണ്ടാകുന്ന നരക ശിക്ഷയെ പറ്റി .....

എന്നിട്ട് അദ്ദേഹം ഒരു നെടു വീർപ്പൊടെ ആത്മഗതം ചെയ്തു.

''നാഥാ.. ഞാനെന്റെ  ദൗത്യം  നിർവഹിച്ചിരിക്കുന്നു...''

യോഗം പിരിഞ്ഞു. പാതിരായ്ക്ക്  ഇരുണ്ട വെളിച്ചത്തിൽ അയാൾ ഏതാനും യുവാക്കളോട്
സംസാരിച്ചത് അവിടെ അന്നേവരെ നിലനിന്നിരുന്ന സാമുദായിക സൌഹാർദ്ദത്തിനു കത്തിവെച്ച്  സംഘർഷത്തിനുള്ള സാധ്യത ഒരുക്കുന്നതിനെകുറിച്ചായിരുന്നു.

നത്തും കൂമനും വവ്വാലും അയാൾക്ക് ഉറങ്ങാതെ  കാവലിരുന്നു.
------------------------------
കുന്നിൽ ഹരിസ്‌

No comments:

Post a Comment