Saturday 2 April 2016

മിനിക്കഥ / അബുമുനീബ്

മിനിക്കഥ



മഴ ചാറ്റുന്നുണ്ട്, പള്ളിക്കാട്ടില്‍ ഖബര്‍ കുഴിക്കാന്‍ ആ നാട്ടിലെ തഴക്കവും പഴക്കവും ചെന്ന മൂന്നു പേരിലൊരാള്‍ അസുഖ ബാധിതനാണ്, മറ്റു രണ്ടു പേര്‍ സ്ഥലത്തില്ല., മമ്മട്ടിയും കൂന്താലിയുമെടുത്തു പുതു തലമുറയ്ക്ക് ശീലവുമില്ല!



“മമ്മദ്ക്ക” വല്യ പരിചയമില്ലെങ്ങിലും കുഴിക്കാന്‍ തെന്നെ തീരുമാനിച്ചു, അകക്കബറിലെത്തിയപ്പോള്‍ അരുവിലെ പഴയ ഒരു ഖബറിന്‍റെ ചുമരിടിഞ്ഞു ഒരസ്ഥികൂടം ചിരിക്കുന്നത് പോലെ തോന്നി, പെട്ടെന്നൊരുള്‍ ഭയം പിടികൂടിയെങ്കിലും മുകളില്‍ നില്‍ക്കുന്നവരെ  അറിയിക്കാത്ത മമ്മദ്ക്ക തന്‍റെ അവസ്ഥയും ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് വിതുമ്പി..



പെട്ടെന്നാണ് മിന്നുന്ന ഒരു വസ്തു ശ്രദ്ധയില്‍പെട്ടത്, ശരിയാണ് മുന്‍ നിരയിലെ രണ്ടു പല്ലുകള്‍ വീണു കിടക്കുന്നു, ജീവിച്ചിരുന്നപ്പോള്‍ പെരുമ നടിക്കാന്‍ കൊണ്ട് നടന്ന സ്വര്‍ണ്ണപ്പല്ലുകള്‍!,



ചിതലിന് പോലും വേണ്ടാത്ത ഈ ലോഹം എന്ത് പുണ്യമാണ് നിങ്ങള്‍ക്ക് നല്‍കിയത്, പെരുമക്ക് പകരം സാധാരണ പല്ല് പിടിപ്പിച്ചു വല്ല സ്വദഖയോ ധാനമോ ചെയ്തിരുന്നെങ്ങില്‍...

മമ്മട്ടിയില്‍  മണ്ണ് വാരി മറയ്ക്കുന്നതിനിടയില്‍ ഒരുള്‍ക്കിടിലത്തോടെ ആ ചോദ്യം നുരഞ്ഞു പൊങ്ങി.



അബുമുനീബ്

No comments:

Post a Comment