Saturday 2 April 2016

മിനിക്കഥ / അസീസ ടി.വി. പട്ള

മിനിക്കഥ

ഔട്ടിംഗിനു പോകാന്‍ തയ്യാറാകുന്ന കുടുംബത്തെ കാത്തിരുന്നു മുഷിഞ്ഞ അയാള്‍ സെറ്റിയിലിരുന്നു വാട്ട്സപ്പില്‍ കണ്ണോടിച്ചു, ഡിഗ്രിക് പഠിച്ച സഹാപാടിയുടെയ് മരണ വാര്‍ത്ത അയാളെ സ്തബ്ദനാക്കി പൂര്‍വ്വകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.



എണ്‍പതുകളില്‍ ഒരു നവംബര്‍ മാസത്തില്‍ അവസാനത്തെ  സ്റ്റോപ്പ്‌ ആയ മായിപ്പാടിയില്‍ ബസ്‌ നിര്‍ത്തി, എന്നത്തേതിലും കാല്‍ മണിക്കൂര്‍ വൈകി., അയാള്‍ ധൃതിയില്‍ നടന്നു, മറ്റുള്ളവര്‍ ഇറങ്ങുന്നതിനു മുമ്പ് പച്ചപ്പട്ടണിഞ്ഞ പുഞ്ച്ചപ്പാടം താലപ്പോലിയോടെ അയാളെ സ്വീകരിച്ചു, പട്ടു വസ്ത്രത്തില്‍ സ്വര്‍ണ്ണനൂലിന്‍  കരവിരുത് പോല്‍  വളഞ്ഞു പുളഞ്ഞ വരമ്പിലൂടെയുള്ള വെച്ചു വെച്ചുള്ള നടത്തം വേഗത കുറച്ചു, പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യന്‍ അവസാന മിനുക്കു  പണിക്കുള്ള  തയ്യാറെടുപ്പിലാണ്, പറവകള്‍ വാസസ്ഥലം ലക്‌ഷ്യം വെച്ച് കലപില കൂട്ടി പറന്നകന്നു..

ഇടയ്ക്കു കിഴക്ക് നിന്നും വന്ന മന്ദമാരുതന്‍ കര്‍ഷകര്‍ വെള്ളം തെളിക്കുന്ന പച്ച്ചക്കറി പാടത്തിലെ ജലകണങ്ങളിലലിഞ്ഞ പൂമ്പൊടിയുടെ ഹൃദയ സുഗന്ധം അയാളെ താഴുകിപ്പോയി, നീര്‍കോലിയുടെ വായിലകപ്പെട്ട മാക്രിക്കുഞ്ഞിന്‍റെ പ്രാണരോധനം കാതില്‍ നിന്നും മറഞ്ഞു, ഡിഗ്രിക്ക് പഠിക്കുന്ന കാലം, ആത്മനിര്‍വൃതിയോടെ ആദ്യക്ലാസ്സില്‍  സീറ്റിലിരുന്നതും ഇംഗ്ലീഷ് പ്രോഫെസ്സറുടെ ചടുലതയാര്‍ന്ന സാഹിത്യ വിസ്മയത്തില്‍ കോരിത്തരിച്ചു പോയതും അയാള്‍ ഓര്‍ത്തു... അടുത്ത സീറ്റിലിരുന്ന കൂട്ടുകാരനാണ് വിട പറഞ്ഞിരിക്കുന്നത്...

“ഉപ്പാ.... ഞങ്ങള്‍ റെഡി..., ഇന്ന് ഡി.എസ്.എഫില്‍ പോകാം ഉപ്പാ....ഇളയവള്‍ കെഞ്ചി”,

പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്ന അയാള്‍ അണ  പൊട്ടിയൊഴുകുന്ന നിറമിഴികളെ  മക്കളില്‍ നിന്നും മറച്ചു വെയ്ക്കാന്‍ നന്നേ പാട് പെടുന്നുണ്ടായിരുന്നു.


അസീസ ടി.വി. പട്ള

No comments:

Post a Comment