Monday 4 April 2016

മിനിക്കഥ / ജനാസ.../ അബുമുനീബ്

മിനിക്കഥ


ജനാസ...

വീട്ടിന്‍റെ അകത്തളങ്ങളില്‍ നിന്നുള്ള ഇട വിട്ടുള്ള തേങ്ങലും നിലവിളിയുമൊഴിച്ചാല്‍ പൂമുഖവും മുറ്റവും പൊതുവേ ദു:ഖസാന്ദ്രമായിരുന്നു.

ഇരുപത്താറു വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ടു സൈനുക്ക നാട്ടിലേക്ക് പറിച്ചു നട്ടിട്ടു നാല് വര്‍ഷത്തോളമായി, മൂത്ത മകളുടെ നിക്കാഹിനു കൈ നീട്ടാന്‍ എത്തപ്പെടാന്‍ പറ്റാത്ത സങ്കടം... അവളെക്കാണുമ്പോള്‍.. കുറ്റബോധം പോലെ... ഉപ്പ ജീവിച്ചിരുന്നിട്ടും.. ഓര്‍ക്കുമ്പോള്‍ അറിയാതെ അണപൊട്ടിയൊഴുകും,


കാര്യങ്ങള്‍ മനസ്സിലാക്കിയ മകള്‍ ഭാവി ജീവിതം ഭാസുരമാക്കിത്തന്ന പിതാവിനെ വാനോളം പുകഴ്ത്തും, പ്രാര്‍ത്ഥിക്കും, ഇനിയും പെണ്മക്കള്‍ ഉണ്ടായിരുന്നെങ്ങിലെന്നു കണ്ണുകള്‍ തുടക്കുമ്പോള്‍ അയാള്‍ ആശിച്ചു പോയി..

അടുത്തയാഴ്ച നടക്കേണ്ട ചെറിയ മകളുടെ നിക്കാഹെങ്കിലും തന്‍റെ കൈ കൊണ്ട് നടത്തണമെന്ന ആഗ്രഹം ബാക്കി വെച്ച്  സംശയത്തിനു വഴിയോരുക്കാതെ “അറ്റാക്ക്‌” എന്ന  മൌനാനുമതിയിലേക്ക് വഴുതി വീണു സൈനുക്ക നമ്മെ പിരിഞ്ഞിരിക്കുന്നു.

മയ്യിത്ത് കട്ടില്‍ താങ്ങിപ്പിടിച്ചു പൂമുഖത്ത് വെച്ചു, മയ്യത്ത് കുളിപ്പിക്കനെടുത്തു.

ഒരപരിചിതന്‍, യാത്രാക്ഷീണം മുഖത്തുണ്ട്‌, മുറ്റത്തേക്ക് കയറി അകത്തു കയറാതെ മൂലയില്‍ ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ഇരുന്നു,  തന്‍റെ കാലന്‍കുട ചാരെ വച്ചു,  പ്രാര്‍ത്ഥനാനിര്‍ഭരനായി., കണ്ണുകള്‍  നിറയുന്നു.. മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ പാടുപെടുന്നു..

മയ്യത്ത് കഫന്‍ ചെയ്തു മുഖം മാത്രം ബാക്കിവെച്ചു ഒരാള്‍ പുറത്തേക്ക് തലയിട്ടു ഒച്ചത്തില്‍ പറഞ്ഞു
“മയ്യത്ത് കാണാന്‍ ബാക്കിയുള്ളാള്‍  ബന്നോളി...”

അപരിചിതനെ ശ്രദ്ധിച്ച പരേതന്‍റെ അടുത്ത ബന്ധു  ചോദിച്ചു
“അല്ലാ... നിങ്ങള്‍ മയ്യിത്ത് കണ്ടിട്ടില്ലല്ലോ?.. കാണണ്ടേ?.”

“ വേണ്ട ” കണ്ണുകള്‍ തുടച്ചു കൊണ്ട് അയാള്‍ പ്രതികരിച്ചു..

ബന്ധു വിട്ടില്ല
“ മയ്യത്ത് നോക്കല്‍ സുന്നത്തല്ലേ, നിങ്ങളെന്താ.. വിട്ടു നിക്കുന്നത്...?”

“സുന്നത്ത് അല്ലാത്തത് കൊണ്ട് തെന്നെ''

വീണ്ടും ഗദ്ഗദം.   ''മയ്യത്ത് കാണുക എന്നുള്ളത് പ്രവാചക ചര്യയില്‍ പെട്ടതല്ല, സൈനുന്‍റെ  രൂപം എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു, ഗള്‍ഫില്‍ ഇരുപ്പത്തഞ്ചു വര്‍ഷത്തോളം ഒരേ റൂമില്‍ ഒന്നിച്ചുണ്ട് കഴിഞ്ഞവരാണ് ഞങ്ങള്‍, മകളുടെ നിക്കാഹിനു ഇന്നലെയും ഫോണില്‍ ക്ഷണിച്ചിരുന്നു...

ഞാ.. ഞാന്‍ കാത്തു നില്‍ക്കുന്നത് അവന്‍റെ ജനാസയെ അനുഗമിക്കാനാണ്.. എനിക്ക് മുമ്പേ അവന്‍ പോയല്ലോ...!” അയാള്‍ അറിയാതെ തേങ്ങിപ്പോയി...

ബന്ധു സമാധാനിപ്പിച്ചു .. എന്നിട്ട് പറഞ്ഞു :
''ഞാന്‍ വിചാരിച്ചത് മയ്യത്ത് കാണല്‍ സുന്നത്താണെന്നായിരുന്നു.... ഒന്നും വിചാരിക്കരുത്... ''

 അവര്‍ മയ്യത്തിനെ അനുഗമിക്കുമ്പോൾ രണ്ടു കീറാത്തായിരുന്നു മനസ്സ് മുഴുവൻ...




അബുമുനീബ് 

No comments:

Post a Comment