Thursday 7 April 2016

മിനി കഥ / തിരിച്ചറിവ്‌ / മഹമൂദ് പട്ള

മിനി കഥ


തിരിച്ചറിവ്‌
---------------------------

മഹമൂദ് പട്ള

ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിയാൻ തുടങ്ങുന്നതേ ഉള്ളൂ !   തിരക്ക് പിടിച്ച ജീവിതത്തി
നിടയിൽ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ നേരത്തെ അയാൾ തൻറെ ബിസ്സ്നസ്സ്‌ സാമ്രാജ്യം ലക്ഷ്യം വെച്ച്  വീട്ടിൽനിന്നും പുറപ്പെട്ടിരുന്നു.

വെളിച്ചം വീണ്തുടങ്ങുമ്പോൾ തന്നെ റോഡിൽ വാഹനങ്ങളുടെ വൻ നിര തന്നെ  കാണാമായിരുന്നു. ശബ്ദങ്ങൾ കൊണ്ട്  മലിനമായികൊണ്ടിരികുന്ന അന്തരീക്ഷവും! ഇതിനിടയിൽ ശബ്ദിച്ച മൊബൈൽ ഫോൺ അയാളെ കൂടുതൽ അലോസരപെടുത്തി .

തന്റെ മകനെ കുറിച്ചുള്ള പരാതികൾ .കുറേ ദിവസമായി അയാൾ  കേൾക്കാൻ തുടങ്ങിയിട്ട്. ഇന്ന് സ്കൂളിൽ ചെല്ലാൻ പറഞ്ഞിരുന്നു. ഫോൺ കോൾ രൂപത്തിൽ  വന്ന പ്രിൻസിപ്പാളിന്റെ  വാക്കുകൾ അയാളെ സ്കൂളിലേക്ക് പോകാൻ നിർബന്ധിതനാക്കി.  അപ്പോഴും തന്റെ ബിസ്സ്നസ്സുകൾ  ആയിരുന്നു മനസ്സിൽ !

സ്കൂളിൽ എത്തിയ അയാൾ ലഹരി പദാർഥങ്ങളുടെ ഉപയോഗം  ശീലമാക്കിയ തന്റെ മകനെ കുറിച്ചുള്ള  വിവരണങ്ങൾ അവന്റെ ക്ലാസ് അധ്യാപികയിൽ നിന്ന്  ഒരു ഞെട്ടലോടെയാണ് കേട്ടത്.  അതയാളെ സ്തബ്ധനാക്കി. തൊണ്ട വരണ്ടത് പോലെ തോന്നി. പ്രിൻസിപ്പാളിന്റെ മേശപ്പുറത്തുള്ള കുപ്പി വെള്ളം മുഴുവനും അയാൾ കുടിച്ചു തീർത്തു .....

മകൻ അന്നും ക്ലാസ്സിൽ ആബ്സന്റായിരുന്നു. കുറച്ചു ആഴ്ചകളായത്രെ ഈ പതിവ്. വല്ലപ്പോഴും വരും. ഒന്നും മിണ്ടില്ല.  ക്ലാസ്ടീച്ചറിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി മടങ്ങുമ്പോൾ അയാൾ അറിയാതെ ഒളിഞ്ഞും പതിഞ്ഞും ലഹരി പദാർത്ഥങ്ങളുടെ വൻ മാഫിയ തന്നെ ചുറ്റും ചിരിച്ച് അട്ടഹസിക്കുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.

മകന്റെ മാനസിക വളർച്ചയും ശാരീരിക മാറ്റങ്ങളും അറിയാൻ ഞാൻ ശ്രമിച്ചില്ലത്രേ ! മകന്റെ മാറ്റങ്ങൾ കണ്ടറിയാൻ,  വഴിതെറ്റുന്നുണ്ടോന്ന് മനസ്സിലാക്കുവാൻ ഒരു രക്ഷിതാവെന്ന നിലക്ക് എനിക്ക് കഴിഞ്ഞില്ലത്രേ !
പ്രിന്സിപ്പാളിന്റെ വാക്കുകൾ അയാളെ .......

ശരിയാണ് മാഷ് പറഞ്ഞത് വളരെ ശരിയാണ്.  വീട്ടിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം  അവനു ഞാൻ നൽകിയില്ല.  അവന്റെ  പ്രശ്നങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല.

സ്വന്തം മനസാക്ഷിയോട് സങ്കടങ്ങൾ ഏറ്റുപറഞ്ഞു കൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ച് തന്റെ മകന്റെ അടുത്തേക്ക് പോകുമ്പോൾ.....

ഉയരങ്ങൾ കീഴടക്കാനുള്ള തിരക്കിനിടയിൽ  ഒറ്റപ്പെടലിലൂടെ ലഹരിയെന്ന വൻ വിപത്തിന് അടിമപ്പെടുന്ന  മക്കളെ മനസ്സിലാകാൻ വൈകിവന്ന തിരിച്ചറിവ് അയാളിൽ പ്രകടമായിരുന്നു!!

'' വൈകിയിട്ടില്ല, ഇനിയൊട്ടു വൈകിക്കുകയുമരുത് ''
ടീച്ചറുടെ സാന്ത്വനം അപ്പോഴും അയാളിൽ പ്രതീക്ഷയുടെ നേർത്ത പ്രതീക്ഷ നൽകുന്നത് പോലെ ......

1 comment:

  1. വൈകിയിട്ടില്ല, ഇനിയൊട്ടു വൈകിക്കുകയുമരുത് '' 

    ReplyDelete