മഹമൂദ് പട്ള
__________
കണ്ണിമച്ചിമ്മാതെ
________________
യുവത്വമെന്ന വസന്തകാലത്തിന്റെ ആസ്വാദനം ഉള്ളിൽ ഒതുക്കി, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
പഠനം പാതിവഴിയിൽ നിർത്തിവെച്ച്, ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ,
പടിവാതിക്കൽ അവനേയും നോക്കി "ഉമ്മ" നിൽപുണ്ടായിരുന്നു.
കണ്ണിമചിമ്മാതെ!
ബോംബെയെന്ന മഹാനഗരത്തിൽ ജോലിക്കായുള്ള അലച്ചിലുകൾ
കിടയിലും പിന്നീടുള്ള പ്രവാസ
ജീവിതത്തിന്റെ തുടക്കത്തിലും ഈ മരുഭൂമിയുടെ ഊഷരമായ ജീവിത പരിസരത്തുനിന്നും രക്ഷപെടാൻ കൊതിക്കുമ്പോഴും അവനെ ആശ്വസിപ്പിക്കുവാൻ,
" ഉമ്മ " ഉണ്ടായിരുന്നു!
ഇടയ്കിടെ നാട്ടിൽ വരുമ്പോൾ പിറന്ന
മണ്ണിന്റെ സ്പർശനമേല്കുമ്പോൾ, ഗ്രഹാധുരത്വ മുണർത്തുന്ന ഓര്മകൾ
ഓടിയെത്തുമ്പോഴും,
അവനേയുംകാത്ത് പടിവാതിക്കൽ നില്കുന്നഉമ്മയായിരുന്നു അവന്റെ മനസ്സിൽ !
ഉമ്മയുമൊത്തുള്ള കുഞ്ഞുന്നാൾ ഓര്മകൾ സമ്മാനിക്കാറുള്ള 'തറവാട്' കുറച്ചുനാൾക്കുമുമ്പ് 'ജെ സി പി യുടെ
കരങ്ങളാൽ ടിപ്പർ ലോറി' എടുത്ത്
കൊണ്ടുപോകുമ്പോൾ,
കണ്ണുനീർ കണങ്ങൾ ഭൂമിയിൽ വീഴാതെ അവൻ നോക്കിനിന്നു!!
" ഉമ്മ" വിട്ടുപിരിഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ,
അതിനിടയിൽ കടന്ന് പോയ ഓരോനിമിഷവും"ഉമ്മ " എന്ന സ്നേഹനിഥിയെ കണ്ടു കൊണ്ടിരുന്നു അവൻ !
കണ്ണിമച്ചിമ്മാതെ!!!
മഹമൂദ് പട്ള.
____________________________

No comments:
Post a Comment