Friday, 26 May 2017

PYF വിദ്യാർഥി കൂട്ടായ്മയ്ക്ക്* *പശ്ചാത്തലമൊരുക്കുമ്പോൾ / അസ്ലം മാവില

*PYF വിദ്യാർഥി കൂട്ടായ്മയ്ക്ക്*
*പശ്ചാത്തലമൊരുക്കുമ്പോൾ*
_________________

അസ്ലം മാവില
_________________

ജാസിർ , ഈസ, ഷഫീഖ്, ജാബിർ, സബാഹ്, അനസ്, ലതീഫ് , ഷബീഹ്, ശാഫി,  അബ്ദല്ല, റിസ്വാൻ, അബ്നാസ്, ഹൈദർ,  സാൻ .... ഇവരെയാണ്   മിനിഞ്ഞാന്ന് ഞാൻ കരിയർ ഗൈഡൻസ് മീറ്റിൽ PYF ന്റെ സംഘാടകരായി ഓടിച്ചാടി നടക്കുന്നത് കണ്ടത്. നല്ലൊരു നിര. "ഗഡിബിഡിയില്ലാത്ത" പയ്യന്മാർ. കുറച്ച് കൂടി ഗൈഡൻസും എക്സ്ട്രാ ക്ലാസ്സുകളും കിട്ടിയാൽ പിടിച്ചാൽ കിട്ടാത്ത സംഘാടക മികവിലേക്ക് ഉയരാൻ സാധ്യതയുള്ള കുട്ടികൾ!

ഇവർ മാത്രമായാൽ മതിയോ ? പോരല്ലോ! ബാക്കിയുള്ളവർ കൂടി ഇതിന്റെ ഭാഗമാകണ്ടേ? ആകണമല്ലോ.

അതിന്  പത്ത് കഴിഞ്ഞ കുട്ടികൾ മുതൽ ഉന്നത ബിരുദ വിദ്യാർഥികൾ വരെ ഇതിന്റെ ഭാഗമാകണം. ഇപ്പറഞ്ഞ വിഭാഗം (വിദ്യാർഥികൾ) നമുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ടുതാനും.

If you agree me or not, പബ്ലിസിറ്റിയുടെ കാര്യത്തിൽ Pyf അൽപം പിന്നിലാണോ എന്ന് എനിക്ക് സംശയമുണ്ട്.  എനിക്ക് വെറുതെ സംശയം തോന്നാറുമില്ല. നേതൃത്വം ഈ വിഷയത്തിൽ മതിയായ ശ്രദ്ധ നൽകണം.

ഒരു ദിവസം മുമ്പ് അറിയിപ്പ് നൽകുന്ന ഏർപ്പാടിനേക്കാൾ നല്ലത് കുറഞ്ഞത് 4 ദിവസമെങ്കിലും സമയവും സാവകാശവും അഭ്യുദയകാംക്ഷികൾക്ക് നൽകണം. അത് കുട്ടികൾക്ക്  ഒരുങ്ങാനാണ്. ചെവിയിൽ നിന്ന് ചെവിയിലേക്ക് ആ മെസ്സേജ് എത്തണ്ടേ ? ഒരുങ്ങാൻ, ഒരുക്കൂട്ടാൻ, സംസാരവിഷയമാകാൻ ഈ പറഞ്ഞ 24 മണിക്കൂർ തീരെ പോര.

PYF ന്റെ ദൗത്യവും പ്രവർത്തന രൂപരേഖയും നിലവിലുള്ള അംഗങ്ങൾക്കും സ്ഥിരമായി ചേരാൻ തയ്യാറുള്ള കാൻഡിഡേറ്റ്  അംഗങ്ങൾക്കും പുതിയ അപേക്ഷകർക്കും വ്യക്തമായി ഉൾക്കൊള്ളാൻ പറ്റുന്ന രൂപത്തിൽ തയാറാക്കണം; ഇനി അഥവാ ഉണ്ടെങ്കിൽ മതിയായ അപ്ഡേറ്റ്സ് അതിൽ നടക്കണം. സക്രിയത്വം എന്ന് പറയുന്നത് സജീവ പ്രവർത്തനം മാത്രമല്ല, പ്രൊഡക്റ്റീവ് ചിന്താ വ്യായാമം കൂടി ഉൾപ്പെട്ട ഒന്നാണ്. അത്തരം മസ്തിഷ്ക എക്സർസൈസിൽ നിന്നേ ദീശാബോധമുള്ള ഗൈഡ് ലൈൻസും പ്രവർത്തനരേഖയും തയ്യാറാവുകയുള്ളൂ..

ഇവിടെ സ്റ്റുഡൻസ് വിംഗിനെ കുറിച്ച് അറിയിപ്പിൽ  പറഞ്ഞല്ലോ. അവരിൽ നിന്ന്  PYF എന്താണ് പ്രതിക്ഷിക്കുന്നത് ? എന്ത് ലക്ഷ്യബോധമായിരിക്കണം അവരിൽ ഉണ്ടായിരിക്കേണ്ടത്? ഇക്കാര്യത്തിൽ മുതിർന്ന നേതൃത്വം നല്ല ഹോം വർക്ക് നടത്തേണ്ടതുണ്ട്.

പഠന സമയവും മറ്റു കമ്മിറ്റ്മെന്റും കഴിഞ്ഞ് കിട്ടുന്ന കുട്ടികളുടെ സമയത്തെയാണ്  നേതൃത്വം  സ്റ്റുഡൻസ് വിംഗൊരുക്കുമ്പോൾ മുന്നിൽ കാണേണ്ടത്. അല്ലാതെ തുമ്പിയെ കൊണ്ട് കല്ലെടുക്കുന്ന രൂപത്തിലേക്ക് നിങ്ങളുടെ രൂപരേഖ വല്ലാതെ വൈഡ് (wide ) ആകരുത്.

കുട്ടികൾ വീണ്ടും വീണ്ടും വരണം.  അവിടെ പോയത് കൊണ്ടാണ് എന്റെ കുട്ടിക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായെന്ന്  അവരെ അയക്കുന്നവർക്കും ചെറുതായെങ്കിലും ബോധ്യമാകുകയും വേണം.

ഒരു നാട്ടിലെ മുഴുവൻ കുട്ടികളും  PyF ന്റെ മെമ്പർഷിപ്പ് കാമ്പയിനിൽ ആക്ടീവായി "ഇൻവോൾവ്ഡ് " ആകുമെന്ന് ഞാൻ പറയില്ല. പക്ഷെ, കഴിവുള്ള കുട്ടികൾ ഇതിൽ വരാതെ പോകരുത്.


കാമ്പയിൻ നല്ല തുടക്കമാകട്ടെ. കാമ്പയിൻ സമാപനവും കൈനിറഞ്ഞ് തന്നെയാകട്ടെ. ആഴക്കടലിലേക്ക് അതിരാവിലെ നൗകയും തുഴഞ്ഞ് പോകുന്ന ഫിഷർമെൻ തിരിച്ച്  വല നിറഞ്ഞായിരിക്കും വരിക. വല നിറഞ്ഞില്ലെങ്കിലും അയാൾക്ക് നഷ്ടപ്പെടാത്ത ഒന്നുണ്ട് . ശുഭപ്രതീക്ഷ. അതാണ് അടുത്ത പ്രഭാതം അയാളെ  ഉണർത്തുന്ന ഊർജ്ജം. അതും മനസ്സിലിരിക്കട്ടെ.


...ച്ചാൽ, വഴിക്ക് നിർത്തരുതെന്നർഥം. വരും നാളുകളിൽ വലിയ പ്രതീക്ഷ വേണം.
_________________🔹

No comments:

Post a Comment