Friday, 26 May 2017

ചെറുകഥ📈 ഖാദർ അരമന /എണ്ണക്കടിക്കരാർ

📉ചെറുകഥ📈

ഖാദർ അരമന
------------------------

*എണ്ണക്കടിക്കരാർ*

സീൻ ഒന്ന് :-

റമദാൻ ഒന്നിന്റെ തറാവീഹും കഴിഞ്ഞു കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ
അയാൾ പറഞ്ഞു ഇക്കുറി റമദാന് നമുക്ക് എണ്ണക്കടി പാടേ ഉപേക്ഷിക്കണം
കഞ്ഞി ഫ്രൂട്ട് മുതലായവായിൽ ഒതുക്കണം പിന്നെ ബീഫ് ഏതായാലും ഇനി കഴിക്കേണ്ടി വരില്ല

അപ്പൊ പത്തലും കറീം  പിന്നെ പഴമ്പൊരീം ?

 ഇടയ്ക് കയറിയുള്ള ഭാര്യയുടെ  കളിയാക്കൽ ശ്രദ്ദിക്കാതെ അയാൾ തുടർന്നു
ഞാൻ സീരിയസ്സായി പറഞ്ഞതാ കഴിഞ്ഞ കൊല്ലത്തെപ്പോലെ അല്ലാ.,

നല്ലതായി എനിക്ക് പണി കുറഞ്ഞു നിങ്ങൾ ടൗണീന്നു വരുമ്പോ ഓരോന്ന് വാങ്ങിക്കൊണ്ടു
വരാതിരുന്നാൽ മതി മക്കളും  കേട്ടല്ലോ ...!  

ഇല്ലാ  ഞാൻ ഉറപ്പിച്ചു  അയാൾ ദൃഢനിശ്ചയം ചെയ്തു

എങ്കിൽ ഡൺ..!  അവൾ സമ്മതിച്ചു രണ്ടു പേരും മനസ്സ്
കൊണ്ടുറപ്പിച്ചു നാവു കൊണ്ട് വെളിവാക്കി കരാറൊപ്പുവെച്ചു

സീൻ രണ്ട് :-

റമദാൻ ഒന്ന്

പുതിയ ബസ് സ്റ്റാൻഡിലെ പള്ളിയിൽ നിന്ന് അസർ നിസ്കാരം കഴിഞ്ഞു അയാൾ തന്റെ സ്കൂട്ടറിൽ
നാട്ടിലേയ്ക്ക് മടങ്ങവെ  ഇക്കാസിന്റെയും  എംഎസ്സിന്റെയും ഇഫ്താർ സ്റ്റാളുകളിൽ ബാക്കി 11 മാസങ്ങളിലും കാണാത്ത രൂപത്തിലുള്ള എണ്ണക്കടി വിഭവങ്ങളുടെ കൂമ്പാരം  കിളിക്കൂട് മുതൽ സമൂസ വരെ യുള്ള വിഭവങ്ങളുടെ സൂപർ മാർക്കറ്റ് 3  ഭാഗത്തും വാഹനങ്ങൾ പോലും ശ്വാസം മുട്ടി നില്കുന്നു  പഴം പൊരി വീക്നസ്സായ അയാളുടെ മനസ്സ് ചാഞ്ചാടി  പക്ഷേ  "എണ്ണക്കടിക്കരാർ " അയാൾക്കോർമ  വന്നു ഇല്ല ഈ കരാർ ഞാൻ തെറ്റിക്കില്ല  ദൃഢവിശ്വാസത്തോടെ അയാൾ യാത്ര തുടർന്നു  യാത്രാമദ്യേ  റോഡിനിരുവശത്തുമുള്ള ചെറിയ ചെറിയ ഇഫ്താർ പന്തലുകളിൽ  കണ്ണ് തട്ടി അയാളുടെ  സ്കൂട്ടറിന്റെ സ്പീഡ് കുറഞ്ഞെങ്കിലും കരാർ  ലംഘിക്കാൻ അയാൾ തയ്യാറായില്ല  ഉളിയത്തടുക്കയിലെ   ജനനിബിഡമായ ഇഫ്താർ   പന്തലുകൾക്കും  അയാളെ പ്രീണിപ്പെടുത്താനായില്ല എല്ലാ കടമ്പയും കടന്നു മധൂരും കഴിഞ്ഞപ്പോൾ  ഒന്നാം റമദാനിലെ  തന്റെ  ഈമാനിന്റെ ശക്തിയിൽ  അയാൾക്ക് അഭിമാനം തോന്നി.

സ്കൂട്ടർ പട്ല  വായനശാലയും കഴിഞ്ഞപ്പോൾ വീണ്ടുമതാ പട്ല സെന്ററിലും  പ്ടളീയ വിഭവങ്ങളുടെ ഒരു ഇഫ്താർ  സൂപർ മാർക്കറ്റ് കുറച്ചു നേരം  ആ വിഭവങ്ങൾ നോക്കി നിന്ന അയാളുടെ മനസ്സ് പതറാൻ തുടങ്ങി മക്കൾക്കെങ്ങിലും   കുറചു സമൂസയാവാം എന്നിടത്തേയ്ക്ക് അയാളുടെ മനസ്സ് പാകപ്പെട്ടു " എണ്ണക്കടിക്കരാർ" കാറ്റിൽ പറത്തി   കുറച്ചു സമൂസയും വാങ്ങി അയ്യാൾ  വീട്ടിലേക്ക് വിട്ടു

സീൻ നമ്പർ ത്രീ

സ്കൂട്ടർ സ്റാൻഡിലിട്ടു വീട്ടിൽ കയറി  സമൂസ ഡൈനിങ്ങ് ഹാളിൽ ഒളിപ്പിച്ചു വെച്ച്  എണ്ണക്കടി കരാർ ലംഘിച്ച കുറ്റബോധത്തോടെ കിച്ചണിലേക്ക് നടന്ന അയാൾ അതിലും  വലിയ കരാർ ലംഘനം കണ്ടു ഞെട്ടിപ്പോയി , കിച്ചണിൽ   അവൾ  എണ്ണയിലെന്തോ പൊരിക്കുന്നു  ,
എന്തായിത് ?

അവളയാളെ ദയനീയമായി നോക്കിക്കൊണ്ടു പറഞ്ഞു നിങ്ങളെന്നെ  വഴക്ക് പറയരുത്  മാക്കൾക്കു ആശയുണ്ടാവില്ലേ

ഇത് കുറച്ച കട്ലറ്റ്  മാത്രം

അപ്പൊ നമ്മുടെ എണ്ണക്കടിക്കരാർ ?

അത് നാളെ മുതലാവാം  സമൂസ വിക്കാൻ  വന്ന ആളെ തിരിച്ചയക്കുമ്പോ മകളുടെ മുഖം വാടുന്നത് കണ്ടു എനിക്ക് സഹിച്ചില്ല

അങ്ങനെയാണോ ? എങ്കിൽ ഡൈനിങ് ടേബിളിനടിയിൽ കുറച്ച സമൂസയും ഉണ്ട്  അതും കൂടി വെച്ചോ നോമ്പ് തുറക്കാൻ

അവളുടെ മുഖത്തെ ഭാവം ശ്രദ്ദിക്കാൻ നില്കാതെ അത്രയും പറഞ്ഞയാൾ കിച്ചൻ വിട്ടു..

📉⚫📈

No comments:

Post a Comment