Saturday, 6 May 2017

ഭിക്ഷാടന മാഫിയയിലെ* *ഇങ്ങേത്തലക്കലെ കണ്ണികളോട്* *അയഞ്ഞ സമീപനം വേണ്ട* *ഇപ്പോഴല്ല; എപ്പോഴും* /Aslam Mavilae

*ഭിക്ഷാടന മാഫിയയിലെ*
*ഇങ്ങേത്തലക്കലെ കണ്ണികളോട്*
*അയഞ്ഞ സമീപനം വേണ്ട*
*ഇപ്പോഴല്ല; എപ്പോഴും*
_________________

അസ്ലം മാവില
_________________

 നാട്ടിൽ നിന്ന് കേൾക്കുന്ന വാർത്തകളോടും  ചലനങ്ങളോടും പ്രവാസിയായിരിക്കെ ഓൺ ലൈനിൽ പ്രതികരിക്കുന്നതും  നാട്ടിൽ ഉണ്ടായിരിക്കെ അക്കാര്യത്തിൽ അഭിപ്രായങ്ങൾ പറയുന്നതും രണ്ടും രണ്ടാണ്. അത് കൊണ്ടാണ് എന്റെ കുറിപ്പുകൾ ഇയ്യിടെ കൂടുതലായി വരാതെ പോകുന്നത്. എന്നാൽ അത്യാവശ്യമെന്ന് തോന്നുന്നത് എഴുതാറുമുണ്ട്.

ഏതായാലും ശ്രദ്ധയിൽ പെടുന്ന വിഷയങ്ങൾ  തുടർന്നും എഴുതാൻ ശ്രമിക്കാം.  തമിഴ് - ആന്ധ്രാഭിക്ഷാടന ലോബിയുടെ ആധിക്യം ഒരളവ് വരെ പട്ലയിൽ CP യുടെ ബാനറിൽ എച്ച്. കെയുടെ നേതൃത്വത്തിൽ നടന്ന  ശക്തമായ ബോധവത്കരണ പരിപാടികൾ കൊണ്ട് നാലു മാസത്തിലധികമായി നമുക്ക് നിയന്ത്രിക്കാൻ പറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴതിന് ചെറിയ അയവുണ്ടായോ എന്ന് ഞാൻ സംശയിക്കുന്നു. എന്റെ സംശയമാകാം.

എന്നാലും ചില ജാഗ്രതകൾ ഉണ്ടായേ തീരൂ. ഭിക്ഷാടന മാഫിയ കേരളം മൊത്തം അവരുടെ പണി നിർത്തി എന്നത് വെറും അന്ധവിശ്വാസമാണ്. നമ്മുടെ ഗ്രാമത്തിൽ ഓരോ വീട്ടുകാരും (പ്രത്യേകിച്ച് സ്ത്രീകൾ ) അതീവ ജാഗ്രത പുലർത്തിയത് കൊണ്ടാണ് അവരുടെ വരവ് കുറഞ്ഞത്. അവരോട് നാം വീണ്ടും അയഞ്ഞ സമീപനം   കാണിച്ചു തുടങ്ങിയാൽ പഴയ നില തിരിച്ചു വരുമെന്നതിൽ ഒരു സംശയവും വേണ്ട.

ഒരു കാര്യം മനസ്സിലാക്കുക. തമിഴന്മാർക്ക് ആരാന്റെ കുട്ടികൾ വേണ്ടാതായിട്ടില്ല;  ചാൻസ് കിട്ടിയാൽ ചാക്കിൽ പൊതിഞ്ഞ് കൊണ്ട് പോകും തീർച്ച. കണ്ണ് ചൂഴ്ന്നെടുക്കും; കയ്യും കാലും തല്ലിയൊടിച്ച് അവരുടെ ആവശ്യത്തിന് പിഞ്ചു പൈതങ്ങളെ ഉപയോഗിക്കുകയും ചെയ്യും.  ആളില്ലാ നേരത്ത് വീട് കയറി പൊന്നും പണ്ടവും മോഷണം നടത്തുന്നതും അവർ നിർത്തിയിട്ടുമില്ല. (ഇക്കഴിഞ്ഞ വാരം കുമ്പള, മഞ്ചശ്വരം ഭാഗങ്ങളിൽ ഇവരുടെ മോഷണശ്രമങ്ങൾ നാം വായിച്ചതുമാണല്ലോ)

അത് കൊണ്ട് നല്ല ജാഗ്രത ഇനിയും ഉണ്ടായേ തീരൂ. ഒരു ദാക്ഷിണ്യവും അവരോട് വെക്കുകയും ചെയ്യരുത്. വഴിക്ക് വെച്ച് തന്നെ തിരിച്ചയക്കുക . വല്ലതും കയ്യിന്ന് പൊയ്പോയാൽ പിന്നെ തിരിച്ച് കിട്ടില്ല.

ഗോവിന്ദ ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ വരെ നമുക്ക് നിയമ തടസ്സങ്ങളാണെന്ന് ഇന്നത്തെ പത്രവും പറഞ്ഞു കഴിഞ്ഞു. വക്കീലന്മാർ എങ്ങിനെ വാദിച്ചാലും ലൂപ്പ് പോയന്റ് പിന്നെയും ബാക്കിയാവുകയാണത്രെ! ജീവപര്യന്തത്തിനപ്പുറം വാദം വലിയുന്നില്ല.  അതും സുപ്രീം കോടതിയിൽ !

 വീണ്ടും ഓർമപ്പെടുത്തട്ടെ, നിങ്ങൾ അറിയുന്ന ആവശ്യക്കാരെ വെറും കയ്യോടെ മടക്കാതിരിക്കുന്ന സമീപനം ഭിക്ഷാടന മാഫിയക്കാരോടും അവരുടെ ആൾക്കാരോടും അപരിചിതരോടും വേണ്ട. അതപകടമാണ്. വയ്യാവേലി ക്ഷണിച്ചു വരുത്തലുമാണ്.

വീണ്ടുമൊരു ബോധവത്കരണ ജാഥ ഇക്കാര്യത്തിൽ വേണോ? അതിലും നല്ലതല്ലേ അവരവർ , വീട്ടുകാർ,  ഈ മാഫിയക്കാരോട് അയവില്ലാത്ത സമീപനം ശക്തമാക്കുന്നത്!

അതെ രണ്ടാമത് പറഞ്ഞതാണ് കൂടുതൽ പ്രായോഗികം; തമ്മിൽ ഭേദവും.
___________________🔹

No comments:

Post a Comment