Saturday 6 May 2017

ഈ കപട ലോകത്ത് ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം. /TH M Patla

ഈ കപട ലോകത്ത് ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം.
                      TH M Patla

  അത്ഭുതങ്ങളിലൽഭുതങ്ങളായ ഒരുപാട് വാർത്തകൾ നാം ദിനേന കേട്ടുകൊണ്ടിരിക്കയാണ്
   ഒരു മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നമുക്ക് സ്വപനം കാണാൻ പോലും കഴിയാതിരുന്ന വാർത്തകൾ.
ഇവിടെ എല്ലാവരും ശത്രുക്കളെപ്പോലെയാണ്.അതിൽ മാതാപിതാക്കളെന്നോ, അയൽവാസികളെന്നോ, അന്യമതസ്ഥതരോ പുരോഹിതന്മാരോ അന്യ രാഷ്ട്രീയ പാർട്ടികളോയെന്ന വ്യത്യാസമില്ലാതെ ആരേയം വിശ്വസിക്കാൻ കഴിയാത്ത ഒരു അഭിശപ്തദിനങ്ങളിലൂടെയാണ് നാം നമ്മുടെ നിമിഷങ്ങൾ തള്ളി നീക്കുന്നത്.

      അതിലേറെയും ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമായും ഹിന്ദുതീവ്വവാദികളുടെ ചെയ്തികളാണ്. അവരെ പിടിച്ച് കെട്ടേണ്ട 7ടത്ത് കെട്ടാൻ ചങ്കുറപ്പുള്ള ഒരു ആൺതരി ഇന്ന് ജീവിച്ചിരിപ്പില്ലെന്നതാണ് ' ഏറെ സങ്കടകരമായിട്ടുള്ളത്.
   മുസ്ലീം നാമധാരികളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ പലരും കൊലക്കത്തിക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. അതിന് വേറെ കാരണങ്ങളൊന്നും പ രതി നടക്കേണ്ടി വരുന്നില്ല.
    ഈ കുറിപ്പ് എഴുതുമ്പോൾ പോലും അങ്ങകലെ ലഖ്നോവിൽ കൊലക്കത്തിക്കിരയായത് ഒരു 45 കാരനായ ഗുലാം മുഹമ്മദ് എന്ന വ്യക്തിയാണെന്ന് വാർത്തകൾ വരുന്നുണ്ട്.
    ആരോപിത കുറ്റം " കമിതാക്കളെ ഒളിച്ചോടാൻ സഹായിച്ചു '' എന്നതാണ് പോലും. തങ്ങൾക്കിഷ്ടമില്ലാത്തത് ഭക്ഷിച്ചാൽ, നോക്കിയാൽ, സൂക്ഷിച്ചു വെച്ചാൽ, പശുവിനെ നോക്കിയാൽ, ഓടിച്ചാൽ, അല്ലെങ്കിൽ അതിനെതിരെ പേന ചലിപ്പിച്ചാൽ  പ്രസംഗിച്ചാൽ എല്ലാം ധിക്കാരമായിരിക്കും. ഇങ്ങനെ വളരെ നിസ്സാര കാര്യങ്ങൾക്കാണ് ഓരോരുത്തരും കൊലക്കത്തിക്കിരയായി കൊണ്ടിരിക്കുന്നത് !!!

     എന്നാൽ ഇത്തരം അവസരങ്ങളിൽ നമുക്ക് അകാലങ്ങളിൽ പ്രതിക്ഷക്ക് വകയായി മനഷ്യാവകാശ സംഘടനകൾ, സാംസ്കാരിക നായകന്മാർ എല്ലാറ്റിനുമുപരി നിയമ പാലകരും ജുഡീഷ്യറിയിലുമുള്ള നമ്മുടെ അചഞ്ചല വിശ്വാസവും നമ്മെ ധൈര്യവാന്മാരാക്കിയിരുന്നു
പക്ഷെ, ഈ ക്രൂര കൃത്യങ്ങളെ ചോദ്യം ചെയ്യാൻ ഒരു കോടതി പോലും സ്വമേധയാ മുന്നോട്ടു വരുന്നില്ലായെന്നത് ഏറ്റവും അത്ഭുതകരമായ കാര്യങ്ങളാണ്.
     സാംസ്ക്കാരിക നായകന്മാർ ഉറക്കം

 നടിക്കുകയാണ്. അപ്പോൾ ഇതിന്ന് ആര് തടയിടുമെന്നതാണ് നമ്മുടെ ചോദ്യചിഹ്നം

No comments:

Post a Comment