Monday 29 May 2017

*റമദാൻ* *ഓർമ്മപ്പെടുത്തലുകൾ /എ. എം.

*റമദാൻ*
*ഓർമ്മപ്പെടുത്തലുകൾ*
_________

എ. എം.
_________

റമദാൻ തുടങ്ങി; വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞ വർഷങ്ങളിലുള്ളത് പോലെ  വല്ലാണ്ട് പോസ്റ്റുകൾ കാണാത്തത് ആശ്വാസമായി തോന്നുന്നു. ഞാനുള്ള എല്ലാ ഗ്രൂപ്പുകളിലും എനിക്ക് ഫീൽ ചെയ്തു.  അത് പോലെയായിരിക്കും നിങ്ങൾക്കും അനുഭവപെട്ടിരിക്കുക.

ആദ്യ നോമ്പുദിനങ്ങളിൽ മാത്രമല്ല; നോമ്പുതീരും വരെ ഈ രീതി തുടരണം. നോമ്പ് തുടക്കം തന്നെ പുണ്യദിനമാണ്. അവിടന്നങ്ങോട്ട് പുണ്യത്തിന്റെ വ്യാപ്തി കുറയുകയല്ല, കൂടിക്കൂടി വരികയാണ്. അപ്പോൾ അതിനുസരിച്ചുള്ള ജാഗ്രത നല്ലതാണ്.

 ടെക്സ്റ്റ് /ഫോട്ടോ /വീഡിയോ/ഓഡിയോ "വേണ്ട, അധികപ്രസംഗമാണ്" എന്ന് പോസ്റ്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ അത് നമ്മോട് പറയും. പിന്നെ പോസ്റ്റ് ചെയാൻ നിൽക്കരുത്'; ആ ശ്രമം ഒഴിവാക്കിക്കളയുക.

 മറുപടി വേണ്ട എന്ന് തോന്നുന്നതിന് പിന്നെ മെനക്കിട്ടിരുന്ന് റിപ്ലൈ എഴുതാൻ നിൽക്കരുത്; വിട്ടേക്കണം. അത് അങ്ങിനെ വിട്ടു എന്നത് മറ്റുള്ളവർക്ക് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യാനുള്ള ആനുകൂല്യവും N-O-C ( No objection) യുമാകരുത്.

 റമദാനിൽ ദൂഷണത്തിനും പരദൂഷണത്തിനും ടൈം കളയുന്നില്ലെന്ന തീരുമാനം. സുകൃതങ്ങളിൽ വ്യാപരിക്കാനുളള തയ്യാറെടുപ്പ്. അനാവശ്യങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കാനുള്ള സ്വേച്ഛ.ഞാൻ നോമ്പുകാരനാണ് " എന്ന് സ്വയം  ഓർമ്മപ്പെടുത്തലിൽ ഇവയൊക്കെ വരണം.

ശണ്ഠ കൂടുവാനും വേണ്ടാതീനം പറയാനും വരുന്ന അവിവേകികളോട് മാത്രം പറയാനുള്ളതല്ല, ഓൺലൈൻ  ശല്യക്കാരോടും "ഞാൻ നോമ്പുകാരനാണെന്ന് " പറഞ്ഞൊഴിയാനുള്ള ഇച്ഛാശക്തിയും ക്ഷമയും  നമുക്കുണ്ടായേ തീരൂ.
'_______🔹______

No comments:

Post a Comment