Tuesday, 30 May 2017

അൽഅമീനുമാരുടെ* *കുറവാണ് നികത്തേണ്ടത് / അസ്ലം മാവില

*അൽഅമീനുമാരുടെ*
 *കുറവാണ് നികത്തേണ്ടത്*
____________________

അസ്ലം മാവില
___________________

നമുക്ക് പറയാനും ഇടക്കിടക്ക് ഓർമ്മപ്പെടുത്താനുമല്ലേ സാധിക്കൂ.

ജൂൺ ആദ്യവാരത്തോട് കൂടി ആ *ഒച്ചയും വിളിയും* സ്വഭാവികതയുടെ അപ്രസക്തിയിലേക്ക് വഴിമാറും. പിന്നെ മഴ ചിന്നം പിന്നം പെയ്യും. പേക്കാച്ചി തവളകൾ എല്ലാവരുടെയും കിണറുകളിൽ പേക്റോം പേക്രാം കരഞ്ഞു തുടങ്ങും.

കലാ-കായിക - സാമൂഹിക-സാംസ്കാരിക കൂട്ടായ്മകൾക്ക് ഇനിയും കുടിവെള്ള വിതരണ വിഷയത്തിൽ സഹകരണ വാഗ്ദാനവുമായി മുന്നോട്ട് വരാം. എന്താണ് ചെയ്യേണ്ടതെന്ന് ലളിതമായി നേരത്തെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ചെറുവത്തൂരുകാരെ അറിയില്ലാഞ്ഞിട്ടും അവരെ ഹൈലൈറ്റ് ചെയ്ത് ലഘു ലേഖനമെഴുതിയും ഫലത്തിൽ നമ്മുടെ യുവതയെ പിന്നെയും പിന്നെയും നേരിട്ട് അഭിമുഖീകരിച്ച് വിഷയം പറയുവാനുള്ള മടി മൂലമായിരുന്നുവെന്നും അത് വായിച്ചവർക്കറിയാം. 27 & 30 തിയതികളിൽ *ആളെ കിട്ടിയില്ല* എന്നെഴുതി MDTS ലിസ്റ്റ് പ്രസിദ്ധീകരിച്ചതും ആ ഗ്യാപ്പ് അടക്കാൻ ആരേലും വന്നേക്കുമെന്ന നേരിയ പ്രതിക്ഷയും വെച്ചായിരുന്നു.

പരിഭവമില്ല; കുടിവെള്ളമിപ്പോൾ വിതരണം നടത്തുന്ന പ്രദേശത്തു തന്നെ മെയ് മാസാദ്യം ഒരു യോഗം ചേരുന്നുണ്ട്. അവരെ കേൾക്കാനും ഒപ്പം ആ ഭാഗത്തുള്ള ക്ലബുകൾ, കൂട്ടായ്മകൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവരsക്കമുള്ളവരുടെ സഹകരണം മുന്നിൽ കണ്ട് കൊണ്ടാണ്.

നമ്മളാരും നിരാശരാകരുത്. ഈ എഴുതുന്നവനും അക്കാര്യത്തിൽ നിരാശയില്ല.

കാരണം അൽ അമീനെ പോലെയുള്ള കൂട്ടികളുടെ സജീവ സഹകരണം എന്നെപ്പോലുളളവർക്ക് പ്രതീക്ഷയാണ് നൽകുന്നത് ! ഇങ്ങിനെയുള്ള  ഫോറങ്ങളിൽ താൻ പരാമർശിക്കപ്പെടുമെന്ന് ആ കുട്ടി ഏതായാലും  കരുതിക്കാണില്ല. പക്ഷെ പറയാതിരിക്കാൻ പറ്റില്ലല്ലോ! എന്നും അവന്റെ സാനിധ്യമുണ്ടെന്ന് വണ്ടി ഓടിക്കുന്നയാളോട് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയാണ് ഇതെഴുതുന്നതും. ഇന്നൊരു വിദ്യാർഥി സമൂഹത്തെ അഭിസംബോധന ചെയ്യവെ ഒരു കുട്ടി എന്നോട് ചോദിച്ചു - സാർ, സമൂഹത്തിൽ ഒരാളെ വിലമതിക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടത് ? *കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും സേവനസമൃദ്ധി കൊണ്ട് മനസ്സ് സമ്പന്നമായവർ നമുക്ക് ചുറ്റുമുണ്ടെങ്കിൽ മറ്റെന്ത് മാനദണ്ഡമെന്ന്* ഞാൻ തിരിച്ചു ചോദിച്ചു.

ചോദ്യം ബാക്കി.
അങ്ങിനെ ഒന്നോ രണ്ടോ പേരിൽ മാത്രം നമ്മുടെ കുടിവെള്ള വിതരണ സേവനം ഒതുങ്ങേണ്ടതാണോ ? നമ്മുടെ വീട്ടിലും അയൽപ്പക്കങ്ങളിലുമില്ലേ കുട്ടികൾ ?അവർക്കും അൽ അമീനുമാരാകാൻ എന്താണ് തടസ്സങ്ങൾ? തടസ്സവാദങ്ങൾ ?

വേറെ ഒന്നുമുണ്ടാകില്ല. രക്ഷിതാക്കൾ ഒന്ന് മനസ്സ് വെക്കണം. ഇപ്പോഴും CP പ്രതീക്ഷയിലാണ്.

cp യുടെ ഓരോ സേവനവും നമുക്ക് നൽകുന്ന ഓരോ പുതിയ സന്ദേശമാണ്. ആലസ്യം വിട്ട് ഈ വിഷയത്തിലും സജീവമാകുമെന്ന് പ്രതീക്ഷിക്കാം.  ഞാനാ പ്രതീക്ഷക്കാരനാണ്.

ശുഭരാത്രി !
__________________🔹
'

No comments:

Post a Comment