Monday 29 May 2017

യാചക മാഫിയക്കാർ വേഷം കെട്ടി ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും ബന്ധവസ്ത് വേണ്ടേ ? / അസ്ലം മാവില

*യാചക മാഫിയക്കാർ*
*വേഷം കെട്ടി* *ഇറങ്ങിയിട്ടുണ്ട്*
*എന്തെങ്കിലും ബന്ധവസ്ത്*
*വേണ്ടേ ?*
_______________

അസ്ലം മാവില
______________

മുമ്പൊക്കെ അങ്ങിനെയൊരു ജാഗ്രതയുടെ ആവശ്യമില്ലായിരുന്നു.  ഇന്നതല്ല സ്ഥിതി. എല്ലായിടത്തും കണ്ണെത്തേണ്ടിടത്തേക്ക് കാര്യങ്ങൾ മാറി.

വേഷം കെട്ടി ജീവിക്കാൻ   മറ്റുള്ളവരുടെ സ്വൈരം കെടുത്തുന്ന രൂപത്തിലേക്ക് ഇന്ന് കാര്യങ്ങൾ മാറിക്കഴിഞ്ഞു. അതിൽ ഒരു കൂട്ടരാണ്  അന്യസംസ്ഥാനക്കാരിലെ ഒരു വിഭാഗം..

ജോലിക്കായി അന്യസംസ്ഥാനക്കാർ നമ്മുടെ നാട്ടിലുണ്ട്. വടക്കേ ഇന്ത്യക്കാരും, കിഴക്കൻ സംസ്ഥാനക്കാരും. അവരെ ആരും അങ്ങിനെ പഴിചാരാറില്ല.

 യാചനക്ക് ഇറങ്ങിയിരിക്കുന്നത് വേറെ നാട്ടുകാരാണ് -  കർണാടക, ആന്ധ്ര, തമിഴ്നാട് നിന്നുള്ളവർ. ഇവർക്ക് നമ്മുടെ നാട് "കർളിന് " പിടിച്ച മട്ടുണ്ട്.  

യാചക മാഫിയക്കെതിരെ പല മഹല്ലുകളിലും ബോധവത്ക്കരണം നടക്കുന്നുണ്ട്. എന്നിട്ടും കാര്യങ്ങൾ വർക്ക് ഔട്ടാകുന്നില്ല. വീട്ട് പരിസരത്ത് നോമ്പുകാലത്തെത്തുന്നവരെ വെറുതെ മടക്കിയയക്കാമോ എന്നതാണ് എല്ലാവർക്കും "എക്കസെക്ക് " ഉണ്ടാക്കുന്നത്. അങ്ങിനെയുള്ള "എക്കസെക്കാ"ണ് ഇവരിപ്പോൾ  വേഷം മാറി തൊപ്പിയും ടവ്വലും കെട്ടി  പള്ളിക്കുളിൽ കയറിക്കൂടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.  റസീത് ബുക്കും  ഇവരിന് അടിച്ചിറക്കും, പറയാൻ പറ്റില്ല. *എല്ലാം നമ്മുടെ ചെലവിൽ അന്തിക്ക് അടിച്ച് പൊളിച്ച് ജീവിക്കാൻ*.

ഇതൊരു യാചക നെറ്റ്വർക്കാണ്. ഇവരിൽ മാഫിയക്കാരുമുണ്ട്. വരവിന്റെ ഉദ്ദേശം പഷ്ണി മാറ്റാനല്ല. വളരെ നിഗൂഢമാണ് അവരുടെ ടാർജറ്റ്.

അത്കൊണ്ട്  നമ്മുടെ നിലപാട് യാചക നെറ്റ് വർക്ക് & മാഫിയക്കെതിരെയാണ്. ഇക്കൂട്ടരോട്  റംസാനിന് മുമ്പ് ,റംസാനിൽ ,  റംസാനിന് ശേഷം - ഇങ്ങനെ തോന്നുന്നത് പോലെ വ്യത്യസ്ത  നിലപാടുകൾ ഇല്ല. തീരുമാനം ഒന്നായിരിക്കണം.


അന്യസംസ്ഥാനക്കാക്കും അപരിചിതർക്കും അഞ്ചും പത്തും കൊടുത്താൽ പത്ത് - മുന്നൂറ് വീട്, ഒരു ദിവസം ഇവർ കവർ ചെയ്താൽ, വൈകുന്നേരം ആ കളക്ഷൻ കാത്തിരിക്കുന്ന ഏജന്റ് എണ്ണി നോക്കി,  ഈ ഏരിയയിലേക്ക് കൂടുതൽ പേരെ വിടും. ഒരു സംശയവും വേണ്ട. അത് കൊണ്ട് ഒരാൾക്ക് കൊടുത്ത് തീരുന്ന വിഷയമല്ല. കളക്ഷൻ കൂടുതൽ കിട്ടുമ്പോൾ ഏജന്റ് കൂടുതൽ ആളെ അയക്കും. ഇത് കോമൺവെൻസ്.

കുറച്ച് മാസം മുമ്പാണ് രാത്രി ഒരു തമിഴനെ കയ്യോടെ പിടിച്ചത്. കുറച്ച് ആഴ്ച മുമ്പാണ് വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച് അകത്ത് കയറിയ കാൽഡസൻ തമിഴത്തിമാരെ പോലീസിൽ ഏൽപ്പിച്ചത്. ഇന്നിപ്പോൾ ബുർഖ വേഷം കെട്ടിയവളെ പിടിക്കുന്നു. എല്ലാം നമ്മുടെ നാട്ടിൽ തന്നെ. ഈ വരുന്നവരിൽ തന്നെ പെൺവേഷക്കാരില്ലെന്ന് ആരറിഞ്ഞു!


ഇനിയും വീട്ടുകാരികൾ  "സഡ്ലാ"ക്കിയാൽ  വേറെ വല്ല പ്രയാസകരമായ വാർത്ത കേൾക്കേണ്ടി വരും! അതിന് വഴിവെക്കണോ? അഞ്ച് മിനിറ്റ് എടുത്ത് ആലോചിച്ച് തീരുമാനിക്കുക.


*ആവശ്യക്കാർക്ക് വാരിക്കോരി കൊടുക്കുക,    അവരെ അറിയുമെങ്കിൽ. അവർ നമ്മുടെ അയൽ നാട്ടുകാരും അയൽ ജില്ലക്കാരുമൊക്കെയെങ്കിൽ.* ഈ യാചക മാഫിയക്കാർക്ക് ഒരു "പൌളി( Coin)"  കൊടുത്തേ മതിയാവൂ എന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്, ഹേ ?

നമ്മുടെ വാർഡ് അംഗവും ഇവിടത്തെ വിവിധ യുവജന രാഷ്ടീയ പാർട്ടികളിലെ നേതാക്കളും മുൻകൈ എടുത്ത് വല്ലതും ചെയ്തേ തീരൂ. ഈ വിഷയത്തിൽ അവരുടെ അഭിപ്രായങ്ങൾ അറിയാനും എന്നെപ്പോലുള്ളവർക്ക് താത്പര്യമുണ്ട്.
_________________🔹

No comments:

Post a Comment